•  


    അത്ഭുതങ്ങളുറങ്ങുന്ന വസിഷ്ഠേശ്വര ക്ഷേത്രം


    അത്ഭുതങ്ങളുറങ്ങുന്ന വസിഷ്ഠേശ്വര ക്ഷേത്രം

    തമിഴ്നാട്ടിലെ തഞ്ചാവൂരി കാവേരി നദിയോട് ചേന്ന് തിട്ടൈ ഗ്രാമത്തി സ്ഥിതിചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് വസിഷ്ഠേശ്വര ക്ഷേത്രം. തഞ്ചാവൂ പട്ടണത്തി നിന്ന് 11 കിലോമീറ്റ അകലെ വസിഷ്ഠേശ്വരക്കായി സമപ്പിച്ചിട്ടുള്ള ഒരു ക്ഷേത്രമാണിത്. എഡി 12-ാം നൂറ്റാണ്ടി ചോളമാ പണികഴിപ്പിച്ച ഈ ക്ഷേത്രം സൂര്യഭഗവാ ഷത്തി മൂന്നു ദിവസം ശിവന് പൂജ ചെയ്യുന്ന ക്ഷേത്രമാണിതെന്നും വിശ്വസിക്കുന്നു. 


    മേക്കൂരയി നിന്നും ഓരോ 24 മിനിട്ടിലും (ഒരു നാഴിക) ജലം അഭിഷേകമായി കൃത്യം ഒരുതുള്ളി വെള്ളം വീതം ശിവലിംഗത്തി ഒഴുകിയെത്തുന്നു. ഇവിടുത്തെ ശിവലിംഗത്തിനു മുകളിലുള്ള ക്ഷേത്ര വിമാനയി ഒരു തുള മാത്രമാണുള്ളത്. എങ്ങനെയാണ് അവിടെ നിന്നും ഓരോ നാഴികയിലും ഒരു തുള്ളി വെള്ളം മാത്രം എത്തുന്നത് എന്നത് ഇന്നും പിടികിട്ടാത്ത രഹസ്യമാണ്.
    ഇവിടെയുള്ളവ പറയുന്നതനുസരിച്ച് ശിവലിംഗത്തിനു നേരെ മുകളി ക്ഷേത്രവിമാനയി അത്ഭുത ശക്തികളുള്ള സൂര്യകാന്തക്കല്ലും ചന്ദ്രകാന്തക്കല്ലും സ്ഥാപിച്ചിട്ടുണ്ടായിരിക്കാമെന്നും ഇവ അന്തരീക്ഷത്തി നിന്നും ഈപ്പം വലിച്ചെടുത്ത് അതിനെ കൃത്യം ഒരു തുള്ളി ജലമാക്കി മാറ്റുന്നതാണ് ഇവിടെ ഇങ്ങനെ സംഭവിക്കുന്നതിനുള്ള കാരണമായും കരുതുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇവിടെ ഈ അത്ഭുതം നടന്നുകൊണ്ടേയിരിക്കുന്നു.


    വ്യാഴം ഗ്രഹത്തെ ആരാധിക്കുന്ന അപൂവ്വം ക്ഷേത്രങ്ങളി ഒന്നുകൂടിയാണ് വസിഷ്ഠേശ്വര ക്ഷേത്രം. തേവാരംസ്തുതികളി ഈ ക്ഷേത്രം വണ്ണിച്ചിരിക്കുന്നു.
    തഞ്ചാവൂരിന് അടുത്തുള്ള തിട്ടൈ ഗ്രാമത്തിലാണ് വസിഷ്ഠേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാവേരി നദിയോട് ചേന്നാണ് ഈ ക്ഷേത്രമുള്ളത്. അതിനാ തേകുടി തിട്ടൈ എന്നും ഇതിനു പേരുണ്ട്. സ്വയംഭൂതേശ്വരും ഉലഗനായകിയുമാണ് ഇവിടത്തെ പ്രതിഷ്ഠ. പ്രധാന പ്രതിഷ്ഠയായ സ്വയംഭൂ ലിംഗത്തിനെയാണ് സ്വയംഭൂതേശ്വര എന്നുവിളിക്കുന്നത്. വസിഷ്ഠ മഹഷി ഇവിടെ ആരാധിച്ചിരുന്നതിനാ പ്രധാന പ്രതിഷ്ഠയെ വസിഷ്ഠേശ്വര എന്നും അറിയപ്പെടുന്നു.

    ക്ഷേത്രത്തിനു സമീപത്തുള്ള ക്ഷേത്രക്കുളം ചക്രതീഥം എന്നാണ് അറിയപ്പെടുന്നത്. മഹാവിഷ്ണുവിന്റെ കയ്യിലെ സുദശന ചക്രം കൊണ്ട് സൃഷ്ടിക്കപ്പെട്ടതാണ് ഈ ക്ഷേത്രക്കുളം എന്നാണ് വിശ്വാസം. തിട്ടൈ എന്നാ തമിഴികൂന, ഉയന്നിരിക്കുന്ന ഇടം എന്നൊക്കെയാണ് അത്ഥം. പുരാണത്തിലെ പ്രളയ കാലത്ത് ലോകം മുഴുവ മുങ്ങിക്കൊണ്ടിരുന്നപ്പോ ബ്രഹ്മാവും വിഷ്ണുവും രക്ഷയ്ക്കായി ശിവനോട് പ്രാഥിച്ചു. സുരക്ഷിതമായ ഒരിടത്തിനായി കുറേ നടന്ന അവ ഒരു മകൂനയും അതിലുയന്നിരിക്കുന്ന ഒരു ശിവലിംഗവും കണ്ടെത്തി. ആ സ്ഥലം മാത്രമായിരുന്നു അന്നു പ്രളയത്തി മുങ്ങിപ്പോകാതിരുന്നത്. തങ്ങക്കു ലഭിച്ച അനുഗ്രഹത്തിനു പ്രതിഫലമായി അവ ശിവന് പൂജകളപ്പിച്ചു. സംപ്രീതനായ ശിവ പ്രത്യക്ഷപ്പെട്ട് അവരെ വീണ്ടും അനുഗ്രഹിക്കുകയും ചെയ്തു. ഏതു മഹാപ്രളയം വന്നാലും ഒരിക്കലും വെള്ളത്തിനടിയിലാവാതെ ഈ ക്ഷേത്രം നിലനിക്കും എന്നാണ് ഇവിടുള്ളവരുടെ വിശ്വാസം.

    ഈ ക്ഷേത്രത്തിലെ വിശ്വാസം അനുസരിച്ച് ആവണി മാസത്തി മൂന്ന് ദിവസം സൂര്യഭഗവാ ശിവന് പൂജ ചെയ്യുന്നതിനായി ഇവിടെ എത്തുന്നു. ആവണി മാസത്തി (ഓഗസ്റ്റ്-സെപ്റ്റംബ) 15,16,17 തിയ്യതികളിലാണ് സൂര്യ തന്റെ രശ്മികളയച്ച് ശിവന്റെ സ്വയംഭൂ ലിംഗത്തിന് പൂജകപ്പിക്കുന്നത്. ഉത്തരായനത്തിലെ പൈങ്കുനി മാസത്തിലും (മാച്ച്-ഏപ്രി) ഉദയസൂര്യ ഇവിടെ നേരിട്ടെത്തുമെന്നാണ് വിശ്വാസ


    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *