•  


    Chemistry of love

    ആമുഖം   

    വിശപ്പ്, ദാഹം,  ഉറക്കം തുടങ്ങിയ മനുഷ്യ ആവശ്യങ്ങള്‍ പോലെ അടിസ്ഥാനവും, അവശ്യവുമാണ്സ്നേഹിക്കപ്പെടുകഎന്നത്. ഏറ്റവും മൃദുലമായ, ഊഷ്മളയമായ ഈ വികാരമാണ്, മനുഷ്യ-മൃഗ വംശ പരമ്പരതന്നെ നിലനിര്‍ത്തുന്നത്. അതി തീവ്രവും, മധുരിക്കുന്നതും, കോള്മയിര്കൊ ള്ളിക്കന്നതുമായ, അസങ്കീര്ണവുമായ ഈവികാരത്തിന്ജാതി-മത, പ്രായ-ലിംഗ-രാജ്യ- ഭേദമില്ല.
    അതിതീവ്രവും, ഗാഢവുമായ  അടുപ്പത്തിന്റെയും  സ്നേഹത്തിന്റെയും,വാത്സല്യത്തിന്റെയും ഒരു  സമ്മിശ്ര  വികാരമാണ്  പ്രണയത്തില്‍ പ്രതിഫലിക്കുന്നത്. അതുല്യമായ . ഉദാത്തമായ സ്നേഹവായ്പ്പില്‍  ഇണക്കുവേണ്ടി പ്രാണത്യാഗം  വരെ  ചെയ്യാന്‍  തയ്യാറാവുന്ന  കമിതാക്കള്‍  ഈ  കാലഘട്ടത്തില്‍  വേറെ  ഏതോ  ലോകത്തിലാണെന്ന  തോന്നലിലാണ്  ജീവിക്കുന്നത് തന്നെ.അവാച്യമായ  അനുഭൂതി  അനുഭവിക്കുന്ന  കമിതാക്കള്‍  അറിയുന്നുണ്ടോ     ഇത്  തലച്ചോറില്‍ ഉല്‍പ്പാദിക്കപ്പെടുന്ന ചില  ഹോര്‍മോണുകള്‍  എന്ന  രാസവസ്തുക്കളുടെ  കളികളാണെന്നു?. രണ്ടുപേര്‍  പ്രണയത്തിലാവുമ്പോള്‍  തലച്ചോറിലെ  “കൗഡിറ്റ്  ന്യൂക്ലിയസ്”  എന്ന  ഭാഗം  സജീവമാവുകയും അവിടത്തെ  സുഖദായക രാസ കേന്ദ്രങ്ങള്‍ ഉത്തേജിക്കപ്പെട്ടു  ഡോപ്പമീന്‍, സെറട്ടോണിന്‍ തുടങ്ങിയരാസവസ്തുക്കള്‍  ഉല്‍പ്പാദിപ്പിക്കപ്പെടുകയുംചെയ്യുന്നു.



    പ്രണയത്തിന്റെ പടികള്‍

    ഒരുശാസ്ത്രീയകാഴ്ചപ്പാടില്‍,  പ്രണയത്തില്‍  വീഴുന്നതിനു  മൂന്നു  ഘട്ടങ്ങളുണ്ട് മോഹം,ആകര്‍ഷണം,പിന്നെ  ഇഴുകിച്ചേരല്‍. ഈ സമയത്തു  തലയില്‍  നടക്കുന്ന  രാസപ്രക്രിയകള്‍ക്കു    മാനസീക  രോഗത്തിന്  നടക്കുന്ന  പ്രക്രിയകളുമായി  സാമ്യമുണ്ട്. ഒരാള്‍  മറ്റൊരാളിലേക്ക്   ആകര്ഷിക്കപ്പെടുമ്പോള്‍ ഉപബോധമനസ്സ് പ്രേരിപ്പിക്കുന്നത് മറ്റേയാളുടെ  ഭാവമോ, ചലനമോ, എന്തെങ്കിലും  പ്രത്യേകതകളോ, സ്വഭാവവിശേഷങ്ങളോ  ആയിരിക്കും. കമിതാക്കളില്‍ ഈകാലഘട്ടത്തില്‍ തുടുത്ത കവിള്‍, താളമിടിപ്പുകൂടിയ  ഹൃദയം,തണുത്ത   കയ്യ്എന്നീ   ബാഹ്യ  ലക്ഷണങ്ങള്‍  പ്രകടമായിരിക്കും. ഇതെല്ലാം  ജൈവ  രസതന്ത്രത്തിന്റെ വിവിധദിശകളും.



    ഒന്നാം ഘട്ടം:മോഹം

    ഇതിന്റെ കാരണക്കാരും,ഇതിന്റെ നിയന്ത്രണം നടത്തുന്നതുംടെസ്റ്റോ സ്റ്റീറോണ്‍, ഈസ്ട്രജന്‍ എന്നീ ഹോര്‍മോണുകളാണ്‌.ടെസ്റ്റോസ്റ്റിറോണ്‍ പുരുഷന്മാരില്‍ മാത്രം ഒതുങ്ങന്നതല്ല. സ്ത്രീകളിലും അതിനു അതിന്റെതായപങ്കുണ്ട്.


    രണ്ടാം ഘട്ടം -ആകര്‍ഷണം 

    വളരെ അതിശയകരമാണ് ഈ ഘട്ടത്തിലെ ഹോര്‍മോണുകളുടെ  പ്രവര്‍ത്തനങ്ങളുംഅതിന്റെപ്രതിഫലനങ്ങളും. കമിതാക്കള്‍ക്ക് പരസ്പരമല്ലാതെമറ്റൊന്നിനെപ്പറ്റി ചിന്തിക്കാന്‍ പോലുമല്ലാത്ത അവസ്ഥയിലേക്ക് അവരെതള്ളിയിടുന്നത് തലച്ചോറിലെ ചില പ്രത്യേക കേന്ദ്രങ്ങളാണ്.തങ്ങള്‍ രണ്ടുപേരുമാത്രം ചേര്‍ന്നത് മാത്രമാണീ   ലോകമെന്നു അവരെ തോന്നിപ്പിക്കുന്നതു ന്യൂറോ ട്രാന്‍സ്മിറ്ററുകളായ ഡോപ്പമീന്‍, അഡ്രെനാളിന്‍, സെറോടോണിന്‍,  എന്‍ഡോര്‍ഫിന്‍  എന്നിവയാണെന്നു എത്രപേര്‍ക്കറിയാം?.



    ഡോപ്പമീന്‍--ന്റെ പങ്ക്

    പ്രണയത്തിലുള്ളവരുടെ സിരകളില്‍ ഡോപ്പമീനിന്റെ അതി പ്രവാഹമുണ്ടാവും. ഇത്  അവരുടെ ആഗ്രഹങ്ങള്‍ക്കും, സ്വപ്നങ്ങള്‍ക്കുംമറ്റും താത്കാലികജീവന്‍ വയ്പ്പിക്കും. ഇതിന്റെ അളവ് കൂടുമ്പോള്‍ ഇണകള്‍ക്കു  അത്യാഹ്‌ളാദം, എല്ലാം പിടിച്ചടക്കി എന്ന തോന്നല്‍, ഇണയെ സംബന്ധിക്കുന്ന ചെറിയ കാര്യങ്ങളില്‍ പോലും അമിത സന്തോഷം എന്നീഅവസ്ഥയിലേക്ക് ആനയിക്കും. തല്‍ക്കാലത്തേക്ക് ഓര്‍മക്കൂടുതല്‍,ധൈര്യം, എന്തും ചെയ്യാനുള്ള ചങ്കൂറ്റംഇവപ്രദാനം ചെയ്യും.  പക്ഷെ, ഇതല്ലാം ഡോപ്പമീന്റെ ലീലാവിലാസങ്ങളാണെന്നുഅവരുണ്ടോഅറിയുന്നു?.ഈ തന്മാത്ര തല്‍ക്കാലത്തേക്ക് സുഖാവസ്ഥ തോന്നിപ്പിക്കുമെങ്കിലും, അത് ഡോപ്പമീന്‍-ആസക്തി( dopamine addiction) ഉണ്ടാക്കുമെന്നാണ് ഇതിന്റെ പ്രധാന ദോഷ വശം.


    ഡോപ്പമീന്റെ,ഈകാലഘട്ടത്തിലെഅമിതഅളവിലുള്ള ഉല്‍പ്പാദനം കഴിഞ്ഞു ശരീരം സാധാരണ അവസ്ഥയിലേക്ക് തിരിച്ചുവരാന്‍ കുറേനാള്‍ പിടിക്കും. ഈ കാലയളവില്‍ തന്നെ ഒരു ഘട്ടത്തില്‍ ആവശ്യത്തിന് ഡോപ്പമീന്‍ ഇല്ലാത്ത്ത അവസ്ഥയും വരും. മാത്രമോ, ഈ സ്ഥിതിയില്‍ഡോപ്പമീന്റെ എതിര്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന പ്രൊലാക്ടിന്‍ എന്ന ഹോര്മോണ്‍ ഉത്പാദിക്കപ്പെടുകയുംചെയ്യും.  അതായത്, ഡോപ്പമീന്‍ കൂടിയ സമയത്തു പ്രൊലാക്ടിന്‍ കുറയുകയും, അതേപോലെതിരിച്ചും. ഹോര്‍മോണുകളുടെഏറിയിറങ്ങിയുള്ള ഈ അവസ്ഥ ശരീരത്തിന്ന്റെ തുലനാവസ്ഥക്കു ദോഷം ചെയ്യും.മാത്രമല്ല,ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തി  കുറക്കുകയും,വിഷാദംതോന്നിപ്പിക്കുകയും, അകാലത്തു ജരാ-നരകള്‍ വരുത്തുകയും ചെയ്യും.ആത്മഹത്യപ്രവണതഈകാലഘട്ടത്തിലുണ്ടാവാം

    അഡ്രെനാലിന്‍

    പ്രണയത്തിന്റെ  ആരംഭദശയില്‍ സ്വാഭാവികമായമാനസ്സീക  സംഘര്‍ഷങ്ങള്‍ തരണംചെയ്യാനായി ഒരു  വ്യക്‌തിയുടെ സിരകളില്‍ അഡ്രിനാലിന്‍, കോര്‍ട്ടിസോണ്‍  എന്നീ  ഹോര്മോണുകളുടെ  അളവ്  കൂടിയിരിക്കും. ഈ  ഹോര്‍മോണുകള്‍  ഹൃദയമിടിപ്പിന്റെ   താളവും  മറ്റും  വര്‍ദ്ധിപ്പിച്ചു,രക്ത  കുഴലുകള്‍    ചുരുക്കി  പേശികളിലേക്കും, ശ്വാസകോശത്തിലേക്കുമുള്ള  രക്ത  പ്രവാഹവുംമറ്റും  വര്‍ദ്ധിപ്പിക്കുന്നു.

    സെറോട്ടോണിന്‍ 

    സെറോട്ടോണിന്‍ എന്ന  ഹോര്‍മോണിന്റെ    പ്രവര്‍ത്തനങ്ങള്‍  പരിശോധിച്ചാല്‍  മനസ്സിലാകും  എന്തുകൊണ്ടാണ്  പ്രണയമുണ്ടാവുന്നതെന്നും, എന്തെല്ലാം  കോപ്രായങ്ങളാണ്അത്കമിതാക്കളെകൊണ്ട്കാട്ടിപ്പിക്കുകയെന്നും.ഇരുപതോളം  കമിതാക്കളെ  നിരീക്ഷണത്തിനു  വിധേയമാക്കിയശേഷം, ഇറ്റലിയിലെ  പിസസര്‍വകലാശാലയില്‍  നടത്തിയ  ഗവേഷണ  പ്രകാരംപ്രണ യത്തിന്റെ  ആദ്യ  നാളുകളില്‍  പരസ്പരം  ആകര്‍ഷണ വലയത്തില്‍  പെട്ട  കമിതാക്കളുടെ  ചിന്താധാര  തന്നെ  സാധാരണയില്‍  നിന്നും  വ്യത്യസ്ഥമത്രെ .ഇവരുടെരക്തത്തില്‍ ഈ കാലഘട്ടത്തില്‍ സെറോട്ടോണിന്റെ പെരുമഴയായിരിക്കുമത്രേ!


    എന്‍ഡോര്‍ഫിന്‍

     നാഡീവ്യൂഹത്തിലേക്ക്ന്യൂറോ  സിഗ്നലുകള്‍  കടത്തി  വിടുകയെന്ന  ദൗത്യം  ഏറ്റെടുത്തിരിക്കുന്നവളരെ  പ്രധാന  ഹോര്‍മോണ്‍  ആണ്  എന്‍ഡോര്‍ഫിന്‍. ശരീരത്തിന്  എന്തെകിലും  ക്ഷതമേറ്റാല്‍  വേദന  അറിയാതിരിക്കാന്‍  ഈ  ഹോര്മോണാണ്  ഓടിയെത്തുന്നത്. മനുഷ്യനില്‍  ഏതാണ്ട്  ഇരുപത്  തരം എന്‍ഡോര്‍ഫിനുകള്‍  ഉണ്ട്. തലച്ചോറില്‍  പിറ്റ്യൂറ്ററി ഗ്രന്ധിയിലും ഇതര  ഭാഗങ്ങളുമായി  നാഡീവ്യൂഹത്തില്‍  സര്‍വവും  ഇത്  വ്യാപിച്ചു  കിടക്കുന്നു . വേദനയോ  സമ്മര്‍ദമോയുണ്ടായാലോ    എന്‍ഡോര്‍ഫിന്‍  പുറത്തു  വരും . ഒപ്പിയെട്  റെസീപ്റ്റ്റ്സുമായി  സംയോജിച്ചുവേദന  ശമിപ്പിക്കുന്നു ..വേദന  ശമിപ്പിക്കുന്നതോടൊപ്പം  വിശപ്പു  നിയന്ത്രിക്കുക, ദിവ  സ്വപനം  കാണിക്കുക, ലൈംഗീക  ഹോര്‍മോണുകള്‍  പുറപ്പെടുവിക്കുക ,പ്രതിരോധ  ശക്തി വര്‍ധിപ്പിക്കുക  എന്നീ ദൗത്യങ്ങളും  ഈ  ഹോര്‍മോണ്‍    ഏറ്റെടുത്തിരിക്കുന്നു. എന്‍ഡോര്‍ഫിന്‍  കൂടിയ  അളവില്‍  വേദന  കുറച്ചനുഭവിക്കുന്നതോടൊപ്പം,സന്തോഷംതോന്നിപ്പിക്കുകയും,സമ്മര്‍ദ  ഫലമായുണ്ടാവുന്ന  വിപരീത  ഫലങ്ങള്‍ കുറക്കുകയുംചെയ്യുന്നു.  ചോക്ലേറ് , പച്ചമുളക്  തുടങ്ങിയ  ആഹാരങ്ങള്‍    എന്‍ഡോര്‍ഫിന്‍റെ  അളവ്  കൂട്ടാറുണ്ട് .


    മൂന്നാംഘട്ടം , അടുത്തിടപെടല്‍ 

    ദമ്പതികള്‍  തമ്മിലുള്ള  സുദീര്‍ഘമായ  പരസ്പരധാരണയും,ദീര്‍ഘകാലബാന്ധവവുമാണ് ഇവര്‍ക്ക്  ഉണ്ണി  പിറക്കുന്നതോടെ  സംഭവിക്കുന്നത്. ഈസമത്തുണ്ടാവുന്ന  പരസ്പര  അടുപ്പത്തിന്  നിദാനമായിട്ടുള്ളത്  രണ്ടു  പ്രത്യേക  ഹോര്മോണുകളാണ് ; ഓക്സിറ്റോസിനും  വാസോപ്രെസ്സിനും. തലച്ചോറിലെ പലതരത്തിലുള്ള  ന്യൂറോണുകളെ  നിയന്ത്രിക്കുന്നതിലും, സുഖ  പ്രസവത്തിനും, പ്രസവാനന്തര  കാര്യങ്ങളായ മുലപ്പാലുല്‍പ്പാദനത്തിനും  മറ്റും  വഴിയൊരുക്കുന്നത് ഈ ഹോര്‍മോണുകളാണ്.



    ഓക്സിറ്റോസിന്‍

    ദമ്പതികള്‍  തമ്മിലുള്ള  വിട്ടുപിരിയാനാകാത്ത  അടുപ്പവും, പരസ്പര  ധാരണയും  ഊട്ടിയുറപ്പിക്കുന്ന  ഈ  ഹോര്‍മോണ്‍ മാതൃ -ശിശു  ബന്ധത്തിന് പൊക്കിള്കൊടിയിലുപരിയായിട്ടുള്ള  ഒരു ബാന്ധവവും കല്‍പ്പിക്കുന്നു.
    ഈ ഹോര്‍മോണ്‍ ഒരുപാട് കാര്യങ്ങളില്‍ ഇടപെടുകയും മനുഷ്യന് പലകാര്യങ്ങളിലുംനിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുന്നുണ്ട്. അവന്റെപെരുമാറ്റം, സാമൂഹ്യ ബോധം, ഉത്ക്കണ്ഠ,ഒത്തുചേരല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കു മനുഷ്യന് ചട്ടക്കൂട് നിശ്ചയിക്കുന്നത്   ഈ ഹോര്‍മോണാണ്‌. അമ്മ കുഞ്ഞിനെ  ലാളിക്കുമ്പോഴും, രണ്ടുപേര്‍ പരസ്പരം സ്നേഹവായ്‌പില്‍ പുണരുമ്പോഴും തലച്ചോര്‍ പുറപ്പെടുവിക്കുന്നത്‌ ഓക്സിറ്റോസിനാണ്.


    വാസോപ്രെസ്സിന്‍

    വാസോപ്രെസ്സിന്‍ എന്ന  ഹോര്‍മോണിനു  മനുഷ്യന്റെ  ദീര്‍ഘകാല  പ്രവര്‍ത്തികളില്‍  അവനെ  പ്രാപ്തമാക്കുന്നതിലും,തീരുമാനമെടുക്കന്നതിലും  വലിയ  പങ്കാണുള്ളത്.. സ്ത്രീകളില്‍ ഇത് പ്രസവസമയത്തു ഹൈപ്പോതലാമസ്സില്‍  നിന്നും   പുറപ്പെടിവിക്കപ്പെടുന്നു. മുലപ്പാല്‍  ഉണ്ടാവാനും  ഇത്  വേണം. മാതൃ-ശിശു  ബന്ധം  ഇത്രയ്ക്കുദൃഢവും, ഗാഢവും, ഊഷ്മളവുമാക്കുന്നതു ഈ  ഹോര്മോണാണ് .

    അസഹനീയ  വേദന, കിഡ്നി  തകരാര്‍, ഹൃദയസംബന്ധമായ  പ്രശ്നങ്ങള്‍ എന്നീ  അവസരങ്ങളില്‍  കൃത്രിമമായുണ്ടാക്കപ്പെടുന്ന  പ്രേമ  ഹോര്‍മോണായ  ഡോപ്പാമിന്‍  ആണ് മരുന്നായിനല്‍കുന്നത്. സെറോറ്റോണിനാകട്ടെ വിഷാദ  രോഗത്തിനും,ആസക്തി (വിധേയത്വം) മറികടക്കല്‍, മനക്കരുത്തു  വീണ്ടെടുക്കല്‍, നല്ല  മാനസീക  നില  കൈവരിക്കല്‍ എന്നീ കാര്യങ്ങള്‍ക്കു  ഔഷധമായി നല്‍കാറുണ്ട് .
    ലോകാരോഗ്യ  സംഘടനയുടെ  കാഴ്ചപ്പാടില്‍  മനുഷ്യന്റെ  അടിസ്ഥാന  ആരോഗ്യത്തിനു    അത്യന്താപേക്ഷിതമായിട്ടുള്ള ഒന്നാണ്     ഓക്സിറ്റോസിന്‍. കൃത്രിമമായി  ഉണ്ടാക്കപ്പെട്ട  ഓക്സിറ്റോസിന്‍, ഓട്ടിസം, സമൂഹഭീതി  എന്നീ  അസുഖങ്ങള്‍ക്ക്  മരുന്നായി  നല്‍കി  വരുന്നു.

    Prof.(Dr). C.P. Reghunadhan Nair
     ( Former Dy Director, VSSC,ISRO)
    KSCSTE EMERITUS SCIENTIST
    Department of Polymer Science and Rubber Technology
    Cochin University of Science and Technology
    Cochin 682 022
    Kerala,  India
    Ph.  91 – 484 2862378
    email: cpr@cusat.ac.in

    1 അഭിപ്രായം:

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *