മാലിന്യമുക്തം നമ്മുടെ കേരളം
ശുചിത്വ മിഷന്‍റെ തലസ്ഥാനത്തെ ഓഫീസില്‍ നിന്ന് ഒരു വെളുപ്പാന്‍ കാലത്ത് കാറില്‍ കൊച്ചിയിലേക്ക് വന്നപ്പോഴാണ് നമ്മുടെ നാടിന്‍റെ ഭീകരാവസ്ഥ ശരിക്കും ബോധ്യമായത്. ആഡംബര കാറുകള്‍ വഴിവക്കിലേക്ക് പ്ലാസ്റ്റിക് കൂട്ടില്‍ കെട്ടിയ മാലിന്യങ്ങള്‍ ഒരു ദയവുമില്ലാതെ റോഡിലേക്ക് വലിച്ചെറിയുന്നു. ചിലര്‍ വഴിവക്കില്‍ പോലുമല്ല അത് ഇടുന്നത്, നടുറോഡിലാണ്. മാലിന്യം നടുറോഡില്‍ തള്ളാനുള്ള ഉചിതമായ സമയം വെളുപ്പാന്‍ കാലമാണെന്ന് ജനത്തിനറിയാം. ആഡംബര ഭവന സമുച്ചയങ്ങളില്‍ താമസിക്കുന്നവര്‍ ആഡംബര വാഹനങ്ങളില്‍ വന്ന് മാലിന്യം റോഡില്‍ തള്ളുമ്പോള്‍ അവരുടെയൊക്കെ മാന്യതയുടെ മുഖംമൂടി കണ്ട് ഞെട്ടിപ്പോകുന്നു. തിരുവനന്തപുരം മുതല്‍ കൊച്ചി വരെയുള്ള ഹൈവേയുടെ ഓരങ്ങള്‍ ഭൂരിഭാഗവും മാലിന്യങ്ങളാല്‍ പൂരിതമാണ്.
ശുചിത്വ മിഷന്‍റെ സ്വപ്നമായ മാലിന്യ രഹിത കേരളം സാക്ഷാത്കരിക്കപ്പെടണമെങ്കില്‍ ജനങ്ങളുടെ സഹകരണം കൂടിയേ തീരൂ. മാലിന്യ നിര്‍മാര്‍ജ്ജനത്തിനും ബോധവത്ക്കരണത്തിനും പുതിയ പരിപാടികള്‍ ശുചിത്വ മിഷന്‍ ആസൂത്രണം ചെയ്യുന്നുണ്ട്.
അതുപോലെ ഇപ്പോള്‍ ഉത്സവങ്ങളുടേയും പെരുന്നാളുകളുടേയും കാലമാണ്. പ്ലാസ്റ്റിക് തോരണങ്ങള്‍, പ്ലാസ്റ്റിക് അലങ്കാരങ്ങള്‍ ഇവയൊക്കെ ആഘോഷങ്ങള്‍ കഴിഞ്ഞ ഭൂമിക്ക് ബാധ്യതയാകുന്നു. നേര്‍ച്ച സദ്യകള്‍ കഴിഞ്ഞ് അവശേഷിക്കുന്ന പ്ലാസ്റ്റിക് കപ്പുകളും പാത്രങ്ങളും റോഡിലും പരിസരത്തും ചിതറിക്കിടക്കുന്നത് സങ്കടകരമായ കാഴ്ചയാണ്. അമ്പലക്കമ്മിറ്റിക്കാരും പള്ളിക്കമ്മിറ്റിക്കാരുമൊക്കെ ആഘോഷങ്ങളില്‍ പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കുക . വീടുകളിലെ ആഘോഷങ്ങളിലും പ്ലാസ്റ്റിക് കപ്പുകളും പ്ലാസ്റ്റിക് ഡിസ്പോസിബിള് പാത്രങ്ങളും ഒഴിവാക്കണം. പകരം പേപ്പര്‍, പാള മുതലായവ കൊണ്ടുള്ള പാത്രങ്ങള്‍ ഉപയോഗിക്കാമല്ലോ.
അതുപോലെ നമ്മുടെ നീരുറവകള്‍ സംരക്ഷിക്കപ്പെടണം. നദികള്‍, തോടുകള്‍, കായലുകള്‍ എല്ലാം മാലിന്യമുക്തമാകണം. തോടിനരികിലും മറ്റും വീടുള്ളവര‍് മാലിന്യമെല്ലാം തോട്ടില്‍ വലിച്ചെറിയുന്ന കാഴ്ച പതിവായി കാണാം. തൃപ്പൂണിത്തുറയിലെ അന്തകാരത്തോടും കൊച്ചിയിലെ പേരണ്ടൂര്‍ കാനലുമെല്ലാം മാലിന്യത്തിന്‍റെ തൊട്ടിയായി മാറി. ഇതെല്ലാം ശുചിയാക്കാനുള്ള യത്നത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടൊപ്പം ജനങ്ങളും സഹകരിക്കണം എന്ന അഭ്യര്‍ത്ഥനയുണ്ട്.
ജോഷി വര്‍ഗീസ്
(ലേഖകന്‍ കേരള സംസ്ഥാന ശുചിത്വമിഷന്‍ കോ ഓര്‍ഡിനേറ്ററും കളമശേറി രാജഗിരി കോളജിലെ അധ്യാപകനുമാണ്)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ