•  


    ഊരുവിലക്ക് Story by Vinod Narayanan


    കഥ
    ഊരുവിലക്ക്
    വിനോദ് നാരായണന്‍

    പുറത്ത് കര്‍ക്കടക മഴ തകര്‍ത്തുപെയ്തുകൊണ്ടിരുന്നു.
    രാത്രി ഒരു കറുത്ത കരിമ്പടം പോലെ ആ കൊച്ചുവീടിനെ പൊതിഞ്ഞ് ഖനീഭവിച്ച് നിന്നു.

    കറന്‍റ് പോയിരുന്നതിനാല്‍ മുറിക്കുള്ളില്‍ ഒരു മെഴുകുതിരിയുടെ വെട്ടം മാത്രമേയുള്ളൂ.
    ജാനകി ഒരു വെളുത്തപേപ്പറില്‍ എഴുതാന്‍ തുടങ്ങി:
    ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക്, ഭാരതത്തിലെ എല്ലാ ജാതിസംഘടനകളേയും പോലെ തീര്‍ത്തും മലിനവും അപരിഷ്കൃതവുമാണ് എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഇവരുടെ ജാതിയും..

    ഒരു പതിനാറുകാരിയുടെ ഭയരഹിതമായ അക്ഷരവടിവുകളില്‍ കടലാസില്‍ ആഞ്ഞു പതിച്ചുകൊണ്ടിരുന്നു.
    അപ്പോള്‍ അവളുടെ കട്ടിലില്‍ രണ്ട് പുരുഷന്മാര്‍ പൂര്‍ണനഗ്നരായി ശയിക്കുന്നുണ്ടായിരുന്നു.
    അവര്‍ സ്വബോധം നഷ്ടപ്പെട്ട് ചലനരഹിതരായിരുന്നെങ്കിലും അവരുടെ കൈകാലുകള്‍ പ്ലാസ്റ്റിക് കയറുകൊണ്ട് കട്ടില്‍ക്കാലുകളില്‍ ബന്ധിക്കപ്പെട്ടിരുന്നു.
    അവരുടെ അരക്കെട്ട് രക്തത്തില്‍ കുളിച്ചിരുന്നു.

    തൊട്ടടുത്തുള്ള ഒരു സ്റ്റൂളില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ രണ്ട് ലിംഗങ്ങള്‍ അപ്പോള്‍ മുറിച്ചെടുത്തപടി കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ കൊറിയര്‍ അയക്കാന്‍ പാകത്തില്‍ തയ്യാറാക്കി വച്ചിരുന്നു.

    ജാനകി അവളുടെ എഴുത്ത് അനസ്യൂതം തുടര്‍ന്നു.
    ബഹുമാനപ്പെട്ട പ്രധാനമന്ത്രി, അങ്ങയുടെ പാര്‍ട്ടിയും ഈ ഭാരതത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജാതികളും ജാതിസംഘടനകളും തന്താങ്ങളുടെ നിലനില്‍പിന് അത്യന്താപേക്ഷിതമാണന്ന തിരിച്ചറിവില്‍ അവയെ വെള്ളവും വളവും കൊടുത്ത് വളര്‍ത്തുകയാണല്ലോ. എന്‍റെ കട്ടിലില്‍ ഇപ്പോള്‍ ശയിക്കുന്നത് എന്‍റെ ശരീരം തേടി വന്ന ജാതിനേതാക്കന്മാരാണ്.  ഇനി ഇവരെ ഞാന്‍ പരിചയപ്പെടുത്തിയാല്‍ നിങ്ങള്‍ ഞെട്ടുമോ എന്നെനിക്കറിയില്ല. ഇത് എന്‍റെ ഇളയച്ചനും മറ്റേത് എന്‍റെ വേറൊരു ഇളയച്ഛന്‍റെ മകനുമാണ്. ഒരാള്‍ ജാതിസംഘടനയുടെ ജില്ലാ സെക്രട്ടറിയും മറ്റേയാള്‍ ശാഖാ സെക്രട്ടറിയുമാണ്. സ്ത്രീയുടെ ശരീരത്തില്‍ പ്രത്യേകിച്ച് അഗമ്യഗമനങ്ങളില്‍ പ്രാവീണ്യം നേടിയ ഒരു കൂട്ടരാണ് ഈ ജാതിനേതാക്കന്മാര്‍.

    എടീ.....മോളെ, എന്നെ കെട്ടിയട്ടിരിക്കുവാണോടി നീ..?”
    ബോധം വീണ ഇളയച്ഛന്‍ ജാനകിയെ ചീത്ത വിളിച്ചു.

    ആ വൃത്തികെട്ട പദം ചേര്‍ത്താണെങ്കിലും എന്നെ മോളെ എന്ന് വിളിയക്കാന്‍ തോന്നിയല്ലോ ഇളയച്ഛാ..
    ജാനകി മെല്ലെ പറഞ്ഞു.
    വേദനസംഹാരി സ്പ്രേ ചെയ്തിരുന്നതുകൊണ്ട് അയാള്‍ സ്വന്തം ലിംഗം നഷ്ടപ്പെട്ടിരുന്ന വിവരം അറിഞ്ഞതേയില്ല.
    ഇളയച്ഛന്‍ ചീറ്റപ്പുലിയെപ്പോലെ ചീറി.

    നീ എന്നെ കെട്ടിയിട്ടതുകൊണ്ടൊന്നും ഒരു പ്രയോജനവുമില്ല. ഞാന്‍ ജാതി സംഘടനയുടെ ജില്ലാ സെക്രട്ടറിയാണ്. എന്‍റെ കീഴില്‍ മുപ്പത്തിമൂന്ന് ശാഖകളുണ്ട്. ഓരോ ശാഖയ്ക്ക് കീഴിലും മുപ്പത്തിമൂന്ന് കുടുംബങ്ങളുണ്ട്. അവരൊന്നും നിന്‍റെ വീട്ടുകാരെ ഒരു അടിയന്തിരവും വിളിക്കാറില്ലല്ലോ. മരിപ്പ് പോലും അറിയിക്കാറില്ലല്ലോ. നിന്‍റെ വീട്ടിലേക്ക് ആരും തിരിഞ്ഞുനോക്കുകപോലും ചെയ്യാറില്ലല്ലോ. നിന്‍റെ കഴിവുകെട്ട അച്ഛന്‍ നിന്‍റെ അമ്മയെ എങ്ങനെ സന്തോഷിപ്പിക്കും. നിന്‍റെ അമ്മയെ ഞാന്‍ സന്തോഷിപ്പിക്കാമെന്ന് പറഞ്ഞാല്‍ അവര്‍ സമ്മതിക്കുകയുമില്ല. അതുകൊണ്ട് കഴിഞ്ഞ പത്ത് വര്‍ഷമായി നിങ്ങള്‍ ഊരുവിലക്കിലാണ്. ഇപ്പോള്‍ നിനക്ക് പതിനാറ് വയസായി. നീ ഞങ്ങളെ സന്തോഷിപ്പിച്ചാല്‍ നിങ്ങളുടെ ഊരുവിലക്ക് പിന്‍വലിക്കാമെന്ന് ഞാന്‍ വാക്കു തന്നിരുന്നല്ലോ. എന്നിട്ട് നീ ഞങ്ങളെ ചതിച്ചുവല്ലേ. നിന്‍റെ അമ്മ തെറ്റുചെയ്തതുപോലെ നീയും സമുദായത്തോട് തെറ്റ് ചെയ്യുകയാണ്.




    സോറി ഇളയച്ഛാ, എനിക്കങ്ങനെ ചെയ്യേണ്ടി വന്നു. ഇളയച്ഛന്‍റെ ഒപ്പം കട്ടിലില്‍ കിടക്കുന്ന സന്ദീപേട്ടന്‍ എന്‍റെ ഒരു ഏട്ടനായിട്ടുതന്നെ വരും. അയാളും എന്‍റെ ശരീരം തേടിയാണ് വന്നത് എന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തുന്നില്ല. കാരണം മരുമകളുടെ സ്ഥാനത്തുള്ള അയാളുടെ ഭാര്യയേയും ഇളയച്ഛന്‍ വെറുതെ വിട്ടില്ലല്ലോ. പലചരക്കുകടയില്‍ എടുത്തുകൊടുപ്പുകാരനായ ശാഖാ സെക്രട്ടറി സന്ദീപിന്‍റെ ഭാര്യ അറബിനാട്ടില്‍ പോയിക്കിടിന്ന് കഷ്ടപ്പെട്ട് പണമുണ്ടാക്കിയല്ലേ ജീവിക്കുന്നത്. പക്ഷേ  സ്റ്റുഡിയോക്കാരനായ ഇളയച്ഛന്‍ സന്ദീപിന്‍റെ ഭാര്യയോടൊപ്പമുള്ള നിങ്ങളുടെ അശ്ലീലവീഡിയോ ഫേസ്ബുക്ക് വഴി പുറത്തുവിട്ടത് ഞാനും കണ്ടു. അവരുടെ രഹസ്യഭാഗങ്ങളില്‍ അറബികള്‍ ചുരുട്ടുവച്ച് കുത്തി പൊള്ളിച്ച പാടുകള്‍ ചൂണ്ടി പരിഹസിച്ചുചിരിച്ചത് ജാതിമര്യാദയാണോ ഇളയച്ഛാ..?”

    നീ ആരെയാണ് കെട്ടിയിട്ടിരിക്കുന്നത എന്നറിയാമോ. ഒരു ജാതി സംഘടനയുടെ ജില്ലാ സെക്രട്ടറിയെയാണ്. ഭരണകൂടം നിന്നെയും കുടുംബത്തേയും വെറിതെ വിടുമെന്ന് കരുതുന്നുണ്ടോ. പോലീസ് നിങ്ങളെ തൂക്കിയെടുക്കും...എന്നിട്ട് അമ്മയേയും മകളേയും...ഹ...ഹഹ..”

    വെറുതെ ചിരിച്ച്, ബലം പിടിച്ച്, രക്തം നഷ്ടപ്പെടുത്തേണ്ട ഇളയച്ഛാ. ജാതിമതക്കോമരങ്ങള്‍  ഉറഞ്ഞുതുള്ളുന്ന ഭാരതനാട്ടില്‍ ഞങ്ങളെപ്പോലുള്ളവര്‍ക്ക് അതാവും ശിക്ഷയെന്ന് എനിക്ക് നന്നായറിയാം.

    ജാനകി അതു പറഞ്ഞുകൊണ്ട് അയാളുടെ അരക്കെട്ടിലേക്ക് നോക്കി.
    അയാള്‍ അട്ടഹസിക്കുമ്പോള്‍ മുറിപ്പാടില്‍ നിന്ന് ചോര കുതിച്ചുചാടുന്നുണ്ട്. വേദനസംഹാരിയുടെ കരുത്തില്‍ അയാള്‍ അതറിയുന്നില്ലെന്ന് മാത്രം.

    അയാള്‍ ബോധരഹിതനായിക്കിടക്കുന്ന സന്ദീപിനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചു.
    അത് പരാജയപ്പെട്ടപ്പോള്‍ അവന്‍റെ കാതില്‍ അയാള്‍ ഉറക്കെ കൂവിവിളിച്ചു:
    എണീരെടാ...മോനെ
    ഒരു ചീത്ത കൂട്ടി വിളിച്ചപ്പോള്‍ സന്ദീപ് പിടച്ചെഴുന്നേറ്റു ചുറ്റും നോക്കി.

    ബന്ധനസ്ഥനാണെന്നറിഞ്ഞ് അയാള്‍ ജാനകിയെ കുറെ ചീത്ത വിളിച്ചു.
    എന്നിട്ട് പരിഭ്രാന്തിയോടെ ഇളയച്ഛനെ നോക്കി
    ഇളയച്ഛാ...നമ്മള്‍..?”
    ഇവള്‍...ഈ മോള്..നമ്മളെ കെട്ടിയിട്ടിരിക്കുകയാണ്. ഇവള്‍ സമുദായവഞ്ചനയാണ് കാണിച്ചത്.
    ഇളയച്ഛന്‍ പറഞ്ഞപ്പോള്‍ സന്ദീപ് രോഷത്തോടെ കെട്ടുകള്‍ പൊട്ടിക്കാന്‍ ശ്രമം നടത്തി.

    അതങ്ങനെ പൊട്ടില്ല സന്ദീപേട്ടാ, ഞാന്‍ വില കൊടുത്തുവാങ്ങിയ നല്ലൊന്താരം പ്ലാസ്റ്റിക് കയറാണ്.

    ജാനകി അതുപറഞ്ഞുകൊണ്ട് പ്രധാനമന്ത്രിക്കുള്ള കത്ത് പൂര്‍ത്തിയാക്കി മടക്കി അതൊരു കവറിലിട്ട് എഴുന്നേറ്റു വന്നു. എന്നിട്ട് പ്ലാസ്റ്റിക് കവറിലെ ലിംഗങ്ങള്‍ ജാതിനേതാക്കډാരെ കാണിച്ചു കൊടുത്തു.
    “  ഇതെന്താണെന്നറിയാമോ?”
    പ്രായം തികഞ്ഞ പെണ്ണിന് അത്തരം കൃത്രിമ സാധനങ്ങള്‍ എന്തിനാണ്. ഞങ്ങള്‍ നിനക്ക് ഒറിജിനല്‍ കൊണ്ടുവന്നിട്ടുണ്ടല്ലോ.”
    ഇളയച്ഛന്‍ വഷളന്‍ ചിരി ചിരിച്ചു,
    അതു തന്നെയാണ് ഇത്!!”
    ജാനകി അതുപറഞ്ഞുകൊണ്ട് പ്ലാസ്റ്റിക് കവര്‍ മെഴുകുതിരി നാളത്തില്‍ സീല്‍ ചെയ്തു.

    അത് കാര്‍ഡ് ബോര്‍ഡ് പെട്ടിയിലാക്കി കത്തും വച്ച് പ്രധാനമന്ത്രിയുടെ വിലാസവും എഴുതി കൊറിയര്‍ ബോക്സ് ഒട്ടിച്ചു. ജാനകി പറഞ്ഞു:
    അങ്ങ് ദില്ലിയിലെത്തുമ്പോഴേക്കും ഇത് ചീഞ്ഞിരിക്കും.  ഇന്ത്യന്‍ ജാതിവ്യവസ്ഥയുടെ പ്രതീകമാണിത്.
    ഇളയച്ഛനും സന്ദീപും അത് കേട്ടില്ല.
    അവര്‍ വെപ്രാളത്തോടെ തല പൊന്തിച്ച് തങ്ങളുടെ അരക്കെട്ടിലേക്ക് നോക്കുന്ന തിരക്കിലായിരുന്നു.
    രക്തത്തിന്‍റെ നനവും ശൂന്യതയും!
    അവര്‍ ഇരുവരും നിലവിളിച്ചു.

    അപ്പോള്‍ വാതിലില്‍ തട്ടുകേട്ടു.
    ഇളയച്ഛന്‍ അലറി
    സന്ദീപേ, നമ്മുടെ മുപ്പത്തിമൂന്ന് ശാഖാകുടുംബാംഗങ്ങളും വന്നു. ഇനിയിവള്‍ക്ക് രക്ഷയില്ല.

    ജാനകി നിര്‍ഭയയായി വാതില്‍ തുറന്നു.
    അവളുടെ അചഛനുമമ്മയും പെട്ടികളും ബാഗുകളുമായി പോകാന്‍ തയ്യാറായി വന്നിരിക്കുന്നു.
    അവര്‍ അകത്തേക്ക് കയറിയില്ല. കുടയും ചൂടി പുറത്ത് നിന്നതേയുള്ളൂ.
    ജാനകി നേരത്തേ തയ്യാറാക്കി മുറിയുടെ മൂലയില്‍ വച്ചിരുന്ന അവളുടെ ബാഗെടുത്തു. ഒപ്പം ആ കൊറിയര്‍ ബോക്സും.
    എന്നിട്ട് പറഞ്ഞു:
    ഇളയച്ഛാ, സന്ദീപേട്ടാ, ഞാന്‍ പോകുന്നു. ഈ വിവരം പത്രക്കാരെ അറിയിച്ചിട്ടുണ്ട്. പക്ഷേ ജാതിക്കാര്യത്തില്‍ അവരെല്ലാം കണ്ണുപൊട്ടന്മാരായതിനാല്‍ പ്രതികരിക്കില്ലെന്നറിയാം. പക്ഷേ നിങ്ങളെ കെട്ടഴിച്ചുവിടാന്‍ അവര്‍ വന്നേക്കും പിന്നെ ഞങ്ങളെ പ്രതികളാക്കി വാര്‍ത്തയും പടക്കും. ഞങ്ങള്‍ക്ക് ഊരുവിലക്കുള്ളതിനാല്‍ സര്‍വ രാഷ്ട്രീക്കാരും ജാതിക്കാരും ഞങ്ങളെ വെറുതെ വിടില്ലെന്നറിയാം. അതുകൊണ്ട് ഈ നാടുവിടുകയാണ്. എന്നിട്ട് ഓരോ നാട്ടിലും ചെന്ന് ഓരോ വാടകവീടുകളിലും മാറിമാറി താമസിക്കും. എല്ലാം ഓരോ ജാതിയുറുമ്പുകളുടെ കൂടായിരിക്കും. അവരെല്ലാം ഞങ്ങളുടെ ജാതി ചോദിക്കും. അപ്പോള്‍ ഞങ്ങള്‍ പ്രബലരെന്ന് നടിക്കുന്ന മറ്റേജാതിയുടെ പേര് പറയും. വേറൊരിടത്ത് മറ്റൊരു കൂട്ടം ജാതിയുറുമ്പുകളായിരിക്കും അവരുടെ അടുത്ത് വേറൊരു ജാതിയുറുമ്പിന്‍റെ പേര് പറയും. അങ്ങനെ ഞങ്ങള്‍ ജാതിയില്‍ നിന്ന് ജാതിയിലേക്ക് ചാടിചാടിക്കളിക്കും. അങ്ങനെ ഇന്ത്യയിലെ ജാതിസംഘടനകളെ  മുഴുവന്‍ ഞങ്ങള്‍ കുരങ്ങുകളിപ്പിച്ചുകൊണ്ടിരിക്കും. പിന്നെ സന്ദീപേട്ടാ, നിങ്ങള്‍ക്ക് ആ അവയവം ഇല്ലാതിരിക്കുന്നതാണ് നല്ലത്. അതില്ലെങ്കിലും നിങ്ങളുടെ ഭാര്യയുള്ളിടത്തോളം കാലം സ്ഥാനമാനങ്ങള്‍ ലഭിക്കും. പക്ഷേ ഇളയച്ഛാ, നിങ്ങള്‍ മുപ്പത്തിമൂന്ന് ശാഖാ സെക്രട്ടറിമാരുടേയും ഭാര്യമാരെ നിരാശരാക്കിയല്ലോ. ഇനി ആ സ്ത്രീകള്‍  നിങ്ങള്‍ക്ക് കീജയ് വിളിക്കില്ല. അവരുടെ മക്കളും വിളിക്കില്ല. ശുഭരാത്രി.

    ജാനകി കൊറിയര്‍ ബോക്സും ബാഗുമായി പുറത്തിറങ്ങി.
    അവള്‍ അച്ഛനും അമ്മയുമൊത്ത് ആ രാത്രിയിലെ തകര്‍ത്തുപെയ്യുന്ന കര്‍ക്കടകമഴയില്‍ ഏതോ ഒരിടം തേടി സംതൃപ്തിയോടെ നടന്നകന്നു.

                                           00000

    തികച്ചും വ്യത്യസ്തമായ കഥകഥനരീതിയിലൂടെ രതിയുടെ ഗന്ധത്തേയും അധ്വാനത്തിന്റെ വിയര്പ്പിനേയും മിഥുനമഴയുടെ സുഖതാളത്തേയും സൗന്ദര്യപൂര്വം വരച്ചിടുന്നുണ്ട് നോവല്. വിപിപി - പേ ഓണ് ഡെലിവറി ലഭ്യമാണ്. വില 200 (പോസ്റ്റേജ് സൗജന്യം) കൂടുതല്വിവരങ്ങള്ക്ക് സന്ദര്ശിക്കൂ www.nynabooks.com




    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *