•  


    ഈ മുറിവിന് മാപ്പ് കൊടുക്കരുത് ഒരിക്കലും...


    ഭാരതത്തിന്‍റെ ആത്മാവില്‍ ഏറ്റ മുറിവായിരുന്നു  കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണം. 40 ജവാന്മാര്‍ കൊല്ലപ്പെടുകയും നാല്‍പതോളം പട്ടാളക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഈ സംഭവം ഇന്ത്യയുടെ ഹൃദയത്തെ നടുക്കിക്കളഞ്ഞു. പാക്കിസ്താന്‍ പാലൂട്ടി വളര്‍ത്തുന്ന കുറെ വിഷപ്പാമ്പുകളാണ് ഇതിന് പിന്നിലെന്ന് വ്യക്തമായി. ഇതിന് ഇന്ത്യ ശക്തമായ തിരിച്ചടി കൊടുക്കണം. പുറത്ത് മാത്രമല്ല അത്തരം ചിദ്രശക്തികളെ അകത്തുനിന്നും തുരത്താന്‍ കഴിയുന്ന ആക്രമണരീതികള്‍ അവലംബിക്കണം. ഇന്ത്യയേയും ഇന്ത്യന്‍ സേനയേയും അപമാനിച്ചുകൊണ്ടും ഈ ഭീകരാക്രമണത്തെ ശ്ലാഘിച്ചുകൊണ്ടും ചിലര്‍ ഇന്ത്യക്കകത്ത്  പരസ്യമായ പത്തിവിടര്‍ത്തി കാണിക്കുന്നു എന്നതും ഞെട്ടിക്കുന്ന കാര്യമാണ്. 



    അവധി കഴിഞ്ഞ് തിരികെ വരുകയായിരുന്ന വാഹനവ്യൂഹത്തിന് നേരെ ആയിരുന്നു ഭീകരാക്രമണം ഉണ്ടായത്. ജമ്മുവിൽ ഒരുമിച്ച് ചേർന്നതിന് ശേഷം ശ്രീനഗറിലേക്ക് പുറപ്പെട്ട ജവാൻമാരുടെ വാഹനവ്യൂഹം ആണ് ആക്രമിക്കപ്പെട്ടത്. ശ്രീനഗറിൽ നിന്ന് 20 അകലെ ജമ്മു - ശ്രീനഗർ ദേശീയപാതയിലെ അവന്തിപ്പൊരയിലാണ് സംഭവം. വാഹനവ്യൂഹത്തിന് നേരെ ഉഗ്രശേഷിയുള്ള ബോംബ് വച്ച വാഹനം ഓടിച്ചു കയറ്റി സ്ഫോടനം നടത്തുകയായിരുന്നു.

    വാഹനവ്യൂഹത്തിന്‍റെ മധ്യഭാഗത്തായി സഞ്ചരിച്ചിരുന്ന ബസിന് നേരെയായിരുന്നു ആക്രമണം. 200 കിലോ ഗ്രാം സ്ഫോടക വസ്തു വാഹനത്തിലുണ്ടായിരുന്നുവെന്നാണ് നിഗമനം. സ്ഫോടനത്തിൽ പൂർണ്ണമായും തകർന്ന HR49 F0637 ബസിലുണ്ടായിരുന്ന 42 സൈനികരുടെ പേരുവിവരങ്ങൾ അടങ്ങിയ പട്ടിക സിആർപിഎഫ് പുറത്തുവിട്ടു. ഇവരിൽ ആരെങ്കിലും ജീവനോടെ ശേഷിച്ചിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല. ഈ ട്രക്ക് കൂടാതെ നിരവധി വാഹനങ്ങള്‍ സ്ഫോടനത്തിൽ തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റവരെപ്പറ്റിയും മരിച്ചവരെപ്പറ്റിയുമുള്ള പൂർണ്ണ വിവരങ്ങൾ ലഭ്യമായിട്ടില്ല.



    കഴിഞ്ഞ ഏതാനം ദിവസങ്ങളായി ജമ്മു - ശ്രീനഗർ ദേശീയപാത മഞ്ഞുവീഴ്ച കാരണം അടച്ചിട്ടിരിക്കുകയായിരുന്നു. മഞ്ഞ് മാറി പാത ഒരുവിധം യാത്രായോഗ്യമായതിന് ശേഷം ആദ്യമായി പുറപ്പെട്ട സൈനികരുടെ വാഹന വ്യൂഹമാണ് ആക്രമിക്കപ്പെട്ടത്.  2547 സൈനികരാണ് വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളായി അവധി കഴിഞ്ഞ് തിരിച്ചെത്തിയ സൈനികർ മോശം കാലാവസ്ഥ കാരണം ശ്രീനഗറിലേക്ക് പോകാനാകാതെ ജമ്മുവിൽ തുടരുകയായിരുന്നു. ഇത്രയധികം സൈനികർ കോൺവോയിൽ ഉൾപ്പെട്ടത്  ഇതുകൊണ്ടാണ്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെടാറുള്ള വാഹനവ്യൂഹത്തെപ്പറ്റി കൃത്യമായി  മനസിലാക്കി, ആസൂത്രണം ചെയ്ത് നടപ്പാക്കിയ ആക്രമണമാണ് നടന്നതെന്നാണ് സൈന്യത്തിൻറെ വിലയിരുത്തൽ.


    പാക്കിസ്താന്‍റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വന്നു. പാക്കിസ്താനെതിരെ ശക്തമായ ആരോപണങ്ങളുമായി അമേരിക്ക, ഇറാന്‍, ഇസ്രായേല്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ രംഗത്തെത്തിയപ്പോള്‍ നമ്മുടെ ശത്രുരാജ്യമായ ചൈന, പാക്കിസ്താനെ പിന്തുണക്കുന്ന നിലപാടുമായാണ് എത്തിയത്. ഇന്ത്യക്കകത്ത് ഇത്തരം നിലപാടുകള്‍ ഉള്ള ഒരു പറ്റം ചിദ്രശക്തികള്‍ രൂപപ്പെട്ട് വരുന്നതായും ശ്രദ്ധയില്‍പ്പെടുന്നു. ഇടതുപക്ഷ - ഇസ്ലാമിക തീവ്രവാദസംഖ്യം അതിന്‍റെ ആപത്ക്കരമായ ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. പാക്ക് ചൈന ബന്ധം ഇന്ത്യയെ ഏത് വിധേനയും തകര്‍ക്കാന്‍  പലരീതിയിലും ശ്രമിക്കുമ്പോള്‍ അതിന് എണ്ണ പകരാനാണ് ഇന്ത്യക്കകത്തെ ഇത്തരം ചിദ്രശക്തികള്‍ ശ്രമിക്കുന്നത്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന് സര്‍ക്കാര്‍ മടി കാണിക്കരുത്. ഇസ്രായേലിനെ വളഞ്ഞിട്ടാക്രമിച്ച ഇസ്ലാമിക തീവ്രവാദികളെ ഇസ്രയേല്‍ തിരിച്ചടിച്ചപ്പോള്‍ ഗാസയുടെ പേരും പറഞ്ഞ് ഹര്‍ത്താല്‍ നടത്തി കണ്ണീരൊഴുക്കിയ വിക്രമന്മാരുടെ നാടാണിത്. കേവലം വോട്ടുബാങ്കു രാഷ്ട്രീയം മാത്രമാണോ അതോ അതിനപ്പുറം എന്തെങ്കിലും ബന്ധം ഇവര്‍ക്കുണ്ടോ എന്നും അന്വേഷണവിധേയമാക്കണം. ഏകാധിപതിയും അക്രമിയുമായ  സദ്ദാം ഹുസൈനും തീവ്രവാദിയായ യാസര്‍ അറഫാത്തിനും വേണ്ടി മുദ്രാവാക്യം വിളിക്കാനും ഹര്‍ത്താല്‍ നടത്താനും ഇന്ത്യയിലെ ഇടതുപക്ഷ ഇസ്ലാമിക തീവ്രവാദിസംഖ്യം ശ്രമിച്ചത് എന്തിനുവേണ്ടിയാണ്. കശ്മീരില്‍ ഇവരുടെ യാഥാര്‍ത്ഥ നിലപാട് എന്താണ്. ചൈനയും  പാക്കിസ്താനും സഖ്യം ചേര്‍ന്ന് ഇന്ത്യയെ ആക്രമിച്ച് സ്വര്‍ഗരാജ്യം കൊണ്ടുവരുമെന്ന് പരസ്യമായി ഇപ്പോള്‍ ചിലര്‍ രംഗത്ത് വരുന്നുണ്ട്. അത്തരക്കാരെ കര്‍ശനമായി അടിച്ചമര്‍ത്താന്‍ ഭരണകൂടത്തിന് കഴിയണം.
    ഇന്ത്യന്‍ ജവാന്മാരേയും നിരപരാധികളായ ജനങ്ങളേയും കൂട്ടക്കൊല ചെയ്ത ഭീകരരെ പിടികൂടി വിചാരണ ചെയ്ത് തൂക്കിലേറ്റാന്‍ വിധിച്ചാല്‍ മനുഷ്യാവകാശത്തിന്‍റേയും ഫാസിസത്തിന്‍റേയും മതരാഷ്ട്രീയത്തിന്‍റേയും പേര് പറഞ്ഞ് ഭീകരരെ വെള്ളപൂശാന്‍ നടക്കുന്ന ഇന്ത്യയിലെ ഇടതുപക്ഷ ഇസ്ലാമിക തീവ്രവാദിസഖ്യക്കാരും  നികൃഷ്ട താല്‍പര്യക്കാര്‍ കുപ്രചരണങ്ങള്‍ നടത്താന്‍ വളര്‍ത്തിക്കൊണ്ടുവരുന്ന 
       കുബുദ്ധികളായ മാധ്യമങ്ങളും ചോദ്യം ചെയ്യപ്പെടുകയും കര്‍ശനമായ വിചാരണ നേരിടുകയും വേണം.


    പഴുതുകളടച്ചുള്ള ശക്തമായ നീക്കമാണ്  ഭീകരര്‍ക്കെതിരെ ഇന്ത്യ  അകത്തും പുറത്തും ഇനി നടത്തേണ്ടത്. ജവാന്മാരുടെ യാത്ര ആരാണ് ചോര്‍ത്തിക്കൊടുത്തത് എന്ന ഞെട്ടിപ്പിക്കുന്ന വസ്തുു വിരല്‍ചൂണ്ടുന്നത് അകത്തുതന്നെ ചാരന്മാരുണ്ട് എന്നതാണ്. രഹസ്യാന്വേഷണ ഏജന്‍സികുളുടെ ജാഗ്രതക്കുറവ് നടുക്കുന്നതാണ്. കാണ്ടഹാര്‍ വിമാനറാഞ്ചലില്‍ ഇന്ത്യ കൈമാറിയ ഭീകരനായ മസൂദ് ആണ് ഈ ആക്രമണത്തിന്‍റെ പിന്നില്‍ എന്ന് വ്യക്തമായി. പാക്ക് സൈനികാസ്ഥാനത്തിന് തൊട്ടടുത്ത് താവളമുള്ള ഇയാള്‍ പാക്ക് സൈനിക ആശുപത്രിവാസത്തിനിടെ ആണ് ഈ പൈശാചിക ആക്രമണത്തിന് ചരട് വലിച്ചത് എന്നത് പാക്ക് പങ്ക് വെളിവാക്കുന്ന തെളിവാണ്. അന്നു പിടിച്ച ഈ ഭീകരനെ ഷൂട്ട് അറ്റ് സൈറ്റ് നയം പ്രഖ്യാപിച്ച് വെടിവച്ച് കൊന്നിരുന്നെങ്കില്‍ ഇവനെ വിട്ടുകൊടുക്കേണ്ട കാര്യമുണ്ടാകുമായിരുന്നില്ല. 

    ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ അനുകരിക്കേണ്ടത് ഇസ്രായേലിനെത്തന്നെയാണ്. ഇന്ത്യയിലെ ഇടതുപക്ഷ ഇസ്ലാമിക തീവ്രവാദിസഖ്യക്കാര്‍ എതിര്‍പ്പുമായി വരും. കശ്മീരില്‍ ഇന്ത്യ സ്വീകരിക്കേണ്ടത് അടിച്ചമര്‍ത്തല്‍ നയം തന്നെയാണ്. അതില്‍ ചര്‍ച്ചയോ സമവായമോ ആവശ്യമില്ല. അതുപ്രയോജനം ചെയ്യുകയില്ല. ഇന്ന് ഇന്ത്യയിലെ ഇടതുപക്ഷ ഇസ്ലാമിക തീവ്രവാദിസഖ്യക്കാരുടെ പ്രേരണയില്‍ കശ്മീര്‍ പാക്കിസ്താന് വിട്ടുകൊടുത്താല്‍ (സ്വതന്ത്രമായാല്‍ രണ്ടും ഒന്നു തന്നെ) പിന്നെയും അവര്‍ അതിര്‍ത്തിയില്‍ കുഴപ്പമുണ്ടാക്കും. അത് പക്ഷേ ജമ്മുവോ, ഗുജറാത്തിന്‍റെ ഭാഗമോ, പഞ്ചാബോ ആകാം. പത്തോ ഇരുപതോ വര്‍ഷം കൊണ്ട് അവിടത്തെ ഇതര സമുദായക്കാരെ ഭീകരരെ കൊണ്ട് തുരത്തി ഇതേ അടവ് പാക്കിസ്താന്‍  ആവര്‍ത്തിക്കും. അന്നും ഇതേ ഇന്ത്യയിലെ ഇടതുപക്ഷ ഇസ്ലാമിക തീവ്രവാദിസഖ്യക്കാര്‍ രംഗത്തെത്തും - അതും പാക്കിസ്താന് വിട്ടുകൊടുക്കണമെന്ന് പറഞ്ഞ്.

    ഇന്ത്യന്‍ ജനത ഒന്നേ ആവശ്യപ്പെടുന്നുള്ളൂ. കശ്മീര്‍ ഇന്ത്യയുടേതാണ്. അധിനിവേശ കശ്മീര്‍ എന്നപേരില്‍ പാക്കിസ്താന്‍ വച്ചനുഭവിക്കുന്ന ഭൂഭാഗവും ഇന്ത്യ പിടിച്ചടക്കണം. അതിന് പ്രാപ്തനായ ഒരു ഭരണാധികാരിയേയാണ് ഇന്ത്യക്ക് ആവശ്യം. യുദ്ധവും അക്രമവും അസഹിഷ്ണുതയും ഇസ്ലാമിക തീവ്രവാദികള്‍ക്ക് ചെയ്യാം. അതിനെതിരെ ഭരണകൂടെ പ്രതികരിക്കരുത് എന്ന മുറവിളികൂട്ടുന്ന ഇന്ത്യയിലെ ഇടതുപക്ഷ ഇസ്ലാമിക തീവ്രവാദിസഖ്യക്കാരെ അടിച്ചമര്‍ത്താന്‍ കൂടി കഴിയുന്ന ഭരണാധിപന്‍ കൂടിയായിരിക്കണം അത്. കാരണം പരസ്യമായി രാജ്യത്തെ വെല്ലുവിളിക്കാന്‍ അത്തരക്കാര്‍ വളര്‍ന്നിരിക്കുന്നു. അത് ഒരിക്കലും അനുവദിച്ചുകൂടാ.
       

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *