ഒമാൻ, സൗദി, ദുബായ് തുടങ്ങിയ വിദേശ വിപണികളിലെല്ലാം ഏറ്റവും പ്രിയം കേരള കരിക്കിനോടാണ്. പാലക്കാട്, അട്ടപ്പാടി പ്രദേശങ്ങളില്‍ നിന്നുള്ള കരിക്കുകളാണ് വിദേശത്തേക്ക് കയറ്റുമതി ചെയ്തിരുന്നത്.
എന്നാല്‍, കേരളത്തില്‍ ആവശ്യമായ കരിക്ക് കിട്ടാനില്ലാത്തതിനാല്‍ കേരള യൂണിറ്റുകള്‍ മറ്റ് സംസ്ഥാനങ്ങള്‍ ലക്ഷ്യംവച്ച് നീങ്ങുകയാണ്.
20 രൂപയ്ക്ക് ലഭിച്ചിരുന്ന കരിക്കിന് വില കൂടിയതും ഉത്പാദകർ വലിയ വില പ്രതീക്ഷിച്ച് തേങ്ങ, വെളിച്ചെണ്ണ എന്നിവയ്ക്ക് പ്രാധാന്യം നൽകിയതും കരിക്ക് ലഭ്യത കുറച്ചു.
കരിക്കിന് സാധാരണ കടകളിൽ നിലവിൽ 40 രൂപയോളമാണ് വില. കേരളത്തിലെ കരിക്കിന് വിദേശത്ത് 280 രൂപയോളമാണ് വില. കർഷകരിൽ നിന്നു നേരിട്ട് കരിക്ക് വാങ്ങി വിവിധ ഘട്ടങ്ങളിലെ പ്രോസസി൦ഗും പാക്കി൦ഗം കഴിഞ്ഞാണ് കയറ്റി അയയ്ക്കുന്നത്.
നിലവിൽ കരിക്ക് കിട്ടാനില്ലാത്തതിനാൽ മറ്റ് സംസ്ഥാനങ്ങളെയാണ് കയറ്റുമതിക്കാർ ആശ്രയിക്കുന്നത്.
ഇവിടെ കരിക്കിന് 20 രൂപയോളമാണ് വില. കേരളത്തെക്കാൾ ഉത്പാദന ചെലവും മറ്റും കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ കുറവായതാണ് ഇവിടെ വില കുറയാനുള്ള പ്രധാന കാരണം.
ആഴ്ചയിൽ 1500-ഓളം കരിക്കുകളാണ് കയറ്റി അയച്ചിരുന്നത്. വിദേശത്തു നിന്ന് ഓർഡറുകൾ വരുന്നുണ്ട്. എന്നാൽ, കരിക്ക് കിട്ടാനില്ലാത്തതിനാൽ ഓർഡറുകൾ എടുക്കാറില്ലെന്ന് കരിക്ക് കയറ്റുമതി സംരംഭകൻ ഷാജഹാൻ പറഞ്ഞു.
ജി.എസ്.ടി. നടപ്പാക്കിയതോടെ ഈ മേഖലയിൽ നിന്ന് പലരും പിന്മാറി. ജി.എസ്.ടി. കൂടി നൽകുമ്പോഴെക്കും സംരംഭകർക്ക് നഷ്ടം കൂടുതലാണ്.
അതേ സമയം ഒരു നാടന്ചക്കക്ക് 69000 രൂപ വില ലഭിക്കുന്നുണ്ട് ആമസോണില്‍. അഞ്ച് ചക്കച്ചുളകളുടെ സെറ്റിന് 199 രൂപ വില ലഭിക്കുന്നു. നേരത്തേ ഒരു ചിരട്ടക്ക് 3000 രൂപ വിലയിട്ട് ആമസോണ്‍ വാര്‍ത്ത സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ ചിരട്ടക്ക് 750 രൂപയും കപ്പക്ക് 100 രൂപയുമാണ് വില.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ