സ്വര്ണ്ക്കടത്തിന് ഭീകരബന്ധം;
സ്വപ്നയും സന്ദീപും എന്‍ഐഎ വലയില്‍
തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് കസ്റ്റംസ് പിടികൂടിയ വന്‍ സ്വര്ണവേട്ട നിര്ണായകമായ വഴിത്തിരിവുകളിലേക്ക് നീങ്ങുന്നു. കേസ് എന്‍ ഐ എ ഏറ്റെടുത്തു. വെള്ളിയാഴ്ച എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ബാഗേജില്‍ നിന്ന് ദേശവിരുദ്ധ ലഘുലേഖകള്‍ കണ്ടെടുത്തതായാണ് എന്‍ ഐ എയുടെ പ്രഥമ സൂചനകള്‍. ഇത്തരത്തില്‍ കടത്തികൊണ്ടു വരുന്ന സ്വര്ണം ദേശവിരുദ്ധ പ്രവൃത്തികള്ക്ക് പണം കണ്ടെത്താന്‍ വേണ്ടിയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഇപ്പോള്‍ നാലു പ്രതികളെ അടിസ്ഥാനമാക്കിയാണ് കേസ് മുന്നോട്ട് പോകുന്നത്. ഭീകരവിരുദ്ധ നിയമം സെക്ഷന്‍ 15/1967 പ്രകാരം വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.സ്വപ്ന സുരേഷ് |
കള്ളക്കടത്ത് സ്വര്ണ ത്തിന്റെ വഴികള്‍
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പിടിച്ചെടുത്ത 30 KG സ്വര്‍ണം |
ആഫ്രിക്കയില്‍ നിന്ന് വില കുറവായി കിട്ടുന്ന സ്വര്ണം അറേബ്യന്‍ രാജ്യങ്ങളിലെ ഏജന്റുമാര്‍ മുഖേന വാങ്ങി കേരളത്തിലേക്ക് കള്ളക്കടത്ത് നട്ത്തുകയാണ് ചെയ്യുന്നത്. നികുതി ഒഴിവായി കിട്ടും എന്നത് മാത്രമല്ല ഇതിന്റെ ലക്ഷ്യം ഹവാലയായി പണം വെളുപ്പിച്ചെടുക്കാനും സ്വര്ണടക്കള്ളക്കടത്ത് ഉപയോഗപ്പെടുത്തുന്നു. നോട്ട് നിരോധനം വന്നതോടെ പണം കറന്സിയായി സൂക്ഷിക്കുക റിസ്കായതോടെ പലരും ബാര്‍ സ്വര്ണം സൂക്ഷിക്കുന്ന രീതി വന്നു.
സ്വപ്നയും ഒന്നാം പ്രതി സരിത്തും |
അതായത് ജുവലറികളിലേക്ക് മാത്രമല്ല സ്വര്ണം പോകുന്നത്; പണമുള്ള സ്വകാര്യവ്യക്തികളുടെ ലോക്കറുകളിലേക്കും ഇത് പോകുന്നു എന്നര്ത്ഥം. കേരളത്തില്‍ വേരുറപ്പിച്ചിരിക്കുന്ന ജിഹാദി ഭീകരവാദ സംഘങ്ങള്‍ അവരുടെ പ്രവര്ത്ത്നങ്ങള്ക്ക് പണം കണ്ടെത്താനും സ്വര്ണ ക്കടത്ത് ഉപയോഗിക്കുന്നു.
ഐടി സെക്രട്ടറി ശിവശങ്കറും സ്വപ്നയും |
ഇപ്പോള്‍ തിരുവനന്തപുരത്ത് ഡിപ്ലോമാറ്റ് ബാഗേജില്‍ നിന്ന് പിടിക്കപ്പെട്ട സ്വര്ണം ഭീകര പ്രവര്ത്തിനത്തിന് ഉള്ളതായിരുന്നുവെന്ന് എന്‍ ഐ എ പറയുന്നു. ഇത്തരത്തില്‍ വരുന്ന സ്വര്‍ണം റോഡ് മാര്‍ഗം ട്രിച്ചി വഴി ഹൈദരാബാദിലേക്കാണ് പോകുന്നതത്രെ. ദക്ഷിണേന്ത്യയിലെ വ്യാപകമായ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കേരളത്തിലൂടെ സ്വര്ണം കടത്തപ്പെടുന്നു എന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയാണത്.
ഉന്നതരുടെ തലകള്‍ ഉരുളുമോ?
സ്വപ്ന മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം |
സ്വപ്ന പ്രഭു സുരേഷ് എന്ന യുവതിക്ക് ഭരണ സിരാകേന്ദ്രങ്ങളിലെ ബന്ധം ഞെട്ടിക്കുന്നതാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ഐടി വകുപ്പ് സെക്രട്ടറിയുമായ ശിവശങ്കറുമായി ഈ യുവതിക്കുള്ള വഴി വിട്ട ബന്ധം പുറത്തു വന്നതിനെ തുടര്ന്ന് അയാളെ മുഖ്യമന്ത്രി നിര്ബന്ധിത അവധിയില്‍ വിടുകയായിരുന്നു.
പക്ഷേ ഇതേ കുറിച്ച് ഒരു അന്വേഷണം നടത്താത്തതും ഇദ്ദേഹത്തിന്റെ സഹായിയായ സ്വപ്നയെ കണ്ടെത്താന്‍ കേരള പോലീസ് ശ്രമിക്കാത്തതും ദുരൂഹത ഉണര്ത്തുന്നു. പ്രതിപക്ഷ കക്ഷികള്‍ ശക്തമായ പ്രക്ഷോഭം ആരംഭിച്ചു കഴിഞ്ഞു. ഷിബു എന്ന എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥനെതിരെ സ്വപ്ന കള്ളക്കേസ് ചമച്ചതും അതിന് പോലീസ് സഹായം ചെയ്തതും വിവാദമായിരിക്കുകയാണ്. സ്വപ്നയുടെ വ്യാജസര്‍ട്ടിഫിക്കറ്റിനെ കുറിച്ച് അന്വേഷിക്കാത്തതും ദുരൂഹമാണ്.
പ്രതി സന്ദീപ് നായര്‍ |
സര്ക്കാരും ഈ സ്ത്രീയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെ തുറന്നു കാണിക്കുന്ന മട്ടില്‍ ഈ സ്ത്രീയുടേതായി ഒരു ശബ്ദ രേഖയും പുറത്തു വന്നു. ആ ശബ്ദരേഖ സര്‍ക്കാരിന്‍റെ ഭാഷയില്‍ ആരോ എഴുതി തയ്യാറാക്കിയതുപോലെ തോന്നിക്കുന്നു. ഇത് സര്‍ക്കാരിനെ പെടുത്താന്‍ സ്വപ്ന മനഃപൂര്‍വം ചെയ്തതാണോ സര്‍ക്കാരുമായുള്ള ബന്ധത്തെ തുടര്‍ന്ന് ചെയ്തതാണോ എന്ന് അന്വേഷണം വന്നേക്കാം. ഐടി വകുപ്പ് സംഘടിപ്പിച്ച ഇവന്‍റില്‍ ഈ സ്ത്രീയായിരുന്നു മുഖ്യ സംഘാടക.
ആ പരിപാടിയില്‍ വച്ച് പ്രമുഖ ശാസ്ത്രജ്ഞന് ഈ സ്ത്രീ ഉപഹാരം കൊടുക്കുകയും ചെയ്തിരുന്നു. പക്ഷേ ഈ സ്ത്രീയെ അറിയില്ല എന്ന നിലപാടാണ് മുഖ്യമന്ത്രി എടുത്തത്. ഈ സ്ത്രീയുടെ വിദ്യാഭ്യാസ യോഗ്യതകള്‍ സംബന്ധിച്ചും നിയമനം സംബന്ധിച്ചും വിവാദം കനക്കുകയാണ്. ഈ സ്ത്രീ മുന്കൂര്‍ ജാമ്യാപേക്ഷ നല്കിയിട്ടുണ്ടെങ്കിലും യുഎപിഎ ചുമത്തിയിരിക്കുന്നതിനാല്‍ കോടതിക്ക് ജാമ്യം കൊടുക്കുവാന്‍ നിര്വാഹമില്ലാത്ത അവസ്ഥയാണ്.
മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ശിവശങ്കര്‍ എന്ന അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഈ കേസിലെ പ്രതികളുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്ന വിവരങ്ങളാണ് ഈ കേസിന് ഗൗരവം നല്‍കുന്നത്.
ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ശിവശങ്കര്‍ |
പക്ഷേ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കേന്ദ്രം ഐഎന്‍എ യെ ഈ കേസ് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത് എന്ന വാദം ആത്മാര്ത്ഥമാണെങ്കില്‍ ഈ കേസ് നല്ല രീതിയില്‍ മുന്നോട്ട് പോവുകയും സ്വര്‍ണത്തിന്‍റെ ഉറവിടം മുതല്‍ സ്വര്‍ണം സ്വീകരിക്കുന്ന അവസാന കണ്ണിവരെ ഇതിന്‍റെ അന്വേഷണം എത്തി നില്‍ക്കും എന്നു നമുക്ക് പ്രത്യാശിക്കാം. ആരോപണങ്ങളില്‍ മുങ്ങി നില്‍ക്കുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ അഗ്നിശുദ്ധി വരുത്തി പവിത്രത തെളിയിക്കട്ടെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ