•  


    മീനാമുറേയുടെ ഡയറി


     മീനാമുറേയുടെ ഡയറി

    ഒരുനാള്‍ മേരി ഹോര്‍ക്കറും എഡ്വിനും കൂടി വാന്‍ഡ്സ്വെര്‍ത്തിലെ ഹോര്‍ക്കര്‍ തറവാട്ടില്‍ സന്ദര്‍ശനത്തിനു വന്നത്. അവര്‍ ഇരുവരും ഇടക്കിടെ അവിടെ വന്നു പോകാറുള്ളതാണ്. വീട് വൃത്തിയായി സൂക്ഷിക്കുന്നതില്‍ കെയര്‍ ടേക്കര്‍ ഒരു പരാജയമാണ്. അവള്‍ അയാളെ അതിനു ശാസിക്കുകയും ചെയ്തു.

    "സോറി മാഡം. ഇനി ഞാനതു തീര്‍ച്ചയായും ശ്രദ്ധിക്കാം."

    പൂച്ചപ്പാദങ്ങളുള്ള കുറുകിയ മനുഷ്യനായിരുന്നു അയാള്‍. പേര് ഫാബിയന്‍.

    "ഇന്ന നിങ്ങള്‍ അത്താഴത്തിന് ഉണ്ടാകുമോ മാഡം?"

    അയാള്‍ ചോദിച്ചു.

    "ഇല്ല. അമ്മ മാത്രമേ വീട്ടിലുള്ളൂ. ആയ വൈകുന്നേരം പോകും. അതുകൊണ്ട് ഞങ്ങള്‍ വൈകുന്നേരം പോകും. ലഞ്ച് മാത്രം മതി."

    "ലഞ്ചിനെന്താണ് വേണ്ടത് മാഡം?"

    "വായില് വച്ചു കഴിക്കാന്‍ കൊള്ളാവുന്ന എന്തെങ്കിലും ഉണ്ടാക്കിത്തരൂ ഫാബിയന്‍.."

    അവള്‍ തെല്ലു നീരസത്തോടെ പറഞ്ഞു. ഫാബിയന്‍ പൂച്ചപ്പാദങ്ങള്‍ തറയില്‍ ശ്രദ്ധയോടെ വച്ചുകൊണ്ട് നടന്നുനീങ്ങി.

    അയാളുടെ ആ രീതികള്‍ മേരിക്ക് ഇഷ്ടമല്ലായിരുന്നു. നിഴല്‍പോലെ പതുങ്ങി നടക്കുന്ന ഒരു രീതിയാണ് അയാളുടേത്.



    ഫാബിയന്‍ മുറിവിട്ടു പുറത്തു പോയപ്പോള്‍ മേരി കിടപ്പറയുടെ വലിയ ചില്ലുജാലകങ്ങള്‍ തുറന്നിട്ടു.

    തെംസ് നദിയില്‍ നിന്നുള്ള തണുത്ത കാറ്റടിച്ചു. മഞ്ഞുകാലം അവസാനിച്ചതിനാല്‍ ഇളംപച്ചപ്പാര്‍ന്ന സ്റ്റെപ്പി തെളിഞ്ഞുകിടന്നു. തെല്ലകലെയായി ഡാഫോഡില്‍സ് വിരിഞ്ഞു നില്‍ക്കുന്ന കുന്നിന്‍ചെരുവ് കാണാമായിരുന്നു. 

    "എന്തു മനോഹരമായ പ്രകൃതിയാണല്ലേ എഡ്വിന്‍. പക്ഷേ ...!"

    മേരി സങ്കടത്തോടെ പറഞ്ഞുവന്നത് ഇടക്കു വച്ചു നിര്‍ത്തിക്കളഞ്ഞു.

    "പക്ഷേ... നീയെന്താ നിര്‍ത്തിക്കളഞ്ഞത്...?"

    "എനിക്കിതൊന്നും ആസ്വദിക്കാന്‍ പറ്റുന്നില്ല എഡ്വിന്‍... ഈ കടബാധ്യത എന്നെ വീര്‍പ്പുമുട്ടിക്കുവാണ്. അച്ഛന്‍ ഒരേയൊരു മകള്‍ക്ക് ഉണ്ടാക്കിവച്ച സമ്പാദ്യം കൊള്ളാം..." 

    "നീ അതെല്ലാം തല്‍ക്കാലം മറക്കൂ.. നമ്മളിവിടെ വന്നത് സങ്കടം അയവിറക്കാനല്ലല്ലോ..!"

    "എന്നാലും എനിക്കെങ്ങനെ സന്തോഷിക്കാന്‍ പറ്റും എഡ്വിന്‍..?"

    "സന്തോഷിക്കൂ മേരി, നിനക്കു ഞാനില്ലേ.."

    അതും പറഞ്ഞ് എഡ്വിന്‍ അവളെ പിന്നില്‍ നിന്നും പുണര്‍ന്നു.

    മേരിയുടെ ശരീരം ആ കൊടുംതണുപ്പിലും അതിവേഗം ചൂടുപിടിക്കുന്നത് അവന്‍ തൊട്ടറിഞ്ഞു. 


    തെംസ് നദിയുടെ കുളിര്‍ കാറ്റ് ജാലകത്തിലൂടെ മുറിക്കകത്തേക്കു കടന്നു വന്നു.

    മേരി ഹോര്‍ക്കറുടെ സ്വര്‍ണനിറമാര്‍ന്ന മുടിയിഴകളില്‍ എഡ്വിന്‍ മുഖം പൂഴ്ത്തി. ഫ്രഞ്ച് വെര്‍മിയുടെ ഷാംപൂ ഗന്ധം അവന്‍റെ മൂക്കില്‍ തുളച്ചു കയറി.

    അവന്‍ അവളുടെ കാതില്‍ മന്ത്രിച്ചു.

    "ചെറിയ മഞ്ഞിന്‍ കണങ്ങള്‍ തങ്ങി നില്‍ക്കുന്ന തെംസ് നദിയിലെ കാറ്റടിക്കുമ്പോള്‍ ഞാനെന്‍റെ പ്രിയതമയെ ഇങ്ങനെ കെട്ടിപ്പിടിച്ച് ലാവോസ് കുന്നിന്‍ചെരിവുകളില്‍ ഡാഫോഡില്‍സ് പൂക്കള്‍ നിറയെ വിരിഞ്ഞു നില്‍ക്കുന്നത് നോക്കി നില്‍ക്കും. മഞ്ഞുപൊഴിയുന്ന സ്റ്റ്പ്പെികളില്‍ ‍മേയുന്ന വെളുവെളുത്ത ചെമ്മരിയാടുകളെ ഓടിച്ചെന്നു താലോലിക്കാന്‍ തോന്നും." 

    അവന്‍റെ ചുടുനിശ്വാസം ആ തണുപ്പില്‍ അവളുടെ കഴുത്തില്‍ സ്പര്‍ശിച്ചപ്പോള്‍ മേരി അതിവേഗം വികാരവതിയായി.

    അവള്‍ അവനോടു കൂടുതല്‍ ചേര്‍ന്നു നിന്നു.


    ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും അവള്‍ക്കു കിട്ടിയ കൂട്ടുകാരനാണ് എഡ്വിന്‍. മൂന്നു വര്‍ഷമായി കൊണ്ടുനടക്കുന്ന റിലേഷന്‍ഷിപ്പ്. കല്യാണം കഴിഞ്ഞിട്ടില്ലെങ്കിലും അവര്‍ ജീവിക്കുന്നത് ഭാര്യഭര്‍ത്താക്കന്മാരെപ്പോലെ തന്നെയാണ്.

    എഡ്വിന്‍ പ്രണയം ആര്‍ദ്രമാക്കിയ ശബ്ദത്തോടെ വിളിച്ചു.

    "മേരി..?"

    "ങും.?"

    "നമുക്ക് സ്റ്റെപ്പികള്‍ക്കിടയിലൂടെ ആ ലാവോസ് കുന്നുകളിലേക്ക് ഓടിപ്പോയാലോ. എന്നിട്ട് മഞ്ഞില്‍ പുതഞ്ഞു നില്‍ക്കുന്ന അവിടത്തെ ഡാഫോഡില്‍സ് പൂക്കളുടെ ഇടയിലൂടെ ഓടിനടന്നാലോ..?"

    "നന്നായിരിക്കും. പക്ഷേ ഇപ്പോള്‍ വേണ്ട.." 

    "പിന്നെ ഇപ്പോള്‍ നിനക്കെന്താണു വേണ്ടത്?"

    "ഇപ്പോള്‍ എനിക്കു നിന്നെ മതി."

    മേരി അതു പറയുമ്പോള്‍ അവളുടെ ശരീരത്തില്‍ നിന്ന് ചൂട് പ്രസരിക്കുന്നത് അവനറിഞ്ഞു.

    എഡ്വിന്‍ അവളുടെ തൂവെള്ള ഫ്രോക്കിലെ നിറഞ്ഞ വക്ഷോജങ്ങളിലൂടെ കൈത്തലമോടിച്ചു. എമിലിയുടെ കഴുത്തിലെ വെള്ളിമാലയില്‍ അവന്‍റെ കൈകള്‍ ഉടക്കി

    "അതു പൊട്ടിക്കല്ലേ എന്‍റെ പൊന്നേ.. പ്ലീസ്.."

    മേരി പറഞ്ഞു. അവള്‍ ആ മാല പിടിച്ചു ശരിയായി ധരിച്ചു. അതിന്‍റെ ലോക്കറ്റ് വിശുദ്ധലേപനം നിറച്ച വെള്ളിക്കുരിശായിരുന്നു.

    "ഇത് മേരി മുത്തശ്ശിക്ക് ഡോക്ടര്‍ വാന്‍ ഹെല്‍സിങ്ങ് കൊടുത്ത വിശുദ്ധമാലയാണ്. ഒരു പ്രേതവും അടുക്കില്ല. തലമുറ കൈമാറിക്കിട്ടിയ നിധി തന്നെയാണിതും."

    "ഓഹോ.. ആ ലോക്കറ്റിന് കിടക്കാന്‍ കണ്ട സ്ഥലം."

    എഡ്വിന്‍ അതു പറഞ്ഞുകൊണ്ട് അവളുടെ ചുചൂകങ്ങളെ വിരല്‍ കൊണ്ട് ചെറുതായമര്‍ത്തി.

    അവള്‍ അതാസ്വദിച്ചുകൊണ്ടു നില്‍ക്കെ തൊട്ടടുത്തുള്ള മര അലമാരയുടെ നിലക്കണ്ണാടിയില്‍ ഒരു നിഴല്‍ മാറിയത് കണ്ട് ഞെട്ടിത്തിരിഞ്ഞു.

    "എന്തേ?"

    അവള്‍ അങ്ങനെ ചെയ്തതു കണ്ട് എഡ്വിനും ഞെട്ടി.

    അവര്‍ ഇരുവരും തിരിഞ്ഞു നോക്കിയപ്പോള്‍ ഫാബിയന്‍ നില്‍ക്കുന്നതാണ് കണ്ടത്. 

    "എന്താണ് ഫാബിയന്‍?"

    മേരി ഈര്‍ഷ്യ മറച്ചുവച്ചുകൊണ്ട് ചോദിച്ചു.

    "നിങ്ങള്‍ക്ക് ഇപ്പോള്‍ ലഘുഭക്ഷണം എന്തെങ്കിലും വേണോ?"

    "വേണ്ട...ഒന്നും വേണ്ട..."

    "ശരി മാഡം."

    ഫാബിയന്‍ പുറത്തുപോയ ഉടന്‍ മേരി വാതില്‍ ലോക്ക് ചെയ്തു.



    അവള്‍ പിറുപിറുത്തു

    "നമ്മുടെ മിസ്റ്റേക്കാണ്. വാതില്‍ ലോക്ക് ചെയ്യണമായിരുന്നു."

    "യേസ്.. വാതില്‍ ലോക്ക് ചെയ്യണമായിരുന്നു."

    എഡ്വിന്‍ അതും പറഞ്ഞ് അവളെ വട്ടം പൊക്കിയെടുത്ത് കിടക്കയിലേക്കിട്ടു.

    ഫ്രോക്ക് ഉയര്‍ന്നുപൊങ്ങി അവളുടെ കണങ്കാലുകള്‍ അനാവൃതമായപ്പോള്‍ അയാള്‍ അതില്‍ ചുംബിച്ചു. 

    പൊടുന്നനെ മേരിയുടെ കണ്ണുകള്‍ തടിയലമാരയുടെ മുകളിലെ വസ്തുവില്‍ പതിച്ചു.  

    "ഹേയ് എഡ്വിന്‍.. അതെന്താണത്?"

    മേരി എഡ്വിന്‍റെ തല പിടിച്ചുയര്‍ത്തി.

    "എന്ത്?"

    "ഈ തടിയലമാരയുടെ മുകളില്‍ ഒരു വസ്തു കണ്ടോ. അതെന്താണെന്നാണ് ചോദിച്ചത്. ഇതുവരെ അങ്ങനെയൊന്ന് എന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലായിരുന്നു." 

    "ഇതു കഴിഞ്ഞിട്ടുപോരെ?"

    എഡ്വിന്‍ അവളുടെ തുടകളുടെ ശുഭ്രശോഭയിലേക്കു നോക്കി.

    "ഇതെപ്പോഴും നിനക്കായി ഇവിടെയുണ്ട്. തല്‍ക്കാലം മോന്‍ അതൊന്നെടുക്ക്."

    മേരി ശാസിച്ചു.



    എഡ്വിന്‍ ഒരു കസേര വലിച്ചിട്ട് തടിയമാരയുടെ മുകളിലെ വസ്തുവിനെ എത്തി നോക്കി.

    "ഇതൊരു തകരപ്പെട്ടിയാണ്... ആകെ പൊടിപിടിച്ചിരിക്കുന്നു."

    "അതൊന്നെടുക്കാമോ?"

    "നോക്കാം."

    എഡ്വിന്‍ ആ പെട്ടി പൊക്കിയെടുത്തു.

    വലിയ ഭാരമൊന്നുമില്ലാത്ത ചെറിയ പെട്ടി.

    "ഭയങ്കര പൊടിയാണു കെട്ടോ.."

    മേരി കട്ടിലില്‍ നിന്നും എഴുന്നേറ്റ് പെട്ടി ഏറ്റുവാങ്ങി.

    ക്ലോത്ത് സ്റ്റാന്‍ഡില്‍ നിന്നും ഒരു ടൗവല്‍ എടുത്ത് അവള്‍ അതു തുടച്ചു.

    പച്ചനിറമുള്ള ഒരു തകരപ്പെട്ടി. 

    "ഇതുവരെ ആരുടേയും ശ്രദ്ധയില്‍ ഇത് പെട്ടിട്ടില്ല എന്നത് അത്ഭുതകരമായിത്തോന്നുന്നു."

    മേരി പറഞ്ഞു.

    അവള്‍ അതു തുറക്കാന്‍ ശ്രമിച്ചു.

    "ഇത് പൂട്ടിയിരിക്കുകയാണ്. ഇതിന്‍റെ താക്കോല്‍ എവിടെയായിരിക്കും?" 

    "ഇത് ആരുടെ മുറിയായിരുന്നു?"

    എഡ്വിന്‍ പൊടുന്നനെ ചോദി്ച്ചു.

    "എന്‍റെ മുത്തശ്ശി ഡയാനാ ഹോര്‍ക്കറുടെ മുറിയാണിത്."

    "അപ്പോള്‍ മീനാ ഹോര്‍ക്കറുടെ മുറിയും ഇതുതന്നെയായിരിക്കണം." 

    "ചിലപ്പോള്‍ ആയിരിക്കാം. പക്ഷേ ഇതൊന്നു തുറക്കണമല്ലോ."

    "ഞാന്‍ അതു ചോദിച്ചതിന് കാരണമുണ്ട് ഡിയര്‍.. സ്ത്രീകളുടെ മനഃശാസ്ത്രം വച്ച് അവര്‍ പല മണ്ടത്തരങ്ങളും കാണിക്കാറുണ്ട്.. എന്നിട്ടവര്‍ ബുദ്ധിമതികളാണെന്ന് വാദിക്കും."

    "ഒന്നു പോയേ മനുഷ്യാ.. ഇത് തുറക്കാനുള്ള വഴി പറഞ്ഞു താ.."

    മേരി പറഞ്ഞു.

    അപ്പോള്‍ എഡ്വിന്‍ തടിയലമാരയുടെ മുകളില്‍ തപ്പുകയായിരുന്നു.

    "ദേ കിട്ടി.. എനിക്കറിയാമായിരുന്നു.. കാരണം ഞാന്‍ സ്ത്രീകളുടെ മനഃശാസ്ത്രം പഠിച്ചത് എന്‍റെ പ്രിയപ്പെട്ട മേരിയില്‍ നിന്നല്ലേ."

    എഡ്വിന്‍ താക്കോലുമായി ചാടിയിറങ്ങി വന്നു.

    "കുറച്ച് എണ്ണ വേണ്ടി വരും.."

    "അതു ചിലപ്പോള്‍ ബാത്ത്റൂമില്‍ കണ്ടേക്കും."

    അവള്‍ ബാത്ത്റൂമില്‍ നിന്നും ബോഡി ഓയില്‍ എടുത്തുകൊണ്ടു വന്നു.

    എഡ്വിന്‍ എണ്ണയിട്ട് താക്കോല്‍ തിരിച്ചപ്പോള്‍ ആ പെട്ടി നിഷ്പ്രയാസം തുറന്നുപോന്നു.

    കാലപ്പഴക്കം കൊണ്ട് നിറം മങ്ങിയ ഒരു ഡയറി.

    പിത്തളക്കെട്ടുള്ള തുകല്‍ച്ചട്ടയായിരുന്നു അതിന്.

    മേരി അതിന്‍റെ പേജുകള്‍ മറിച്ചുനോക്കി.

    ഒരു സ്ത്രീയുടെ വടിവൊത്ത കൈയക്ഷരങ്ങള്‍.



    അവള്‍ ആദ്യത്തെ പേജ് നോക്കി.

    അതില്‍ മീനാമുറേ എന്ന് എഴുതിയിരിക്കുന്നു.

    "മീനാമുത്തശ്ശിയുടെ ഡയറിയാണിത്.. ഇതാരും ഇതുവരെ കണ്ടിട്ടില്ല.. അത്ഭുതമായിരിക്കുന്നു."

    അവള്‍ പേജ് മറിച്ചു. ഡയറി തുടങ്ങുന്നിടത്തു നിന്നും അവള്‍ വായിച്ചു നോക്കി.

    "മേയ്മാസം പത്താം തീയതി. ഇന്ന് ജൊനാതന്‍റെ കത്തു വന്നു. ഇത് പോസ്റ്റു ചെയ്തിരിക്കുന്നത് മെയ് നാലിന് ബിസ്ട്രീറ്റില്‍ നിന്നാണ്. ലണ്ടനില്‍ നിന്നും അഡ്വക്കേറ്റ് പീറ്റര്‍ ഹോക്കിന്‍സ് ഏല്‍പിച്ച ജോലിയുമായിട്ടാണ് അദ്ദേഹം കാര്‍പാത്തിയന്‍ മലനിരകളിലെ ട്രാന്‍സില്‍വാനിയായിലേക്ക് തീവണ്ടി കയറിയിരിക്കുന്നത്. അദ്ദേഹം പോകുന്ന മേയ് ഒന്നിന് എന്നോടു യാത്ര പറയാന്‍ വന്നിരുന്നു, ലണ്ടനില്‍ നിന്നും വിയന്നയിലേക്കും അവിടെ നിന്നും ക്ലോസന്‍ബര്‍ഗ് വഴി ട്രാന്‍സില്‍വാനിയായിലെ ബിസ്ട്രീറ്റ് എന്ന പട്ടണത്തിലേക്കും എത്തിച്ചേരാന്‍ മൂന്നു ദിവസം എടുത്തുവത്രേ. ബുക്കോവിനയിലേക്കു പോകുന്ന ബോര്‍ഗോ ചുരത്തിന്‍റെ അതിര്‍ത്തിപ്പട്ടണമാണ് ബിസ്ട്രീറ്റ്. കാര്‍പാത്തിയന്‍ മലനിരകളുടെ വനാതിര്‍ത്തി കൂടിയാണിത്. ഇത് അ്ദ്ദേഹത്തിന് യാത്ര ചെയ്യേണ്ടത് കാര്‍പാത്തിയന്‍ മലനിരകളിലെ വനമേഖലയിലൂടെയാണ്. അദ്ദേഹത്തെ ഡ്രാക്കുള പ്രഭുവിന്‍റ കോട്ടയിലേക്ക് കൊണ്ടുപോകാനുള്ള ആള്‍ കുതിരവണ്ടിയുമായി ബോര്‍ഗോ ചുരത്തില്‍ കാത്തുനില്‍ക്കുമത്രേ. അതിനായി ബുക്കോവിനയ്ക്കുള്ള കുതിരവണ്ടിയില്‍ സീറ്റു ബുക്കു ചെയ്തിട്ടുണ്ട് എന്ന കത്ത് അദ്ദേഹം താമസിക്കുന്ന ഹോട്ടല്‍ ഗോള്‍ഡന്‍ ക്രൗണിലെ റിസപ്ഷനില്‍ ഏല്‍പിച്ചിരുന്നു. പക്ഷേ ബോര്‍ഗോ ചുരം, ഡ്രാക്കുള കോട്ട എന്നു കേള്‍ക്കുമ്പോള്‍ ഇവിടത്തുകാരൊക്കെ വല്ലാതെ പേടിക്കുന്നതുപോലെ തോന്നുന്നു. എന്തായാലും പോയിനോക്കാന്‍ തന്നെയാണ് ജൊനാതന്‍റെ തീരുമാനം എന്ന് അദ്ദേഹം കത്തില്‍ എഴുതിയിട്ടുണ്ട്. പിന്നെ ലൂസിയുമായി റോയല്‍ സ്റ്റേഷനില്‍ പോയി. അവള്‍ക്കൊരു പാഴ്സല്‍ വന്നിട്ടുണ്ടെന്ന് അറിയിപ്പു കിട്ടിയിരുന്നു. ഞങ്ങള്‍ അവിടെപ്പോയി അവള്‍ക്കു വന്ന പാഴ്സല്‍ എടുത്തു. അവളുടെ കാമുകന്‍ ആര്‍തര്‍ പാരീസില്‍ നിന്നും അയച്ചുകൊടുത്തതായിരുന്നു അത്. ഒരു ഫ്രഞ്ച് സുഗന്ധതൈലമോ മറ്റോ ആണത്."

    മേരി ആ ഡയറിക്കുറിപ്പു വായിച്ചിട്ട് എഡ്വിനെ നോക്കി. അവളുടെ മുഖത്ത് പ്രതീക്ഷയുടെ നിലാവെട്ടം ഉണ്ടായിരുന്നു. അവള്‍ നിരാശയില്‍ നിന്നും ഉയിര്‍ത്തെണീറ്റപോലെ. അവള്‍ പൊടുന്നനെ മുഖമുയര്‍ത്തി എഡ്വിന്‍റെ കവിളില്‍ ചുംബി്ച്ചു. അത് അപ്രതീക്ഷിതമായിരുന്നതിനാല്‍ അവന്‍റെ മുഖം വികാരത്താല്‍ ചുവന്നുപോയി. 

    (വിനോദ് നാരായണന്‍റെ രചനയില്‍ KUKU FM ല്‍ ഇപ്പോള്‍ സംപ്രേഷണം ചെയ്യുന്ന ഡ്രാക്കുള ഇന്‍ എന്ന ഓഡിയോ വെബ് സീരിസില്‍ നിന്നും ഒരു ഭാഗം. KUKU FM Original audio series DRACULA IN ആസ്വദിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.)




    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *