മലയാളസാഹിത്യത്തിന്‍റെ രജതരേഖകള്‍ വരച്ചിട്ട സമ്പന്നമായ ചരിത്രം പരിശോധിക്കുകയാണ് ഇവിടെ. ഭാഷയുടെ ഉത്ഭവം മുതല്‍ ഒരു ഹ്രസ്വയാത്ര.പ്രാചീനകാലത്ത്, കരിന്തമിഴില്‍ സംസ്കൃതം കലര്‍ന്ന ഒരു മിശ്രഭാഷയായിട്ടായിരുന്നു മലയാളം നിലനിന്നിരുന്നത്. പ്രാചീനമലയാളകാലത്തെ ഭാഷാശാസ്ത്രജ്ഞര്‍ രണ്ടു ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. കരിന്തമിഴ് കാലമെന്നും മലയാണ്മക്കാലമെന്നും.പഴന്തമിഴിന്റെ അതിപ്രസരമുള്ള കാലഘട്ടമാണ് കരിന്തമിഴ് കാലം. 'രാമചരിതം' എന്ന കൃതിക്ക് മുമ്പുള്ള കാലഘട്ടമാണിത്. ഈ കാലഘട്ടത്തെ വിവക്ഷിക്കാന്‍ പൂര്‍വപ്രാചീനമെന്നും, പതതന്ത്രകാലമെന്നും മറ്റു പലപേരുകളും ഭാഷാശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്നു. മലയാളഭാഷയുടെ ശൈശവത്തെക്കുറിക്കുന്ന ഈ കാലഘട്ടത്തില്‍ സാഹിത്യകൃതികളെപ്പറ്റി വ്യക്തമായ അറിവില്ല. കൂടുതല്‍ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ