•  


    ആസ്ട്രൽ പ്രോജെക്ഷന്‍ സത്യമോ മിഥ്യയോ‍?

    ആസ്ട്രൽ പ്രോജെക്ഷന്‍ സത്യമോ മിഥ്യയോ‍?

    ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് രണ്ട് കൊലപാതകങ്ങള്‍ നടന്നു. ഒരു സ്ത്രീയും പുരുഷനുമാണ് കൊല്ലപ്പെട്ടത്. കൊന്നതാകട്ടെ ഏകമകനും. ഉന്നത വിദ്യാഭ്യാസവും വിദേശത്ത് ഉയര്‍ന്ന ജോലിയുമുള്ള ആ കൊലപാതകിയായ മകന്‍റെ രഹസ്യങ്ങള്‍ തേടിച്ചെന്ന പോലീസ് ഞെട്ടിപ്പോയി. അച്ഛന്‍റേയും അമ്മയുടേയും ആത്മാക്കളെ ആസ്ട്രല്‍ പ്രൊജക്ഷന്‍ വഴി വേര്‍പെടുത്താനുള്ള പരിശ്രമത്തിലായിരുന്നത്രേ മകന്‍. അങ്ങനെയാണ് ആ കൊലപാതകങ്ങള്‍ നടന്നത്. പക്ഷേ എന്താണ് ആസ്ട്രല്‍ പ്രൊജക്ഷന്‍... ഇതില്‍ എന്തെങ്കിലും കഴമ്പുണ്ടോ. ഭാരതീയമായ യോഗയിലൂടെയും മറ്റും നല്ല പരിശീലനത്താല്‍ അഷ്ടമസിദ്ധികളും നിര്‍വാണവും സാധിക്കാന്‍ മഹര്‍ഷിമാര്‍ക്കും മറ്റും കഴിയുന്നു എന്നവകാശപ്പെടുന്നതുപോലെ ആസ്ട്രല്‍ പ്രൊജക്ഷന്‍ കൊണ്ട് അസാധാരണമായ കാര്യങ്ങള്‍ സാധിക്കുമോ.. ?

    ആസ്ട്രല്‍ പ്രൊജക്ഷന്‍ പരിശീലിക്കുന്ന, പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വ്യക്തി ഈ വിദ്യയെ കുറിച്ച് എന്താണ് പറയുന്നത് എന്നു നോക്കാം. ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം പരീക്ഷിക്കാന്‍. എന്തെങ്കിലും പറ്റിപ്പോയാല്‍ കട്ടന്‍ചായ ഉത്തരവാദിയായിരിക്കില്ല എന്ന് നേരത്തേ തന്നെ പറഞ്ഞേക്കാം..

    അദ്ദേഹത്തിന്‍റെ വാക്കുകളിലേക്ക്..

    ആസ്ട്രൽ പ്രോജക്ഷൻ; അത് ഒരു റിലാക്സേഷൻ മെതേഡ് മാത്രമാണ്. ധ്യാനം പോലെയോ യോഗ പോലെയോ ഒന്ന്. ആസ്ട്രൽ പ്രോജക്ഷൻ വഴി ഒരിക്കലും മനസ്സിനെ ശരീരത്തിൽ നിന്നും വേർപെടുത്താനൊന്നും സാധിക്കില്ല. കാരണം ശരീരം നമ്മുടെ ആത്മാവുമായ് സിൽവർ കോഡ് എന്ന അദൃശ്യമായ നൂലുമായി ബന്ധിപ്പിച്ചിട്ടുണ്ട്. നമ്മൾ ശരീരം വിട്ട് എത്ര ദൂരം സഞ്ചരിച്ചാലും സിൽവർ കോഡുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടില്ല. അക്കാരണത്താൽ തന്നെ എത്ര ദൂരം സഞ്ചരിച്ചാലും മരിച്ചു പോകുമെന്ന പേടി വേണ്ട. ഇത് Third eye opening പോലെ തന്നെയുള്ള മറ്റൊരു Excercise മാത്രമാണ്. ആസ്ട്രൽ ചെയ്യാൻ താല്പര്യം ഉണ്ടേൽ പരീക്ഷിക്കാവുന്ന ഏറ്റവും എളുപ്പമുള്ള ഒരു മേത്തേഡ് ആണ് റോപ്പ് ക്ലൈമ്പിങ് ടെക്‌നിക് ..ഏറ്റവും പ്രചാരമുള്ള വഴിയും ഇത് തന്നെ .


    ഇത് പറയുന്നതിന് മുന്നേ  മൂന്നു കാര്യങ്ങൾ പറയാം.

    1⃣ ആസ്ട്രൽ ചെയ്യാൻ നല്ല മനശക്തി വേണം ..അതിനു യോഗ പോലെയുള്ള മെഡിറ്റേഷൻ രീതികൾ ആശ്രയിക്കുന്നത് നല്ലതാണ് ...

    2⃣ ഇതൊക്കെ കളിപ്പീരാണ് എന്ന് ഉറച്ചു വിശ്വസിക്കുന്നവർ ഇത് ചെയ്തിട് പ്രേയോജനം ഇല്ല. കാരണം അവരുടെ ഉപബോധമനസ് നേരത്തെ ഇങ്ങനെ ഒന്നില്ല എന്ന് ഉറപ്പിച്ചു വെച്ചിരിക്കുകയാണ്. അത് അവരെ ഈ അനുഭവത്തിൽ നിന്ന് തടസ്സപ്പെടുത്തും. അതിനാൽ ആദ്യം വിശ്വസിക്കുക. എന്നിട് പരീക്ഷിക്കുക.

    3⃣ അവസാനമായി, ആസ്ട്രൽ പ്രോജെക്ഷൻ കുട്ടിക്കളി അല്ല . ലൂസിഡ് ഡ്രീമിൽ നമ്മൾ ആണ് പൂർണ്ണ നിയന്ത്രണവും ഏറ്റെടുക്കുക. ആസ്ട്രലിൽ അങ്ങനെ അല്ല.

    ശരി.ഇനി കാര്യത്തിലേക്കു കടക്കാം. ശബ്ദകോലാഹലം ഏതും ഇല്ലാത്ത ഒരു മുറി കിടക്കാനായി തിരഞ്ഞെടുക്കുക ...വെളിച്ചം ഒരുപാട് ഉണ്ടാകരുത് ... മലർന്നു കിടക്കുക .. മറ്റു ചിന്തകൾ ഒന്നും മനസ്സിൽ ഉണ്ടാകരുത് ...ശരീരം ലൂസാക്കി ഇടുക ... മനസും ... പത്തു മിനിട്ടോളം ശ്വാസം ഉള്ളിലേക്കും പുറത്തേക്കും പതിയെ വിടുക .. ചിന്തകളിൽ നിന്ന് മനസിനെ അഴിച്ചു വിടുക .. കൈകൾ രണ്ടും കട്ടിലിൽ തന്നെ ഉറപ്പിച്ചു വെക്കുക ..എന്നിട് മനസ്സിൽ നമ്മുടെ മുൻപിൽ ഒരു കയർ തൂങ്ങി നിൽക്കുന്നതായി സങ്കൽപ്പിക്കുക ... നമ്മുടെ കൈകൾ ആ കയറിൽ പയ്യെ പിടിച്ചു ശരീരത്തെ ഉയർത്തുന്നതായി സങ്കൽപ്പിക്കുക .. എന്നാൽ സ്വന്ത ശരീരം അനങ്ങരുത് .സങ്കൽപ്പിക്കുക മാത്രം ചെയ്യുക ..ആ കയറിന്റെ ബലവും രൂപവും ശക്തിയും എല്ലാം ഉള്ളിൽ ബോധ്യപ്പെടുത്തണം ..പതിയെ പതിയെ ഓരോ പിടി വെച്ച് തൂങ്ങി മേലോട്ടു പോകുന്നതായി മനസിനെ പറഞ്ഞു മനസിലാക്കുക .. ഈ സമയം ഉള്ളിൽ ചൂട് തോന്നും . ചെവിയിൽ എന്തോ ഇരമ്പുന്നതായി കേൾക്കും ... ആകെ ഭയം ആകും .. പക്ഷെ മേൽപറഞ്ഞ ചിന്തകളിൽ നിന്ന് വിട്ടു മാറരുത് ... ഒടുവിൽ യഥാർത്ഥമായി ശരീരത്തിന് ഭാരം ഇല്ലാത്ത അവസ്‌ഥ നമ്മളിൽ തോന്നും ...അന്നേരം പയ്യെ കണ്ണ് തുറക്കുക ...

    .നിങ്ങൾ നിങ്ങളുടെ മുറി തന്നെ മറ്റു നിറങ്ങളിൽ കാണും ...ഒപ്പം നിങ്ങൾ എവിടെയാണോ കിടന്നതു ...അവിടെ നിങ്ങളുടെ ശരീരവും ... പേടിക്കരുത് .. താൻ മരിച്ചു പോയി എന്ന് കരുതി പരിഭ്രമിക്കരുത് ... അങ്ങനെ കരുതിയാൽ അപ്പോൾ ഉണരും .. അതിനാൽ മനസ് ശാന്തമാക്കി പതിയെ സ്വന്തം ശരീരത്തിൽ നിന്ന് നീങ്ങി ചുറ്റും ഉള്ള കാര്യങ്ങളെ നിരീക്ഷിക്കു.. ഈ സമയം നിങ്ങൾ ആസ്ട്രൽ ലോകത്താണ് ... അത് നമ്മുടെ ഈ ഭൗദ്ധിക ലോകമേ അല്ല എന്ന് മനസിലാക്കുക .. അവിടെ നമുക് എന്തും ചെയ്യാം . ..എവിടെയും പോകാം ...ആരെയും കാണാം ... മനസ് എത്രത്തോളം നമ്മുടെ വരുതിയിലാകുമോ അത്രത്തോളം പോസബിലിറ്റീസ് നമുക് ആ ലോകത്ത് ഉണ്ട് .. ഒപ്പം നമ്മുടെ വയറിന്റെ ഭാഗത്തായി ഒരു വെളുത്ത നൂല് പോലെ ഉള്ള വസ്തു കാണാം ചില നേരം അത് നീല നിറത്തിലാണ് ... അതിന്റെ ഒരറ്റം നമ്മുടെ ഭൗതിക ശരീരത്തിലും മറ്റേ അറ്റം ആസ്ട്രൽ ശരീരത്തിലും ആണ് .. ആസ്ട്രോ ലോകത്തിൽ എവിടെ പോയാലും ഈ വസ്തു നമ്മുടെ ശരീരത്തിൽ ഉണ്ടാകും .. നിങ്ങൾക്കു വേണമെങ്കിൽ നിങ്ങളുടെ സുഹൃത്തിന്റെ വീട്ടിൽ പോകാം .. അവിടെ അയാളുടെ മുറിയിൽ അയാളുടെ ആസ്ട്രോ ശരീരത്തെ കണ്ടു മുട്ടിയേക്കാം .. കാരണം നാം ഉറങ്ങുമ്പോൾ പലപ്പോഴും നമ്മുടെ ആസ്ട്രൽ ബോഡി നമ്മുടെ ശരീരത്തിൽ നിന്നും വേർപെട്ടു ഇരിക്കും ..പക്ഷെ നമ്മുടെ സുഹൃത്തിന്റെ ആസ്ട്രോ ബോഡി ഒരുമാതിരി മദ്യപിച്ചപോലെ ആയിരിക്കും ഇരിക്കുക ..കാരണം അയാൾക്ക് ആ ആസ്ട്രോ ബോഡിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ അറിയില്ല .. അതിനാൽ ഉറങ്ങുന്ന അയാളുടെ , പ്രേത്യേകിച്ച് ഒന്നും ചെയ്യാനിലാത്ത ആസ്ട്രൽ ശരീരത്തെയാണ് നാം കാണുക . .. നമുക് വേണമെങ്കിൽ ആ ആസ്ട്രൽ ശരീരത്തോട് സംസാരിക്കാം ..നമ്മൾ പറഞ്ഞ കാര്യങ്ങൾ ഒരു സ്വപ്നത്തിൽ എന്നപോലെ അവ്യക്തമായി അയാളിൽ ഫീഡ് ആകും ..ഈ കാര്യം എന്റെ സുഹൃത്ത് ചെയ്തു നോക്കിയതാണ് ...

    പലപ്പോഴും നമ്മൾ നമ്മുടെ മുറിയും നമ്മുടെ വീട്ടിലെ മറ്റു മുറികളുമൊക്കെ സ്വപ്നം കാണാറില്ലേ ..? അത് സ്വപ്നമല്ല .. നമ്മുടെ ആസ്ട്രൽ ശരീരം നാം അറിയാതെ നീങ്ങുന്നതാണ് .. ആസ്ട്രൽ ബോഡിയും ആസ്ട്രൽ ലോകവും ഒരു സംഭവം തന്നെയാണ് ... അത് അനുഭവിച്ചു തന്നെ മനസിലാക്കണം ആസ്ട്രൽ പ്രൊജക്ഷനും ചില മിധ്യാധാരണകളും...........

    ആസ്ട്രൽ പ്രൊജ്ക്ഷൻ ഒരിക്കലും വെറും സ്വപ്നം അല്ല... പക്ഷെ 90 ശതമാനം ആളുകളുടേയും ആസ്ട്രൽ പ്രോജക്ഷൻ വെറും ലൂസിഡ് ഡ്രീം മാത്രമാണ്.......

    ആസ്ട്രൽ ട്രാവൽ ചെയ്യണം എന്ന് തീവ്രമായി ആഗ്രഹിച്ച് ട്രൈ ചെയ്താൽ ചില രാത്രികളിൽ നമ്മൾ ആസ്ട്രൽ വേൾഡിലേക്ക് എത്തിപ്പെട്ടത് പോലെ അനുഭവപ്പെടാറുണ്ട്. ശരീരത്തിൽ നിന്ന് ആസ്ട്രൽ ബോഡി വേർപെട്ടു പോകുന്നതായും ആത്മാക്കൾ അടുത്ത് വന്നു നിൽക്കുന്നതായും കട്ടിലിൽ നിന്ന് അനങ്ങാൻ പറ്റാത്തത് പോലേയും ഒക്കെ അനുഭവപ്പെടും. അത് സത്യത്തിൽ ആസ്ട്രൽ പ്രൊജക്ഷൻ അല്ല. വെറും ലൂസിഡ് ഡ്രീം മാത്രമാണെന്ന് സ്വപ്നം‌ കാണുന്നയാൾ തിരിച്ചറിയുന്നില്ല....

    പലരും ആസ്ട്രൽ ട്രൈ ചെയ്യുന്നത് ഉറങ്ങാൻ പോകുന്നതിന് മുൻപായിരിക്കും. ആസ്ട്രൽ ചെയ്യാനുള്ള തീവ്രമായ ആഗ്രഹം മൂലം ഉറക്കത്തിലേക്ക് വഴുതിവീഴുന്ന നമ്മൾ സ്ഥിരമായി ആസ്ട്രൽ ചെയ്യണം എന്ന് കരുതി ഉറങ്ങിയാൽ എന്നെങ്കിലും ഒരിക്കൽ നമ്മളെ തൃപ്തിപ്പെടുത്താൻ വേണ്ടി നമ്മുടെ അബോധ മനസ് നമ്മളെ അത്തരം സ്വപ്നം കാണിക്കും. അത് തലച്ചോറിന്റെ ഒരു കളിയാണ് . നമ്മുടെ ആഗ്രഹങ്ങൾ തീവ്രമാകുമ്പോൾ നമ്മുടെ തലച്ചോർ നമ്മളെ പറ്റിച്ചു അങ്ങനൊരു കാഴ്ച കാണിച്ചു തരും. സ്ഥിരമായി ആസ്ട്രൽ വേൾഡിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് അല്ലെങ്കിൽ ആസ്ട്രൽ ചെയ്യാൻ കഴിയും എന്ന് ഉറച്ചവിശ്വാസം ഉള്ളവർക്ക് തലച്ചോർ കാണിച്ചുതരുന്ന ഒരു കള്ളകളിയാണത്.

    ചില റിയാലിറ്റി ചെക്കിങ്ങിലൂടെ നമ്മൾ‌ ആസ്ട്രൽ വേൾഡിൽ അല്ല വെറും ലൂസിഡ് ഡ്രീമിൽ മാത്രമാണെന്ന് നമുക്ക് സ്വയം മനസ്സിലാക്കാൻ കഴിയും.

    ചിലർക്ക് ശരീരത്തിൽ നിന്നും ആസ്ട്രൽ ബോഡി‌ എഴുന്നേറ്റ് നിന്ന് ഉറങ്ങിക്കിടക്കുന്ന ശരീരത്തേ നോക്കി നിൽക്കുന്നത് പോലെ അനുഭവപ്പെടാം. ബെഡ്ഡിൽ നിന്നും പതുക്കേയിറങ്ങി റൂമിന് വെളിയിലേക്ക് നടക്കുന്നത് പോലേയും അനുഭവപ്പെടാം.‌ അപ്പോഴും ആസ്ട്രൽ ബോഡിയും യതാർത്ഥ ശരീരവും തമ്മിൽ ഉള്ള സിൽക്ക് റൂട്ട് നേർത്ത ഒരു നൂലുപോലെ കാണാം...

    റിയാലിറ്റി ചെക്കിങ്ങിന് വേണ്ടി ഹാളിലേ ക്ലോക്കിൽ നോക്കിയിട്ടും യാതൊരു പ്രയോജനവും ഇല്ല.കാരണം നമ്മുടെ മൈന്റ് ഫിക്സ് ചെയ്ത സമയം ആയിരിക്കും ക്ലോക്ക് കാണിക്കുന്നത്. ക്ലോക്കിലേക്ക് നോക്കിയാൽ നമ്മൾ യതാർത്ഥത്തിൽ ആസ്ട്രൽ പ്രൊജക്ഷൻ നടത്തി വിജയിച്ച ഒരു ഫീലിംഗ് ആണുണ്ടാവുക.

    ഇനി എന്ത് കൊണ്ടാണ് ആസ്ട്രൽ പ്രൊജക്ഷൻ നടത്തുമ്പോൾ കണ്ണാടിയിൽ നോക്കരുത് എന്ന് പറയുന്നത് എന്ന് നോക്കാം. സത്യത്തിൽ ആസ്ട്രൽ പ്രൊജഷൻ എന്ന പേരിൽ നമ്മൾ കാണുന്നത് ലൂസിഡ് ഡ്രീം ആയിരിക്കും. യഥാർത്ഥത്തിൽ നമ്മൾ സ്വപ്നത്തിൽ ആണെങ്കിലും നമ്മുടെ ഉപബോധമനസ്സിനുള്ളിൽ( സ്വപ്നത്തിനുള്ളിലേ നമ്മൾ) നമ്മൾ ആസ്ട്രൽ ട്രാവൽ നടത്തി കൊണ്ടിരിക്കുകയായിരിക്കും. ആസ്ട്രൽ പ്രൊജക്ഷൻ ചെയ്യുമ്പോൾ കണ്ണാടിയിൽ നോക്കരുത് എന്നൊരു താക്കീത് നമ്മുടെ ഉപബോധമനസ്സിൽ കുരുങ്ങികിടപ്പുണ്ട്. നോക്കിയാൽ തന്നേയും വളരേ അവ്യക്തമായ ഒരു രൂപം മാത്രമേ കാണാൻ കഴിയൂ എന്നും നമ്മുടെ മനസ്സിലുണ്ട്. ഭയവും ഉത്കണ്ടയോടും കൂടി കണ്ണാടിയിലേക്ക് നോക്കുമ്പോൾ നമ്മുടെ മൈന്റ് വല്ല നൈറ്റ്മെയ്റേയോ അല്ലെങ്കിൽ വല്ല ഡെവിൾസിനേയോ കാണാനുള്ള ചാൻസ് കൂടുതലാണ്.ചിലപ്പോൾ ഒരു സ്ലീപ് പാരാലിസിലേക്ക് നമ്മൾ വഴുതിപോയേക്കാം.

    ആസ്ട്രൽ വേൾഡിലാണോ അതോ ലൂസിഡ് ഡ്രീമിലാണോ എന്ന് തിരിച്ചറിയാൻ നമുക്ക് ഒരു പാട് റിയാലിറ്റി ചെക്കിങ്ങുകൾ നടത്താം. ആസ്ട്രൽ ബോഡി കാണുന്നത് മുഴുവൻ റിയൽ ആയിരിക്കും എന്നാൽ ലൂസിഡ് ഡ്രീമിൽ കാണുന്നത് മുഴുവൻ ഇമാജിനേഷൺ ആയിരിക്കും. ഒരു എക്സാംബിൾ..... നമ്മുടെ തൊട്ടപ്പുറത്തുള്ള ഒരു റൂം, അല്ലെങ്കിൽ നമ്മുടെ സുഹൃത്തിന്റെ ബെഡ്രൂം.‌രാത്രിയിൽ നമ്മുടെ ആസ്ട്രൽ ബോഡി അവിടേക്ക് ചെല്ലുന്നു. (ഒരു പക്ഷെ ആസ്ട്രൽ പ്രൊജക്ഷൻ ആയിരിക്കിക്കാം അല്ലെങ്കിൽ സാധാരണ സ്വപ്നം ആവാം).ബെഡ്ഡിൽ ഉറങ്ങുന്ന സുഹൃത്തിനേയും അവന്റേ ഭാര്യയേയും കാണാം. വസ്ത്രങ്ങൾ അടുക്കി വെച്ചിരിക്കുന്ന അലമാര അങ്ങിനേ കുറേ കാര്യങ്ങൾ കാണാം. അവയിൽ നമുക്ക് ഓർത്ത് വെക്കാൻ കഴിയുന്ന കുറേ വസ്തുക്കൾ നമ്മൾ ഓർത്ത് വെക്കുക. പിറ്റേ ദിവസം നേരെ സുഹൃത്തിന്റെ വീട്ടിൽ ചെല്ലുക. സൂത്രത്തിൽ അവന്റെ ബെഡ് റൂം കാണുക. കാര്യങ്ങൾ മനസ്സിലാക്കുക. അവിടേയും ചില പ്രശ്നങ്ങളുണ്ട് ചില കാര്യങ്ങളെല്ലാം ( ഓ ഞാനിന്നലേ വന്നപ്പോൾ ഇങ്ങനേ തന്നെ ആയിരുന്നല്ലോ) എന്ന് തോന്നും. ഓ ..രാവിലേ തന്നെ ഇവര് കട്ടില് മാറ്റിയിട്ടോ എന്നൊക്കെ തോന്നും. അതൊക്കെ നമ്മുടെ തലച്ചോറ് നടത്തുന്ന കള്ളകളികൾ ആണ്.നിങ്ങൾ ഈ സുഹൃത്തിന്റെ മണിയറ ഒരുക്കാനോ മറ്റോ കൂടേയുണ്ടായിരുന്ന വ്യക്തിയാണെങ്കിൽ ഒരിക്കലും റിയാലിറ്റി ചെക്കിങ്ങിന് വേണ്ടി ആസ്ട്രൽ ബോഡിയേ അങ്ങോട്ടേക്ക് അയക്കരുത് കാരണം പിന്നെ എന്തൊക്കെയാണ് തലച്ചോറ് ഇമജിന് ചെയ്യുക എന്ന് പറയാൻ പറ്റില്ല. ചിലപ്പോൾ സുഹൃത്തും ഭാര്യയും തമ്മിലുള്ള സ്വകാര്യനിമിഷങ്ങൾക്ക് പോലും നമ്മൾ സാക്ഷിയാവേണ്ടി വരും. അത് സ്വപ്നമാണോ? അല്ലെങ്കിൽ ആസ്ട്രൽ ട്രവൽ ആണോ എന്ന്നമുക്കൊരിക്കലും തിരിച്ചറിയാനും കഴിയില്ല.😊

    NB: ആസ്ട്രൽ പ്രോജെക്ഷന് തയ്യാറെടുക്കുമ്പോൾ ബോഡിയിൽ വൈബ്രേറ്റിംഗ് സ്റ്റേജ് ഉണ്ടാവും. ഇവിടെയാണ് കൂടുതൽ പേരും പേടിച്ച് ആസ്ട്രൽ ശ്രമം ഉപേക്ഷിക്കുന്നത്.

    ആസ്ട്രൽ പ്രൊജക്ഷൻ എന്നത് ഇത് വായിച്ചതു പോലെ അത്ര സിംപിൾ അല്ല. ലൂസിഡ് ഡ്രീമിംഗിന്റെ എക്സ്ട്രീം വേർഷൻ ആയ ഈ കഴിവ് പത്തും ഇരുപതും വർഷം ട്രൈ ചെയ്തിട്ടും സാധിക്കാത്തവരുണ്ട്. 

    മാത്രമല്ല ഒരു കൊലപാതകം വരെ ആസ്ട്രൽ സ്റ്റേജിൽ നടന്ന സ്ഥിതിക്ക് (നന്തൻകോട്ട് കേസ്) ഇത് അപകടമേറിയതു കൂടെ ആണെന്ന് മനസ്സിലാക്കാം. എന്നാൽ ഇത് അനുഭവിച്ച് വിജയിച്ചവർ ആസ്വദിക്കുന്ന അനുഭൂതി വേറെ ലെവൽ തന്നെ ആണ്.




    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *