Social
നിര്‍ഗുണന്മാരും കഴമ്പില്ലാത്തവരുമായ ഒരു ജനതയെ സൃഷ്ടിച്ചെടുക്കുന്നതില്‍ ഫേസ് ബുക്ക് വിജയിച്ചുകൊണ്ടിരിക്കുന്നു. ഒരു ഫേസ്ബുക്ക് കവയിത്രി മറ്റൊരു കവിയുടെ കവിത അടിച്ചുമാറ്റി ആളായതാണ് ഒടുവില്‍ കേള്‍ക്കുന്നത്. ഫേസ്ബുക്ക് എന്ന തട്ടകത്തില്‍ പല വിടുവായത്തങ്ങളും വിളമ്പി ഇത്തരക്കാരെപ്പോലുള്ളവര്‍ ആളാകുന്നു. ഇതാണ് ജനപ്രീതിയെന്നോര്‍ത്ത് മുഖ്യധാരാ മാധ്യമങ്ങളടക്കം ഇവരെ പിന്തുടരുന്നു. യഥാര്‍ത്ഥകഴിവുള്ളവരെ അടിച്ചമര്ത്തി കാമ്പും കഴമ്പുമില്ലാത്തവരെ വളര്‍ത്തിയെടുക്കുന്ന ഫേസ്ബുക്ക് ഈ സമൂഹത്തെ സാംസ്കാരികമായി ഇല്ലായ്മ ചെയ്യാനാണ് ശ്രമിക്കുന്നത്. ഫേസ്ബുക്ക് എന്ന ഓണ്‍ലൈന്‍ സോഷ്യല് മീഡിയ ഏറ്റവും കൂടുതലായി ഇപ്പോള് വിമര്ശിക്കപ്പെടുന്നു. മാത്രമല്ല സോഷ്യല്മീഡിയകളില് ഏറ്റവും അപകടകാരി എന്ന് മുദ്രകുത്തപ്പെടുകയും ചെയ്തിരിക്കുന്നു. വിശദമായി വായിക്കൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ