•  


    കഥ - പക്ഷികള്‍ ചേക്കേറുന്നിടം




    കഥ
    പക്ഷികള്‍ ചേക്കേറുന്നിടം

    ഇത്‌ സുഭദ്ര! ഇത്‌ സുഭ്രദയുടെ അമ്മ! സുഭദ്രയോടു ചേര്ന്നു നില്ക്കുന്ന കുട്ടി സുഭ്രദയുടെ ഇളയ അനുജത്തിയാണ്‌. ഇങ്ങേയറ്റം നില്‍ക്കുന്ന നരച്ച മീശക്കാരന്‍ സുഭ്രയുടെ അമ്മാവന്‍ ഭാസ്കരനാണ്‌. മരിചിട്ട് രണ്ടുവര്ഷമായി. സുഭ്രദയുടെ പിന്നില് നില്ക്കുന്ന പുള്ളിജംബറിട്ട സ്ത്രീ ദിവ്യേട്ത്തിയാണ്‌. പാവം! ന്നോട്‌ വല്യ സ്‌നേഹായിരുന്നു....ഇത്‌ കൊച്ചമ്മായി...രേണുകയുടെ മിഴികള്‍ ആര്ദ്രതയോടെ ശശാങ്കനുനേരെ നീണ്ടു. ശശാങ്കന്‍ വിവരണം മതിയാക്കി.

    സുഭദ്ര നല്ലവളായിരുന്നു...'

    ശശാങ്കന്‍ പഴകിനരച്ച കുടുംബ ഫോട്ടോ മേശവലിപ്പിനുള്ളില്‍ ഭദ്രമായി വച്ചു.

    ഇവിടെ ഇഷ്ടായോ?”

    ഒരുപാടിഷ്ടായി.”"

    നിക്കറിയാം നെനക്കിഷ്ടാവുന്ന്‌. ആരാ ഇഷ്ടപ്പെടാണ്ടിരിക്കാ..."

    ഇതിനെത്ര പഴക്കോണ്ട്‌?”"

    രേണുക ചോദിച്ചു.

    ശശാങ്കന്‍ ഒരു നിമിഷം ആലോചിച്ചു.

    ഒരഞ്ഞുറു വര്ഷം

    അഞ്ഞുറുവര്‍ഷോ?"”

    രേണുക ആശ്ചര്യപ്പെട്ടു.

    കോയമ്പത്തുരു നിന്നാ മതീന്ന്‌ അച്ഛന്‍ പറഞ്ഞപ്പോ അതാ നല്ലതെന്ന്‌ ആദ്യം ഞാനും നിരീച്ചു. ഇപ്പ തോന്ന്വാ ഇവിടെ വന്നില്ലായിരുന്നെങ്കില്‌ അതൊരു നഷ്ടായേനേന്ന്‌.

    രേണുക ഉത്സാഹത്തോടെ പറഞ്ഞു.

    ഞാനും സുഭദ്രയും ഏകദേശം ആറുമാസത്തോളം ഇവിടെ താമസിച്ചു. സുഭദ്രയെ കെട്ടിക്കൊണ്ടുവരണത്‌ തന്നെ ഈ വീട്ടിലേക്കാ. അന്ന്‌ഞങ്ങളെല്ലാവരും ഇവിടെയായിരുന്നു താമസം.

    ശശാങ്കന്‍ ഷര്ട്ടടഴിച്ചെടുത്ത്‌ മരച്ചുവരിലെ ആണിയില്ത്തുക്കി.

    ഈ തംബുരു നന്നായിരിക്കുന്നല്ലോ! ഇതിനു വളരെ പഴക്കവും തോന്നിക്കുന്നുണ്ട്‌.'

    രേണുക പൊടിപിടിച്ച തംബുരുവില്‍ ശ്രുതിയിട്ടു.

    ““സുഭ്രദ പാടുമായിരുന്നോ?”'

    ഉവ്വ്‌! സുഭ്രദ നന്നായി പാടുമായിരുന്നു. നന്നായി നൃത്തം ചെയ്യുമായിരുന്നു. അവള്‍ നന്നായി...

    ചുരുക്കത്തില്‍ സുഭദ്ര ഒരു സകലകലാവല്ലഭയായിരുന്നു!"

    അതുപറഞ്ഞ്‌ രേണുക ചിരിച്ചു.

    നീ കളിയാക്കുകയാണോ?”

    ശശാങ്കന്‍ ദേഷ്യപ്പെട്ടു.

    നിനക്ക്‌ സുഭദ്രയോടസുയയാണ്‌. നിനക്കറിയില്ല! അവള്‍ തനിതങ്കമായിരുന്നു."

    രേണുകയ്ക്ക്‌ വല്ലായ്മതോന്നി.

    ഈ തംബുരു അമ്മയുടേതായിരുന്നു. അമ്മയ്ക്ക്‌ വലിയ മുത്തശ്ശിസമ്മാനിച്ചതാണത്രേ! അമ്മയ്ക്കിഷ്ടമുള്ള ഒരു കീര്ത്തനമുണ്ട്‌ 'പാര്‍വതീവല്ലഭ പരമേശ്വരവിഭോ...' എന്നു തുടങ്ങുന്ന മനോഹരമായ ഒരുകീര്ത്തനം! സുദ്രദ അതുപാടുമായിരുന്നു. അമ്മയ്ക്ക്‌ ചിത്തദീനം മൂര്ച്‍‌ഛിക്കുമ്പോള്പോലും ആ കീര്ത്തനം സുഭദ്ര പാടിക്കേള്ക്കുമ്പോള്‍ അമ്മ പെട്ടെന്ന്‌ ശാന്തമാകും."

    ഈ മാളികയ്ക്ക്രെത മുറികളുണ്ട്‌?”
    സംസാരത്തെ മുറിച്ചുകൊണ്ട് രേണുക പെട്ടെന്ന്‌ ചോദിച്ചു.
    ശശാങ്കന്‍ അരിശമായി.
    എന്നാല്‍ അയാളതു പ്രകടിപ്പിക്കാതെ കിളിവാതിലിലൂടെ താഴെ ആറ്റിന്‍കരയിലേക്ക്‌ നോക്കിനിന്നു.
    ഹായ്‌ എത്ര മനോഹരമായിരിക്കുന്നു!"
    രേണുക പിന്നില്‍ വന്നുപറഞ്ഞു.
    ശശാങ്കന്‍ വീണ്ടും ഉത്സാഹത്തിലായി:
    വെയിലാറട്ടെ, ആറ്റിന്കരയില്‍ പോകണം. നീ വരുന്നോ? മുന്നു വര്ഷം  മുന്നം അതായത്‌ സുഭദ്രയ്ക്ക്‌ ദീനം തുടങ്ങുന്നതിന്‌ രണ്ടീസം മുമ്പാണ് ഞാനീ ആറ്റിന്കരയില്‍ അവസാനമായി നടന്നത്‌.സുഭദ്രയൊരിക്കലും ഈ ആറ്റിന്കരയില്‍ പോയിട്ടേയില്ല."
    ശശാങ്കന്‍ പറഞ്ഞു.

    ആറ്റിന്കരയിലേക്ക്‌ ഞാനും വരും.
    രേണുക ഉച്ചത്തില്‍ പറഞ്ഞു.
    ശശാങ്കന്‍ അവളെ സുൂക്ഷിച്ചുനോക്കി.
    എന്താണിങ്ങനെ നോക്കുന്നത്‌?"
    ഒന്നുമില്ല.

    ശശാങ്കന്‍ പതിയെ ചിരിച്ചു.
    സുഭദ്രയെ കല്യാണം കഴിച്ച്‌ ഈ വീട്ടിലേക്കു കൊണ്ടുവരുന്നതിനു മൂന്നു മാസം മുമ്പ് അമ്മയ്ക്ക്‌ ചിത്തദീനം തുടങ്ങി. ദീനം മൂര്ച്ഛിച്ചതൊക്കെ പെട്ടെന്നായിരുന്നു. പിന്നെ അമ്മയെ ശുശ്രുഷിക്കാന്‍ സൂഭ്രയുണ്ടായിരുന്നല്ലോ. അത്‌അമ്മയ്ക്കൊരാശ്വസമായിരുന്നു. പക്ഷേ സുഭദ്ര വന്ന് മുപ്പത്തിരണ്ടാംനാള്‍ അമ്മ....

    ഈ മാളികയ്ക്കൊരുവന്യമായ സൗന്ദര്യമാണ്‌."
    രേണുക ചുറ്റുപാടും തോര്ത്തു .
    നിന്നെപ്പോലെ.
    ശശാങ്കന്‍ അതുപറഞ്ഞപ്പോള്‍ രേണുകയുടെ മുഖം മങ്ങി.
    മാളികയുടെ ഇരുണ്ട മൂലകളില് നിന്നും വെളിച്ചം കയറാത്ത മേലാപ്പുകളില് നിന്നും പ്രാവുകളുടെ കുറുകല്‍ ഉയര്ന്നു . അത്‌ അകലങ്ങളില്നി ന്നുവന്ന്‌ മരച്ചുവരുകളില്‍ പ്രതിദ്ധ്വനിച്ച്‌ മാളികയാകെപെരുകിനിറഞ്ഞു. അപ്പോള്‍ മരച്ചുവരുകളില്നിന്ന്‌ ആത്മാവുകളിറങ്ങിവന്ന്‌ താളത്തിനൊപ്പിച്ച്‌ നൃത്തംചവിട്ടി.
    നൃത്തമാടുന്നവരില്‍ സുഭ്രദയുണ്ടായിരുന്നു. അമ്മയുണ്ടായിരുന്നു. പിന്നെ...
    ഈ വലിയ മാളികയില്‍ നമ്മള്‍ രണ്ടുപേരും മാത്രമാണെന്നോര്ക്കുമ്പോള്‍ ഭയംതോന്നുന്നു.””
    രേണുക ചങ്കിതയായി.
    എനിക്കങ്ങനെ തോന്നുന്നില്ലല്ലോ.
    ശശാങ്കന്‍ കുസൃതിയോടെ ചിരിച്ചു.
    ഈ ഏകാന്തതയില്‍..."
    ശശാങ്കന്‍െറ്റ ബാക്കി വാക്കുകള്‍ വികാരത്തിന്‍റെ നിറവില്‍ സാന്ദ്രമാക്കപ്പെട്ടു.
    രേണുകയുടെ മുഖം ചുവന്നു.
    പിന്നെ ശശാങ്കന്‍ രേണുകയെ...
    നോക്കൂ. ആറിപ്പോള്‍ മുഴുവനായി കാണാമെന്ന്‌ തോന്നുന്നു."
    രേണുക ശശാങ്കന്‍െറ കൈപിടിച്ച്‌ പറഞ്ഞു.
    അതെ ഇവിടെനിന്നു നോക്കുമ്പോള്‍ ആറ്‌ വളരെ ചെറുതായിരിക്കുന്നു.” '
    സുഭദ്രയുടെയും എന്‍െറയും അറപ്പുര ഈ നിലയിലായിരുന്നു. നല്ല കാറ്റുള്ളയിടം! തൊട്ടപ്പുറത്തെ മുറി ദിവ്യേട്ത്തി താമസിച്ചിരുന്നതാണ്‌.
    സുഭദ്രയ്ക്ക്‌ ദീനം തുടങ്ങിയപ്പോള്‍ സുഭ്രദയുടെ അമ്മ ദിവ്യേട്ത്തിയെ ഇവിടെക്കൊണ്ടുവന്നാക്കിയിട്ട്‌ പോയി. ദിവ്യേട്ത്തി പാവമായിരുന്നു. ദിവ്യേടത്തിയില്ലായിരുന്നെങ്കില്‍ സുഭ്രദ അവസാനനാളുകളില്‍...

    നോക്കു "രേണുകാ." ശശാങ്കന്‍ ദൂരേക്ക്‌ കൈചൂണ്ടി.

    രേണുകയെവിടെ? രേണുക ഇടനാഴിയുടെ അങ്ങേയറ്റത്തേക്ക്‌ നടക്കുകയാണ്‌.
    ശശാങ്കന്‍ അതുകണ്ടു.
    രേണുകാ
    ശശാങ്കന്‍ വിളിച്ചതുകേട്ട്‌ രേണുക തിരിഞ്ഞുനോക്കിയെങ്കിലും അവള്‍ ഒരു മന്ദസ്മിതത്തോടെ നേരെനടന്നു.

    രേണുകാ നില്ക്ക്!രേണുക അത്‌ ശ്രദ്ധിച്ചില്ല.

    ശശാങ്കന്‍ അവള്ക്ക് ‌ പിന്നാലെയോടിച്ചെന്നു.
    അതിനു മുമ്പേ രേണുക ഇടനാഴി തള്ളിത്തുറന്ന്‌ അകത്തുകയറി.
    ശശാങ്കന്‍ ഇടിവെട്ടേറ്റതുപോലെയായി.

    ആ മുറിപൂട്ടിയിരുന്നതാണല്ലോ?
    ശശാങ്കന്‍ സംശയിച്ചു.
    ശശാങ്കന്‍ ആ മുറിയിലേക്ക്‌ പാഞ്ഞുചെന്നു.
    രേണുക ഇവിടെ എന്തുചെയ്യുകയാണ്‌?
    മുറിയുടെ മൂലയിലെ വലിയ ഇരുമ്പുകൊളുത്തില്‍ കൊരുത്തിട്ട ഇനിയുംതുരുമ്പിക്കാത്ത ചങ്ങലയില്‍ രേണുക സ്വയം ബന്ധിക്കാന്‍ ശ്രമിക്കുകയായിരുന്നു.

    രേണുകാ നീയെന്താണി കാണിക്കുന്നത്‌?”

    ശശാങ്കന്‍ രേണുകയെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചു. അവള്ക്കു  മുന്നിരട്ടി ശക്തിയുണ്ടായിരുന്നു. രേണുക അയാളെ തള്ളി താഴെയിട്ടു.

    പൊടിപിടിച്ച വെടിപ്പില്ലാത്ത തറയില്‍ ശശാങ്കന്‍ മൂക്കുകുത്തി വീഴുന്നതുകണ്ട്‌ രേണുക പൊട്ടിച്ചിരിച്ചു.
    പിന്നെ ഗൗരവപ്പെട്ട ചങ്ങലകൊണ്ട്‌സ്വന്തം ദേഹത്തെ അവള്‍ കൊളുത്തിനോട്‌ ചേര്ത്തു കെട്ടി.

    രേണുകാ നിനക്കെന്തുപറ്റി?”

    ശശാങ്കന്‍ പരിഭ്രാന്തനായി.

    ചങ്ങലയുടെ സുരക്ഷയില്‍ ഊറ്റംകൊണ്ട്‌ രേണുക മറുപടി പറയാതെ പൊട്ടിച്ചിരിച്ചു.

    പാര്‍വതിവല്ലഭ പരമേശ്വരാവിഭോ
    ഇന്ദുശേഖര ഗിരീശ പന്നഗേന്ദ്ര..
    ശശാങ്കന് കണ്ണില്‍ ഇരുട്ടു നിറഞ്ഞു.
    രേണുക വികൃതമായ ചേഷ്ടകള്‍ കാണിച്ചു.

    ഈശ്വരാ! സുഭദ്രയും അമ്മയും... ഇനിയിപ്പോള്‍ രേണുകയും... ശശാങ്കന്‍ അതൊന്നും താങ്ങാനാവാതെ നിലത്ത് തളര്‍ന്നിരുന്നു.

    രേണുക അതുകണ്ട്‌ കൈകൊട്ടിച്ചിരിച്ചു.

    പിന്നെ അവള്‍ കാതോര്‍ത്തു

    ഇപ്പോള്‍ പ്രാവുകളുടെ സംഗീതമുയരും!

    അതുകേട്ട്‌ മരച്ചുവരുകളില്നി‍ന്ന്‌ നൃത്തംചെയ്യാന്‍ ആത്മാവുകളിറങ്ങിവരും!



    വിനോദ് നാരായണന്‍ (1997 ല്‍ മംഗളം വാരികയില്‍ പ്രസിദ്ധീകരിച്ച കഥ)
    വര: അനില്‍ നാരായണന്‍

    ആമസോണ്‍ പ്രസിദ്ധീകരിച്ച വിനോദ് നാരായണന്‍റെ ചെറുകഥാ സമാഹാരം ഉച്ചവെയിലില്‍ വനസ്ഥലി - ഒരു കൊലപാതകത്തിന്‍റെ കഥ  ഇവിടെ ക്ലിക്ക് ചെയ്യൂ






    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *