സ്വച്ഛ് ഭാരത് മിഷന്‍റെ സ്പാം കോളുകളില്‍ പൊറുതി മുട്ടി ജനം
തിരക്കു പിടിച്ച ജീവിതമാണ് നമ്മുടേത്. ഒരു നഗരവീഥിയില്‍ ബ്ലോക്കില്‍പ്പെട്ട് കാറില്‍ നിരങ്ങി നിരങ്ങി ഡ്രൈവ് ചെയ്തു പോവുകയാവാം. അല്ലെങ്കില്‍ അത്യാസന്ന നിലയിലുള്ള രോഗിയുമായി ഹോസ്പി്റ്റലില്‍ അത്യാവശ്യകാര്യവുമായി നില്‍ക്കുകയാവാം. അങ്ങനെ ഏതവസ്ഥയിലും തിരക്കുപിടിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ നിങ്ങള്‍ക്കൊരു ഫോണ്‍ കോള്‍ വരുന്നു. അത് നിങ്ങള്‍ അറ്റന്‍ഡ് ചെയ്യുന്നു. നിങ്ങളെ വിഡ്ഡിയാക്കുന്ന ഒരു പരസ്യ കോള്‍ ആണ് അതെങ്കില്‍ ആദ്യം നിങ്ങളുടെ വായില്‍ വരുന്ന് വാക്ക് എന്തായിരിക്കും. ആ കോള്‍ ചെയ്തവരുടെ പിതൃക്കളെ സ്മരിക്കുക. അതാണ് ഇപ്പോള്‍ സ്വച്ഛ് ഭാരത് മിഷന്‍ എന്ന കേന്ദ്ര സര്‍ക്കാരിന്‍റെ വക വെള്ളാന ചെയ്തു കൊണ്ടിരിക്കുന്നത്.
ഇത്തരം സ്പാം കോള്‍ വന്ന നമ്പര്‍ ബ്ലോക്ക് ചെയ്താല്‍ മറ്റൊരു നമ്പറില്‍ നിന്നും ഉടന്‍ സ്പാം കോളുകള്‍ വരുന്നു എന്നതാണ് സ്വച്ഛ് ഭാരത് മിഷന്‍ ജനത്തിനു നല്കുന്ന ഏറ്റവും വലിയ സംഭാവന.
ദിനം പ്രതി നാലും അഞ്ചും പ്രാവശ്യം ഹരാസിങ്ങ് കോളുകള്‍ ചെയ്തു പൊതുജനത്തെ ഉപദ്രവിക്കുന്നത് ഒരു വിനോദമാക്കി രസിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
സ്വച്ഛ് ഭാരത് മിഷന്‍ വക നമ്പര്‍ ട്രൂ കോളറില്‍ ഇട്ടപ്പോള്‍ കണ്ട ജനത്തിന്‍റെ പ്രതികരണങ്ങള്‍ |
റെക്കോഡ് ചെയ്തു കേള്‍പ്പിക്കുന്ന ആ കോളിന്‍റെ ഉള്ളടക്കം കൊണ്ട് പൊതു ജനങ്ങള്‍ക്ക് ഒരു പ്രയോജനവും ഇല്ല എന്നതാണ് ഏറ്റവും ദ്രോഹകരമായ കാര്യം. അത്തരത്തിലുള്ള ഒരേ ഉള്ളടക്കം ദിനം പ്രതി നാലും അഞ്ചു തവണ ഫോണ്‍ കോള്‍ ചെയ്ത് ജനത്തെ കേള്‍പ്പിക്കുക എന്നത് ആരുടെ ആശയമായാലും ഇത് സ്വച്ഛ ഭാരത് മിഷന്‍റെ പേരില്‍ കോടികള്‍ പുട്ടടിക്കാനുള്ള അഴിമതിയുടെ ഭാഗമാണ്. ഇത്തരം സ്പാം കോള്‍ വന്ന നമ്പര്‍ ബ്ലോക്ക് ചെയ്താല്‍ മറ്റൊരു നമ്പറില്‍ നിന്നും ഉടന്‍ സ്പാം കോളുകള്‍ വരുന്നു എന്നതാണ് സ്വച്ഛ് ഭാരത് മിഷന്‍ ജനത്തിനു നല്കുന്ന ഏറ്റവും വലിയ സംഭാവന.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പരസ്യ കോളുകള്‍ നിയന്ത്രിക്കുന്നതിന് മൊബൈല്‍ കമ്പനികള്‍ക്ക് ട്രായ് നല്‍കിയിരിക്കുന്ന നിര്‍ദേശമനുസരിച്ച് ഡി.എന്.ഡി. സംവിധാനം മൊബൈല്‍ കമ്പനികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ജിയോ പോലുള്ള മൊബൈല്‍ കമ്പനികള്‍ അത് പൊതുവേ അനുസരിക്കുന്നില്ല. മാത്രമല്ല അപ്പെല്ലറ്റ് വഴി പരാതി കൊടുത്താലും ഫലമില്ല. കാരണം ഇത് മൊബൈല്‍ കമ്പനികളും കോള്‍ സെന്‍ററുകളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്‍റെ പ്രതിഫലനമാണ്. അഥവാ മൊബൈല്‍ കമ്പനികള്‍ തന്നെ നടത്തുന്ന ഭീമന്‍ കോള്‍ സെന്‍ററുകളില്‍ നിന്നാവാം ഇത്തരം പരസ്യ കോളുകളുടെ വരവ്.
കോള്‍ ചെയ്യുന്നവരും പേരും ഫോട്ടോയുമൊക്കെ ഫോണില്‍ കാണിക്കുമെന്ന് ട്രായ് വീമ്പിളക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇതുവരെ നടപടിയൊന്നുമായില്ല. ഈയിടെ ട്രായ് ഒരു വ്യവസ്ഥ കൊണ്ടു വന്നത് ഒരാള്‍ക്ക് പരമാവധി ഒമ്പത് സിം നമ്പര്‍ വരെ മാത്രമേ അനുവദിക്കൂ എന്നാണ്. എന്തിനാണ് ഒരാള്‍ക്ക് ഒമ്പത് നമ്പറൊക്കെ. ഉള്ള നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ നടപടിയെടുക്കണം. വിളിക്കുന്നയാളിന്‍റെ ആധാറിലെ പേര് മൊബൈല്‍ കാണിക്കണം. ഇതൊക്കെ ട്രായ് ചെയ്യുമോ. കണ്ടറിയണം. മോദി സര്‍ക്കാരിന്‍റെ സ്വച്ഛ് ഭാരത് മിഷന്‍ പോലെ തന്നെ മിക്ക പദ്ധതികളും അതായത് തള്ളിനു പുറമേ ഒരു ഉന്തും കൂടി..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ