•  


    ഒരു ഹൈപ്പോക്ളോറൈറ്റും, കുറെ ഹൈപ്പര്‍ കോവിഡ് ചിന്തകളും


    ഒരു ഹൈപ്പോക്ളോറൈറ്റും, കുറെ ഹൈപ്പര്‍ കോവിഡ് ചിന്തകളും
    ണു വിമുക്തിക്കും ബ്ലീച്ചിങ്ങ്ങിനും മറ്റുമായി കാലാകാലങ്ങളായി ഉപയോഗിച്ചു് വരുന്ന ഒരു സാധാരണ രാസ പദാർത്ഥമാണ് സോഡിയം ഹൈപ്പോ ക്ലോറൈറ്റ്. കാസ്റ്റിക് സോഡാ ലായനിയിൽ കൂടെ ക്ലോറിൻ കടത്തിവിട്ടാണ് ഇതുൽപ്പാദിപ്പിക്കുന്നതു. ഇതിൽ ലയിച്ചിരിക്കുന്ന ആക്റ്റീവ് ക്ലോറിന്റെ (അതുമൂലം ആക്ടീവ് ഓക്സിജന്റെ) തോതനുസസരിച്ചാണ് ഇതിന്റെ ബ്ലീച്ചിങ് അല്ലെങ്കിൽ അണു വിമുക്തി കഴിവ് കല്പിക്കപ്പെടുന്നത്.
    ഇതിന്റെ രാസ സമവാക്യം താഴെ പറയും പ്രകാരമാണ്.
    ക്ഷാരം+ ക്ളോറിൻ == ഹൈപോക്ളോറൈറ്റ് + ഉപ്പ് + ജലം
    അണുനശീകരണത്തിനു ഹേതു ഇതിലെ ആക്റ്റീവ് ഓക്സിജനാണ്. അണു നശീകരണത്തിനു 1000ppm (1 ppm= പത്തു ലക്ഷത്തിൽ ഒന്ന്) മുതൽ 5000ppm(0.0005%) വരെ ആക്ടീവ് ഓക്സിജന്റെ സാന്ദ്രതയുള്ള ലായനികൾ മതിയാവുമെങ്കി ൽ, 3-8% വരെ സാന്ദ്രതയുള്ള ലായനി ബ്ലീച്ചിങ്ങ്ങിനു ഉപയോഗിക്കുന്നു. 12 % ലായനിയാണ് ജല ശുദ്ധീകരണത്തിന് മുനിസിപ്പാലിറ്റികൾ ഉപേയാഗിക്കുന്നതു.


    ഇതിന്റെ സ്ഥിരതക്കു ക്ഷാര ചുറ്റുപാട് ആവശ്യമായതിനാൽ .ക്ഷാരത്തോടു ചേർന്ന ലായനിയായിട്ടേ ഇത് ലഭിക്കൂ. മാത്രവുമല്ല ഇത് വിഘടിക്കുമ്പോൾ ഒരു ക്ഷാര തന്മാത്രയും സൃഷ്ടിക്ക്സ്പ്പ്ടുന്നു. അതിനാൽ ഇത് ഉപയോഗിക്കപ്പെടുന്ന പ്രതലങ്ങൾക്കെല്ലാം ദ്രവീകരണത്തിനുള്ള പ്രവണതയേറും എന്ന ഒരു ദൂഷ്യ വശം കൂടി ഇതിനുണ്ട്. .
    ഇത്തരം ഒരു ലായനി കൊറോണക്കെതിരായി മനുഷ്യന് കുത്തിവച്ചാൽ ......…………..
    പിന്നെ പുരിവാസമെന്തിന്നു വേണ്ടി "?(ദുരിതം പേറാൻ)…

    Prof.(Dr). C.P. Reghunadhan Nair
     ( Former Dy Director, VSSC,ISRO)
    KSCSTE EMERITUS SCIENTIST
    Department of Polymer Science and Rubber Technology
    Cochin University of Science and Technology
    Cochin 682 022
    Kerala,  India
    Ph.  91 – 484 2862378           
    mob no 9496020080
    email: cpr@cusat.ac.in


    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *