വെറും 400 രൂപയ്ക്ക് ആലപ്പുഴയുടെ ജലസൗന്ദര്യം ആസ്വദിക്കാം.
ഇന്ന് മുതൽ 400/- രൂപയ്ക്ക് 6 മണിക്കൂർ നേരം ആലപ്പുഴയുടെ ജല സൗന്ദര്യം ആസ്വദിക്കാം.
സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ ആലപ്പുഴ- കുമരകം ടൂറിസ്റ്റ് സർവീസ് വേഗ 2 ന്റെ ആദ്യ യാത്ര ഇന്നു മുതൽ പുനരാരംഭിച്ചു.
രാവിലെ 11 മണിക്ക് ആലപ്പുഴ, പുന്നമടക്കായൽ,വേമ്പനാട് കായൽ,മുഹമ്മ, പാതിരാമണൽ പക്ഷി സങ്കേതം, കുമരകം, റാണി, ചിത്തിര, മാർത്താണ്ഡം, R ബ്ലോക്ക് , മംഗലശ്ശേരി , കുപ്പപ്പുറം വഴി തിരികെ 5 PM ന് ആലപ്പുഴയിൽ എത്തും. കുടുംബശ്രീയുടെ രുചികരമായ മീൻകറിയടക്കമുള്ള ഭക്ഷണം 100 നിരക്കിൽ ലഭ്യമാണ്. ടിക്കറ്റ് നിരക്ക് AC - 600/- നോൺ AC -400 /-.
ലൈഫ് ജാക്കറ്റുള്‍പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങളും ബോട്ടില്‍ ഉണ്ട്. മണിക്കൂറില്‍ 25 കിലോമീറ്റര്‍ ആണ് ബോട്ടിന്റെ വേഗം. 120 പേർക്ക് യാത്ര ചെയ്യാം. 40 AC സീറ്റും 80 Non AC സീറ്റും.
കഴിഞ്ഞ ഡിസംബറിലാണ് വേഗ-2 ടൂറിസം സര്‍വീസ് തുടങ്ങിയത്. നൂറുദിവസം സര്‍വീസ് നടത്തി. യാത്രക്കാരില്‍നിന്ന് മികച്ച പ്രതികരണമായിരുന്നു.
കൂടുതൽ വിവരങ്ങൾക്ക്
9400050322
9400050325
9400050327
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ