•  


    Underground City

    ഭൂമിക്കടിയില്‍ പതിനെട്ടു നിലകെട്ടിടങ്ങള്; ആയിരം വര്ഷം മുമ്പത്തെ നഗര ജീവിതം. തുര്‍ക്കിയിലെ ഡെരിന്‍കുയു നഗരത്തിന്‍റെ കണ്ടെത്തല്‍ അത്ഭുതകരമാണ്.
    അത്ഭുതങ്ങളുടെ മഹാക്കാഴ്ച്ചയാവുകയാണ് ഈ ഭൂമിക്കടിയിലെ നഗരം. ആയിരം വര്ഷമെങ്കിലും പഴക്കമുള്ള ഈ നഗരമിരപ്പോള് വിനോദ സഞ്ചാരികളുടെ പ്രധാന സന്ദര്ശന സ്ഥലമായിമാറിയിരിക്കുകയാണ്.

    ഒരു സ്വകാര്യവ്യക്തി തന്‍റെ  വീട്ടിലെ അറ്റകുറ്റപണികള്ക്കിടെയാണ് അപ്രതീക്ഷിതമായി ഈ ഭൂമിക്കടിയിലെ നഗരം കണ്ടെത്തിയത്. ഡെരിന്കുയു എന്ന അത്ഭുത നഗരം അങ്ങനെയാണ് ലോകം കാണുന്നത്. 20,000 പേരെങ്കിലും താമസിച്ചിരുന്ന 18 നിലക്കെട്ടിടമാണ് അവിടെ അന്ന് കണ്ടെത്തിയത്.


    ബൈസാന്റിന് കാലത്ത് എ.ഡി. 780-1180 കാലയളവില് നിര്മ്മിച്ച അത്ഭുത നഗരമാണിത്. അടുക്കളകളും തോട്ടങ്ങളും കിണറുകളും ശവകുടീരങ്ങളും പള്ളികളുമൊക്കെയായി ആധുനിക നഗരജീവിതത്തിന്റെ ചിഹ്നങ്ങളെല്ലാം ഇവിടെ കണ്ടെത്തിയിട്ടുണ്ട്. 600-ഓളം വാതിലുകള് ഈ നഗരത്തിലേക്ക് കടക്കാനും പുറത്തേയ്ക്ക് പോകാനും പണിതീര്ത്തിരുന്നു.


    ശത്രുക്കള് കടക്കാതിരിക്കാനുള്ള മുന്കരുതലുകളും ഇവിടെ സ്വീകരിച്ചിരുന്നു. ശത്രുക്കള് കടക്കാതിരിക്കുന്നതിന് കല്ലുകള് പതിച്ച വാതിലുകളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.തുര്ക്കിയില് ഭൂമിക്കടിയില് വേറെയും നഗരങ്ങള് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഡെരിന്കുയുവിന്റെ അത്രയും വലിപ്പമുള്ള നഗരം വേറെ കണ്ടെത്താനായിട്ടില്ല.


    ഇപ്പോഴും ഇതിന്റെ പകുതി ഭാഗത്തുമാത്രമേ പ്രവേശിക്കാനായിട്ടുള്ളൂ. കപ്പഡോഷ്യയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഇതിനകം ഈ അധോലോക നഗരം മാറിക്കഴിഞ്ഞു.

    വീഡിയോ കാണാം. ഇവിടെ ക്ലിക്ക് ചെയ്യൂ

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *