•  


    പൗരത്വബില്‍; ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ഒരു പാര്ശ്വേവല്കൃതന്റെ തുറന്ന കത്ത്


    പൗരത്വബില്‍; ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ഒരു പാര്‍ശ്വവല്‍കൃതന്‍റെ തുറന്ന കത്ത്

    ബഹുമാനപ്പെട്ട മുഖ്യമന്ത്രി,

    ഇപ്പോള്‍ രാജ്യസ്നേഹികള്‍, രാജ്യദ്രോഹികള്‍ എന്നു പരസ്പരം വിളിക്കുന്ന രണ്ടു കൂട്ടര്‍ തമ്മില്‍ തെരുവു യുദ്ധമാണല്ലോ (നമ്മുടെ?) ഈ നാട്ടില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു പാര്‍ശ്വവല്‍കൃതന്‍ എന്ന നിലയില്‍ ഇവരിലാരുടെ പക്ഷത്തു നില്‍ക്കും എന്ന ശങ്കയിലാണു ഞാന്‍. കാരണം ഞാന്‍ എന്നിലേക്കും എന്‍റെ ജീവിതത്തിലേക്കും എന്‍റെ ഒറ്റപ്പെട്ട കുടുംബത്തിലേക്കും തിരിഞ്ഞു നോക്കുമ്പോള്‍ ഞാനെന്തിന് ഈ രാഷ്ട്രത്തെ സ്നേഹിക്കണം എന്നു ചിന്തിക്കുന്നു. അങ്ങനെ ചിന്തിക്കാനുള്ള കാരണങ്ങളെ ഞാന്‍ താഴെ പറയുകയാണ്.




    ഞാന്‍ ഹിന്ദുമതത്തിലെ ഒരു ന്യൂനപക്ഷ ജാതിക്കാരനാണ്. ഹിന്ദുമതത്തില്‍ ഇപ്പോള്‍ ഭൂരിപക്ഷജാതിക്കാരുടെ ഇടയില്‍പ്പെട്ടു ഞെരിഞ്ഞുപോയ അസംഘടിതമായ ന്യൂനപക്ഷങ്ങള്‍ ഒത്തിരിയുണ്ടെന്നറിയാമോ. അവലിരൊലാരാളാണു ഞാനും എന്‍റെ കുടുംബവും. ഇത്തരം ന്യൂനപക്ഷജാതിക്കാര്‍ സംഘടനയൊക്കെയുണ്ടാക്കും. കുടുംബക്കാര്‍ മാത്രമാകും അതിലെ അംഗങ്ങളും ഭരണകര്‍ത്താക്കളും. അങ്ങനെ കുടുംബവഴക്കിന്‍റെ പേരില്‍ ഞാനും എന്‍റെ കുടുംബവും ഊരുവിലക്കപ്പെട്ടു. ആരു വിലക്കി. സ്വന്തം ആളുകള്‍ തന്നെ. അതില്‍ രാഷ്ട്രത്തിന് ഒന്നും ചെയ്യാനില്ല. പക്ഷേ ജാതി അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ രാഷ്ട്രീയപാര്‍ട്ടികളുടെ നിലനില്‍പ്പിന് ഞാനും എന്‍റെ കുടുംബവും അത്യാവശ്യമല്ലാത്തതിനാല്‍ എന്നേപ്പോലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കഥ പുറംലോകം അറിയാറില്ല.


    ഞാന്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി വാടകവീടുകളിലാണ് താമസിച്ചുവരുന്നത്. തുടക്കത്തില്‍ 1000 രൂപ വാടകക്കു താമസിച്ചിരുന്ന ഞാന്‍ ഇപ്പോള്‍ 7000 രൂപ വാടക കൊടുത്തിട്ടാണ് താമസിക്കുന്നത്. അതും പട്ടികയും ഓടും പൊളിഞ്ഞ വീട്ടില്‍. കാരണം (നമ്മുടെ?) ഈ രാജ്യത്തെ  ഭരിക്കുന്നവരെല്ലാം കൂടി സാമ്പത്തിക സുരക്ഷിതത്വത്തില്‍ കൊണ്ടുചെന്ന് എത്തിച്ചിരിക്കുകയാണല്ലോ. പതിനൊന്നു മാസത്തെ വാടകക്കരാറിനാണ് വീട് ലഭിക്കുന്നത്. അതും ജാതി നോക്കിയേ വീട്ടുടമസ്ഥര്‍ വീടു കൊടുക്കൂ. കമ്യൂണിസ്റ്റുകാര്‍, കോണ്‍ഗ്രസുകാര്‍, ബിജെപിക്കാര്‍ എന്നൊക്കെ പറയുന്ന മതേതര കക്ഷികളുടെ അണികളാണ് എല്ലാവരും തന്നെ. അവരെല്ലാം ഈഴവര്‍, നായര്‍, ക്രിസ്ത്യാനികള്‍, മുസ്ലിംകള്‍ തുടങ്ങിയ ഭൂരിപക്ഷ ജാതിക്കാരുമാണ്. ഞാന്‍ പതിനാലു വാടക വീടുകളില്‍ എന്‍റെ രണ്ടു പെണ്‍പിള്ളേരെയും ഭാര്യയേയും കൊണ്ട് മാറി മാറി താമസിച്ചു. ഓരോ ഇടത്തും ഓരോ തരം ഭൂരിപക്ഷ ജാതിക്കാര്‍ കൂട്ടം കൂടി താമസിക്കുന്ന ഇടമായിരിക്കും. അവിടെ പല (ജാതി) നുണകളും പറഞ്ഞാണ് ഈ പ്രബുദ്ധകേരളത്തില്‍ ഞാനൊരു വീട് വാടകക്ക് സംഘടിപ്പിക്കുന്നത്. താമസം തുടങ്ങിയാലോ, പൂര്‍വികര്‍ സവര്‍ണരാണെന്നു പറയുന്ന ക്രിസ്ത്യാനികള്‍, മുസ്ലിംകള്‍ തുടങ്ങിയ കമ്യൂണിസ്റ്റുകാര്‍, കോണ്‍ഗ്രസുകാര്‍, ബിജെപിക്കാര്‍ എന്നീ രാഷ്ട്രീയക്കാര്‍ ഞങ്ങളെ ഒറ്റപ്പെടുത്തുകയാണ് പതിവ്. മാത്രമല്ല എങ്ങനെയെങ്കിലും അവിടെ നിന്ന് ഞങ്ങളെ പുകച്ചു പുറത്തുചാടിക്കാനുള്ള എല്ലാ അടവുകളും ഈ മതേതര ജാത്യതര കക്ഷികള്‍ പുറത്തെടുക്കാറുണ്ട്. ഇനി ഹിന്ദുമതത്തിലെ ഭൂരിപക്ഷ ജാതിക്കാരായ ഈഴവര്‍, നായര്‍, തുടങ്ങിയ ജാതിക്കാരുടെ ഇടയില്‍ ജീവിച്ചാലോ ആദ്യം ഇവډാര്‍ വന്ന നമ്മുടെ ജാതി ചോദിക്കും. ജാതി അറിഞ്ഞാല്‍ അവരുടെ കൊച്ചുമക്കളെക്കൊണ്ടും പേരക്കിടാങ്ങളെക്കൊണ്ടും മതിലിന് മുകളില്‍ നിന്ന് പരിഹാസജാതിപ്പേര് വിളിപ്പിക്കും. ഹിന്ദുമതത്തിലെ ഓരോ ന്യൂനപക്ഷജാതിക്കാരനും തല്‍പരകക്ഷികള്‍ ഓരോ പരിഹാസപ്പേര് ചാര്‍ത്തിക്കൊടുത്തിട്ടുണ്ടല്ലോ. അതുകൂടാതെ ഇവډാരും മറ്റവډാര്‍ ചെയ്തതുപോലെ ആ വാടകവീട്ടില്‍ നിന്നും ഞങ്ങളെ കുത്തിയോടിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ തുടരും. അതിന് പല കഥകളും മെനഞ്ഞ് ആ വീട്ടുടമസ്ഥനെക്കൊണ്ട് എടുത്താല്‍ പൊങ്ങാത്ത വാടക കൂട്ടിച്ചോദിക്കുകയോ മറ്റെന്തെങ്കിലും തരികിടകള്‍ ഇറക്കുകയോ ചെയ്യും. ഇതെല്ലാം ജാതി അടിസ്ഥാനമാക്കിയാണ് എന്ന് അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ ഈ പാര്‍ശ്വവല്‍കൃതന് പറയാന്‍ കഴിയും.


     ഈ കഴിഞ്ഞയിടെ (നമ്മുടെ?) ഈ നാട്ടില്‍ പുറമ്പോക്കില്‍ കിടന്ന ഒരു കുട്ടി വിശന്നു മണ്ണു തിന്ന വാര്‍ത്ത വന്നപ്പോള്‍ ഒരു മതേതര സവര്‍ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു, ഇവډാര്‍ക്കൊക്കെ സര്‍ക്കാര്‍ രണ്ടുരൂപ നിരക്കില്‍ റേഷന്‍ കൊടുക്കിന്നില്ലേ പിന്നെന്തിനാണ് മണ്ണു തിന്നുന്നതെന്ന്. സാറിനറിയാമോ, കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി വാടകവീട്ടില്‍ കഴിയുന്ന എനിക്ക് റേഷന്‍ കാര്‍ഡില്ല, ആധാര്‍ കാര്‍ഡില്ല, ഞാന്‍ വോട്ടു ചെയ്യാന്‍പോകാറില്ല, കാരണം ഇലക്ഷന്‍ ഐഡി കാര്‍ഡില്ല. എന്തുകൊണ്ടാണെന്നോ, ഈ കാര്‍ഡെല്ലാം കിട്ടണമെങ്കില്‍ റസിഡന്‍റ് സര്‍ട്ടിഫിക്കറ്റ് എന്നൊരു സാധനം വേണം. ഞാന്‍ ഇതിനുവേണ്ടി കുറേ അലഞ്ഞതാണ്. ആ സാധനം കിട്ടണമെങ്കില്‍ സ്വന്തമായി വീടു വേണം. വാടകവീട്ടുടമസ്ഥന്‍റെ വീട്ടു നമ്പര്‍ കിട്ടുമെന്നു പലരും പറഞ്ഞെങ്കിലും ഒരു വീട്ടുടമയും അങ്ങനെയൊരു ഉപകാരം ചെയ്തില്ല.

    അപ്പോള്‍ പിന്നെ പുറമ്പോക്കില്‍ കിടക്കുന്ന നൂറുകണക്കിന് ആളുകളുടെ കാര്യം പറയണോ. അതേ സമയം ബംഗ്ലാദേശില്‍ നിന്നും കേരളത്തില്‍ വരുന്ന തൊഴിലാളികള്‍ക്ക് അവരുടെ നാമധേയത്തിന്‍റെ പേരില്‍ ആധാറും മറ്റും ബള്‍ക്കായി കിട്ടുന്നുണ്ട്. അത് വോട്ടുബാങ്ക് ലക്ഷ്യമാക്കി അതാത് പ്രാദേശികനേതാക്കള്‍ ചെയ്തുകൊടുക്കുന്നതാകും. പക്ഷേ ഞാന്‍ ഓരോ പ്രദേശത്തെ വാടകവീടുകളില്‍ ചെന്ന് താമസിക്കുമ്പോഴും തൊട്ടടുത് ദിവസം അവിടത്തെ ആശാവര്‍ക്കര്‍ സെന്‍സസിന് എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടുപോകും. പക്ഷേ യാതൊരു പ്രയോജനവും അവറ്റകള്‍ വഴി എനിക്കോ കുടുംബത്തിനോ ലഭിച്ചിട്ടില്ല, അതായത് ആ വിവര ശേഖരണം ജാതി അറിയാനുള്ള ഒരു ചാരപ്പണി മാത്രമാണത്രേ.


    അതിനാല്‍ എന്‍റെ കൈവശം ഒരു കാര്‍ഡുമില്ല. ബംഗ്ലാദേശിക്ക് (നമ്മുടെ?) ഈ നാട്ടില്‍ ലഭിക്കുന്ന ആനുകൂല്യം പോലും എനിക്കോ കുടുംബത്തിനോ കിട്ടുന്നില്ല. ഞാന്‍ 40 രൂപ കൊടുത്ത് അരി വാങ്ങിയാണ് കഴിക്കുന്നത്. എന്‍റെ അയല്‍പക്കത്തുള്ള രണ്ട് കാറുകളും ഏക്കറുകണക്കിന് പറമ്പും മാളികയുമുള്ള സവര്‍ണ മതേതരന്‍ ബിപിഎല്‍ കാര്‍ഡിന്‍റെ അരി വിരലടയാളം പതിച്ചു വാങ്ങി അവന്‍റെ പശുവിന് കഞ്ഞിവച്ചുകൊടുക്കുന്നു. എല്ലാത്തരം കാര്‍ഡുകളും സംഘടിപ്പിച്ച് കക്ഷത്തില്‍വച്ച് സര്‍ക്കാരില്‍ ഭാഗഭാക്കുമായി ജനങ്ങളുടെ മുഴുവന്‍ പണവും കൊള്ളയടിച്ചിട്ടും ഞങ്ങള്‍ക്കൊന്നും കിട്ടിയില്ലേ എന്നു പറയുന്നവര്‍ (നമ്മുടെ?) ഈ നാട് ഭരിക്കുമ്പോള്‍ എന്നെപ്പോലുള്ള പാര്‍ശ്വവല്‍കൃതന്‍ എന്തു പറയും. ഇനി പറയൂ സര്‍, ഞാന്‍ ഈ രാഷ്ട്രത്തെ സ്നേഹിക്കേണ്ടതുണ്ടോ. ഇന്ത്യ എന്‍റെ രാജ്യമാണോ.



    ഞങ്ങളെപ്പോലുള്ളവരുടെ പക്കല്‍ സിനിമ നിര്‍മിക്കാന്‍ പണമില്ലാത്തതിനാല‍് സിനിമക്കാര്‍ ഞങ്ങളെപറ്റി പറയാറില്ല. അതുപോലെ ഞങ്ങള്‍ അസംഘടിതരും വോട്ടു ബാങ്കും അല്ലാത്തതിനാല്‍ പത്രക്കാരും ഞങ്ങളെപ്പറ്റി പറയാറില്ല. കാരണം സിനിമയും പത്രവുമൊക്കെ ഓരോ ജാതി രാഷ്ട്രീയ തല്‍പരകക്ഷികള്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണല്ലോ. ചിലപ്പോള്‍ ഞങ്ങളില്‍ ഏതെങ്കിലും നിര്‍ഭാഗ്യവാന്‍റെ ജാതകം  തെളിഞ്ഞാല്‍ സോഷ്യല്‍മീഡിയ വഴി ഒരു പ്രചരണം നടന്നുകിട്ടും. അതുപക്ഷേ സര്‍ക്കാരിന്‍റെ തല്‍പ്രശ്നത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ പത്രദ്വാരാ നടത്തുന്ന ശ്രമങ്ങളുമാകാം. ആ പ്രയോജനമൊക്കെ കിട്ടിയത് ഒറിജിനല്‍ ദരിദ്രവാസിക്കാണോ എന്നു ദൈവത്തിനു മാത്രമേ അറിയൂ.

    വാല്‍ക്കഷണം - പാര്‍ശ്വവല്‍കൃതന്‍, അരികുവല്‍ക്കരിക്കപ്പെട്ടവന്‍ എന്നെല്ലാം ബുദ്ധിജീവികള്‍ പറയുന്ന പേരാണെന്നു കേട്ട് ഒരു പാര്‍ശ്വവല്‍കൃതന്‍ ചോദിച്ചു, ആരാണീ പാര്‍ശ്വവല്‍കൃതന്‍? അവന്‍ പുറമ്പോക്കിലെ ഷീറ്റു മറച്ചുകെട്ടിയ വീട്ടിലിരുന്ന് ഏതോ ടിവി റിപ്പയര്‍ കടയില്‍ നിന്ന് ദാനം കിട്ടിയ ടിവിയില്‍ സര്‍വാഭരണവിഭൂഷിതകളായ പൊങ്ങച്ച അമ്മച്ചിമാരുടെ കൊച്ചു കൊച്ചു സീരിയല്‍ നൊമ്പരങ്ങള്‍ കണ്ട് പൊട്ടിക്കരഞ്ഞു. അവന്‍റെ കുഞ്ഞ് വിശന്നുപൊരിഞ്ഞ് താഴെക്കിടന്ന് തറയില്‍ പൊന്തിക്കിടന്ന മണ്ണുവാരിത്തിന്നു. അവന്‍റെ വീടിന് മുന്നിലൂടെ പ്രകടനം നടത്തിപ്പോയ കൊങ്ങിയും സംഘിയും കമ്മിയും അവന്‍റെ വീട്ടിലേക്കു മണ്ണു വാരിയെറിഞ്ഞു. 

     കാമിക ( നോവല്‍)
    ഊരുവിലക്കുമായി ഫാസിസ്റ്റ് വേതാളങ്ങള്‍ കരാള നൃത്തം ചവിട്ടുന്ന ഈ നാട്ടില്‍ കാപട്യത്തിന്റെ മുഖം മൂടിയണിഞ്ഞ ജാതി മത രാഷ്ട്രീയ വിഷനാഗങ്ങള്‍ക്കെതിരെ പാര്‍ശ്വവല്ക്കരിക്കപ്പെട്ടവന്റെ ചാട്ടുളിയേറ്.....
    മുഖവില 200 രൂപ,
    vpp (cash on delivery) ലഭ്യമാണ്. പോസ്റ്റേജ് ഫ്രീ




    1 അഭിപ്രായം:

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *