•  


    " ഇതാണല്ലേ ന്യൂജെന്‍ പോലീസ് ?"

    വ്യാപാരം ലഹരിയായ വ്യാപാരവ്യവഹാരി ലഹരിയിലായിരുന്നു കാറിലേറി വന്നത്. വരുന്നത് മുന്‍കൂട്ടി അറിഞ്ഞ് ഗേറ്റ് തുറക്കാന്‍ വൈകിയതിന്‍റെ പേരില്‍ വ്യവഹാരി സെക്യൂരിറ്റിക്കാരന്‍റെ പേരില്‍ കയര്‍ത്തു. കയര്‍ക്കുക മാത്രമല്ല കാര്‍ ദേഹത്തിടിപ്പിച്ചു. സെക്യൂരിറ്റ് സര്‍വീസ് ലോകത്തിന്ന് യാത്രയായി. മര്‍ഗയാ!

    സ്ഥലം സബ് ഇന്‍സ്പെക്ടര്‍ സത്യസന്ധനും സര്‍വോപരി സദ്സ്വഭാവിയുമായിരുന്നു. സദ്സ്വഭാവികള്‍ക്ക് പോലീസില്‍ സ്ഥാനമുണ്ടോ എന്ന സംശയം അദ്ദേഹത്തിനേതും ഉണ്ടാകാതെയിരുന്നുമില്ല. അതുകൊണ്ടുതന്നെ ഒറ്റയിരിപ്പിലും വീര്‍പ്പിലുമായി വിവരം പ്രഥമനാക്കി. പ്രഥമന്‍ തയ്യാറായി വിളമ്പാനിരിക്കവേയാണ് പോലീസ് മേധാവിയുടെ ഫോണ്‍ വിളി
    " ഹലോ, വേതാളമംഗലം പോലീസ് സ്റ്റേഷനല്ലേ?"
    "അതെ, വേതാളമാണ് സംസാരിക്കുന്നത് സാര്‍.."
    " മിസ്റ്റര്‍ വേതാളം, അവിടെ എന്‍റെ സുഹൃത്ത് വ്യാപാരി വ്യവഹാരി ഏതോ കാറപടകത്തില്‍ പെട്ടെന്ന് കേട്ടു."
    "കാറപകടമല്ല സാര്‍. കൊലപാതകമാണ്. ഒരു പാവം സെക്യൂരിറ്റിക്കാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയിരിക്കുകയാണ്."
     " സാദാ അപകടമാണോ, വാഹനാപകടമാണോ, കൊലപാതകമാണോ എന്നെല്ലാം തീരുമാനിക്കുന്നത് നമ്മളല്ലേ..?"
    " എന്നാലും സാര്‍, തെളിവുകള്‍..?"
    " ദൃക്സാക്ഷി തെളിവുകളില്ല്ലലോ."
    " എന്നാലും സാഹചര്യത്തെളിവുകള്‍.?
    "സാഹചര്യമൊക്കെ നമ്മളുണ്ടാക്കുന്നതല്ലേ."
    "എന്നാലും സാര്‍ രക്തക്കറ?"
    " അതൊക്കെ നമുക്കുതന്നെ കഴുകി കളയാവുന്നതല്ലേ."
    " എന്നാലും സാര്‍ മരണം?"
    " ഹൃദയസ്തംഭനത്തിന്‍റെ പേര് പറഞ്ഞാല്‍ പോരേ"
    " ആരെങ്കിലും അറിഞ്ഞാല്‍?"
    " അറിയുന്നവരെയെല്ലാം വ്യവഹാരി അറിഞ്ഞുകാണും"
    "എന്നാലും സാര്‍ മനഃസാക്ഷി?"
    " പിന്നെ തന്നോടൊരു കാര്യം പറഞ്ഞേക്കാം,  മനഃസാക്ഷിയും വച്ച് പോലീസില്‍ പ്രവര്‍ത്തിക്കാന്‍ വരരുത്. സസ്പെന്‍ഷന്‍ വേണോ, സ്ഥലം മാറ്റം വേണോ?
    " സാര്‍ ഞാന്‍ വിവാഹം കഴിക്കാന്‍ മുട്ടി നില്‍ക്കുകയാണ്. ജോലിയില്ലാത്തവന് ആരെങ്കിലും പെണ്ണുതരുമോ..?"
    " അതാ തന്നോട് ഞാന്‍ മര്യാദക്ക് മര്യാദരാമനായി പറഞ്ഞത്. എഴുതിത്തള്ളിയേര്. പിന്നെ വെറുതെ വേണ്ട. താനും വ്യവഹാരിയും കൂടി കേസ് അന്വേഷണത്തിനെന്ന് പറഞ്ഞ് സിംഗപ്പൂരിലൊക്കെ  പോയി ഒന്ന് കറങ്ങിയിട്ട് വന്നിട്ട് മതി തള്ളല്‍."
    " സാര്‍ അപ്പോള്‍ ഇങ്ങനേയും കേസ് അന്വേഷിക്കാം അല്ലേ. ഞാന്‍ ധരിച്ത് ഈ ഷെര്‍ലക് ഹോംസും ജെയിംസ് ബോണ്ടുമൊക്കെ ചെയ്യുന്ന രീതിയില്‍..."
    " അതെല്ലാം പഴഞ്ചന്‍ രീതികള്‍. കാലാനുസൃതമായി പോലീസും മാറണ്ടേ മിസ്റ്റര്‍ വേതാളം?"
    " ഇതാണല്ലേ ന്യൂജെന്‍ പോലീസ് ?"
    " യെസ്!"

    അഡ്വ. എം. എം. മോനായി
    (കുന്നത്തുനാട് മുന്‍ എം.എല്‍.എയും കാര്‍ട്ടൂണിസ്റ്റും നോവലിസ്റ്റുമാണ്. തമാശമാസികയുടെ പത്രാധിപസമിതിഅംഗമാണ്)  

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *