•  


    രാഹുകാലം ഒഴിവാക്കണോ?


    രാഹുകാലം ഒഴിവാക്കണോ?
    ടുത്തയിടെ ഒരു പ്രശസ്തവ്യക്തിയുടെ മകളുടെ വിവാഹത്തിന് ഒരു പ്രമുഖ ജ്യോതിഷി കുറിച്ചു നല്‍കിയ വിവാഹമുഹൂര്‍ത്തം ബുധനാഴ്ച ദിവസം അഭിജിത്ത് മുഹൂര്‍ത്തമായിരുന്നു. 12.05 നും 12. 20 നും മധ്യേയാണ് മുഹൂര്‍ത്തം രേഖപ്പെടുത്തിയിരുന്നത്. ബുധനാഴ്ച 12 മണി മുതല്‍ 1. 30 വരെ രാഹുകാലമായതിനാല്‍ ഇത് ഒഴിവാക്കണമെന്ന് മറ്റൊരു ജ്യോതിഷി പറഞ്ഞത്രേ. എന്നാല്‍ അഭിജിത് മുഹൂര്‍ത്തമാകയാല്‍ രാഹുകാലം വര്‍ജ്ജിക്കേണ്ടതില്ല എന്ന അഭിപ്രായത്ില്‍ മുഹൂര്‍ത്തം ചാര്‍ത്തിയ ജ്യോത്സ്യനും ഉറച്ചുനിന്നതോടെ ഇക്കാര്യത്തിന് ഉപദേശം തേടി വീട്ടുകാര്‍ എന്നെ സമീപിച്ചു.


    ഇവിടെ ശാസ്ത്രദൃഷ്ട്യാ രണ്ട് ജ്യോതിഷികളുടേയും നിലപാട് ശരിയല്ല എന്നതാണ് വസ്തുത. കാരണം ആധികാരിക മുഹൂര്‍ത്ത ശാസ്ത്ര ഗ്രന്ഥമായ മുഹൂര്‍ത്ത പദവിയില്‍ രാഹുകാലം ഒരു മുഹൂര്‍ത്തത്തിനും വര്‍ജ്ജിക്കാന്‍ പറഞ്ഞിട്ടില്ല. എല്ലാ ദിവസവും മധ്യാഹ്നത്തില്‍ രണ്ട് നാഴിക (48 മിനിറ്റ്) അഭിജിത് മുഹൂര്‍ത്തം വരുമെന്നതിനാല്‍ ഈ സമയം എല്ലാ  ശുഭകാര്യങ്ങള്‍ക്കുംസ്വീകരിക്കുകയാണെങ്കില്‍ പിന്നെ ഒരു കാര്യത്തിനും പ്രത്യേകം  മുഹൂര്‍ത്തം ചിന്തിക്കേണ്ട ആവശ്യവുമില്ല. യാത്രക്ക് മാത്രം രാഹുകാലം വര്‍ജ്ജിച്ചാല്‍ മതി എന്ന് നിര്‍ദേശിക്കുന്നവരും, എല്ലാ കാര്യങ്ങള്‍ക്കും രാഹുകാലം ഒഴിവാക്കണമെന്ന് ശഠിക്കുന്നവരും, രാഹുകാലം വര്‍ജ്ജിക്കേണ്ടതില്ല എന്നു വാദിക്കുന്നവരും ഉണ്ട്. വസ്തുത ഇതായിരിക്കേ ജ്യോത്സ്യന്മാരെ സമീപിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാകുന്നത് സ്വാഭാവികം മാത്രം.


    ജ്യോത്സ്യന്‍ ദാശാചാരവും ശാസ്ത്രാചാരവും ജാത്യാചാരവും നോക്കണമെന്ന കീഴ്വഴക്കം ഉള്ളതിനാലും ജനസ്യാശയമാലക്ഷ്യയോ ജനാപരിതുഷ്യതിതം തഥൈവാനുവര്‍ത്തേത പരാരാധന പണ്ഡിതഃ എന്ന പ്രമാണമനുസരിച്ചും രാഹുകാലം ഒഴിവാക്കി മുഹൂര്‍ത്തം കുറിക്കുന്നതാണ് എന്തുകൊണ്ടും ഭംഗി. ഇനി അഭിജിത് വിഷയം ചിന്തിക്കുമ്പോള്‍ കലിയുഗത്തില്‍ പൂര്‍ണമായ മുഹൂര്‍ത്തം കിട്ടുക വിരളമാകയാല്‍ പ്രധാന സംഗതികള്‍ അതായത് താരവാര കര്‍തൃദോഷങ്ങള്‍ ഒഴിവാക്കി അടിയന്തിര സാഹചര്യങ്ങളില്‍ മാത്രം അഭിജിത് മുഹൂര്‍ത്തം സ്വീകരിക്കുന്നതാണ് അഭികാമ്യം. പ്രഷ്ടാക്കന്മാരുടെ ആശങ്ക വര്‍ദ്ധിപ്പിക്കുകയല്ല, മറിച്ച് അത് ദൂരീകരിക്കുകയാണ് ജ്യോത്സ്യന്‍റെ പ്രധാന കര്‍ത്തവ്യം എന്ന വസ്തുത ജ്യോതിഷികള്‍ വിസ്മരിച്ചുകൂടാ.

    ആമ്പല്ലൂര്‍ ജെ.പി.മേനോന്‍
    ഫോണ്‍ 9446127811
     (കേരളത്തിലെ പ്രശസ്ത ജ്യോതിഷ പണ്ഡിതനും എഴുത്തുകാരനുമായ ശ്രീ ജെ.പി.മേനോന്‍ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറക്കടുത്തുള്ള ആമ്പല്ലൂരില്‍ താമസിക്കുന്നു.)    

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *