ആലപ്പുഴ: ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കായി സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 15 മുതല്‍ 17 വരെ മുട്ടക്കോഴി വളര്‍ത്തല്‍, 21 മുതല്‍ 23 വരെ ഇറച്ചിക്കോഴി വളര്‍ത്തല്‍ 24ന് കാട വളര്‍ത്തല്‍, 28, 29തീയതികളില്‍ ആട് വളര്‍ത്തല്‍ എന്നിവയിലാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ക്ക് പരിശീലന ശേഷം സര്‍ട്ടിഫിക്കറ്റ് നല്‍കും. വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ഫോണ്‍: 0479-2457778


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ