•  

    ഷൂട്ടിങ്ങ് സെറ്റില്‍ വോട്ടെടുപ്പ്. കരിമീനും അയിലയും തമ്മില്‍ പൊരിഞ്ഞ മത്സരം. ഒടുവില്‍ ജയിച്ചതാര്?


    ഷൂട്ടിങ്ങ് സെറ്റില്‍ വോട്ടെടുപ്പ്. 
    കരിമീനും അയിലയും തമ്മില്‍ പൊരിഞ്ഞ മത്സരം. 
    ഒടുവില്‍ ജയിച്ചതാര്?


    കേരളത്തിലെ ഒരു പരസ്യഷൂട്ടിങ്ങ് സെറ്റിലാണ് വിചിത്രമായ വോട്ടെടുപ്പ് നടന്നത്. കരിമീനും അയിലയും തമ്മില്‍ പൊരിഞ്ഞ മത്സരം.  വെളിച്ചെണ്ണയുടെ പരസ്യഷൂട്ടിങ്ങ് സെറ്റില്‍ പൊരിക്കാനായി കൊണ്ടുവന്നതാണ് കരിമീനും അയിലയും. ആക്ഷന്‍ ഹീറോ ബിജുവിലൂടെ ജനശ്രദ്ധ നേടിയ മേരിച്ചേച്ചിയും ബേബിച്ചേച്ചിയുമാണ് അഭിനേത്രിമാര്‍. ആയുര്‍കേര വെളിച്ചെണ്ണയുടെ പരസ്യത്തിനായി പുത്തന്‍വേലിക്കരയിലെ ഷൂട്ടിങ്ങ് സെറ്റില്‍ രാവിലെ തന്നെ പ്രൊഡക്ഷന്‍ മാനേജര്‍ മീന്‍ വരുത്തിച്ചു. അത് പക്ഷേ കോലാഹലമായി. മേരിച്ചേച്ചിയുടെ ഇഷ്ടവിഭവമായ അയിലയും ബേബിച്ചേച്ചിയുടെ ഫേവറിറ്റായ കരിമീനും ഇരുവരുടേയും ഇഷ്ടപ്രകാരം വന്നുചേര്‍ന്നു. പക്ഷേ ഷൂട്ടിങ്ങിന് പൊരിക്കാന്‍ ഒരു മീനേ പറ്റത്തുള്ളൂവെന്ന് സംവിധായകന്‍ ഡോണ്‍ സാക്കി തീര്‍ത്തു പറഞ്ഞു.


    അതോടെ അയല വേണം കരിമീന്‍ വേണം എന്ന് പറഞ്ഞ് ചേച്ചിമാര്‍ രണ്ടും തര്‍ക്കമായി. അയില പൊരിച്ചില്ലെങ്കില്‍ ഷൂട്ടിംഗിനില്ലെന്ന് മേരിച്ചേച്ചി.  തന്‍റെ കരിമീനെ സിനിമയിലെടുത്തില്ലെങ്കില്‍ താന്‍ സ്ഥലം വിടുമെന്ന് ബേബിച്ചേച്ചിയും വഴക്കിന് കച്ചമുറുക്കിയതോടെ സംവിധായന്‍ ത്രിശങ്കുവിലായി. ഒടുവില്‍ ടീമംഗങ്ങള്‍ എല്ലാം കൂടി ഒരു തീരുമാനത്തിലെത്തി. വോട്ടെടുപ്പ് നടത്തുക. അങ്ങനെ കരിമീനും അയലയും സ്ഥാനാര്‍ത്ഥികളായി.

    വോട്ടെടുപ്പിന് ബൂത്തൊരുങ്ങി. യൂണിറ്റംഗങ്ങളും ഷൂട്ടിംഗ് കാണാന്‍ വന്നവരുമായി  അമ്പതോളം പേര്‍ സ്ഥലത്തുണ്ടായിരുന്നു. എല്ലാവര്‍ക്കും സംവിധായകന്‍റെ നേതൃത്വത്തില്‍ ഓരോ തുണ്ട് പേപ്പര്‍ നല്‍കി. അതാണ് ബാലറ്റ് പേപ്പര്‍. അങ്ങനെ വോട്ടെടുപ്പ് നടന്നു. ഷൂട്ടിങ്ങ്സെറ്റിനെ മുള്‍മുനയില്‍ നിര്‍ത്തിയ പോരാട്ടത്തിനൊടുവില്‍ മുപ്പത്തിരണ്ട് വോട്ട് നേടി ശ്രീമാന്‍ അയില വിജയിച്ചു. അങ്ങനെ മേരിച്ചേച്ചിയുടെ അയിലയെ സിനിമയിലെടുത്തു. ആ അയിലയാണ് നമ്മള്‍ പരസ്യത്തില്‍ കാണുന്ന പൊരിക്കപ്പെട്ട അയില. 

    എംആര്‍ എക്സ്പോര്‍ട്ടിന്‍റെ നായകന്മാരായ മനു, റോബിന്‍ എന്നീ ചെറുപ്പക്കാരാണ് ആയുര്‍കേര വെളിച്ചെണ്ണയുടെ നിര്‍മാതാക്കള്‍. ഇവര്‍ക്ക് വേണ്ടിയാണ് സത്യത്തില്‍ അയിലയും കരിമീനും മത്സരിച്ചത്. ഈ വോട്ടെടുപ്പിനെ വന്‍വിജയമാക്കാന്‍ പരസ്യത്തിന്‍റെ സംവിധായകനായ ഡോണ്‍സാക്കിക്ക് പുറമേ തിരക്കഥാകൃത്ത് ഷാന്‍ നവാസും സിനിമോട്ടോഗ്രാഫര്‍ വിഷ്ണുവും കുറച്ചൊന്നുമല്ല ഉഷ്ണിച്ചത്. ഇനി വോട്ടെടുപ്പില്‍ വിജയിച്ച ശ്രീമാന്‍ അയിലയെയും ഷൂട്ടിങ്ങ് സെറ്റില്‍ വോട്ടെടുപ്പിന് കളമൊരുക്കിയ ചിരിച്ചേച്ചിമാരേയും കാണണമെന്നില്ലേ?  കണ്ടോളൂ, ഈ യൂ ട്യൂബ് ലിങ്കില്‍ ക്ലിക്ക് ചെയ്തോളൂ.       

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *