•  


    ഫേസ്ബുക്ക് അപകടകാരി. സ്പെഷ്യല്‍ ഫീച്ചര്‍

    നിര്‍ഗുണന്മാരും കഴമ്പില്ലാത്തവരുമായ ഒരു ജനതയെ സൃഷ്ടിച്ചെടുക്കുന്നതില്‍ ഫേസ് ബുക്ക്  വിജയിച്ചുകൊണ്ടിരിക്കുന്നു. ഒരു ഫേസ്ബുക്ക് കവയിത്രി മറ്റൊരു കവിയുടെ കവിത അടിച്ചുമാറ്റി ആളായതാണ് ഒടുവില്‍ കേള്‍ക്കുന്നത്. ഫേസ്ബുക്ക് എന്ന തട്ടകത്തില്‍ പല വിടുവായത്തങ്ങളും വിളമ്പി ഇത്തരക്കാരെപ്പോലുള്ളവര്‍ ആളാകുന്നു. ഇതാണ് ജനപ്രീതിയെന്നോര്‍ത്ത് മുഖ്യധാരാ മാധ്യമങ്ങളടക്കം ഇവരെ പിന്തുടരുന്നു. യഥാര്‍ത്ഥകഴിവുള്ളവരെ അടിച്ചമര്ത്തി കാമ്പും കഴമ്പുമില്ലാത്തവരെ വളര്‍ത്തിയെടുക്കുന്ന ഫേസ്ബുക്ക് ഈ സമൂഹത്തെ സാംസ്കാരികമായി ഇല്ലായ്മ ചെയ്യാനാണ് ശ്രമിക്കുന്നത്. ഫേസ്ബുക്ക് എന്ന ഓണ്‍ലൈന്‍ സോഷ്യല് മീഡിയ ഏറ്റവും കൂടുതലായി ഇപ്പോള് വിമര്ശിക്കപ്പെടുന്നു. മാത്രമല്ല സോഷ്യല്മീഡിയകളില് ഏറ്റവും അപകടകാരി എന്ന് മുദ്രകുത്തപ്പെടുകയും ചെയ്തിരിക്കുന്നു. ലോകത്ത്  400 മില്യണ് ആളുകള് ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. പക്ഷേ ഈ ഉപഭോക്താക്കളാരും തന്നെ ഇരയെകാത്തിരിക്കുന്ന കഴുകന് കണ്ണുകളേയോ അഴിമതിക്കാരേയോ തട്ടിപ്പുകാരേയോ അനാവശ്യമായ വില്പ്പനക്കാരേയോ ഫേസ്ബുക്കില് പ്രതീക്ഷിക്കുന്നില്ല. പക്ഷേ ഫേസ്ബുക്ക് ഇതൊക്കെയാണ് എന്നതാണ് നഗ്നസത്യമെന്ന് ഓണ്ലൈന് ചീഫ് സെക്യൂരിറ്റി ഓഫീസര് (സിഎസ്ഒ) സീനിയര് എഡിറ്റര് ജോണ് ഗുഡ് ചൈല്ഡ് പറയുന്നു. ഈയാഴ്ച 15 ന് പ്രൈവസി ആന്ഡ് കണ്സ്യൂമര് പ്രൊട്ടക്ഷന് ഓര്ഗനൈസര് ഫേസ്ബുക്കിനെതിരെ ഫെഡറല് ട്രേഡ് കമ്മീഷനില് പരാതി നല്കിയിരുന്നു.


    ഫേസ്ബുക്കില് അക്കൗണ്ടുള്ളവരുടെ വിവരങ്ങള് പലരീതിയിലും മനസിലാക്കി പല കമ്പനികള്ക്കും മറിച്ച് വിറ്റ് കോടികള് സമ്പാദിക്കുകയാണ് ഫേസ്ബുക്ക്. ജോണ് ഗുഡ് ചൈല്ഡ് ഫേസ്ബുക്കിനെതിരെ  നിരത്തുന്ന 5  കുറ്റങ്ങള് പരിശോധിക്കാം
    1. ഫേസ്ബുക്കിലെ തേര്ഡ് പാര്ട്ടിക്ക് നിങ്ങളുടെ വിവരങ്ങള് അനായാസം ചോര്ത്താം. ഫേസ്ബുക്കില് സൗജന്യമായി ലഭിക്കുന്ന ആപ്പുകള്, പരസ്യങ്ങള് എല്ലാം തന്നെ ചോര്ത്തല് വീരന്മാരാണ്.
    2. ഫേസ്ബുക്ക് ഓരോ തവണയും റീഡിസൈന് ചെയ്യപ്പെടുമ്പോള് അതിന്റെ പ്രൈവസി സെറ്റിങ്ങ്സ് മനഃപൂര്വം ദുര്ബലമാക്കിക്കൊണ്ടിരിക്കുന്നു.
    3. ഫേസ്ബുക്ക് പരസ്യങ്ങള് വൈറസ് അടങ്ങിയതാണ്.
    4. നിങ്ങളുടെ ഫേസ്ബുക്ക് സുഹൃത്തുക്കള്ക്ക് മുമ്പില് ഫേസ്ബുക്ക് നിങ്ങളെ ചതിക്കുന്നു. നിങ്ങള് ഇടുന്ന പോസ്റ്റുകള് അവര്ക്ക് വേണമെങ്കില് മറച്ചുവയ്ക്കാം. അവര്ക്ക് ഹിതകരമല്ലാത്തവരെ അടിച്ചമര്ത്താം. അവര്ക്ക് ഹിതമെന്ന് തോന്നുന്നവരെ ബൂസ്റ്റ് ചെയ്യാം. അങ്ങനെ സമൂഹത്തില് കഴമ്പില്ലാത്ത അരാജകവാദികളെ സൃഷ്ടിച്ച് സമൂഹം നശിപ്പിക്കാം.
    5. അഴിമതിക്കാരും തട്ടിപ്പുകാരും ഫേക്ക് പ്രൊഫൈലുകള് സൃഷ്ടിച്ച് ലാഭമുണ്ടാക്കുന്നു.


    ശരിക്കുപറഞ്ഞാല് സമൂഹത്തില് ഒരു കാന്സര് പോലെ ബാധിച്ച രോഗമാണ് ഫേസ്ബുക്ക് എന്ന് പറയേണ്ടിവരും. അത്രക്ക് അത് ജനങ്ങളുടെ ആഴത്തില് പതിഞ്ഞു.  യാതൊരു പ്രയോജനവുമില്ലാതെ മനുഷ്യന്റെ ഊര്ജ്ജവും വിലപ്പെട്ട സമയവും പാഴാക്കുകയാണ് ഫേസ്ബുക്ക് ചെയ്യുന്നത്.  ശരാശരി മനുഷ്യന് രണ്ട് മണിക്കൂറാണ് ഒരു ദിവസം ഫേസ്ബുക്കില് ചിലവഴിക്കുന്നത്. പലരും നല്ല സുഹൃത്തുക്കളെ മറന്നു, വീട്ടുകാരെ മറന്നു, സ്വന്തം ജോലി പോലും മറന്നു. പെണ്കുട്ടികളടക്കം പലര്ക്കും ഫേസ്ബുക്ക് സമ്മാനിച്ചത് ദുരിത ജീവിതം അല്ലെങ്കില് ജീവഹാനി.
    മറ്റൊന്ന് പൈസവാങ്ങിയുള്ള ഫേസ്ബുക്കിന്റെ പ്രമോഷന് കളികളാണ്. സെലിബ്രിറ്റികളടക്കം പലരുടേയുെ പേജുകളിലേ്ക് ലക്ഷക്കണക്കിന് ലൈക്കുകള് പറന്നുചെല്ലുമ്പോള് ജനം ഞെട്ടാറുണ്ട്. രഹസ്യം മറ്റൊന്നുമല്ല, ഓരോയൂസറും വേറേതെങ്കിലും പോസ്റ്റുകള്ക്ക് ചെയ്യുന്ന ലൈക്കുകളോ ആഡ് ഫ്രണ്ട് ബട്ടണില് ക്ളിക്ക് ചെയ്യുന്നതോ സെലിബ്രിറ്റികളുടെ പേജ് ലൈക്കാക്കി ഫേസ്ബുക്ക് മാറ്റുന്നു എന്നതാണ് സത്യം.


    ഏറ്റവും അപകടകരമായ കാര്യം നിലവാരമില്ലാത്ത ഒരു സമൂഹത്തെ, ഭ്രാന്ത് പിടിച്ച ഒരു ജനക്കൂട്ടത്തെ, മൂഢന്മാരുടെ ഒരു രാജ്യത്തെ സൃഷ്ടിച്ചെടുക്കാന് ഫേസ്ബുക്ക് ആര്ക്കോ വേണ്ടി മനഃപൂര്വം ശ്രമിക്കുന്നു. ഇന്ത്യയില് ഇത് വളരെയധികം വിജയിക്കുന്നു. 


    കഴമ്പില്ലാത്ത സെല്ഫി ഭ്രമക്കാര് , ഔചിത്യമില്ലാത്ത പോസ്റ്റുകള്, കഴിവില്ലാത്ത കലാകാരന്മാര്, കലാരൂപങ്ങള്, കവികള്, കഥാകൃത്തുക്കള്, ഇവരെയെല്ലാം ബൂസ്റ്റ് ചെയ്ത് സൃഷ്ടിച്ചെടുത്ത് ഒരു മൂഢസ്വര്ഗ്ഗം സൃഷ്ടിക്കാന് ഫേസ്ബുക്ക് വല്ലാത്ത വ്യഗ്രത കാണിക്കുന്നുണ്ട്. അതേസമയം വ്യക്തതയുള്ള, സമൂഹത്തില് നല്ല ചലനം സൃഷ്ടിക്കാന് കഴിയും എന്നുറപ്പുള്ള താക്കോല് വ്യക്തിത്വങ്ങളെ അടിച്ചമര്ത്താനും ഫേസ്ബുക്കിനു കഴിയും.  പണം വാങ്ങിയുള്ള പേജ് ലൈക്കുകള് പണം വാങ്ങിയുള്ള പോസ്റ്റ് ബൂസ്റ്റുകള് എന്നിവയെല്ലാം ഫേസ്ബുക്ക് എന്ന ക്രിമിനലിന് നേരേ ചൂണ്ടപ്പെടുന്ന വിരലുകളാണ്.  ഓരോ യൂസറേയും ശക്തമായ നിരീക്ഷിച്ചുകൊണ്ട് ഫേസ്ബുക്ക് ടീമിന്റെ ചാരക്കണ്ണുകള് ഫ്രണ്ട്സ് ലിസ്റ്റില് പതിയിരിക്കുന്നുണ്ട്. ഓരോരുത്തരുടേയും പോസ്റ്റ് ലൈക്കുകള് സ്കാന് ചെയ്യപ്പെടുന്നു. അതിലൂടെ അവന്റെ ജീവിതാഭിരുചികളേയും, രാഷ്ട്രീയ സാമൂഹ്യകാഴ്ചപ്പാടിനേയും, ലഹരി, ലൈംഗികത തുടങ്ങിയവയേയും ഫേസ്ബുക്ക് മനസിലാക്കുന്നു. അങ്ങനെ ശേഖരിക്കുന്ന വിവരങ്ങള് തല്പര കക്ഷികളായ കമ്പനികള്ക്ക് മറിച്ചു വില്ക്കുന്നു. അങ്ങനെ നിങ്ങളുടെ താല്പര്യം കണ്ടറിഞ്ഞ് അതാത് പരസ്യങ്ങള് നിങ്ങള്ക്കു മുമ്പില് വിവിധ ഓണ്ലൈന് മീഡിയകളിലൂടെ പ്രത്യക്ഷപ്പെടുന്നു.കുറെ മൂഡന്മാരില് നിന്ന് ഒരു സമൂഹത്തെ രക്ഷിക്കാന്, രാജ്യത്തെ രക്ഷിക്കാന്, മനുഷ്യന്റെ വിലപിടിച്ച സമയത്തെ രക്ഷിക്കാന്, ബന്ധങ്ങള് തിരികെ പിടിക്കാന് ഫേസ്ബുക്ക് പോലെയുള്ള ഓണ്ലൈന് സോഷ്യല് മീഡിയകള് നിയന്ത്രിക്കപ്പെടുകതന്നെ വേണം. 

    പുസ്തകങ്ങള് ആര്ക്കും വേണ്ടാതായിരിക്കുന്നു.പുസ്തകപ്രസിദ്ധീകരണ സ്ഥാപനങ്ങള് പലതും ആപ്പുകളുടെ വരവോടെ അടച്ചുപൂട്ടല് ഭീഷണി നേരിടുന്നു. പണ്ട് കാസറ്റുകളും സീഡികളും വിറ്റിരുന്ന കുറെ കമ്പനികള് ഉണ്ടായിരുന്നു. ഇന്ന് അങ്ങനെയൊന്ന് കേള്ക്കാന്പോലുമില്ല. മ്യൂസിക് റൈറ്റ്സ് , വീഡിയോ റൈറ്റ്സ് എന്ന സംഗതികളില് നിന്ന് മുമ്പ് സിനിമാനിര്മാതാക്കള്ക്ക് കുറച്ച് ചില്ലറ തടഞ്ഞിരുന്നതാണ്. അതും ഇല്ലാതായി. അതോടെ നല്ല പാട്ടുകളും അപ്രത്യക്ഷമായി. ഇപ്പോള് ഏതെങ്കിലും ഒരുത്തി ഒരു സിനിമാപാട്ടിനിടയില്‍ ഒന്ന് സൈറ്റടിച്ച് കാണിച്ചാല് അവള്ക്ക് പത്മശ്രീ കിട്ടുമെന്ന് നിലവരെയായി. അത്രക്ക് ഭോഷന്മാരായവരുടെ ഒരു നാടിനെ സൃഷ്ടിച്ചെടുത്തിരിക്കുകയാണ് ഫേസ്ബുക്ക്. ഫേസ്ബുക്കിന്‍റെ തള്ളിക്കയറ്റത്തോടെ ഒരു നല്ല പുസ്തകമോ, നല്ല സാഹിത്യകൃതികളോ, നല്ല സിനിമകളോ, നല്ല പാട്ടുകളോ നമുക്ക് ലഭിച്ചിട്ടില്ല. ഫേസ്ബുക്കില്‍ വൈറലാവുന്നതെല്ലാം നല്ലത് എന്ന നിഗമനത്തിലേക്കാണ് സമൂഹവും എത്തിയത്. പബ്ലിഷേഴ്സ്, സിനിമാനിര്‍മാതാക്കള്‍ തുടങ്ങിയവരെല്ലാം ഇത്തരം കഴമ്പില്ലാത്ത വൈറല്‍ബാധക്കാരെ തേടി നടപ്പും തുടങ്ങി. വേറല്‍ കൃത്രിമമായി സൃഷ്ടിക്കാന്‍ കഴിയും എന്ന് ആളുകള്‍  അറിഞ്ഞിട്ടും അതിനു പിന്നാലെ പായാനുള്ള വ്യഗ്രത സൃഷ്ടിക്കാന്‍ ഫേസ്ബുക്കിന് കഴിഞ്ഞു എന്നതാണ് അവരുടെ ദുഷ്ടലാക്കിന്‍റെ വിജയം.  അതോടെ നമുക്ക് നഷ്ടമായത് കാമ്പുള്ള, മേന്മയുള്ള കലാസാഹിത്യസംഗീതത്തെയാണ്.  ഫേസ്ബുക്കിന്‍റെ ചാരപ്പണി നടത്തുന്ന കേംബ്രിഡ്ജ് അനലിറ്റിക്ക (സിഎ) എന്ന സ്ഥാപനം ഭാരതത്തിലെ ഇലക്ഷനുകളില്‍ സജീവമായി ഇടപെട്ടിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. ഇതില്‍ വിശദീകരണം തേടി കേന്ദ്രസര്‍ക്കാര്‍ ഫേസ്ബുക്കിന് നോട്ടീസയച്ചുകഴിഞ്ഞു.

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *