•  


    സ്വപ്നഭവനം നിര്‍മിക്കാനൊരുങ്ങുമ്പോള്‍....


    സ്വപ്നഭവനം നിര്‍മിക്കാനൊരുങ്ങുമ്പോള്‍
    രു മനുഷ്യന്‍റെ  ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് വീട്. പ്രത്യേകിച്ച് , വാടകയ്ക്ക് താമസിക്കുന്നവരുടെ കാര്യമാണെങ്കില്‍ പറയാനുമില്ല. ഏത് വിധേനയും ഒരു വീട് സ്വന്തമാക്കാന്‍ പരിശ്രമം തുടങ്ങുന്ന മലയാളി പിന്നെ പിടിച്ചാല്‍ കിട്ടാതെ വീട് പണിയുടെ പിന്നാലെ നീങ്ങും. കുറച്ച് ശ്രദ്ധിച്ചാല്‍ വീട് നിര്‍മിക്കുന്നതിലെ തെറ്റുകള്‍ ഒഴിവാക്കി ചെലവ് കുറക്കുകയും സംതൃപ്തഭവനം കരസ്ഥമാക്കുകയും ചെയ്യാം.  വീട് എവിടെ വേണം, എത്ര squire ഫീറ്റ്‌ ഉള്ള വീടാണ് വേണ്ടത്, അതിന്റെ Exterior ഉം Interior ഉം എല്ലാം എങ്ങനെ വേണം, എത്ര മുറികള്‍ വേണം അവയുടെ സ്ഥാനം എങ്ങനെ ആയിരിക്കണം, ഏതൊക്കെ നിര്‍മാണസാമഗ്രികള്‍ ഉപയോഗിക്കണം എന്നിങ്ങനെ മനസ്സില്‍ ഒരു കണക്കുകൂട്ടല്‍ വേണം. അത് നിര്‍മാണ ചിലവിനെക്കുറിച്ച് ഒരു കൃത്യമായ ധാരണ നമുക്ക് തരും. വീട് നിര്‍മാണം ആരംഭിക്കുന്നതിന് മുമ്പ് വീടുപണി സംബന്ധിച്ച പുസ്തകങ്ങള്‍, വീഡിയോകള്‍, മാഗസിനുകള്‍ എല്ലാം പരിശോധിക്കുന്നത് നല്ലതാണ്.



    ചതുരാകൃതിയില്‍ ഉള്ളതും, കിഴക്ക് മുഖമുള്ളതുമായ ഭൂമിയാണ് വീട് പണിയാന്‍ നല്ലത്. വടക്ക്,   വടക്ക്-കിഴക്ക്, പടിഞ്ഞാറ് മുഖമുള്ള പ്ലോട്ടുകളും നല്ലത് തന്നെ. പ്ലോട്ടിന്റെ കിടപ്പ്, ഉറപ്പ്, ചരിത്രം, ചുറ്റുപാട് ഇതെല്ലാം അറിഞ്ഞിരിക്കണം. ഒരു വാസ്തു വിദഗ്ദ്ധന്റെ നിര്‍ദേശം ആരായുന്നതില്‍ തെറ്റില്ല.

    ചെറിയ സ്ഥലത്ത് വീട് പണിയുമ്പോള്‍ ഇരുനില വീടുകള്‍ തന്നെയാണ് നല്ലത്. കാരണം അടിത്തറക്ക് വേണ്ടിവരുന്ന ചിലവ് മുകള്‍നിലക്ക് വേണ്ട. കൂടുതല്‍ സ്ഥലം ഉണ്ടെങ്കില്‍ വിശാലമായ ഒറ്റനില  വീടുകള്‍ സ്വപ്നം കാണാം. ഭിത്തികള്‍ Interlock ബ്രിക്ക്സ് ഉപയോഗിച്ച് പണിതാല്‍ പണിയും ചിലവും ഒരു പോലെ കുറയും. ഇത് വീടിനുളളില്‍ തണുപ്പ് നിറയ്ക്കും. പൊളിയില്ല, വിള്ളലും ഉണ്ടാവില്ല.  അത് പോലെ അകത്തെ ഭിത്തികള്‍ക്ക് ജിപ്സം plastering ചെയ്താല്‍ ചിലവ് കുറഞ്ഞു കിട്ടും, പുട്ടി ഫിനിഷ് കിട്ടും.


    നമ്മുടെ കാലാവസ്ഥയ്ക്ക് 40-45 ഡിഗ്രി ചരിഞ്ഞ മേല്‍ക്കൂരയുളള വീടുകളാണ് നല്ലത്. ഫ്ലാറ്റ് ആയി വാര്‍ത്ത് ട്രസ്സ് ഇടുന്നതാണ് പുതിയ ട്രെന്‍ഡ്. ട്രസ്സിനു അലൂസിങ്ക് സെക്ഷനുകള്‍ ആണ് നല്ലത്. ഇത് തുരുമ്പിക്കില്ല അത് പോലെ ഭാരവും കുറവാണ്‌. കളിമണ്‍ ഓട്, സെറാമിക് ഓട്, കോണ്‍ക്രീറ്റ് ഓട്, shingles ഇങ്ങനെ പല ഓടുകള്‍ പല വിധത്തിലും കിട്ടും.

    വീടിനു മുകളില്‍ പാരപ്പെറ്റ് കെട്ടുമ്പോള്‍ അതിന്റെ മുകള്‍ ഭാഗം പിന്നിലേക്ക് കുറച് ചെരിവ് വരുന്ന തരത്തില്‍ വേണം  തേക്കാന്‍. ഇത് മഴ വെള്ളം ഭിത്തിയിലേക്ക് ഒലിച്ചിറങ്ങാതെ നോക്കും.


    മുറികളുടെ എണ്ണത്തില്‍ അല്ല, വലുപ്പത്തില്‍ ആണ് കാര്യം. ലിവിങ് റൂമിന് 13 അടി×15 അടിയെങ്കിലും വലുപ്പം വേണം. കിടപ്പുമുറികള്‍ക്ക് കുറഞ്ഞത് 10×13 അടി എങ്കിലും വലുപ്പം വേണം. അത് പോലെ മുറികളുടെ ഉയരം തറയില്‍ നിന്ന് 9 അടി (275 cm) ആയിരിക്കണം. ഡബിള്‍ ഹൈറ്റ് ആണെങ്കില്‍ 12-13 അടിയാണ് കണക്ക്. ദീര്‍ഘചതുരാകൃതിയാണ് മുറികള്‍ക്ക് നല്ലത്. Flooring ന് വിട്ട്രിഫൈഡ് റ്റൈലുകള്‍ ആണ് നല്ലത്. 6×4 സൈസ് വരെ ഉള്ള വലിയ റ്റൈലുകള്‍ മാര്‍ക്കറ്റില്‍ കിട്ടും.


    വീടിന് നല്ല വെന്‍റിലേഷന്‍ നല്‍കണം. ആര്‍ച് ഉള്ള ജനാലകള്‍ വേണ്ട. പ്രധാന വാതില്‍ അകത്തേക്ക് തുറക്കുന്ന രണ്ടു പാളിയുള്ള വാതില്‍ ആയിരിക്കണം. ഇങ്ങനെ ചെറുതും വലുതുമായ നിരവധി കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ നമുടെ അഭിരുചിക്കും സ്വപ്നത്തിനും ഒത്ത വീട് ബാധ്യതകളില്ലാതെ പണിയാം.




    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *