•  

    obsession 2026 /ഓബ്സഷന്‍ /സിനിമ /വിനോദ് നാരായണന്‍


     കറി ബാര്ക്കര് (Curry Barker) സംവിധാനം ചെയ്ത് 2026-ല് പുറത്തിറങ്ങിയ 'ഓബ്സെഷന്' (Obsession) ഒരു കിടിലന് സിനിമയാണ്. 2026 ല് ലോകമെമ്പാടുമുള്ള തീയേറ്ററുകളെ ഇളക്കിമറിച്ച ഹൊറര്-ത്രില്ലര് സിനിമയാണത്. ഹോളിവുഡിനെ സംബന്ധിച്ച് അതൊരു അത്ഭുതകരമായ ലോബജറ്റ് ചിത്രാണ്. ഏഴ് കോടി രൂപ മാത്രമായിരുന്നു അതിന്റെ ചിലവ്. ഇതുവരെയുള്ള ആഗോള കളക്ഷന് 3700 കോടി രൂപയാണെന്നോര്ക്കണം. (സിനിമ കാണണമെന്ന് ആഗ്രഹിക്കുന്നവര് തുടര്ന്നു വായിക്കേണ്ടതില്ല.)


    ഒരു സംഗീത ഉപകരണ വില്
    പ്പനകടയിലെ ജീവനക്കാരനായ ബെയര് എന്ന യുവാവിന് അവന്റെ സുഹൃത്തായ നിക്കിയോട് രഹസ്യമായ പ്രണയമുണ്ട്. പക്ഷേ അത് തുറന്നുപറയാന് അവന് ഭയങ്കര മടി. ഒരു ദിവസം, ഒരു കടയില് നിന്ന് അവന് 'വണ് വിഷ് വില്ലോ' എന്നൊരു പ്രത്യേക വസ്തു വാങ്ങുന്നു. ഇത് ഒടിച്ചുകൊണ്ട് എന്തെങ്കിലും ആഗ്രഹിച്ചാല് അത് സാധിക്കുമെന്നാണ് വിശ്വാസം. മറ്റൊന്നും ചിന്തിക്കാതെ ബെയര് ആ വില്ലോ ഒടിച്ച് 'നിക്കി എന്നെ ലോകത്തില് മറ്റാരെക്കാളും സ്നേഹിക്കണം' എന്ന് ആഗ്രഹിക്കുന്നു. ആഗ്രഹം പെട്ടെന്ന് തന്നെ സത്യമാകുന്നു! എന്നാല് അവന് വിചാരിച്ച പ്രണയമല്ല അവിടെ സംഭവിക്കുന്നത്. നിക്കിയുടെ സ്വന്തം സ്വതന്ത്രമായ ചിന്തയും മനസ്സും അവളുടെ ശരീരത്തിനുള്ളില് തടവിലാക്കപ്പെടുന്നു. മാന്ത്രിക ശക്തി കാരണം അവളുടെ ശരീരം ബെയറിനോട് അന്ധവും ഭ്രാന്തവുമായ പ്രണയം കാണിക്കാന് തുടങ്ങുന്നു. ബെയറിനെ സ്വന്തമാക്കാന് അവള് എന്തും ചെയ്യാന് മടിക്കാത്ത അവസ്ഥയിലാകുന്നു. അവരുടെ സൗഹൃദത്തിനും ബന്ധത്തിനും തടസ്സമാകുമെന്നു തോന്നുന്ന സ്വന്തം സുഹൃത്തുക്കളെപ്പോലും അവള് അതിക്രൂരമായി വധിക്കുന്നു. കാര്യങ്ങള് കൈവിട്ടുപോയെന്നും, നിക്കിയുടെ ഈ അവസ്ഥയ്ക്ക് കാരണം തന്റെ ആഗ്രഹമാണെന്നും ബെയര് തിരിച്ചറിയുന്നു. ആ ശാപം പിന്വലിക്കാന് അവന് കഴിയില്ല, പക്ഷേ ഒരു കാര്യം മനസ്സിലാകുന്നു ആഗ്രഹിച്ച ആള് (ബെയര്) മരിച്ചാല് മാത്രമേ ഈ മാന്ത്രിക ശാപം അവസാനിക്കൂ. വേറെ വഴിയില്ലാതെ ബെയര് അമിത അളവില് ഗുളികകള് കഴിച്ച് ആത്മഹത്യ ചെയ്യുന്നു. ബെയര് മരിച്ചു വീഴുന്ന നിമിഷം നിക്കി ശാപത്തില് നിന്ന് മുക്തയാകുന്നു. എന്നാല് സ്വബോധം തിരിച്ചുകിട്ടുമ്പോള്, തന്റെ ചുറ്റും കൊല്ലപ്പെട്ട കൂട്ടുകാരുടെയും ബെയറിന്റെയും മൃതദേഹങ്ങള് കണ്ട്, താന് അറിയാതെ ചെയ്ത ക്രൂരത ഓര്ത്ത് അവള് ഭയന്നുവിറച്ച് കരയുന്നതോടെ സിനിമ അവസാനിക്കുന്നു.



    ഞാന് വര്ക്കൗട്ട് ചെയ്യുന്ന ജിമ്മില് എനിക്കു പ്രിയപ്പെട്ട ഒരു സുഹൃത്തുണ്ട്. അവന്റെ ചില ജീവിത രഹസ്യങ്ങളൊക്കെ എന്നോടു പറയാറുണ്ട്. അവന്റെ അനുവാദത്തോടുകൂടിയാണ് ഞാനിതു പറയുന്നത്. അവന് അവിവാഹിതനാണ്. മുമ്പൊരു പ്രണയം അവന്റെ കൈയിലിരുപ്പ് കൊണ്ട് തകര്ന്നുപോയിരുന്നു. അതില് നിന്നും ആള് പതിയെ കരകയറി വരുന്നതേയുള്ളൂ. ഇപ്പോള് കുറച്ചു മാസങ്ങളായി മറ്റൊരു റിലേഷന്ഷിപ്പ അവന് ആരംഭിച്ചു. ആ യുവതി വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. അത് ആഴത്തിലുള്ള ബന്ധമായി മാറി. പക്ഷേ ഇടക്കിടെ അവളുടെ മൂഡ് ഫ്ളക്ചുവേഷന്സ് അവനു താങ്ങാനാകുന്നില്ല. അപ്പോള് അവന് വിരഹകവിതകള് വാട്സാപ്പ് സ്റ്റാറ്റസായി ഇടുന്നത് എന്റെ ശ്രദ്ധയില്പെടാറുണ്ട്. അവനതേപറ്റി എന്നോടു മനസുതുറന്നപ്പോള് ഞാന് പറഞ്ഞു,
    "ഒരു വിവാഹിതയുമായുള്ള പ്രണയബന്ധം ഒത്തിരി കുഴപ്പങ്ങളുണ്ടാക്കും."



    അവന് നിഷ്കളങ്കമായി എന്നോടു പറഞ്ഞു,
    "ചേട്ടാ ഈ ബന്ധത്തില് ഞാന് സന്തോഷിക്കുന്നു, അവളും സന്തോഷിക്കുന്നു. പിന്നെന്താണ് പ്രശ്നം?"
    "നിങ്ങള് രണ്ടുപേര് സന്തോഷിക്കുമ്പോള് ശക്തമായി വേദനിക്കുന്ന മൂന്നാമതൊരാളുണ്ട്. അത് അവളുടെ ഭര്ത്താവാണ്. അയാളുടെ ഓരോ തുള്ളി കണ്ണുുനീരും നിങ്ങള്ക്ക് ഇരുവര്ക്കുമുള്ള കര്മയാണ്. അത് തീര്ച്ചയായും തിരിച്ചടിക്കും."
    "കര്മൊക്കെ ഉണ്ടോ ചേട്ടാ?"
    "ഷുവര്. കര്മ ഈസ് എ റിയല് ഫാക്ട്. പിന്നെ മറ്റൊന്നുള്ളത്, ഇതൊരു രഹസ്യബന്ധമാണ്. എപ്പോഴെങ്കിലും അവള് പിടിക്കപ്പെട്ടാല് അവള് സുരക്ഷിതയാവാന് വേണ്ടി നിന്നെ തള്ളി പറഞ്ഞേക്കും. നിനക്കത് താങ്ങാനാകില്ല."
    "അല്ല ചേട്ടാ. അവള് അങ്ങനെ ഒരിക്കലും ചെയ്യില്ല. ഞാനവളോട് ചോദിച്ചിട്ടുണ്ട്. നിനക്ക് പണത്തിന്റെ ആവശ്യം എന്തെങ്കിലും ഉണ്ടെങ്കില് എന്നോട് പറയാന് മടിക്കരുത് എന്ന്. പക്ഷേ അവള് അതെല്ലാം നിരസിച്ചു. അവള് ചൂഷണം ചെയ്യുന്ന ഒരു പെണ്ണല്ല. അവള് നല്ലവളാണ്."
    "അവളുടെ ഭര്ത്താവിനെ നിനക്കറിയാമോ?"
    "അറിയും. ഒരു പാവം മനുഷ്യനാണ്. എന്നോട് സംസാരിക്കാറുണ്ട്."
    "അയാള് എപ്പോഴെങ്കിലും ഇത് അറിഞ്ഞാല്..?"
    "എന്തു ചെയ്യണമെന്ന് അറിയില്ല ചേട്ടാ."
    അവന്റെ മറുപടി നിഷ്കളങ്കമായിരുന്നു. അവനതിന്റെ വരുംവരായ്കകളെ കുറിച്ച് ബോധവാനേയല്ല. ഞാനവന്റെ തോളില് തട്ടി.
    "അവള് ഒരു ഡിവോഴ്സിയാണെങ്കില്, അഥവാ ഭര്ത്താവുമായി അകന്നു കഴിയുകയും ഡിവോഴ്സിനു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരാളാണെങ്കില് ഞാന് നിനക്ക് അനുകൂലമായ ഒരു മറുപടി തന്നേനെ. ഇതിപ്പോള് ഒരു പാവപ്പെട്ട മനുഷ്യനെ നിങ്ങള് രണ്ടാളും കൂടി വഞ്ചിക്കുകയാണ്. ആ മനുഷ്യന് അവളെ സ്നേഹിച്ചുകൊണ്ട് അവളെ ഭാര്യയായി, അയാളുടെ രണ്ടു മക്കളുടെ അമ്മയായി സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള് രണ്ടുപേരുടേയും ഭാഗത്ത് ഒരു ന്യായവും ഞാന് കാണുന്നില്ല. വികാരം ധര്മ്മത്തെ കൊല്ലുകയാണ്."
    ഞാനതു പറഞ്ഞപ്പോള് അവന്റെ കണ്ണുകളില് നിരാശ പടര്ന്നു.



    ഞാന് പറഞ്ഞു
    "അവളുടെ ഭര്ത്താവ് ഏതെങ്കിലും വിധത്തില് തെറ്റുകാരനാണെങ്കില് നിന്റെ പക്ഷത്ത് ഞാനുണ്ടാവും. പക്ഷേ നിഷ്കളങ്കനായ നീ ആ ഭര്ത്താവിനെ ഒരു മദ്യപാനിയോ ഇടിയനോ പെണ്ണുപിടിയനോ ആയി അല്ല എന്റെ മുന്നില് അവതരിപ്പിച്ചത്. അതുകൊണ്ട് ആ ഭര്ത്താവ് ഒരു പാവമാണ് എന്നെനിക്കു മനസിലായി. ഇനി നീ ചെയ്യേണ്ടത് ഈ ബന്ധത്തില് നിന്നും പതിയെ പിന്മാറുക എന്നതാണ്. അതു പെട്ടെന്ന് നടക്കുന്ന കാര്യമല്ല. അവളെ വേദനിപ്പിക്കാതെ എന്നാല് അവളോട് കാര്യങ്ങള് കൃത്യമായി പറഞ്ഞുകൊണ്ട് ഒരു ഗോസ്റ്റിംഗ് ആരംഭിക്കുക. 'നമ്മള് രണ്ടുപേരും കൂടി നിന്റെ ഭര്ത്താവിനെ വഞ്ചിക്കുകയാണ്' എന്ന സത്യം അവളെ പറഞ്ഞു മനസിലാക്കുക. തമ്മില് കാണുന്നതും മെസേജ് ചെയ്യുന്നതും പതിയെ കുറച്ചുകൊണ്ടുവരിക. അവളെ അവളുടെ ഭര്ത്താവിനോടൊപ്പം വിടുക. ഇതാണ് എനിക്കു നിന്നോട് പറയാനുള്ളത്."
    ഞാന് പറഞ്ഞതുകേട്ട് അവന് തലയാട്ടി. പക്ഷേ അവനത് ഉള്ക്കൊള്ളാനായിട്ടില്ലെന്ന് എനിക്കു മനസിലായി.
    കഥയുടെ ബാക്കി വിധിക്കു വിടുകയാണ്..

    വിനോദ് നാരായണന്‍ (നോവലിസ്റ്റ് തിരക്കഥാകൃത്ത്)

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *