അച്ഛന്‍ കിടപ്പിലായതോടെ വീട്ടു കാര്യങ്ങളൊക്കെ കുഴഞ്ഞു മറിഞ്ഞു. ശ്വാസം മുട്ടലായിരുന്നച്ഛന്‍റസുഖം. ലോട്ടറി കച്ചവടമായിരുന്നച്ഛന്‍റെ തൊഴില്‍.
തുടക്കത്തില്‍ കടുത്ത ശ്വാസം മുട്ടലായിരുന്നച്ഛന്‍റസുഖം. പക്ഷേ കോവിഡ് കാലമായിരുന്നതിനാല്‍ ഏറെ ബുദ്ധിമുട്ടായി തീരുവായിരുന്നു.
അമ്മയ്ക്കാണെങ്കില്‍ ജോലിയൊന്നുമില്ലായിരുന്നു. അമ്മ ഒരു ഭിന്നശേഷിക്കാരിയായിരുന്നു. അതുകൊണ്ടമ്മ കുടുംബകാര്യങ്ങളില്‍ മാത്രം മുഴുകിയിരുന്നു. ഞങ്ങള്‍ രണ്ടു പെണ്‍കുട്ടികളായിരുന്നു. ഞാന്‍ രജിനി, മൂത്ത മകളായിരുന്നു. ഞാന്‍ ടൗണിലെ കോളേജില്‍ ബിരുദത്തിനു അഞ്ചാം സെമ്മിലായിരുന്നു പഠിത്തം. അനിയത്തിയാകട്ടെ രാജി. അവള്‍ വീടിനടുത്തുള്ള ഹയര്‍സെക്കന്‍ററി സ്കൂളില്‍ പ്ലസ് ടുവിനു പഠിക്കുകയായിരുന്നു. ലോട്ടറി വ്യാപാരത്തില്‍ നിന്നും വല്യ സമ്മാനങ്ങളൊന്നും അടിച്ചിരുന്നില്ല. തുച്ഛമായ കമ്മീഷന്‍ തുകക്കായിരുന്നു കഴിഞ്ഞുവന്നിരുന്നത്. മിച്ചം പിടിച്ചു സമ്പാദിക്കാന്‍ കാര്യമായിട്ടൊന്നുമില്ലായിരുന്നു. അച്ഛന്‍ കിടപ്പിലായതോടെ ഞങ്ങള്‍ കൂട്ടത്തോടെ ആലോചിച്ചു അമ്മയ്ക്കു വല്ലപ്പോഴും കിട്ടുന്ന വികലാംഗ പെന്‍ഷന്‍ മാത്രമാണൊരാശ്രയം. അല്ലെങ്കില്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുക...
ദിവസവും ടൗണിലെ കോളേജിലേയ്ക്കു പോകാന്‍ പത്തു രൂപ എസ്ടി ടിക്കറ്റെടു ക്കണം അങ്ങോട്ടുമിങ്ങോട്ടുമായി ഇരുപതു രൂപ.
അച്ഛനാവാതെ വന്നിട്ടു രണ്ടു മാസമാവുന്നു. കോവിഡ് പിടിച്ചതാണച്ചനെ തളര്‍ത്തിയത്. നാട്ടിലാകെ കോവിഡ് പടര്‍ന്നു കയറുകയായിരുന്നു. അച്ഛനു നടക്കാനാവുന്നില്ല. കൈ കാലുകള്‍ക്കു വല്ലാത്ത തളര്‍ച്ചയും ക്ഷീണവുമായിരുന്നു.
താലൂക്ക്, ജില്ല, മെഡിക്കല്‍ കോളജിലൊക്കെ അച്ഛനെ കാണിച്ചതാണ്. പല ടെസ്റ്റുകളും നടത്തിയിരുന്നു. കുഴപ്പങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇങ്ങനെയായതുകൊണ്ടു ജീവന്‍ തിരിച്ചു കിട്ടി.
ഡോക്ടര്‍ പറഞ്ഞു.
ഡിസ്ചാര്‍ജ്ജ് വാങ്ങി അച്ഛനെ വീട്ടിലേയ്ക്കു കൊണ്ടുപോന്നു. അതല്ലാതെ മറ്റു പോം വഴികളൊന്നുമില്ലായിരുന്നു.
മനസ്സറിഞ്ഞു സഹായിക്കാന്‍ പറ്റിയവരാരും തന്നെ ബന്ധുക്കളായില്ലായിരുന്നു. എല്ലാവരും ശരാശരി വരുമാനക്കാര്‍ മാത്രമായിരുന്നു. പിന്നെ ആരോടു സഹായമഭ്യര്‍ത്ഥിക്കാനാണ്? ഈശ്വരനോടു പരാതി പറയുക അത്ര തന്നെ...
രാത്രിയില്‍ പുസ്തകവും തുറന്നുപിടിച്ചു വെറുതെ കിടക്കുന്നതല്ലാതെ ഒരക്ഷരം പഠിക്കാനാവില്ലായിരുന്നു.
ലൈറ്റണയ്ക്കൂ കറന്‍റ് ചാര്‍ജ്ജ് കൂടും. അമ്മ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കും.
സര്‍ക്കാര്‍ ഔദാര്യം കൊണ്ടു ലൈഫിന്‍റെ ഒരു വീടു ലഭിച്ചിരുന്നു. അച്ഛനതിനു കറന്‍റും വാങ്ങിതന്നിരുന്നു. ആകെയുള്ള സമ്പാദ്യം ഇവ രണ്ടുമായിരുന്നു.
എന്നെങ്കിലും പാര്‍ട്ട് ടൈം ജോലി നോക്കാമെന്നുണ്ടായിരുന്നു. പക്ഷേ എവിടെ കിട്ടാന്‍രാപകല്‍ വല്ല തുണിക്കടയിലും നിന്നാല്‍ അഞ്ചായിരമോ ആറായിരമോ മാത്രമേ ലഭിക്കുകയുള്ളു. അങ്ങനാച്ചാല്‍ പഠനമുപേക്ഷിക്കണം. അഞ്ചു സെം വരെ നല്ല മാര്‍ക്കോടെയാണു പഠിച്ചുവന്നത്. ഇതുവരെ പഠിച്ചിട്ടു അവസാന സെമ്മില്‍ പഠനമവസാനിക്കുകയെന്നത്...
അമ്മ പലവട്ടംപറഞ്ഞിരുന്നു ആരുടെയെങ്കിലും വീട്ടു പണിയ്ക്കു ചേരാന്‍. അതിന്‍റെ ബുദ്ധിമുട്ടോര്‍ക്കുമ്പോള്‍...
ഭിന്നശേഷിക്കാരിയായതിനാല്‍ അവരൊക്കെ അമ്മയെ ഉള്‍ക്കൊള്ളാന്‍ വിമുഖത കാട്ടിയിരുന്നു. തന്നെ സനേഹിക്കുന്ന പല സുഹൃത്തുക്കളും ഇടയ്ക്കിടയ്ക്കു വിളിച്ചാശ്വസിപ്പിച്ചിരുന്നു. പഠിപ്പു നിര്‍ത്തരുതെന്നും തങ്ങളാല്‍ കഴിയും വിധം സഹായിക്കാമെന്നുമവര്‍ ആഹ്വാനം ചെയ്തിരുന്നു.
ആരേയും ഭാരപ്പെടുത്താനാവില്ല. ആരേയും വെറുപ്പാക്കാനുമാവില്ല. കുടുംബചിലവും പഠനചിലവും അച്ഛന്‍റെ ചികിത്സാചിലവും ചേര്‍ന്നു ഒരു ഗണ്യമായ തുകതന്നെ വേണ്ടിവരും.
അവള്‍ സര്‍വ്വ ദൈവങ്ങളെയും വിളിച്ചു. ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. ഈശ്വരډാരെ എന്‍റെ പ്രാര്‍ത്ഥന ചെവിക്കൊള്ളണേ. എന്‍റെ പഠനം പൂര്‍ത്തിയാക്കാന്‍ എനിയ്ക്കവസരം തരേണെ...
എന്‍റെ ദയനീയ സ്ഥിതിയറിഞ്ഞ ഒരു വസ്ത്ര വ്യാപാരി തന്‍റെ കടയിലൊരു സെയില്‍സ്ഗേളായി നിയമിക്കാമെന്നും മാസം അഞ്ചായിരം രൂപ വേതനമായി നല്‍കാമെന്നുമറിയിച്ചു.
വസ്ത്ര വ്യാപാരിയെ അകൈതമായ നന്ദി അറിയിച്ചു. ഫുള്‍ടൈം ജോലിയ്ക്കാണ യാള്‍ ഇത്രയും തുക ശമ്പളമായി നല്‍കുന്നത്. അതറിഞ്ഞ പല സഹപാഠികളും നിരുത്സാഹപ്പെടുത്തി.
നാലു മാസം കൂടി കഴിഞ്ഞാല്‍ ഫൈനല്‍ പരീക്ഷയാണ്. ഇത്രകാലം പഠിച്ചിട്ടു
അവസാന പരീക്ഷയെഴുതാതെ....
ബിരുദാനന്തര ബിരുദവും ബി എഡ്ഡും കഴിഞ്ഞു ഒരു ഹയര്‍സെക്കന്‍ററി സ്കൂളദ്ധ്യാപികയാകുകയെന്ന തന്‍റെ ചിരകാലാഭിലാഷമാണു നടക്കാതെ പോകുന്നത്.
നീ ജോലിയ്ക്കൊന്നും പോകണ്ട. ഞങ്ങളാല്‍ ആവും വിധം സഹായിക്കാം. പഠിക്കാന്‍ കഴിവുള്ള നീയിങ്ങനെ...
സഹപാഠികളില്‍ പലരും വാഗ്ദാനങ്ങള്‍ വാരി വിതറി. അവരുടെ സډനസിനു പല കുറി നന്ദി അറിയിച്ചു.
പക്ഷേ തന്‍റെ കാര്യം മാത്രം നോക്യാ പോരല്ലോ. മാതാപിതാക്കളെ പോറ്റണം അനിയത്തിയെ പഠിപ്പിക്കണം...
അദ്ധ്യാപകരോടു തന്‍റെ നിസ്സാഹായ അവസ്ഥ വെളിപ്പെടുത്തി. അവളുടെ കദന കഥ കേട്ട ആറദ്ധ്യാപകര്‍ ചേര്‍ന്നു മാസം പതിന്നായിരം രൂപ വാഗ്ദാനം ചെയ്തു. അതാകട്ടെ എം.എ. ഫൈനല്‍ പരീക്ഷ വരെ തുടരുമത്രെ.
എങ്ങനെയാണു സ്നേഹശീലരായ അദ്ധ്യാപകരോടു നന്ദി പറയണ്ടതെന്നറിയില്ലായിരുന്നു. സത്യത്തില്‍ അവരുടെ വാഗ്ദാനമറിഞ്ഞപ്പോള്‍ കരഞ്ഞുപോയി.
അദ്ധ്യാപകര്‍ സഹായവാഗ്ദാനം ചെയ്ത കാര്യം അവള്‍ സഹപാഠികളെ അറിയിക്കാതിരുന്നില്ല. അവള്‍ അദ്ധ്യാപകരുടെ സډനസ്സിനു നന്ദി രേഖപ്പെടുത്തി. അതിനു പുറമെ സഹപാഠികളുടെ അവരാലാവുന്ന സഹായങ്ങള്‍ ചെയ്യാമെന്നേറ്റു.
അന്നു പതിവുപോലെ അവള്‍ കോളേജില്‍ പോകാന്‍ വേണ്ടി പുറപ്പെട്ടു.
ടൗണില്‍ പ്രവേശിക്കുന്ന റോഡില്‍ നല്ല തിരക്കായിരുന്നു. രണ്ടാഴ്ച്ച മുമ്പാണവിടെ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. തന്മൂലം ടൗണില്‍ നല്ല തിരക്കായിരുന്നു.
ജോലിയ്ക്കു പോയാലും ഇല്ലെങ്കിലും തങ്ങളുടെ ദൈനംദിന ക്വാട്ട ഒറപ്പാക്കാനവര്‍ നെട്ടോട്ടമോടുകയായിരുന്നു. എല്ലാ ദിവസവും ഒരുത്സവത്തിന്‍റെ പ്രതീതിയായിരുന്നു. അമ്മാതിരി വ്യാപാരമായിരുന്നവിടെ.
ഇരു ചക്രവാഹനങ്ങളിലെത്തുന്നവര്‍ ഒട്ടൊരാവേശത്തോടെയായിരുന്നു മദ്യശാലയിലേയ്ക്കു പാഞ്ഞുകൊണ്ടിരിക്കുന്നത്.
എന്നാല്‍ കാല്‍ മാന്യډാരും മദ്ധ്യവര്‍ഗ്ഗത്തില്‍പ്പെട്ടവരുമായവര്‍ അകലെ തങ്ങളുടെ കാറുകള്‍ ഒതുക്കി നിറുത്തി ദെല്ലാളന്മാരെ കാത്തിരിയ്ക്കുകയായിരുന്നു.
പത്തോ നൂറോ പോയാലും വേണ്ടില്ല തങ്ങള്‍ നേരിട്ടുപോയി മദ്യം വാങ്ങുന്നതിന്‍റെ ജാള്യതയോര്‍ത്തവര്‍ ആകുലചിത്തരായി.
അങ്ങനെയിരിക്കുമ്പോളാണു രഞ്ചിനിയും രണ്ടു സുഹൃത്തുക്കളും നടന്നു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
ഒരു വെള്ള സ്വിഫ്റ്റ് കാറിനു സമീപമെത്തിയപ്പോള്‍ സുമുഖനായ കാറുടമ കാറിന്‍റെ വിന്‍ഡോ ഗ്ലാസ് താഴ്ത്തി മെല്ലെ വിളിച്ചു.
മോളെ ഒരു സഹായം ചെയ്യാമോ?
പെണ്‍കുട്ടികള്‍ മൂന്നു പേരും നടത്തം നിറുത്തി അന്യോന്യം നോക്കി.
എന്താ ചേട്ടാ?
ധൈര്യം സംഭരിച്ചു രഞ്ചിനി ആരാഞ്ഞു. യുവാവിന്‍റെ മിഴികള്‍ തിളങ്ങി. അയാള്‍ കൃത്രിമ ചിരിയോടെ പതുങ്ങിയ ശബ്ദത്തിലാരാഞ്ഞു.
ഒരു കുപ്പി വാങ്ങിത്തരാമോ?
മുഖത്തൊരാട്ടുകൊടുക്കാനാണാദ്യം തോന്നിയത്. പെണ്‍കുട്ടികള്‍ മദ്യഷാപ്പിനു മുന്നില്‍ ക്യൂ നില്‍ക്കുക. ഇതില്‍പ്പരമൊരു നാണക്കേടുണ്ടോ?
വെറുതെ വേണ്ട
അയാള്‍ കൂട്ടിച്ചേര്‍ത്തു.
അവളോര്‍ത്തു ഇതില്‍ നാണിയ്ക്കാനെന്തിരിക്കുന്നു? ഒരു കുപ്പി വാങ്ങിക്കൊടു ത്താല്‍ അയാള്‍ മാന്യമായ...
പെട്ടന്നു മറ്റൊന്നുമാലോചിയ്ക്കാന്‍ നില്ക്കാതെ അവള്‍ പറഞ്ഞു.
കുപ്പി വാങ്ങിത്തന്നാല്‍ എനിയ്ക്കെന്തു-?
അങ്ങനെ ചോദിയ്ക്കണമെന്നു തോന്നിയെങ്കിലും അതത്രയുചിതമായി അവള്‍ക്കു തോന്നിയില്ല. കാറിനുള്ളിലിരിക്കുന്ന സുമുഖനായ മനുഷ്യനു മുപ്പത്തഞ്ചു നാല്‍പതു വയസ്സ് പ്രായം തോന്നിക്കും.
അയാള്‍ പേഴ്സില്‍ നിന്നും രണ്ടഞ്ഞൂറിന്‍റെ നോട്ടുകളെടുത്തു പെണ്‍കുട്ടിയെ ഏല്‍പിച്ചു.
പണം വാങ്ങി സന്ദേഹത്തോടെ അയാളെ നോക്കി.
ഒരു ഫുള്‍ എം.എച്ച് -
എം.എച്ച് എന്നാല്‍ മാന്‍ഷന്‍ ഹൗസ്. വില 910/- അവള്‍ മനസ്സില്‍ കുറിച്ചിട്ടു. ഒരു ഫുള്‍ എം.എച്ച് ഫുള്‍ എം.എച്ച്...
പുരുഷന്മാരുടെ ക്യൂ നീണ്ടു കിടക്കുകയായിരുന്നു. സാധാരണ ഗതിയില്‍ സ്ത്രീകളാരും മദ്യം വാങ്ങാന്‍ എത്താറില്ലല്ലോ. അതുകൊണ്ടു ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ആളിന്‍റെ പിന്നില്‍ നിന്നു. പുരുഷന്മാരാരും തന്നെ എതിര്‍പ്പുപ്രകടിപ്പിച്ചിരുന്നില്ല. ആദ്യത്തെ ആള്‍ പോയതോടെ അവളുടെ ടേണായി അവള്‍ പണം കൊടുത്തിട്ടു പറഞ്ഞു.
ഒരു ഫുള്‍ എം.ഏര്‍
കൗണ്ടറിലിരുന്ന മനുഷ്യന്‍ സംശയത്തോടെ ചോദിച്ചു.
എം.എച്ചാണോ?
സോറി എം.എച്ച്.
കടലാസില്‍ പൊതിഞ്ഞ കുപ്പിയും ബാക്കി പൈസയും കൊണ്ട് അവള്‍ വേഗം കാറിനടുത്തേയ്ക്കു നടന്നു. വളരെ സന്തോഷത്തോടെ ബോട്ടിലും ബാക്കി പൈസയും വാങ്ങിയിട്ടയാള്‍ രണ്ടു നൂറിന്‍റെ നോട്ടെടുത്തവള്‍ക്കു നല്‍കി.
താങ്ക്സ് എ ലോട്ട്
അയാള്‍ പറഞ്ഞു. മറുപടിയായി അവളൊന്നു ചിരിച്ചു.
ഈ രംഗം വീക്ഷിച്ചുകൊണ്ടിരുന്ന മറ്റൊരു കാറുടമയും സടകുടഞ്ഞെണീറ്റു. അയാള്‍ കറുത്ത കണ്ണടയണിഞ്ഞിരുന്നു. അയാള്‍ ഒരു യുവാവായിരുന്നു.
പെങ്ങളെ എനിയ്ക്കുമൊരു-
കൂട്ടുകാരികള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.
എടീ ബസ്സു വരാന്‍ സമയമായി
അവള്‍ യുവാവിന്‍റെ നേരെ തിരിഞ്ഞു. മൃദുലമായി പുഞ്ചിരിച്ചു. ഇതു ഈശ്വരനായി തനിയ്ക്കുകൊണ്ടത്തന്നതാണ്.
മൗനം സമ്മതമെന്നു നിനച്ചു. കണ്ണടക്കാരന്‍ രണ്ടായിരത്തിന്‍റെ ഒരു നോട്ടെടുത്തിട്ടവളോടു പറഞ്ഞു.
ഒരു ഫുള്‍ ബോട്ടില്‍ നെപ്പോളിയന്‍.
നെപ്പോളിയന്‍. നെപ്പോളിയന്‍. അവള്‍ ഉരുവിട്ടു കൊണ്ടു വീണ്ടും കൗണ്ടറിലേയ്ക്കു നടന്നു.
കുപ്പികളുമായി പെണ്‍കുട്ടി തിരിച്ചു വരുന്നതു കണ്ടു കണ്ണടക്കാരന്‍റെ ഉള്ളില്‍ ശരിയ്ക്കും ആറാട്ടുതന്നെയായിരുന്നു.
അയാള്‍ കുപ്പിയും പണവും തിരികെ വാങ്ങി. പിന്നെ ഇരുന്നൂറിന്‍റെ രണ്ടു നോട്ടെടുത്തു പെണ്‍കുട്ടിയെ ഏല്‍പിച്ചു.
താങ്ക് യു സോ മച്ച്.
ബസ് വരാന്‍ സമയമായെന്നു കൂട്ടുകാരികള്‍ അവളെ ഓര്‍മ്മപ്പെടുത്തി. അതോടെ അവര്‍ സഹപാഠികളുടെ സമീപത്തേയ്ക്കു വേഗം നടന്നു.
ഹലോ പ്ലീസ്
കാറുമായി വന്ന മറ്റൊരാള്‍ ശബ്ദമുണ്ടാക്കി അവളെ വിളിച്ചു.
സോറി കോളേജില്‍ പോകാന്‍ നേരമായി. അയാള്‍ പിന്നെ മറുത്തൊന്നും പറയാതെ മാറ്റാരെയെങ്കിലും കിട്ടുമോന്നന്വേഷിച്ചു.
വളരെ സന്തോഷത്തോടെയവര്‍ കൂട്ടുകാരികളോടായി പറഞ്ഞു. പത്തു മിനിറ്റുകൊണ്ടു അറുന്നൂറു രൂപ തടഞ്ഞു.
കോളടിച്ചല്ലോടി
അവളുടെ മനസ്സില്‍ എന്തൊക്കെയോ കൂട്ടികുറയ്ക്കലുകള്‍ നടന്നു. ദിവസവു മിങ്ങനെ പണം കിട്ടിയാല്‍ തന്‍റെ വിഷമങ്ങളൊക്കെ മാറിയേനെ.
ഒരു സ്നേഹിത പറഞ്ഞു.
നീയിനി രാവിലെ അരമണിക്കൂര്‍ ഇവിടെ ചിലവഴിച്ചാല്‍
പെണ്‍കുട്ടി ഉള്ളാലെ ചിരിച്ചു. അവള്‍ പറഞ്ഞതു സത്യമാണ്. ഇതില്‍ ലജ്ജിയ്ക്കാനെന്തിരിക്കുന്നു. ജോലി ചെയ്തല്ലേ സമ്പാദിക്കുന്നത്...
പെട്ടന്നാരുന്നു ആവരുടെ ബസ് ടൗണ്‍ സ്റ്റാന്‍റില്‍ നിന്നും തിരിഞ്ഞു വന്നത്. ബസ്സിലെ സ്ഥിരം യാത്രക്കാരായതിനാല്‍ അവരെ കണ്ടതും ബസ്സ് അടുത്തു വന്നു നിറുത്തി.
ദിവസവും ഒമ്പതുമണിയ്ക്കെത്തുന്ന ബസ് ഇന്നു ഇരുപതു മിനിറ്റു വൈകിയിരിക്കുന്നു.
നിത്യവും ബസ്സിങ്ങനെ വൈകിയെത്തിയിരുന്നെങ്കില്‍...
പള്ളിക്കുന്നൻ (കഥാകാരൻ. നോവലിസ്റ്റ് ) സിവിൽ സപ്ളീസിൽ ഉദ്യോഗസ്ഥനായിരുന്നു. ആദ്യ കൃദിയായ "ദാവീദിന്റെ സങ്കീർത്തനം "നെഹ്‌റുവിനെ മോശമായി ചിത്രീകരിച്ചെന്ന പേരിൽ പാലക്കാട് ഉപഭോക്ത കോടതി നിരോധിച്ചു. ഇരുപത്തഞ്ചു വർഷങ്ങൾക്കു ശേഷം പ്രസ്തുത കൃതി ആമസോൺ പ്രസിദ്ധീകരിച്ചു
മറഡോണ, കൊളാങ്കിറ്റീസ് എന്നീ പുസ്തകങ്ങള്‍ നൈ ബുക്സാണ് പ്രസിദ്ധീകരിച്ചത്. വേത്രകീയം. ആറാമിന്ദ്ര്യം. പതിനൊന്നാമൻ. യമുനയിലേക്കൊരു തീർത്ഥ യാത്ര. ശ്രാന്തം. മേരി ലാവറനൊസിന്റെ കുടിരം. ശിശിരം.ക്രൈം 44.ബാബ്ബാജി. ചെങ്കടൽ തുടങ്ങിയവാണ് മറ്റു കൃതികൾ









അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ