തലയോലപ്പറമ്പ് മൈ സിനിമാസില്‍ 'രാമായണം' (മലയാളം 3D) മോര്‍ണിംഗ് ഷോ കാണാന്‍ പോയത് പതിവിന് വിപരീതമായി ടിക്കറ്റ് ബുക്ക് ചെയ്തിട്ടായിരുന്നു. ഒരുമാതിരി ഹിറ്റ് സിനിമകളേ ഞാന്‍ തിയറ്ററില്‍ പോയി കാണാറുള്ളൂ. സാധാരണ ഗതിയില്‍ അവിടെ മോര്‍ണിംഗ് ഷോ കാണണമെങ്കില്‍ 10 പേരേ ഒപ്പിക്കണം.
എന്നാല് ഇപ്രാവശ്യം തീയറ്റര്‍ ഏകദേശം നിറഞ്ഞിരുന്നു. അതും ജെന്‍സി പിള്ളേര്‍. ഞാന്‍ പ്രതീക്ഷിച്ചത് മുത്തശ്ശന്മാരേയും മുത്തശ്ശിമാരേയും കൊണ്ട് തിയറ്റര്‍ നിറയുമെന്നായിരുന്നു. എന്നാല്‍ മൊത്തം യഷിന്‍റെ പിള്ളേരായിരുന്നു. അവരെ നിരാശരാക്കാത്തവിധം ആദ്യത്തെ അരമണിക്കൂര്‍ തന്നെ തിയറ്റര്‍ കിടുങ്ങത്തക്കരീതിയിലുള്ള പ്രകടനമായിരുന്നു. ഒരു ടൈറ്റില്‍ കാര്‍ഡ് പോലും കാണിക്കാതെ നേരേ യുദ്ധത്തിലേക്ക്. രാവണനായി യഷിന്‍റെ പൂണ്ടു വിളയാട്ടം.
മൂലകൃതിയായ രാമായണത്തോട് നൂറു ശതമാനവും നീതിപുലര്‍ത്തിക്കൊണ്ട് ഒരു പക്കാ കമേഴ്സ്യല്‍ എന്‍റര്‍ടെയ്ന്മെന്‍റാണ് നിതേഷ് തിവാരി ഒരുക്കിയിരിക്കുന്നത്. ഒരു ഭക്തിപ്പടമൊന്നുമല്ല , അക്ഷരാര്‍ത്ഥത്തില്‍ ഹോളിവുഡിനെ വെല്ലുന്ന ഫാന്‍റസി ആക്ഷന്‍ എന്‍റര്‍ടെയ്നര് ആണിത്. എഐ ടെക്നോളജിയുടെ പൂണ്ടുവിളയാട്ടം എന്നു പറയാം. 'ദംഗല്‍, ഛിച്ചോറോ' തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് നിതേഷ് തിവാരി. തിരക്കഥ നിതേഷ് തിവാരി, ശ്രീധര്‍ രാഘവന്‍, നിര്‍മാണം യാഷിന്‍റെ മോണ്‍സ്റ്റര്‍ മൈന്‍ഡും നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസും ചേര്‍ന്നാണ്.
രാമനായി രണ്‍ബീര്‍ കപൂറും ലക്ഷ്മണനായി രവി ദുബൈയും സീതയായി സായി പല്ലവിയും വരുന്നു. ഇതില്‍ സായി പല്ലവിയുടെ റോള്‍ ഒരു മിസ് കാസ്റ്റിംഗ് ആയിപോയോ എന്ന് തോന്നിയെങ്കിലും അത് കാസ്റ്റിംഗിലെ ബുദ്ധിപരമായ ഇടപെടലായിരിക്കാം.
വ്യക്തിജീവിത്തതില് 'പോക്കുകേസ്' എന്ന് പേരുകേള്‍പ്പിച്ച നടിമാരെ ഒഴിവാക്കി ഒരു ക്ലീന്‍ ഇമേജ് നടിയെ സീതയായി കാസ്റ്റ് ചെയ്തതാവാം. അല്ലേല്‍ എവളാണോ സീത എന്ന പ്രേക്ഷകരുടെ ചോദ്യം വന്നേക്കാം.. നേരത്തേ അങ്ങനെ വന്നിട്ടുണ്ട്.
കൈകസിയായി ശോഭനയും മണ്ഡോദരിയായി കാജല്‍ അഗര്‍വാളും അഭിനയി്ക്കുന്നു. ദശരഥനായി അരുണ്‍ ഗോവിലും ജടായുവായി അനുപം ഖേറും വേഷമിട്ടിരിക്കുന്നു. ഹനുമാനായി സണ്ണി ഡിയോള്‍ എന്‍ഡ് ക്രഡിറ്റ് സീനില്‍ വന്നിട്ടുണ്ട്.









അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ