•  

    പ്രണയത്തിനാല്‍ മാത്രം /കഥ /ഫൗസിയ യൂസഫ്


    ഞാൻ അവളെ ആദ്യമായി കാണുന്നത് എന്റെ ഓഫീസിന്റെ മുൻപിൽ വെച്ചാണ്... നിറവയറു മായി ആ വരാന്തയിൽ എനിക്കായി അവള്‍ കാത്തു നില്‍ക്കുകയായിരുന്നു. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ഞാൻ അന്ന് അവളെ മാത്രമേ കണ്ടിരുന്നുള്ളു.... പതിവില്ലാതെ എന്റെ ഉള്ളിൽ ഒരു വെപ്രാളം തോന്നി.. എന്ത് കൊണ്ടോ ഞാൻ അവളുടെ വരവിനായി കാത്തിരുന്നു..  ഒടുവിൽ അവളുടെ ഊഴമായപ്പോൾ എന്റെ ഉള്ളു പിടഞ്ഞു.. ആദ്യത്തെ നോട്ടത്തിൽ തന്നെ ആ കണ്ണുകൾ എനിക്കായി ചലിക്കുന്നത് പോലെ എനിക്ക് തോന്നി... തോന്നലുകളുടെ ഒരു പ്രവാഹം തന്നെ ഉടലെടുത്തു... മനസിനെ നിയന്ത്രിക്കാൻ കഴിയാത്തത് പോലെ... വിവാഹ മോചനത്തിന്റെ ഭാഗമായി അവൾക്കുണ്ടായ മാനസിക സംഘര്‍ഷങ്ങൾ മൂലം സ്‌ട്രെസ് നിയന്ത്രിക്കാൻ കഴിയുന്നില്ല എന്നായിരുന്നു അവളുടെ പരാതി... ഒരു സൈക്കോളജിസ്റ് ആയ എനിക്ക് അവളുടെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുക വളരെ എളുപ്പമാണെങ്കിലും... അവളെ വളരെ വേഗം പറഞ്ഞു വിടാൻ എനിക്ക് തോന്നിയില്ല ... എങ്കിലും എന്റെ ഉള്ളിലെ സംഭ്രമം കാരണം ഞാൻ എന്തൊക്കെയോ പറഞ്ഞു..  
    എന്റെ ലോകം അവളുടെ കണ്ണുകളിൽ ചുരുങ്ങിപോയിരുന്നു

    അവൾ പോയതിന് ശേഷം ഞാൻ എന്നിൽ ഒരു ആത്മപരിശോധന നടത്തി... അവിവാഹിതനായ ഒരാൾക്കു ഒരു ഗർഭിണിയോട് പ്രണയം തോന്നുക എന്തൊരു വിരോധാഭാസം... പക്ഷെ എനിക്ക് മനസ്സിനെ നിയന്ത്രിക്കാൻ കഴിയാത്തത് പോലെ..... എന്റെ ലോകം അവളുടെ കണ്ണുകളിൽ ചുരുങ്ങിപോയിരുന്നു... അവളുമായുള്ള അടുത്ത മീറ്റിംഗിനു പോലും ഞാൻ കാത്തിരുന്നു.... വീണ്ടും വീണ്ടും കാണണമെന്ന ആ തോന്നലിനെ മനോഹരമായി ഹൃദയത്തിൽ സൂക്ഷിച്ചു വച്ചു... ഒരിക്കൽ അവളെ മാളിൽ വച്ചു കണ്ടപ്പോൾ പരിചയം പുതുക്കി... പിന്നീട് പല സ്ഥലങ്ങളിൽ വച്ചും മനഃപൂർവം കണ്ടുമുട്ടി.... സംസാരിച്ചു... പ്രണയിച്ചു..... 

     പക്ഷെ ചില സംശയങ്ങൾക്ക് അവൾക് ഉത്തരം വേണമായിരുന്നു...

    ഒടുവിൽ പ്രസവ മുറിക്കു പുറത്ത് ഞാൻ അവൾക്കായി അവളുടെ കുഞ്ഞിനായി കാത്തുനിന്നു... അവളുടെ കുഞ്ഞിനെ ആദ്യമായി കയ്യിൽ കിട്ടിയപ്പോൾ പ്രസവ ശേഷം അവളെ വീണ്ടും കണ്ടപ്പോൾ ഞാൻ വീണ്ടും ജനിക്കുകയായിരുന്നു...അസാധാരണമായ ഈ യാത്രയുടെ ഒടുവിൽ എന്ത് എന്ന ചിന്ത ഒരിക്കൽ പോലും എന്നിൽ വന്നു നിന്നില്ല.. പക്ഷെ ചില സംശയങ്ങൾക്ക് അവൾക് ഉത്തരം വേണമായിരുന്നു...പ്രണയത്തെ പോലെ മനോഹരമായ മറ്റൊന്നുമില്ലന്ന് ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അവൾക്ക് അതിന് കഴിയുമായിരുന്നില്ല.... ദയവ് ചെയ്ത് എന്നെ വെറുത വിടൂ എന്നവൾ പറഞ്ഞു.. വിവാഹ ശേഷം അവളുടെ ഉള്ളിലെ പ്രണയം സ്വയം മരിച്ചു എന്നവൾ അഭിപ്രായപ്പെട്ടു.. ഒരു തരത്തിൽ ആത്മഹത്യാ.. അയാൾ എന്റെ ആത്മാവിനെ കൂടി കൊന്നു കളഞ്ഞിരിക്കുന്നു.. ശേഷിച്ച ശരീരത്തിൽ തുടിക്കുന്നത് ഈ കുഞ്ഞു ഹൃദയമാണ്.... എനിക്ക് അത് മാത്രമേ മുൻപോട്ട് നയിക്കാൻ കഴിയൂ.. എന്നോട് ക്ഷമിക്കൂ എന്നവൾ ഉച്ചത്തിൽ അലറി... 


    എനിക്ക് എന്നോട് അന്നാദ്യമായി ദയ തോന്നി... എന്റെ നീരസം കണ്ടു കാര്യം തിരക്കിയ അമ്മയും അലറി... നിനക്ക് നാണമില്ലേ സ്വയം വില കളയാൻ..  ഭ്രാന്താണോ നിനക്... അതെ എനിക്ക് ഭ്രാന്താണ് അവളെന്ന ഭ്രാന്ത്... എനിക്കവളെ കാണാതിരിക്കാൻ കഴിഞ്ഞില്ല എന്നിലെ ഭ്രാന്തിനെ അവൾ ഉണർത്തിക്കൊണ്ടിരുന്നു.... ഇതൊക്കെ സംഭവിക്കുന്നത് ഒരു സൈക്കോളജിസ്റ്റ് കൂടിയായ ഒരാൾക്ക് ആണെന്നത് അതിലേറെ ഭ്രാന്ത് പിടിപ്പിക്കുന്ന ഒന്നായിരുന്നു... ഒടുവിൽ ഞാൻ അവളെ കണ്ടു കെഞ്ചി... എന്നിലേക്കു വരൂ പ്ലീസ്... ഞാൻ ഒരു ആവർത്തനം ആയിരിക്കില്ല ഒരിക്കലും..  പക്ഷെ പുരുഷനാൽ മുറിവേറ്റ അവൾക് മറ്റൊരു പുരുഷനെ സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നു... ഒടുവിൽ അവൾ സമൂഹം എന്ത് പറയും എന്ന ചിന്തയിൽ വരെ എത്തി നിന്നു.. പക്ഷെ അവൾക് മനസ്സിലാവാത്ത ഒരു കാര്യം ഉണ്ടായിരുന്നു.. അനേകം നീരുറവകൾ പോലും ഒരു വറ്റി വരണ്ട പുഴയെ സൃഷ്ടിക്കുന്നത് പോലെയാണ് സമൂഹം എന്ന്....


     ഒടുവിൽ അവളുടെ തീരുമാനത്തിന് മുൻപിൽ ഞാൻ അടിയറവു പറഞ്ഞു.. എങ്കിലും അവളുടെ കുട്ടിയുടെ ആദ്യത്തെ പിറന്നാളിന് ഞാൻ കേക്ക് മായി വീട്ടിലേക്ക് ചെന്നു അവൾ മറുത്തൊന്നും പറഞ്ഞില്ല സന്തോഷത്തോടെ കേക്ക് മുറിച്ചുകൊണ്ടിരിക്കുമ്പോൾ ക്ഷണിക്കപ്പെടാതെ ഒരു അതിഥി അവിടേക്ക് കടന്ന് വന്നു.. അവളുടെ മുൻ ഭർത്താവ്.... അയാളുടെ കയ്യിൽ ഒരു കത്തിയുണ്ടായിരുന്നു.. വാക്കുകൾ കൊണ്ട് കളം വരയ്ക്കാതെ അയാൾ ചോര കൊണ്ട് ചുമരുകൾ ചുവപ്പിച്ചു... പിറ്റേന്ന് പത്രത്തിൽ ഒരു വാർത്ത ഉണ്ടായിരുന്നു.. "മുൻഭർത്താവ്  ഭാര്യയേയും കാമുകനെയും കുഞ്ഞിനേയും കത്തി കൊണ്ട് കുത്തി കൊന്നു... ""

    ഫൗസിയ യൂസഫ്. 

    (ഗ്രന്ഥകാരിയാണ്. കൊല്ലം ജില്ലയിലെ പത്തനാപുരത്ത് 1996 ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ബിരുദവും തുടർന്ന് ഫിനാൻസിൽ ബിരുദാനന്തര ബിരുദവും കരസ്തമാക്കി.. ആദ്യ പുസ്തകം 'ഭ്രാന്തം'. നൈന ബുക്സ് പ്രസിദ്ധീകരിച്ച ഫൗസിയ യൂസഫിന്‍റെ 'പെണ്‍ ഉടല്‍' എന്ന നോവല്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ )


    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *