ആരെയും പ്രചോദിപ്പിക്കുന്ന ഒരു പ്രതികാര കഥയാണ് ലംബോര്‍ഗ്നി എന്ന കാര്‍ നിര്‍മാണ കമ്പനിയുടെ കഥയും ലംബോര്‍ഗിനി എന്ന മനുഷ്യന്റെ കഥയും.
കുട്ടിക്കാലം മുതല്‍ ദാരിദ്ര്യത്തില്‍ ജീവിച്ച ഒരാള്‍ പ്രതികാരം ചെയ്യുന്നു, ആരോട് ? തന്റെ കൂട്ടുകാരോടോ സമന്മാരോടോ അല്ല , ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ ഫെരാരിയോട് ! എന്നിട്ട് അവരെക്കാള്‍ മികച്ച ഒരു കാര്‍ കമ്പനി ഉണ്ടാക്കുന്നു. പേര് “ലംബോര്‍ഗിനി” കേള്‍ക്കുമ്പോള്‍ ആര്‍ക്കും കെട്ടുകഥയായി തോന്നാം പക്ഷെ സത്യമാണ്. ലക്ഷ്യബോധവും ആത്മാര്‍ത്ഥമായ പ്രയത്നവുമുണ്ടെങ്കില്‍ ആര്‍ക്കും ഈ ലോകത്ത് കീഴടക്കാനാവാത്തതായി ഒന്നുമില്ല എന്ന സത്യം…
ഫെറൂസ്സിയ ലംബോര്‍ഗിനി എന്നായിരുന്നു ആ കുട്ടിയുടെ പേര് . 1916 ഏപ്രില് 28ന് ഇറ്റലിയിലെ റിനാസ്സോ എന്ന ഗ്രാമത്തില് മുന്തിരിത്തോട്ടത്തിലെ തൊഴിലാളിയായ ഒരു കരഷകന്റെ മകനായി അവന് പിറന്നു. അന്നന്നത്തെ ആഹാരത്തിനായി വയലില്‍ കഠിനമായി ജോലിയെടുക്കുന്ന ലംബോര്‍ഗിനി എന്ന ദരിദ്ര കര്‍ഷകന്റെ മകന്‍. കുട്ടിക്കാലത്തേ വയലില്‍ പണിയെടുക്കുന്ന അച്ഛനെ സഹായിക്കാന്‍ കുഞ്ഞു ഫെറൂസ്സിയക്ക് തെല്ലും മടിയുണ്ടായിരുന്നില്ല. അക്കാലത്ത് വയലുകളില്‍ പണിക്ക് കൊണ്ടുവന്നിരുന്ന ട്രാക്റ്ററുകള്‍ കേടാകുമ്പോള്‍ അത് നന്നാക്കുന്നത് അതീവ ശ്രദ്ധയോടെ ഫെറൂസ്സിയ നോക്കി നിന്നിരുന്നത് അച്ഛന്‍ ലംബോര്‍ഗിനി ശ്രദ്ധിച്ചിരുന്നു.
ഒരിക്കല്‍ കേടായ ഒരു ട്രാക്റ്റര്‍ ഒറ്റക്ക് നന്നാക്കിയതയോടെ ഫെറൂസ്സിയയുടെ അഭിരുചി മെക്കാനിക്സില്‍ ആണെന്നും അവനെ അത് തന്നെ പഠിപ്പിക്കണം എന്നും അച്ഛന്‍ ലംബോര്‍ഗിനി തീരുമാനിച്ചു. കാലം കടന്നു പോയി രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചു ഫെറൂസ്സിയ ലംബോര്‍ഗിനി നിര്‍ബന്ധിത സൈനിക സേവനത്തിന് തിരഞ്ഞെടുക്കപ്പെട്ടു. ആ നാളുകള്‍ ഏറെ ദുഷ്ക്കരമായിരുന്നെങ്കിലും മോട്ടോര്‍ വാഹനങ്ങളെയും യുദ്ധ വാഹനങ്ങളുടെ യന്ത്രങ്ങളെയും പറ്റി കൂടുതല്‍ മനസ്സിലാക്കാനും അടുത്തറിയാനും ഫെറൂസ്സിയ ലംബോര്‍ഗിനിക്കായി.
യുദ്ധാനന്തരം തന്റെ നാട്ടില്‍ തിരിച്ചെത്തിയ ഫെറൂസ്സിയ ലംബോര്‍ഗിനി വിവാഹിതനായി തുടര്‍ന്ന് നാട്ടിലെ ട്രാക്റ്ററുകള്‍ നന്നാക്കുന്ന ജോലികള്‍ ചെയ്യാന്‍ തുടങ്ങി. ആ ജോലിയില്‍ അതിവിദഗ്ദനായി ഫെറൂസ്സിയ ലംബോര്‍ഗിനി അറിയപ്പെട്ടുതുടങ്ങി. ജീവിതം സുഖകരമായി മുന്നോട്ടു പോകവേ ഭാര്യ സെലീന മോണ്ടി അകാലത്തില്‍ മരണപ്പെട്ടു. ജീവിതം അവസാനിച്ചതായി ഫെറൂസ്സിയ ലംബോര്‍ഗിനി കരുതി. വിഷാദത്തിന്റെ നാളുകള്‍ കടന്നുപോയി.
അങ്ങനെയിരിക്കുമ്പോഴാണ് ഫെറൂസ്സിയ ലംബോര്‍ഗിനിയുടെ മനസ്സില്‍ ഒരാഗ്രഹം ഉണ്ടാകുന്നത്. എന്തുകൊണ്ട് തനിക്കൊരു ട്രാക്റ്റര്‍ കമ്പനി തുടങ്ങിക്കൂടാ എന്ന ആഗ്രഹം. ഒട്ടും താമസിച്ചില്ല അതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അദ്ദേഹം തനിച്ചുതന്നെ ട്രാക്റ്റര്‍ നിര്‍മ്മിച്ചു. അതാകട്ടെ അക്കാലത്ത് ലഭ്യമായതില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നതും. ട്രാക്റ്റര്‍ നിര്‍മ്മാണത്തിനായി ലംബോര്‍ഗിനി തിരഞ്ഞെടുത്തത് യുദ്ധകാലത്ത് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ യന്ത്ര ഭാഗങ്ങള് ആയിരുന്നു. അതുകൊണ്ട് തന്നെ ഫെറൂസ്സിയ ലംബോര്‍ഗിനിയുടെ ട്രാക്റ്ററുകള്‍ക്ക് നല്ല വിലക്കുറവും ഉണ്ടായിരുന്നു.
ലംബോര്‍ഗിനി ട്രാക്റ്റര്‍ എന്ന പേരില്‍ ഇറങ്ങിയ ആ ട്രാക്റ്ററുകള്‍ അവിശ്വസനീയമായ പ്രകടനം കാഴ്ചവയ്ച്ചു. ആവശ്യക്കാര്‍ ഏറെയായി ലംബോര്‍ഗിനി ട്രാക്റ്റര്‍ ഒരു വിജയ സംരംഭമായി. എക്കാലത്തും വാഹനപ്രേമിയായിരുന്ന ഫെറൂസ്സിയ ലംബോര്‍ഗിനി താന്‍ സ്വരുക്കൂട്ടി വയ്ച്ച മുഴുവന്‍ പണവും എടുത്ത് തന്റെ ചിരകാല അഭിലാഷത്തിന് ഇറങ്ങിപ്പുറപ്പെട്ടു. അന്ന് ലോകത്തിലെ ഏറ്റവും വേഗതയേറിയ കാറായ ഫെറാറി സ്വന്തമാക്കുക എന്നതായിരുന്നു ആ അഭിലാഷം. ഫെറൂസ്സിയ ലംബോര്‍ഗിനി ഒരു ഫെരാരി കാര്‍ വാങ്ങി കുറച്ചുകാലം ഉപയോഗിച്ചപ്പോഴാണ് ഫെരാരിയുടെ ക്ലച്ചിന് ഇടയ്ക്കിടെ തകരാറുകള്‍ ഉണ്ടാകുന്നത് ഫെറൂസ്സിയ ശ്രദ്ധിച്ചത്. അത് പരിഹരിക്കാനായി കാര്‍ ഇടയ്ക്കിടെ സര്‍വ്വീസിന് കയറ്റേണ്ടിയും വന്നു. സര്‍വ്വീസ് നടത്തുന്ന ഉദ്യോഗസ്ഥനോട് പലപ്പോഴും ഫെറൂസ്സിയ ഇക്കാര്യം സൂചിപ്പിച്ചു, പക്ഷെ ഫലമുണ്ടായില്ല .
അങ്ങനെയിരിക്കെ ഫെരാരിയുടെ ഉപജ്ഞാതാവായ സാക്ഷാല്‍ എര്‍സോ ഫെറാരിയെ കാണാന്‍ ഫെറൂസ്സിയ ലംബോര്‍ഗിനിക്ക് ഒരു അവസരം ലഭിച്ചു. ആ വേളയില്‍ ഫെറൂസ്സിയ എര്‍സോയോട് ഇങ്ങനെ പറഞ്ഞു ” സര്‍, നിങ്ങളുടെ കാറിന്റെ വലിയ ഒരു ആരാധകനാണ് ഞാന്‍ ലോകത്തിലെ ഏറ്റവും മികച്ച കാറുകളും ഫെരാരിയുടേതാണ്. പക്ഷെ ഫെരാരി കാറുകളുടെ ക്ലച്ചിന് ചെറിയ ഒരു പോരായ്മയുണ്ട് അതുകൂടി പരിഹരിക്കുകയാണെങ്കില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച കാര്‍ എന്ന ഖ്യാതി ഫെരാരിക്ക് ഊട്ടിയുറപ്പിക്കാനാകും ” അങ്ങേയറ്റത്തെ ആത്മാര്‍ത്ഥതയോടെ ഫെറൂസ്സിയ നല്‍കിയ ആ ഉപദേശം പക്ഷെ എര്‍സോ ഫെറാരിയെ രോഷാകുലനാക്കി അയാള്‍ പറഞ്ഞു :-
” താനാണോ ഞങ്ങളെ ഉപദേശിക്കാനും, തിരുത്താനും വന്നിരിക്കുന്നത് ? ഇറ്റലിയിലെ ഒരു കുഗ്രാമത്തിലെ വെറുമൊരു ട്രാക്റ്റര്‍ മെക്കാനിക് ആയ താന്‍ എവിടെ കിടക്കുന്നു ? ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ കാര്‍ നിര്‍മ്മാതാക്കളായ ഫെരാരി എവിടെ കിടക്കുന്നു ? മേലില്‍ ഇത് ആവര്‍ത്തിക്കരുത്, തനിക്ക് പോകാം”
ഹൃദയം നുറുങ്ങുന്ന വേദനയോടെ ഇളിഭ്യനായി നിറകണ്ണുകളോടെ ഫെറൂസ്സിയ അവിടെ നിന്നും ഇറങ്ങി. ഏല്‍ക്കേണ്ടി വന്ന അപമാനം നെഞ്ചില്‍ ഒരു കനലായി എറിഞ്ഞു. അന്ന് ഫെറൂസ്സിയ ഒരു തീരുമാനമെടുത്തു പരുപക്ഷേ അന്ന് വരെ ലോകത്തില്‍ ആരും തന്നെ ചിന്തിക്കാന്‍ പോലും ഭയപ്പെടുന്ന ഒരു തീരുമാനം. ആ തീരുമാനം ഇതായിരുന്നു
” ഞാന്‍ ഇന്നുമുതല്‍ പ്രയത്നം തുടങ്ങുന്നു, ലോകത്തിലെ ഏറ്റവും നല്ല കാര്‍ നിര്‍മ്മിക്കുന്ന ഒരു കമ്പനി തുടങ്ങാന്‍, അതുവഴി തന്നെ പരിഹസിച്ചവര്‍ക്ക് മറുപടി പറയാന്‍ ”
ആര്‍ക്കും ചിന്തിക്കാന്‍ പോലുമാകാത്ത ഒരു പ്രതിജ്ഞ , പക്ഷെ ആ പ്രതിജ്ഞയ്ക്ക് ഒരു പര്‍വ്വതത്തിന്റെ ഉറപ്പുണ്ടായിരുന്നു. ഫെറൂസ്സിയ പ്രയത്നം തുടങ്ങി തന്റെ എല്ലാ സ്വത്തുക്കളും അതിനായി വിറ്റു പെറുക്കി രാപ്പകളില്ലാത്ത ഭഗീരഥ പ്രയത്നത്തിനൊടുവില്‍ അയാള്‍ ആ വാഹനം നിര്‍മ്മിച്ചു. ലോകം അന്നുവരെ കാണാത്തത്ര മികച്ച ഒരു കാര്‍, അഴകിലും വേഗതയിലും ആഡംബരത്തിലും ഉറപ്പിലും ആര്‍ക്കും കിടപിടിക്കാന്‍ കഴിയാത്ത ഒരു സ്പോര്‍ട്സ് കാര്‍. ആ വാഹനമാണ് ഇന്ന് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി ആദ്യമായി നിര്‍മ്മിച്ച കാര്‍…
കാറിന്റെ സവിശേഷത കാട്ടുതീ പോലെ പടര്‍ന്നു പിടിച്ചു. ആഡംബര കാര്‍ പ്രേമികളായ സമ്പന്നര്‍ ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും ലംബോര്‍ഗിനിക്ക് വേണ്ടി ബുക്ക് ചെയ്ത് കാത്തിരുന്നു. ലംബോര്‍ഗിനി കമ്പനി ഫെരാരിയെ അട്ടിമറിക്കാന്‍ അധിക കാലം വേണ്ടി വന്നില്ല.
സമ്പന്നതയുടെ ഉത്തുംഗ ശൃംഗങ്ങളില്‍ നില്‍ക്കുമ്പോഴും ഫെറൂസിയ ലംബോര്‍ഗിനി എന്ന ആ വ്യക്തി തന്റെ നാട്ടില്‍ വന്ന് കര്‍ഷകനായി ജീവിച്ചും കാണിച്ചു കൊടുത്തു. തന്നെ പരിഹസിച്ചവര്‍ക്കുള്ള മറുപടിയായി ” എത്ര വലിയ മുതലാളിക്കും എത്ര ചെറിയ കര്‍ഷകനും ഒരു പോലെ അഭിമാനത്തോടെ ഈ ഭൂമിയില്‍ ജീവിക്കാന്‍ കഴിയും” എന്ന് ലോകത്തെയും ഫെരാരിയെയും കാണിച്ച് കൊടുത്ത മറുപടി.
ഇത് വെറുമൊരു പ്രതികാര കഥ മാത്രമല്ല… ചെറിയ ചെറിയ പരാജയങ്ങളില്‍ പോലും തളര്‍ന്ന് ജീവിതത്തിന്റെ പിന്നാമ്പുറങ്ങളില്‍ അഭയം പ്രാപിക്കാനൊരുങ്ങിയ അനേകം ആളുകളെ വീണ്ടും പൊരുതാനും വിജയിച്ചു കാണിക്കാനും പ്രചോദനമായ ഒരു സംഭവമാണ്…
ലംബോര്‍ഗിനിയുടെ തന്നെ വാക്കുകളില്‍ ” നിങ്ങളെ ആരെങ്കിലും പരിഹസിക്കുന്നെങ്കില്‍ ഓര്‍ക്കുക അവര്‍ക്ക് മറുപടി നല്‍കാനെങ്കിലും മികച്ചത് ചെയ്യുക, മറ്റുള്ളവര്‍ പരിഹസിക്കുന്നു എന്ന് കരുതി സ്വന്തം ലക്ഷ്യത്തെ കൈവിടാതിരിക്കുക”
കടപ്പാട്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ