ബാലഭാസ്കറിന്‍റെ മരണം കൊലപാതകം
ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി കലാഭവന്‍ സോബിയും പ്രിയയും.
കേസ് അട്ടിമറിക്കാന്‍ പോലീസ് ശ്രമിച്ചതിന് തെളിവുകള്‍ നിരത്തി പ്രിയ
പ്രശസ്ത സംഗീതജ്‍ഞന്‍ ബാലഭാസ്കറിന്‍റെ മരണം കൊലപാതകമാണെന്ന സത്യത്തിലേക്ക് വിരല്‍ ചൂണ്ടുകയാണ് കലാഭാവന്‍ സോബിയുടെ വെളിപ്പെടുത്തലുകള്‍. ബാലഭാസ്കറിന്‍റെ കസിന്‍ പ്രിയയും അച്ഛന്‍ ഉണ്ണിയും നടത്തിയ പോരാട്ടത്തിന്‍റെ ഫലമായാണ് കേസ് ഇപ്പോള്‍ സിബിഐ ഏറ്റെടുത്തിരിക്കുന്നത്. സ്വകാര്യചാനലിനോട് ഇവര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ജനങ്ങളെ ഞെട്ടിക്കുന്നതാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഒരു ഭരണകൂടത്തിന്‍റെ പോലീസ് സംവിധാനം ഉപയോഗിച്ച് ഈ കേസ് അട്ടിമറിക്കാന്‍ നടത്തിയ ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍
കലാഭവന്‍ സോബി |
പ്രിയക്ക് പറയാനുള്ളത്
ബാലഭാസ്കറിന്‍റെ കസിന്‍ പ്രിയ |
കേസ് സിബിഐയ്ക്ക്
ഒട്ടനവധി സംശയങ്ങളും ആരോപണങ്ങളുമാണ് ദുരൂഹമായ ഈ വാഹനാപകടവുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് മുന്‍പാകെ വരുന്നത്. അപകടവുമായി ബന്ധപ്പെട്ടുയര്‍ന്ന സംശയങ്ങള്‍ ദുരീകരിക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിനു കഴിഞ്ഞിട്ടില്ല. സ്വര്‍ണ്ണക്കടത്ത് സംഘങ്ങളും ബാലഭാസ്‌ക്കറിന്റെ വാഹനാപകടവുമായി ബന്ധമുണ്ട് എന്ന് വന്നതോടെയാണ് ശരിയായ ട്രാക്കില്‍ നീങ്ങിയ ക്രൈംബ്രാഞ്ച് അന്വേഷണം ട്രാക്ക് തെറ്റിയോടിയത്. ഇത് മനസിലാക്കിയാണ് ബാലഭാസ്‌ക്കറിന്റെ കുടുംബം സിബിഐ അന്വേഷണമെന്ന ആവശ്യവുമായി ബന്ധപ്പെട്ടു മുന്നോട്ടു വന്നത്.
അപകടത്തില്‍ തകര്‍ന്ന കാര്‍ |
ബാലഭാസ്കര്‍ ഭാര്യ ലക്ഷ്മിയോടും കുഞ്ഞിനോടുമൊപ്പം |
ബാലഭാസ്കറിന്‍റെഅച്ഛന്‍ ഉണ്ണി |
2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച കാര്‍ പള്ളിപ്പുറം താമരക്കുളത്ത് അപകടത്തില്‍പ്പെട്ടത്. ഇവിടെ അപകടം നടക്കുമെന്ന് ഇവര്‍ എങ്ങിനെ മനസിലാക്കി? അപകടം നടക്കുന്ന ഈ സ്ഥലത്ത് അവര്‍ എന്തുകൊണ്ട് തലേന്ന് തന്നെ തങ്ങി. അപകട സമയത്തും ഇവരുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് വാര്‍ത്തകള്‍ വന്നു. കലാഭവന്‍ സോബിനും ഇത് സംബന്ധിച്ച മൊഴി നല്‍കിയിരുന്നു. ഇവര്‍ അപകട സ്ഥലത്ത് ഉണ്ടായിരുന്നെങ്കില്‍ ഇത്ര കറക്റ്റായി ഇവര്‍ എങ്ങിനെ അപകട സ്ഥലത്തെത്തി? ഈ കാര്യത്തില്‍ അന്വേഷണം നടത്തിയാല്‍, ഈ സംശയം ദുരീകരിച്ചാല്‍ തന്നെ ഇത് അപകടമോ അതോ പ്രീ പ്ലാന്‍ഡ് മര്‍ഡറോ എന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു നിഗമനത്തില്‍ എത്താന്‍ കഴിയുമായിരുന്നു. ഇത് ക്രൈംബ്രാഞ്ച് അന്വേഷിച്ചോ എന്ന് ഇനിയും വ്യക്തമല്ല. അന്വേഷിച്ചെങ്കില്‍ ഈ കാര്യം മനസിലാക്കി തുടര്‍ അന്വേഷണത്തിനു അന്വേഷണ സംഘം തയ്യാറായതേയില്ല. മരണത്തിനു രണ്ടു മാസം മുന്‍പ് എന്തോ സംഭവിച്ചിട്ടുണ്ട്. വീട്ടുകാരുമായി അകന്നു നിന്നിരുന്ന ബാലു രണ്ടു മാസം മുന്‍പ് വീട്ടുകാരുമായി അടുത്തു. ഇതേ സമയം തന്നെയാണ് ബാലുവിന്റെ മരണവും നടക്കുന്നത്-ബാലഭാസ്‌ക്കറിന്റെ ഉറ്റ ബന്ധു പ്രിയ വേണുഗോപാല്‍ സ്വകാര്യ ചാനലിനോട് പറഞ്ഞിരുന്നു.
ഒരു കോടിക്കടുത്ത തുകയാണ് പാസായി ഇരിക്കുന്നത്. എന്തിനു വേണ്ടി ഈ ഇന്‍ഷൂറന്‍ ചേര്‍ന്നു. ഒരേ ഒരു പോളിസി പ്രീമിയം മാത്രമാണ് ഇതില്‍ അടച്ചത്. ആ തുക അടച്ചതോ പുനലൂര്‍ എല്‍ഐസി ബ്രാഞ്ചിലെ ഡെവലപ്‌മെന്റ് ഓഫീസറും. ഇങ്ങിനെ തുക അടയ്ക്കുന്നത് നിയമവിരുദ്ധമാണ്-സംശയങ്ങളുടെ ആഴം കൂട്ടി പ്രിയ പറയുന്നു. സ്വര്‍ണം കടത്ത് കേസുമായി ബന്ധപ്പെട്ടു ഡിആര്‍ഐ തിരയുന്ന വിഷ്ണു സോമസുന്ദരം ഇപ്പോള്‍ ഒളിവിലുമാണ്. വിഷ്ണു സോമസുന്ദരം എവിടെയുണ്ടെന്ന കാര്യത്തില്‍ ഒരു വിവരവുമില്ലെന്നും പ്രതിക്ക് വേണ്ടി അന്വേഷണം തുടരുന്നു എന്നാണു ഡിആര്‍ഐ അധികൃതര്‍ പറഞ്ഞത്.
ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ടു സിബിഐയ്ക്ക് മുന്നിലേക്ക് വരുന്ന രണ്ടാമത്തെ കാര്യവും പ്രകാശ് തമ്ബിയുമായി ബന്ധപ്പെട്ടിട്ടുള്ളത് തന്നെയാണ്.ബാലഭാസ്‌ക്കര്‍ അനന്തപുരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്ബോള്‍ പോത്തന്‍കോട് ഒരു വീട്ടില്‍ പ്രകാശ് തമ്ബി സന്ദര്‍ശനം നടത്തിയിരുന്നു എന്നാണ് ലഭ്യമായ വിവരം. അനന്തപുരി ആശുപത്രിയുമായി സജീവബന്ധമുള്ള ഒരു യുവ വനിതാ ഡോക്ടറെ പ്രകാശ് തമ്ബി സന്ദര്‍ശിച്ചു എന്നുള്ളതിനു സൂചനകളുണ്ട്. പ്രകാശ് തമ്ബിയുടെ നടപടികള്‍ മുഴുവന്‍ ദുരൂഹമായി തുടരുകയാണ്. എന്തുകൊണ്ട് പോത്തന്‍കോടുള്ള വനിതാ ഡോക്ടറെ പ്രകാശ് തമ്ബി സന്ദര്‍ശിച്ചു? അനന്തപുരി ആശുപത്രി ഐസിയുവില്‍ ഈ ഡോക്ടര്‍ വഴിയാണ് പ്രകാശ് തമ്ബിയും കൂട്ടരും എന്ട്രി സംഘടിപ്പിച്ചത് എന്ന് ബാലഭാസ്‌ക്കറിന്റെ കുടുംബം ആരോപിച്ചിരുന്നു.
ഈ കാര്യത്തില്‍ എന്ത് അന്വേഷണമാണ് ക്രൈംബ്രാഞ്ച് സംഘം നടത്തിയത്. ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്‌കര്‍ മരിക്കുന്നത്. ബാലഭാസ്‌കര്‍ മരിക്കുന്നതിനു തൊട്ടു തലേന്ന്, ഒരു ബാറില്‍ വന്‍ ആഘോഷം പ്രകാശ് തമ്ബി സംഘടിപ്പിച്ചതായി ആരോപണം വന്നിരുന്നു. ഇത് സംബന്ധിച്ച് അന്ന് വാര്‍ത്തയും വന്നിരുന്നു. ബാലഭാസ്‌ക്കര്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ കഴിയുമ്ബോള്‍ എന്തുകൊണ്ട് ഇത്തരമൊരു പാര്‍ട്ടി ബാലഭാസ്‌ക്കറിന്റെ മാനേജര്‍ സ്ഥാനത്തുണ്ടായിരുന്ന പ്രകാശ് തമ്ബി നടത്തി. ഈ കാര്യവും ഇനി സിബിഐയ്ക്ക് മുന്‍പില്‍ വരും. ഈ കാര്യത്തിലും ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തിയിരുന്നോ എന്നതിന് വ്യക്തതയില്ല. ഉണ്ടായിരുന്നെങ്കില്‍ ഇതൊരു അപകടമരണം എന്ന രീതിയിലുള്ള സൂചനകള്‍ ക്രൈംബ്രാഞ്ച് സംഘം പുറത്ത് വിടില്ലായിരുന്നു.
ഡ്രൈവര്‍ അര്‍ജുന്‍ |
ക്രൈംബ്രാഞ്ച് ലാഘവത്തോടെയാണ് താന്‍ പറയുന്നത് കേട്ടത് എന്നാണ് സോബിന്‍ പറഞ്ഞത്. സോബിന്റെ സംശയങ്ങള്‍ ശരിയാണോ? സംശയാസ്പദമായ രീതിയില്‍ അപകട സ്ഥലത്ത് കാര്യങ്ങള്‍ നടന്നോ എന്ന് ക്രൈംബ്രാഞ്ച് അന്വേഷിച്ചതേയില്ല. അന്വേഷിച്ചേങ്കില്‍ തന്നെ ഈ കാര്യങ്ങള്‍ വെളിയില്‍ വരരുത് എന്ന് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നോ? അപകടം നടന്ന സമയം സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ചിലര്‍ അപകട സമയത്ത് ഉണ്ടായിരുന്നുവെങ്കില്‍ തലേ ദിവസം ഇവര്‍ ഈ സ്‌പോട്ടില്‍ തന്നെ കാണും എന്ന രീതിയില്‍ പ്രാഥമികമായി നടത്തുന്ന അന്വേഷണം എന്തുകൊണ്ട് ക്രൈംബ്രാഞ്ച് നടത്തിയില്ല? കുടുംബം മുന്നോട്ടു വെച്ച സംശയങ്ങളില്‍ ഒരു പ്രധാന സംശയം ഇതായിരുന്നു. അന്ന് അപകട സ്ഥലത്ത് സംശയാസ്പദമായി കണ്ടെന്നു സോബിന്‍ പറഞ്ഞവര്‍ ആരൊക്കെ എന്ന് ക്രൈംബ്രാഞ്ച് സംഘത്തിനു അറിയാം. അവരുടെ മൊബൈല്‍ ലൊക്കേഷന്‍ നോക്കി തലേദിവസം അവര്‍ എവിടെയുണ്ട് എന്ന് ക്രൈംബ്രാഞ്ച് എന്തുകൊണ്ട് അന്വേഷിച്ചില്ല.
ഒട്ടനവധി ദുരൂഹമായ കാരണങ്ങള്‍ മുന്നില്‍ നില്‍ക്കെ ഒരു സാധാരണ വാഹനാപകടം എന്ന രീതിയില്‍ മുന്‍വിധിയോടെയാണ് ക്രൈംബ്രാഞ്ച് അപകടമരണം അന്വേഷിച്ചത്. വാഹനാപകടത്തിനു സാധ്യതകള്‍ ഏറെയാണ്. അതിലും ശക്തമായ ദുരൂഹമായ കാര്യങ്ങള്‍ നിലനില്‍ക്കെയാണ് അതെല്ലാം ഒഴിവാക്കി ഒരു പ്രഹസനം എന്ന രീതിയിലാണ് അന്വേഷണം ക്രൈംബ്രാഞ്ച് സംഘം മുന്നോട്ടു നീക്കിയത്. ആദ്യത്തെ അന്വേഷണ സംഘം മാറി നിലവിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ വന്നതോടെയാണ് അന്വേഷണം പ്രഹസനമായി മാറിയത്. അന്വേഷണം പ്രഹസനമായി മാറുന്നുവെന്ന് ആദ്യം മനസിലാക്കിയത് ബാലഭാസ്‌ക്കറിന്റെ കുടുംബമാണ്. തങ്ങളുടെ എല്ലാ സംശയങ്ങളും ഇവര്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ അറിയിച്ചെങ്കിലും കാര്യമാത്രമായ ഒരു പ്രാധാന്യവും ഇവര്‍ കുടുംബത്തിന്റെ സംശയങ്ങള്‍ക്ക് നല്‍കിയില്ല.
ഇതോടെയാണ് കുടുംബം സിബിഐ അന്വേഷണ ആവശ്യവുമായി രംഗത്തിറങ്ങിയത്. ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കും സിബിഐ അന്വേഷണത്തില്‍ ഉത്തരമാകും എന്നാണ് ബാലഭാസ്‌ക്കറിന്റെ കുടുംബം പ്രതീക്ഷിക്കുന്നത്. മലയാള സംഗീതലോകത്തേയും ഈ മരണം അസ്വസ്ഥമാക്കിയിട്ടുണ്ട്. സിബിഐ അന്വേഷണത്തില്‍ എന്തൊക്കെ വെളിപ്പെടും എന്ന് ഏവരും ഉറ്റുനോക്കുന്നുണ്ട്.
വാല്‍ക്കഷണം സ്വര്‍ണക്കടത്തു - ജിഹാദ് സംഘത്തിന്‍റെ കൈക്കൂലി പറ്റുന്നവര്‍ സിബിഐ യിലും ഉണ്ടെങ്കില്‍ ഈ കേസിന്‍റെ കാര്യവും കട്ടപ്പൊക. ഹൈക്കോടതി ജഡ്ജിയേമാന്‍ വരെ ഇക്കൂട്ടരുടെ കൈക്കൂലി പറ്റുന്നുണ്ടത്രേ.. എന്തൊരു നാട്..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ