ഇന്നലെ കണ്ട ഒരു പരസ്യമാണ്. മോഹന്‍ ലാലും ഹണിറോസും ചേര്‍ന്ന് ഒരു സ്വിച്ചിന്‍റെ പരസ്യത്തില്‍ അഭിനയിക്കുന്നതാണ്. ഹണിറോസ് തീന്‍മേശക്ക് പിന്നില്‍ ഇരിക്കുന്നു. മോഹന്‍ലാല്‍ പാചകം ചെയ്യുന്നു. ഹണിറോസ് എന്ന ഭാര്യ ഭര്‍ത്താവ് മോഹന്‍ലാലിനോട് ആജ്ഞാപിക്കുന്നു,
"എന്തേ ഭക്ഷണം വരാന്‍ ഇത്ര താമസം?"
മോഹന്‍ലാല്‍ ക്ഷമാപണത്തോടെ ഭാര്യയുടെ മുന്നില്‍ വിനീതനായി ഭക്ഷണം കൊണ്ടു വന്നു വയ്ക്കുന്നു.
ഈ പരസ്യം കണ്ടാല്‍ മനസിലാകും ഏതോ സ്ത്രീയുടെ മാടമ്പിത്തരത്തിന്‍റെ വിഷം പരസ്യരൂപത്തില്‍ ഛര്‍ദ്ദിച്ചുവച്ചിരിക്കുകയാണെന്ന്. ഇതുപോലെ മിക്ക പരസ്യങ്ങളിലും ഫെമിനിച്ചികളുടെ കൈകടത്തലുകള്‍ കാണാന്‍ കഴിയും. ഭാര്യ പൂന്തോട്ടത്തില്‍ ഇരുന്ന് ചായ കുടിക്കുന്നു. ഭര്‍ത്താവ് പാത്രം കഴുകുന്നു. ഭാര്യ, ഭര്‍ത്താവിനോട് പറയുന്നു, ഉഗ്രന്‍ ചായ, പക്ഷേ നിങ്ങള്‍ പോര.
ഒരു മാട്രിമോണിയല്‍ കമ്പനിയുടെ പരസ്യമാണ് രസകരം. ഭാര്യ പൈലറ്റാണ്. യുവതിയായ ഭാര്യ ജോലിക്ക് പോകാനായി വീട്ടില്‍ നിന്ന് ഇറങ്ങുന്നു, കുഞ്ഞിനേയും കൊണ്ട് ഭര്‍ത്താവ് പയ്യന്‍ ഭാര്യയെ യാത്രയാക്കുന്നു. അവന്‍റെ മുഖം കണ്ടാലറിയാം അച്ചിയുടെ ജോലിയിലെ ശമ്പളവും പറ്റി വീട്ടില്‍ കുഞ്ഞിനേയും നോക്കി കുത്തിയിരിക്കുന്നവനാണെന്ന്. മാട്രിമോണിയല്‍ കമ്പനി ഉദ്ദേശിക്കുന്നതും അത്രയേയുള്ളൂ.
എന്‍റെ സുഹൃത്തായ ഒരു അഡ്വര്‍ടൈസിങ്ങ് കമ്പനിയുടമ ഒരു ദിവസം ഒരു സ്ക്രിപ്റ്റ് സ്റ്റോറി ബോര്‍ഡുമായി തന്നെ പരസ്യം ഏല്‍പിച്ച സ്ഥാപനത്തില്‍ പോയി. അവിടെ സ്ഥാപനത്തിന്‍റെ അധികാരികള്‍ അദ്ദേഹത്തിന്‍റെ സ്ക്രിപ്റ്റ് പരിശോധിച്ചു. അതില്‍ ഭര്‍ത്താവും ഭാര്യയും കുഞ്ഞും പൂന്തോട്ടത്തില്‍ വിശ്രമിക്കുന്ന സീനുണ്ട്. ഭര്‍ത്താവ് കോഫി ആസ്വദിച്ചുകൊണ്ട് പത്രം വായിക്കുന്നു, ഒപ്പം കുഞ്ഞിനെ കളിപ്പിക്കുന്ന ഭാര്യയേ സ്നേഹപൂര്‍വം നോക്കുകയും ചെയ്യുന്നു. ഈ സീന്‍ പക്ഷേ അവിടത്തെ ഫെമിനിച്ചിക്ക് ഇഷ്ട്പ്പെട്ടില്ല. പാറിപ്പറക്കുന്ന ചെമ്പന്‍ തലമുടിക്ക് മേല്‍ കൂളിംഗ് ഗ്ലാസ് കയറ്റി വച്ച് ആയമ്മ പറഞ്ഞത്രേ, ആ സീനില്‍ ഭാര്യ പത്രം വായിക്കട്ടെ, ഭര്‍ത്താവ് കൊച്ചിനെ കളിപ്പിക്കട്ടെ. പാവം പരസ്യക്കാരന് ആയമ്മ പറഞ്ഞത് അനുസരിക്കേണ്ടി വന്നു. ഇത്തരം ഒരു ചിന്താഗതി പ്രേക്ഷകരില്‍ അടിച്ചേല്‍പ്പിക്കുന്നത് കൊണ്ട് ആ ഉല്‍പ്പന്നത്തിനും അതിലഭിനയിക്കുന്ന നടനും ക്ഷീണമല്ലാതെ പ്രത്യേകിച്ചൊരു മേന്മയും ഉണ്ടാകാന്‍ പോകുന്നില്ല.
ഇത്തരം ഫെമിനിച്ചികള്‍ ഓരോ സ്ഥാപനത്തിന്‍റേയും കീ സ്ഥാനങ്ങളില്‍ കയറി ഇരിപ്പുറപ്പിക്കുന്നത് അത് നയിക്കുന്ന ആണുങ്ങളെ ശരീരം കൊണ്ട് കീഴ്പ്പെടുത്തിയിട്ടാകണമല്ലോ. അങ്ങനെയല്ലാതെ സ്വന്തം വ്യക്തിത്വം കൊണ്ട് സ്ഥാപനങ്ങള്‍ കെട്ടിപ്പടുത്ത മഹതികളും ഉണ്ട്. പക്ഷേ അവരാരും വിവരം കെട്ടവരാവില്ല.
മിച്ചം വന്നത് - മേല്‍ പറഞ്ഞ പരസ്യത്തിലെ സ്വിച്ചിന്‍റെ കമ്പനിപ്പേര് ഇതുവരെ എനിക്കു മനസിലായില്ല. ആകെ മനസിലുള്ളത് നായകന്‍റെ ദയനീയതയും നായികയുടെ മേനിക്കൊഴുപ്പുമാണ്. ഉല്‍പ്പന്നത്തിന്‍റെ പേര് പ്രേക്ഷകന്‍റെ മനസില്‍ ഉറപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പരസ്യം അവിടെ പരാജയപ്പെട്ടു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ