ഫേസ്ബുക്ക് ഇന്ത്യയുടെ സുരക്ഷക്ക് ഭീഷണി
ഫേസ്ബുക്കും അതിന്‍റെ ഇംപ്രിന്‍റ് ആയ വാട്ട്സാപ്പും
ഇത്രമേല്‍ വളര്‍ന്നിരിക്കുന്നത് ഇന്ത്യയുടെ സുരക്ഷക്ക് വലിയ ഭീഷണിയാണ് എന്നത്
സമീപകാല ചിത്രങ്ങള്‍ തെളിയിക്കുന്നു. പൗരത്വനിയമത്തിനെതിരെ നടക്കുന്ന
പ്രതിഷേധങ്ങളുടെ മറവില്‍ വലിയ തോതിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്ലാമിക
തീവ്രവാദ ഗ്രൂപ്പുകള്‍ ഫേസ്ബുക്കിലൂടെ നേതൃത്വം നല്‍കുന്നതായി കണ്ടു വരുന്നുണ്ട്.
ഫേസ്ബുക്ക് മാര്‍ക്കറ്റിംഗ് ഗ്രൂപ്പുകള്‍ പലതും വില്‍ക്കാം വാങ്ങാം എന്ന പേരില്‍
രൂപം കൊണ്ട് ആളുകളെ സമാഹരിച്ചശേഷം ഇസ്ലാമിക തീവ്രവാദഗ്രൂപ്പുകളുടെ കലാപം ആഹ്വാനം
ചെയ്തുകൊണ്ടുള്ള പോസ്റ്റുകള്‍ നിറയുന്നതും അവയ്ക്കെല്ലാം ലക്ഷക്കണക്കിന് വ്യൂവേഴ്സിനെ
ലഭിക്കുന്നുണ്ട് എന്നതും ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ഇവിടെ ഫേസ്ബുക്കിന് പണം
കൊടുത്ത് പരസ്യം നല്‍കിയാല്‍പോലും റീച്ച് കിട്ടുന്നില്ല എന്നു ചെറുകിട വ്യാപാരികള്‍
പരാതി പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ഈ അമ്പരപ്പിക്കുന്ന പ്രതിഭാസം.
ഇസ്ലാമിക
തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം അധികാരികള്‍ ഉദ്ദേശിക്കുന്നതിനേക്കാള്‍
വ്യാപകമായ രീതിയിലാണ്. ഫേസ്ബുക്ക് എന്ന
സ്ഥാപനത്തിന് രാജ്യാന്തരമായ രീതിയില്‍ത്തന്നെ ഇന്ത്യയുടെ കാര്യത്തില്‍
ദുഷ്ടലാക്കുണ്ട്. ഇന്ത്യയുടെ ശത്രുക്കളായിട്ടുള്ളവര്‍ ഇവരുമായി ഒരു
കരാറിലെത്തിയിട്ടുണ്ട്. അതുപോലെ രാജ്യത്തിനകത്ത് ഫേസ്ബുക്കില്‍ ജീവനക്കാരായി
കയറുന്നവര്‍ക്കും പലതും ചെയ്യാന്‍ കഴിയും എന്നത് അപകടകരമായ വസ്തുതയാണ്.
കശ്മീരില്‍
പ്രശ്നമുണ്ടായപ്പോള്‍ ഇന്‍റര്‍നെറ്റ് ബാന്‍ ചെയ്യുക എന്നുള്ള മണ്ടത്തരങ്ങളിലേക്ക്
സര്‍ക്കാരിനെ എത്തിച്ചത് ഈ ഫേസ്ബുക്കും വാട്ട്സാപ്പും തന്നെയാണ്. ഒരു
അടിയന്തരവാസ്ഥ ഉണ്ടായാല്‍ ഇന്‍റര്‍നെറ്റ് ബാന്‍ ചെയ്യുക എന്നത് എത്ര
വിഡ്ഢിത്തമാണ്. എടിഎം പ്രവര്‍ത്തിക്കുന്നതും മണി ട്രാന്‍സഫറിങ്ങും എല്ലാം ഇന്‍റര്‍നെറ്റ്
വഴിയാണ് നടക്കുന്നത്. അതുകൊണ്ട് നെറ്റ് ബാന്‍ ചെയ്യുക എന്നതിനേക്കാള്‍
അടിയന്തിരമായി ചെയ്യേണ്ടത് ഫേസ്ബുക്ക് വാട്ട്സാപ്പ് മുതലായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്
കടിഞ്ഞാണിടുക എന്നതാണ്. ഇതിലെ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കുകയും ഫേക്ക്
അക്കൗണ്ടുകള്‍ ഒഴിവാക്കുകയും ചെയ്യണം. ഇത്തരം ഓണ്‍ലൈന്‍ മീഡിയകളെ ശക്തമായി
നീരീക്ഷിച്ചുകൊണ്ടിരിക്കാന്‍ ശക്തമായ സൈബര്‍ ഇന്‍റലിജന്‍സ് സംവിധാനം രാജ്യത്ത് വേണം. കലാപത്തെ മുളയിലേ
നുള്ളിക്കളയാനും രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനും ഇതുകൊണ്ട് കഴിയും.
Advertisment
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ