•  


    കുമരകം പക്ഷിസങ്കേതം വ്യാജ കമിതാക്കള്‍ക്ക് താവളമാകുന്നു.


    കുമരകം പക്ഷിസങ്കേതം വ്യാജ കമിതാക്കള്‍ക്ക് താവളമാകുന്നു. കഴിഞ്ഞ ദിവസം പിങ്ക് പോലീസ് നടത്തിയ തിരച്ചിലില്‍ 26 കമിതാക്കളെയാണ് കണ്ടെത്തിയത്. ഇതില്‍ കോട്ടയം, എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ നിന്നുള്ള സ്കൂളുകളിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ മുതലുള്ള പെണ്‍കുട്ടികളും ഉണ്ടായിരുന്നു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നവരുടെ പശ്ചാത്തലം തീരെ മോശമായിരുന്നു. പിങ്ക് പോലീസ് ഇടപെട്ട് പല പെണ്‍കുട്ടികളേയും വീടുകളിലെത്തിച്ചു. വൈക്കം വെച്ചൂര്‍ സ്വദേശിയായ ജിന്‍സ് എന്ന യുവാവ് ഫേസ്ബുക്കിലൂടെ കെണിയിലാക്കിയത് 30 ലധികം പെണ്‍കുട്ടികളേയാണ്. അയാളൊടൊപ്പം സെല്‍ഫിയെടുത്ത പെണ്‍കുട്ടികളെയാണ് ഇയാള്‍ കുടുക്കിയത്. ഇവരെ ഇത്തരം സങ്കേതങ്ങളില്‍ കൊണ്ടുവന്ന് ദുരുപയോഗം ചെയ്ത് ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു. പെണ്‍കുട്ടികള്‍ മാത്രമല്ല, മധ്യവയസ്കരായ വീട്ടമ്മമാരും ഇയാളുടെ കെണിയില്‍ വീണിട്ടുണ്ടത്രേ.

    കഴിഞ്ഞ മാസം  ഞങ്ങള്‍ ഫിലിം ലൊക്കേഷനായി കുമരകം സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശകരായി കമിതാക്കളെയാണ് പ്രവേശനകവാടം മുതല്‍ കാണുന്നത്. പക്ഷിസങ്കേതത്തിന്‍റെ ടിക്കറ്റ് പരിശോധനാ കൗണ്ടറിലിരിക്കുന്ന ഉദ്യോഗസ്ഥന്‍ ഞങ്ങള്‍ക്ക് മുമ്പേ ഉണ്ടായിരുന്ന കമിതാക്കളുടെ ടിക്കറ്റ് വാങ്ങി അതില്‍ എന്തോ കുറിച്ചിട്ട് രണ്ട് മണിക്കൂറിനകം പുറത്തിറങ്ങിക്കൊള്ളണം എന്ന് താക്കീത് കൊടുത്തു വിടുന്നുണ്ടായിരുന്നു. പിന്നീട് കാടിനകത്തുള്ള വഴി നീളെ കണ്ടത് കമിതാക്കളെ മാത്രമാണ്. എല്ലാം കൊച്ചു പെണ്‍കുട്ടികള്‍. കണ്ടാലറിയാം പ്ലസ്ടുക്കാരോ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനികളോ ആണ്.

    അവിടത്തെ തദ്ദേശവാസികളായ കരിക്ക് കച്ചവടക്കാര്‍, വഞ്ചിക്കാര്‍ എന്നിവരുമായും ‍ങ്ങള്‍ സംസാരിച്ചു. അവര്‍ പറഞ്ഞത് ഇങ്ങനെയാണ് - ഇവിടെയിപ്പം നിങ്ങളുദ്ദേശിക്കുന്ന പക്ഷികളെ കാണാന്‍ കിട്ടില്ല, പകരം പൊന്തക്കാടിന്‍റെയകത്തും വള്ളിപ്പടര്‍പ്പിനിടയിലും മറ്റേ പക്ഷികളെ കാണാം. അവര്‍ വളരെ വെറുപ്പോടെയാണ് ഇതിനെ പറ്റി സംസാരിച്ചത്. ശരിയായിരുന്നു, പിന്നെയുള്ള യാത്രയില്‍ ഞങ്ങള്‍  പൊന്തക്കാടിന്‍റെയകത്തും വള്ളിപ്പടര്‍പ്പിനിടയിലും കൊക്കുരുമ്മിയിരിക്കുന്ന കമിതാക്കളെ ഏറെപ്പേരെ കണ്ടുമുട്ടി. അവരെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. ഫാമിലി സന്ദര്‍ശകര്‍ കുമരകത്തെ കൈവിട്ടെന്ന് തോന്നിപ്പോയി. പിന്നീട് പത്രവാര്‍ത്തകള്‍ വന്നു. കുമരകത്ത് വച്ച് ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍  എന്ന്. ഇപ്പോള്‍ ഇതാ ഏറ്റവും ഒടുവില്‍ തുടരെ കുറേ വാര്‍ത്തകള്‍ എത്തിയിരിക്കുന്നു.


    മാതാപിതാക്കള്‍ക്ക് ശ്രദ്ധ വേണം
    പിങ്ക് പോലീസ് ചോദ്യം ചെയ്ത ചില പെണ്‍കുട്ടികളുടെ വിവരങ്ങള്‍ കേള്‍ക്കൂ
    എംജി സര്‍വകലാശാലയിലേക്ക് എന്നു പറഞ്ഞാണ് ഒരു വിദ്യാര്‍ത്ഥിനി വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ തൃശൂര് നിന്നെത്തിയ ഒരു പയ്യനുമായി കക്ഷി കുമരകം പക്ഷിസങ്കേതത്തിലേക്കാണ് വന്നത്. ഈ പെണ്‍കുട്ടി പ്ലസ് വണ്ണിന് പഠിക്കുകയാണത്രേ.
    മറ്റൊരു പെണ്‍കുട്ടി നഗരത്തിലെ സ്കൂളില്‍ നിന്ന് ക്ലാസ്  കട്ട് ചെയ്ത് ഇറങ്ങിയതാണ്. കംഫര്‍ട്ട് സ്റ്റേഷനില്‍ കയറി യൂണിഫം മാറ്റിയാണ്  കക്ഷി കാമുകനോടൊപ്പം പക്ഷിസങ്കേതത്തില്‍ വന്നത്. സ്വന്തമായി ഫോണില്ലാത്ത ഈ പെണ്‍കുട്ടി അമ്മയുടെ ഫോണ്‍ ഉപയോഗിച്ചാണ് ഫേസ്ബുക്കില്‍ ചാറ്റിയിരുന്നത്രേ.
    ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങള്‍ സുരക്ഷിതമല്ല എന്നു മാത്രമല്ല, പെണ്‍കുട്ടികളുടെ ജീവിതം തകര്‍ക്കാന്‍ കൂടി ആയുധങ്ങളാവുന്നു എന്നാണ് സമീപകാല സംഭവങ്ങള്‍ കൈചൂണ്ടുന്നത്.
    കുട്ടികള്‍ ഒരു കാരണവശാലും മൊബൈല്‍ ഫോണ്‍ നല്‍കരുതെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ മുന്നറിയിപ്പ് നല്‍കി. ഗുരുകുലം എന്ന  പോലീസ് ടീമിനെ  ഇത്തരത്തില്‍ ചതിയില്‍ പെടുന്ന കുട്ടികളെ രക്ഷിക്കാനായി ഒരുക്കിയിട്ടുണ്ട്.
    ഗുരുകുലം പോലീസ് ടീമിനെ ബന്ധപ്പെടേണ്ട നമ്പറുകള്‍
    വിനോദ് പിള്ള (ഡിവൈഎസ് പി) നോഡല്‍ ഓഫീസര്‍ - 9497990045
    ആര്‍ ശ്രീകുമാര്‍ (ഡിവൈഎസ് പി) ഓപ്പറേഷന്‍ ഹെഡ് - 9497990050

    കുമരകം മനോഹരമായ പ്രദേശം


    കുമരകം മനോഹരമായ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ്. പക്ഷിസങ്കേതങ്ങള്‍ കൂടാതെ ജലാശയ യാത്രകളും ഉള്‍നാടന്‍ ജലക്കാഴ്ചകളും കായല്‍ യാത്രയും ഹൗസ്ബോട്ടുകളും കുമരകത്തുണ്ട്. വ്യാജകമിതാക്കളെ കര്‍ശനമായി നിയന്ത്രിച്ച് ഫാമിലി ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന് അധിതര്‍ മുന്‍കൈയെടുക്കണം. അധികൃതരുടെ ശ്രദ്ധ ഇക്കാര്യത്തില്‍ ഇല്ല എന്നല്ല പറയുന്നത്, വ്യാജകമിതാക്കളെ ഒഴിവാക്കുക എളുപ്പമുള്ള കാര്യവുമല്ല. ഉദ്യോഗസ്ഥര്‍ അവിടെ റോന്തു ചുറ്റുന്നത് കാണാം. പക്ഷേ വിരുതന്മാര്‍ പെണ്‍കുട്ടികളെ കൊണ്ടുവന്ന് കാര്യം കാണുകയും ചെയ്യുന്നു. ഇതിന് പരിഹാരമുണ്ടാക്കണം.

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *