പുലരി / കഥ
''എനിക്ക് നിന്നിലൊരു കുട്ടിയെ വേണം, " നെറുകയിലൊരു ചുംബനം നൽകിക്കൊണ്ട് അവൻ പറഞ്ഞു.
ആശ്ചര്യം,, ആനന്ദം,, ആകുലത,,അസ്വസ്ഥത,,........
പറഞ്ഞറിയിക്കാനാകാത്ത വികാരങ്ങൾ അവളുടെ കണ്ണുകളെ ഈറനണിയിച്ചു.
" ഞാൻ,, ഞാനെങ്ങനെ രഞ്ചൻ,, ഇത്തരമൊരുവളെ നിനക്കെങ്ങനെ സ്വീകരിക്കാൻ കഴിയും ജീവിതത്തിലേയ്ക്ക്,,,, "
" കുറച്ചധികം സ്ത്രീകളിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്,, ആദ്യമെല്ലാം പ്രായത്തിൻ്റെ കൗതുകം,,പിന്നീട് ഇടപഴകിയ സാഹചര്യങ്ങളോടുള്ള അടിമപ്പെടലോ പണം നൽകിയ ജീവിതത്തോടുള്ള പുച്ഛമോ,, "
"അങ്ങനെ നോക്കിയാൽ ഞാനും നീയും തുല്യർത്തന്നെ,,,
നീ രജിസ്റ്റേർഡും,, ഞാൻ ഇപ്പൊഴും മാന്യനും,,, "
"അപ്പൊഴും ഒന്നു ബാക്കിയാണ് രഞ്ചൻ,, എനിക്ക്,,,, എനിക്കൊരു കുടുംബമില്ല,, "
"കുടുംബം !!അത്,,
അത് നമ്മളുണ്ടാക്കുന്നതല്ലേ റീനാ.. "
"നിന്നെ ഞാൻ സ്നേഹിക്കുമ്പോൾ, എൻ്റെ അഡ്രെസ്സ് അല്ലേ നിൻ്റെയും "
" ഇനിയുള്ള എൻ്റെ പുലരികൾ എന്നും, നിന്നിലൂടെ വിരിയുവാൻ ഞാനാഗ്രഹിക്കുന്നു,,"
അകലെ മലകളെത്തഴുകി വരുന്ന പുലരിയിലെ ഇളംകാറ്റ് ഇളം നിറത്തിലുള്ള ജനൽ കർട്ടനുകളെ വകഞ്ഞുമാറ്റി അനുവാദം കൂടാതെ മുറിക്കകത്തേയ്ക്കു കടന്നു,,,
"നിനക്ക് എന്തും തീരുമാനിക്കാം, പക്ഷേ;നീയില്ലയെങ്കിൽ
ഇനിയുള്ള ദിനരാത്രങ്ങളിലും ഞാൻ പങ്കിടുന്ന നിമിഷങ്ങൾക്ക് അവകാശികൾ ഏറെയായിരിക്കും,,
മറിച്ച് നിന്നിൽ അനുകൂലമായ ഒരു തീരുമാനമാണെങ്കിൽ, എന്നിൽ ഇനി നീ മാത്രവും"
റീന ഒന്നും തന്നെ പറയാതെ അവൻ്റെ നെഞ്ചിൽ തലചായ്ച്ച് ജനലിലൂടെ അരിച്ചിറങ്ങുന്ന പ്രഭാത സൂര്യൻ്റെ വെളിച്ചത്തിൽ അങ്ങനെ നിന്നു,,
"നീ എന്നിട്ടും ഒന്നും പറഞ്ഞില്ല "
അവളുടെ താടി മെല്ലെ പൊക്കിക്കൊണ്ട് രഞ്ചൻ ചോദിച്ചു!
"ഞാൻ കളങ്കപ്പെട്ടവളാണ് രഞ്ചൻ " എൻ്റെ ശരീരത്തിൽ പലരുടെയും വിയർപ്പിൻ്റെ കണികകൾ ഇപ്പൊഴും ഉണ്ടാകും.നിനക്ക് ഞാൻ ചേരില്ല"
'' വീണ്ടും നീ എന്തിന് അതുതന്നെ പറയുന്നു.. എനിക്കറിയാത്ത ഒന്നുംതന്നെ നീയിനിയും മറച്ചുവെച്ചിട്ടില്ല, ഞാൻ ചെയ്യാത്ത ഒന്നും നീയും... നിന്നെ ഇങ്ങനെതന്നെ ഞാൻ സ്വീകരിക്കുന്നു"
അവൾ അവൻ്റെ മൂർദ്ധാവിൽ ഒരു നനുത്ത മുത്തം നൽകി,,
ഇറുകെ പുണർന്നു,,
പ്രഭാത സൂര്യൻ അപ്പോൾ ജനൽപ്പാളിയിലൂടെ സ്വർണ്ണ നിറമുള്ള കിരണങ്ങൾ അവർക്കായി പുഞ്ചിരിയോടെ പൊഴിച്ചു കൊണ്ടിരുന്നു.
ലാല്‍ജി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ