കേരള ബാങ്ക് ഏപ്രിലില്‍
സംസ്ഥാനത്തിന്റെ
സ്വന്തം വാണിജ്യ ബാങ്കെന്ന സ്വപ്നം ഏപ്രിലില്‍ പൂവണിയും. കേരള സംസ്ഥാന സഹകരണ
ബാങ്കിനെയും 14 ജില്ലാ സഹകരണ ബാങ്കുകളെയും സംയോജിപ്പിച്ച് കേരള ബാങ്ക് രൂപീകരണത്തിന്,
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്നോട്ടുവച്ച 19 വ്യവസ്ഥകള്‍ പ്രകാരമുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്.
ജില്ലാ സഹകരണ ബാങ്കുകളുടെ ജനറല്‍ മാനേജര്‍മാര്‍ അംഗങ്ങളായ 15 അംഗ ഉപസമിതിയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്.പ്രൈമറി സംഘങ്ങളെ നിലവിലുള്ള ത്രിതല സമ്ബ്രദായത്തില്നിന്ന് ദ്വിതല സമ്ബ്രദായത്തിലേക്ക് മാറ്റിയാണ് കേരള ബാങ്ക് യാഥാര്‍ഥ്യമാകുക. ഇതിനായി സഹകരണനിയമത്തിലെ ഭേദഗതി അടുത്ത നിയമസഭാസമ്മേളനം പരിഗണിച്ചേക്കാം.ജില്ലാ, സംസ്ഥാന സഹകരണ ബാങ്കുകളുടെ പേരുകള്‍ പരാമര്‍ശിക്കുന്നതും ത്രിതലസമ്ബ്രദായവുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലുമടക്കം മാറ്റം ആവശ്യമാണ്. നിയമസഭയില്‍ ചര്‍ച്ച ചെയ്തുതന്നെ നിയമഭേദഗതി വരുത്തുക എന്ന നിലപാടിലാണ് സര്‍ക്കാര്‍.സംസ്ഥാന സഹകരണ ബാങ്കിന്റെയും ജില്ലാ സഹകരണ ബാങ്കുകളുടെയും അംഗങ്ങളുടെ പ്രത്യേക പൊതുയോഗം വിളിച്ചുചേര്‍ത്ത് ലയനത്തിനുള്ള പ്രമേയം പാസാക്കേണ്ടതുണ്ട്. ഈ നടപടികളെല്ലാം സമവായത്തോടെ ഈ മാസംതന്നെ പൂര്‍ത്തിയാക്കും.ഒപ്പം മാനേജ്മെന്റ് ഘടന, മനുഷ്യവിഭവ ശേഷിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ആസ്തിബാധ്യതകളുടെ കൈമാറ്റം തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാരും സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും ധാരണപത്രം അംഗീകരിക്കും.സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകളില്‍ റബര്‍ മാര്‍ക്ക്, മാര്‍ക്കറ്റ്ഫെഡ്, റബ്കോ എന്നീ സ്ഥാപനങ്ങള്‍ വരുത്തിയ വായ്പാകുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ അവസാനിപ്പിച്ചു.
ജില്ലാ സഹകരണ ബാങ്കുകളുടെ ജനറല്‍ മാനേജര്‍മാര്‍ അംഗങ്ങളായ 15 അംഗ ഉപസമിതിയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്.പ്രൈമറി സംഘങ്ങളെ നിലവിലുള്ള ത്രിതല സമ്ബ്രദായത്തില്നിന്ന് ദ്വിതല സമ്ബ്രദായത്തിലേക്ക് മാറ്റിയാണ് കേരള ബാങ്ക് യാഥാര്‍ഥ്യമാകുക. ഇതിനായി സഹകരണനിയമത്തിലെ ഭേദഗതി അടുത്ത നിയമസഭാസമ്മേളനം പരിഗണിച്ചേക്കാം.ജില്ലാ, സംസ്ഥാന സഹകരണ ബാങ്കുകളുടെ പേരുകള്‍ പരാമര്‍ശിക്കുന്നതും ത്രിതലസമ്ബ്രദായവുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലുമടക്കം മാറ്റം ആവശ്യമാണ്. നിയമസഭയില്‍ ചര്‍ച്ച ചെയ്തുതന്നെ നിയമഭേദഗതി വരുത്തുക എന്ന നിലപാടിലാണ് സര്‍ക്കാര്‍.സംസ്ഥാന സഹകരണ ബാങ്കിന്റെയും ജില്ലാ സഹകരണ ബാങ്കുകളുടെയും അംഗങ്ങളുടെ പ്രത്യേക പൊതുയോഗം വിളിച്ചുചേര്‍ത്ത് ലയനത്തിനുള്ള പ്രമേയം പാസാക്കേണ്ടതുണ്ട്. ഈ നടപടികളെല്ലാം സമവായത്തോടെ ഈ മാസംതന്നെ പൂര്‍ത്തിയാക്കും.ഒപ്പം മാനേജ്മെന്റ് ഘടന, മനുഷ്യവിഭവ ശേഷിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ആസ്തിബാധ്യതകളുടെ കൈമാറ്റം തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാരും സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും ധാരണപത്രം അംഗീകരിക്കും.സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകളില്‍ റബര്‍ മാര്‍ക്ക്, മാര്‍ക്കറ്റ്ഫെഡ്, റബ്കോ എന്നീ സ്ഥാപനങ്ങള്‍ വരുത്തിയ വായ്പാകുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ അവസാനിപ്പിച്ചു.
ഇതിലൂടെ കേരള
ബാങ്കിന്റെ മൂലധന പര്യാപ്തത ഉറപ്പാക്കാനും നിഷ്ക്രിയ ആസ്തി കുറയ്ക്കാനും സഞ്ചിത
നഷ്ടം ഇല്ലാതാക്കാനും റിസര്‍വ് ബാങ്കിന് നല്കിയ ഉറപ്പ് പാലിക്കാനും സര്‍ക്കാരിനായി.306.75
കോടി രൂപയാണ് റബര്‍മാര്‍ക്ക്, മാര്‍ക്കറ്റ്ഫെഡ്, റബ്കോ എന്നീ സഹകരണ സ്ഥാപനങ്ങളുടെ വായ്പ ഒറ്റത്തവണ തീര്‍പ്പാക്കാന്‍ നല്‍കിയത്.ലയിപ്പിച്ചശേഷം
രൂപീകരിക്കുന്ന ബാങ്കിന്റെ ബാലന്‍സ്ഷീറ്റ് എല്ലാവിധ നിയമപരമായ ആവശ്യങ്ങളും നിര്‍വഹിക്കുന്നതിന്
ശേഷിയുള്ളതാക്കാന്‍ നടപടിയായി.കണ്‍കറന്റ് ഓഡിറ്റിനുശേഷം ചാര്‍ട്ടേഡ് അക്കൗണ്ടന്റ്
ഓഡിറ്റും പൂര്‍ത്തീകരിക്കുന്നതിലൂടെ ഇത് സാധ്യമാകും. ജില്ലാ ബാങ്ക് ഇടപാടുകാര്‍ക്ക്
ലഭിച്ചതിനേക്കാള്‍ മികച്ച ബാങ്കിങ് സേവനം കേരള ബാങ്കില്‍നിന്ന് ഉറപ്പാക്കും.റിസര്‍വ്
ബാങ്കും നാഷണല്‍ പേമെന്റ് കോര്പറേഷന് ഓഫ് ഇന്ത്യയും അംഗീകരിച്ച മികച്ച സോഫ്റ്റ്വെയറും
നെറ്റ് ബാങ്കിങ് സംവിധാനവും സംസ്ഥാന സഹകരണ ബാങ്കിന് ലഭ്യമാക്കി.ആധുനിക ബാങ്കിങ്
സംവിധാനത്തിലെ എല്ലാ സേവനങ്ങളും കേരള ബാങ്കിലും ഉറപ്പാകും. ബാങ്ക് ചീഫ് എക്സിക്യൂട്ടിവ്
ഓഫീസറെ നിയമിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.റിസര്‍വ് ബാങ്ക്
മുന്നോട്ടുവച്ച എല്ലാ വ്യവസ്ഥകളും പൂര്‍ത്തീകരിച്ച് മാര്‍ച്ചിനകം ബാങ്കിന്
അന്തിമ അനുമതി ലഭ്യമാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.സഹകരണനിയമം ഭേദഗതി
ചെയ്യും കേരള ബാങ്ക് രൂപീകരണത്തിന്റെ മുന്നോടിയായി സഹകരണ നിയമത്തില്‍ ഭേദഗതി
വരുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.കേരള സഹകരണ നിയമവും ചട്ടവും
അനുസരിച്ചുള്ള നിയമപരമായ സംയോജനത്തിനാണ് ഭേദഗതിയെന്ന് മുഖ്യമന്ത്രി പിണറായി
വിജയനും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കേരള
ബാങ്കിന് റിസര്‍വ് ബാങ്ക് തത്വത്തില്‍ അംഗീകാരം നല്കിയപ്പോള് നിര്‍ദ്ദേശിച്ച
വ്യവസ്ഥകളില്‍ രണ്ടെണ്ണമൊഴിച്ച് ഇതിനകം നടപ്പാക്കി.അവശേഷിക്കുന്ന രണ്ടും
നടപ്പാക്കാനാണ് നിയമ ഭേദഗതി കൊണ്ടുവരുന്നത്. കേരള ബാങ്ക് രൂപീകരിക്കുന്നത്
കേരള സര്‍ക്കാര്‍ അംഗീകരിച്ച സഹകരണ ചട്ടം അനുസരിച്ചാവണമെന്നാണ് ഒരു നിര്‍ദ്ദേശം.ലയിപ്പിക്കുന്ന
ബാങ്കുകളുടെ ജനറല്‍ ബോഡിയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ലയനം അംഗീകരിക്കണം.
ഇതില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം എന്നത് കേവല ഭൂരിപക്ഷം എന്നാക്കി മാറ്റുന്നതിന്
വകുപ്പ് 14 നോടൊപ്പം 14 എ ഉപവകുപ്പ്
ചേര്‍ത്തു.ഇതോടെ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ച എല്ലാ കാര്യങ്ങളും
നടപ്പാവുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
ഒമാൻ, സൗദി, ദുബായ് തുടങ്ങിയ വിദേശ വിപണികളിലെല്ലാം ഏറ്റവും പ്രിയം കേരള കരിക്കിനോടാണ്. പാലക്കാട്, അട്ടപ്പാടി പ്രദേശങ്ങളില്‍ നിന്നുള്ള കരിക്കുകളാണ് വിദേശത്തേക്ക് കയറ്റുമതി ചെയ്തിരുന്നത്.
എന്നാല്‍, കേരളത്തില്‍ ആവശ്യമായ കരിക്ക് കിട്ടാനില്ലാത്തതിനാല്‍ കേരള യൂണിറ്റുകള്‍ മറ്റ് സംസ്ഥാനങ്ങള്‍ ലക്ഷ്യംവച്ച് നീങ്ങുകയാണ്.
20 രൂപയ്ക്ക് ലഭിച്ചിരുന്ന കരിക്കിന് വില കൂടിയതും ഉത്പാദകർ വലിയ വില പ്രതീക്ഷിച്ച് തേങ്ങ, വെളിച്ചെണ്ണ എന്നിവയ്ക്ക് പ്രാധാന്യം നൽകിയതും കരിക്ക് ലഭ്യത കുറച്ചു.
കരിക്കിന് സാധാരണ കടകളിൽ നിലവിൽ 40 രൂപയോളമാണ് വില. കേരളത്തിലെ കരിക്കിന് വിദേശത്ത് 280 രൂപയോളമാണ് വില. കർഷകരിൽ നിന്നു നേരിട്ട് കരിക്ക് വാങ്ങി വിവിധ ഘട്ടങ്ങളിലെ പ്രോസസി൦ഗും പാക്കി൦ഗം കഴിഞ്ഞാണ് കയറ്റി അയയ്ക്കുന്നത്.
നിലവിൽ കരിക്ക് കിട്ടാനില്ലാത്തതിനാൽ മറ്റ് സംസ്ഥാനങ്ങളെയാണ് കയറ്റുമതിക്കാർ ആശ്രയിക്കുന്നത്.
ഇവിടെ കരിക്കിന് 20 രൂപയോളമാണ് വില. കേരളത്തെക്കാൾ ഉത്പാദന ചെലവും മറ്റും കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ കുറവായതാണ് ഇവിടെ വില കുറയാനുള്ള പ്രധാന കാരണം.
ആഴ്ചയിൽ 1500-ഓളം കരിക്കുകളാണ് കയറ്റി അയച്ചിരുന്നത്. വിദേശത്തു നിന്ന് ഓർഡറുകൾ വരുന്നുണ്ട്. എന്നാൽ, കരിക്ക് കിട്ടാനില്ലാത്തതിനാൽ ഓർഡറുകൾ എടുക്കാറില്ലെന്ന് കരിക്ക് കയറ്റുമതി സംരംഭകൻ ഷാജഹാൻ പറഞ്ഞു.
ജി.എസ്.ടി. നടപ്പാക്കിയതോടെ ഈ മേഖലയിൽ നിന്ന് പലരും പിന്മാറി. ജി.എസ്.ടി. കൂടി നൽകുമ്പോഴെക്കും സംരംഭകർക്ക് നഷ്ടം കൂടുതലാണ്.
അതേ സമയം ഒരു നാടന്ചക്കക്ക് 69000 രൂപ വില ലഭിക്കുന്നുണ്ട് ആമസോണില്‍. അഞ്ച് ചക്കച്ചുളകളുടെ സെറ്റിന് 199 രൂപ വില ലഭിക്കുന്നു. നേരത്തേ ഒരു ചിരട്ടക്ക് 3000 രൂപ വിലയിട്ട് ആമസോണ്‍ വാര്‍ത്ത സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ ചിരട്ടക്ക് 750 രൂപയും കപ്പക്ക് 100 രൂപയുമാണ് വില.
ഇളനീര് പായ്ക്കറ്റില്‍ ലാഭം കൊയ്യാവുന്ന ബിസിനസ്
ഇന്ത്യയുള്‍പ്പടെയുളള നിരവധി രാജ്യങ്ങളില്‍ ഏറെ ജനകീയമായ ദാഹശമനിയാണ് ഇളനീര്. ജീവന്റെ ദ്രാവകമെന്ന് വരെ അറിയപ്പെടുന്ന ഇളനീരിന്റെ വാണിജ്യ സാധ്യതകള്‍ ഏറെയാണ്. വഴിയോരങ്ങളില്‍ വില്‍പ്പനയ്ക്കുളള ഇളനീര് പന്തലുകള്‍ ഇന്ന് സാധാരണമാണ്, ഇതിന് പുറമെ പായ്ക്കറ്റുകളിലും ബോട്ടിലുകളിലുമെല്ലാം ഇളനീര് പായ്ക്ക് ചെയ്ത് വില്‍പ്പനക്കെത്തുന്നു.
കേവലം ദാഹം ശമിപ്പിക്കുന്നതിനുളള പാനീയം എന്നതിലുപരി ആരോഗ്യപരമായി ഏറെ ഗുണങ്ങളുളള ഇളനീര് മഞ്ഞപ്പിത്തം, വൃക്കസംബന്ധമായ രോഗങ്ങള്‍ എന്നിവയുടെ ചികിത്സയ്ക്കും ഉത്തമമാണ്. പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഏറ്റവും സന്തുലിതമായ പാനീയമായ ഇളനീരിന്റെ 100 ഗ്രാമിന്റെ കലോറി മൂല്യം 17.4 ആണ്. ഈ ഘടകങ്ങളെല്ലാം തന്നെയാണ് ഇളനീരിനെ ഏറ്റവുമധികം ഡിമാന്റുളള പാനീയമാക്കി തീര്‍ക്കുന്നതും. വെളളത്തിന് പുറമെ ഇളനീര് കാമ്പും വളരെ മൂല്യമുളളത് തന്നെ.
എങ്ങനെ പായ്ക്ക് ചെയ്യാം
തെങ്ങില്‍ നിന്നും വെട്ടിയിറക്കിയ കരിക്ക് നേരിട്ട് വില്‍പ്പനക്കെത്തുന്ന പോലെ തന്നെ ചെറിയതോതില്‍ സംസ്കരിച്ചും വിപണിയിലെത്തുന്നുണ്ട്. ചകിരി നീക്കിയ കരിക്കുകള്‍ പൊട്ടാസിയം ബൈസള്‍ഫൈറ്റ്, സിട്രിക് ആസിഡ് എന്നിവയില്‍ ഏതാനും മിനിറ്റുകള്‍ മുക്കിയതിനു ശേഷം ഉണക്കിയ ശേഷമാണ് പായ്ക്കിംഗിനുപയോഗിക്കുന്നത്. മധുരത്തിന്റെയും വിവിധ എന്‍സൈമുകളുടെയും സാന്നിധ്യം മൂലം ഇളനീര് കേടുവരാനിടയുണ്ടെണ്ടങ്കിലും ഫലപ്രദമായ പായ്ക്കിംഗിലൂടെ ഇത് പരിഹരിക്കാം.
മൈസൂരിലെ ഡിഫന്‍സ് ഫുഡ് റിസര്‍ച്ച് ലബോറട്ടറിയുമായി ചേര്‍ന്ന് നാളികേര വികസന ബോര്‍ഡ് റിട്ടോര്‍ട്ബ്ള്‍ പൗച്ചുകളിലും അലുമിനിയം കാനുകളിലും പോളിപ്രൊപിലീന്‍ ബോട്ടിലുകളിലും ഇളനീര് പായ്ക്ക് ചെയ്യുന്നതിനുളള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. റിട്ടോര്‍ട്ബ്ള്‍ പൗച്ചുകളില്‍ സാധാരണ അന്തരീക്ഷത്തില്‍ മൂന്ന് മാസം വരെയും ശീതീകരിച്ച അന്തരീക്ഷത്തില്‍ ആറ് മാസം വരെയും ഇളനീര് കേട് വരാതെയിരിക്കും. അലുമിനിയം കാനുകളുടെയും പോളിപ്രൊപിലീന്‍ ബോട്ടിലുകളുടെയും കാലാവധി ഒമ്പത് മാസത്തോളമാണ്.
ഇപ്പോള്‍ കൂടുതല്‍ ഫലപ്രദമായ, കീടാണുക്കളെ തടയുന്ന അസപ്റ്റിക് പായ്ക്കേജിംഗ് രീതിയും പ്രചാരത്തിലുണ്ടണ്ട്. ഈ പായ്ക്കുകളില്‍ 18 മാസത്തോളം ഇളനീര് കേടാവാതെയിരിക്കും. ഇത്തരത്തില്‍ ഇളനീര് സംസ്കരണം നടത്തുന്ന ആറ് യൂണിറ്റുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ദിനംപ്രതി ഏകദേശം 50,000 കരിക്കുകളാണ് ഇവിടങ്ങളില്‍ സംസ്കരണം ചെയ്യപ്പെടുന്നത്. പായ്ക്കറ്റിലുളള ഇളനീര് പാനീയത്തിന് ആവശ്യക്കാര്‍ ഏറുന്നതോടെ മികച്ച അവസരമാണ് സംരംഭകര്‍ക്കുളളത്.
For more details of this book please click here
കൊച്ചി: കൂണ് കൃഷിയില്‍ വിജയ ഗാഥ രചിക്കുകയാണ് ചൂര്‍ണിക്കരയിലെ ഒരു കൂട്ടം വനിതകള്‍. സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്റെ സഹകരണത്തോടെ പഞ്ചായത്തില്‍ നടപ്പിലാക്കിയ കൂണ് കൃഷിയാണ് ചുരുങ്ങിയ നാളുകള്‍ കൊണ്ട് ശ്രദ്ധേയമാകുന്നത്. പഞ്ചായത്തും കൃഷി ഭവനും ഒത്തൊരുമിച്ചതോടെ ‘ചൂര്‍ണിക്കര കൂണ്’ എന്ന പേരില്‍ വനിത കര്‍ഷര്‍ ഉദ്പാദിപ്പിക്കുന്ന കൂണ് വിപണിയിലെത്തി കഴിഞ്ഞു. സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന് നടപ്പാക്കുന്ന ഈ പദ്ധതിയില്‍ ജില്ലയിലേക്ക് അമ്പത് യൂണിറ്റാണ് അനുവദിച്ചത്. അതില്‍ ചൂര്‍ണിക്കര കൃഷിഭവന് 20 യൂണിറ്റെടുക്കുകയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി കടന്ന് വന്ന പ്രളയം ഇവരുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചു.
കൂണ് ഫാം |
പ്രളയത്തില്‍ 18 വാര്‍ഡുകളുളള ചൂര്‍ണിക്കരയിലെ 16 വാര്‍ഡുകളും മുങ്ങി. ഇതിനെ തുടര്‍ന്ന് 20 യൂണിറ്റുകളായി തുടങ്ങാനിരുന്ന കൂണ്‍കൃഷി 11 യൂണിറ്റായി ചുരുക്കി. പഞ്ചായത്തിലെ 10 വനിതാ കര്‍ഷകരാണ് ഈ പദ്ധതി ഏറ്റെടുത്തു നടപ്പാക്കുന്നതിനായി മുന്നോട്ട് വന്നത്. ഒപ്പം ഒരു പുരുഷ കര്‍ഷകനും ഉണ്ട്. ഓരോരുത്തരും അവരവരുടെ വീടുകളിലുളള സൗകര്യമാണ് കൃഷിക്കായി പ്രയോജനപ്പെടുത്തിയത്. കര്‍ഷകരെ തിരഞ്ഞെടുത്ത ശേഷം കൃഷിഭവന്റെ നേതൃത്വത്തില്‍ വിദഗ്ദ്ധ പരിശീലനം നല്‍കിയാണ് ഇവരെ കൃഷിക്ക് സജ്ജമാക്കിയത്. എരമല്ലൂരിലെ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തിലാണ് പ്രായോഗിക പരിശീലനം നല്‍കിയത്. പരിശീലനത്തിന് ശേഷം കൃഷിയാരംഭിക്കുന്നതിന് മുന്നോടിയായി അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി കൃഷി ഭവനില്‍ യോഗം ചേര്‍ന്നു.
വില്പനക്ക് സജ്ജമായ കൂണ് പായ്ക്കറ്റ് |
അറക്കപ്പൊടി, വൈക്കോല്‍ എന്നിവയാണ് അത്യാവശ്യമായി വേണ്ടിയിരുന്ന അസംസ്കൃത വസ്തുക്കള്‍. ഇതില്‍ അറക്കപ്പൊടി തടി വ്യവസായിത്തിന് പേര് കേട്ട പെരുമ്പാവൂരില്‍ നിന്നും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കി. കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നടക്കം വിത്തുകളും എത്തിച്ചു. ഇതിന് ശേഷം കൃഷിയാരംഭിക്കുകയായിരുന്നു. പ്ലൂറോട്ടസ് ഫ്ളോറിഡ, പ്ലൂറോട്ടസ് ഇയോസ എന്നീ വിഭാഗത്തില്‍പ്പെട്ട കൂണുകളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഇവ യഥാക്രമം വെള്ള, പിങ്ക് എന്നീ നിറത്തിലുള്ളവയാണ്. 100 ബഡുകളടങ്ങിയ 11 യൂണിറ്റുകളിലായി മൊത്തം 1100 ബഡുകളിലാണ് കൂണ് കൃഷി ആരംഭിച്ചിട്ടുള്ളത്. ഇപ്രകാരം ദിവസവും 10 കിലോഗ്രാം ചിപ്പിക്കൂണ്‍ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യമിട്ടാണ് ആരംഭിച്ചതെങ്കിലും ഇപ്പോള്‍ 20 കിലോയോളം ഉല്പാദനം നടക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഏ.പി ഉദയകുമാര്‍ പറഞ്ഞു. ഉല്പാദനം ആരംഭിച്ചതോടെയാണ് ഇതിന്റെ വിപണന സാധ്യതയെ കൂറിച്ച് ചര്‍ച്ച ഉയര്‍ന്നത്.
രുചികരമായ കൂണ്വിഭവം |
മാര്‍ക്കറ്റുകളില്‍ വിപണന സാധ്യത ഏറെയുണ്ടെങ്കിലും അവര്‍ ആവശ്യപ്പെടുന്ന അളവില്‍ കൂണ് എല്ലാ ദിവസവും എത്തിക്കുക പ്രയാസമാകുമെന്ന ആശങ്ക ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നു. കാലാവസ്ഥയെ അനുസരിച്ചാണ് ഇതിന്റെ ഉല്പാദനത്തില് ഏറ്റക്കുറച്ചിലുണ്ടാകുന്നത്. ഇത് മാര്‍ക്കറ്റ് സാധ്യതകളെ ബാധിക്കുമെന്നതിനാല്‍ ഉല്പാദിപ്പിക്കുന്ന കൂണ് സ്വന്തം നിലയില്‍ വിപണിയിലിറക്കാന്‍ കര്‍ഷകരും പഞ്ചായത്ത് കൃഷി ഭവന് അധികൃതരും തീരുമാനിക്കുകയായിരുന്നു. ഇതോടെ ചൂര്‍ണിക്കര കൂണ് എന്ന പേരില്‍ പാക്കറ്റുകളിലാക്കി കൂണ് വിപണിയിലിറക്കി. ചൂര്‍ണിക്കര പഞ്ചായത്തോഫീസിനോട് ചേര്‍ന്നുളള കമ്മ്യൂണിറ്റി ഹാളാണ് വിപണന കേന്ദ്രമായി തീരുമാനിച്ചിട്ടുളളത്. എല്ലാ ആഴ്ചയിലും തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ ഇവിടെ നിന്നും ആവശ്യക്കാര്‍ക്ക് കൂണ് ലഭിക്കും. ആദ്യഘട്ടമെന്ന നിലയില്‍ 200 ഗ്രാം പാക്കറ്റുകളാണ് ഇപ്പോള്‍ വിപണിയിലിറക്കിയിരിക്കുന്നത്. ഇതിന് 65 രൂപയാണ് വില. പാക്കറ്റുകളോടൊപ്പം ഇതിന്റെ പാചക രീതി വിശദമാക്കുന്ന പാചക കുറിപ്പും നല്‍കുന്നുണ്ട്. വിപണന കേന്ദ്രത്തിലെത്തിച്ച് മണിക്കൂറുകള്‍ കൊണ്ട് തന്നെ കൂണ് തീരുകയാണ് പതിവ്.
കുടുംബശ്രീകള്‍ക്ക് മികച്ച വരുമാനമാര്‍ഗ്ഗം |
ഓരോ ആഴ്ചയിലും ആവശ്യക്കാരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. വിപണനം വര്‍ധിച്ചതോടെ കര്‍ഷകര്‍ കൃഷി ചെയ്യുന്ന ബഡുകളുടെ എണ്ണവും വര്‍ധിപ്പിക്കുന്നുണ്ട്. വിശരഹിത കൂണ് സാധാരണക്കാരനും ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കൃഷി ഓഫീസര്‍ ജോണ്‍ ഷെറി പറഞ്ഞു. രോഗ പ്രതിരോധത്തിന് ഉത്തമമെന്ന നിലയില്‍ ഇത് ഭക്ഷണ ശീലമാക്കുന്നത് നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. പദ്ധതിക്കായി ഓരോ കര്‍ഷകനും മൊത്തം ചെലവായ തുകയുടെ 40 ശതമാനം സബ്സിഡിയായി കൃഷിഭവന് മുഖേന നല്‍കുമെന്നും അദേഹം പറഞ്ഞു. ആദ്യ ഘട്ട കൃഷി വിജയമായതോടെ കൂണ് കൃഷിക്ക് താത്പര്യം പ്രകടിപ്പിച്ച് ഇപ്പോള്‍ നിരവധി പേരാണെത്തുന്നത്. പ്രളയം തച്ചുടച്ച പഞ്ചായത്തിലെ കാര്‍ഷിക മേഖലയെ പുനരുദ്ധരിക്കുന്നതിനായി ചൂര്‍ണിക്കര പാക്കേജ് എന്ന പേരില്‍ കാര്‍ഷിക പദ്ധതി നടപ്പാക്കുന്നതും ചൂണിര്‍ക്കര കൃഷി ഭവന്റെ മേല്‍ നോട്ടത്തിലാണ്. ഇതോടൊപ്പമാണ് ജില്ലയില്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ കൂണ് കൃഷി നടത്തി വിജയിപ്പിക്കുന്ന കൃഷി ഭവനെന്ന ബഹുമതിയും ചൂര്‍ണിക്കരയെ തേടിയെത്തുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ