•  


    പ്രളയം 2019 ന്‍റെ ഇരകള്‍


    ഈ പ്രളയത്തിന്‍റെ നടുക്കുന്ന ഓര്‍മയായി മാറി ലിനു. കോഴിക്കോട് ചെറുവണ്ണൂരില്‍ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരണപ്പെട്ട ലിനുവിന് പ്രണാമം.  പ്രളയം വീടിനെ വെള്ളത്തിലാഴ്ത്തിയപ്പോള്‍ വീട് വിട്ട് ക്യാംപില്‍ താമസിക്കുന്നതിനിടെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതായിരുന്നു ലിനു.

    അച്ഛനും അമ്മയും സഹോദരങ്ങളും ഉള്‍പ്പെടെ എല്ലാവരും ഒരുവീട്ടിലാണ് കഴിഞ്ഞത്. വീട് മഴയെടുത്തപ്പോള്‍ സമീപത്തെ സ്‌കൂളിലെ ദുരിതാശ്വാസ ക്യംപിലേക്ക് ഇവര്‍ മാറി. ഇവിടെ നിന്നാണ് ലിനുവും കൂട്ടരും സേവാഭാരതിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്.


    കൂട്ടുകാരുമൊത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ കൂട്ടം തെറ്റി. മണിക്കൂറുകള്‍ക്ക് ശേഷം ജീവനറ്റ ശരീരമാണ് കാണുന്നത്. മരണം താങ്ങാനുള്ള കരുത്ത് മാതാപിതാക്കള്‍ക്ക് ഇല്ലായിരുന്നു. ദുരിതാശ്വാസ ക്യാംപില്‍ പൊതുദര്‍ശനത്തിന് വച്ച മകന്‍റെ ചേതനയറ്റ ശരീരം കണ്ട് അമ്മ ബോധരഹിതയായി. ഇപ്പോഴും ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ അമ്മയ്‌ക്കോ, ബന്ധുക്കള്‍ക്കോ സാധിച്ചിട്ടില്ല. മഴ കുതിര്‍ത്ത സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകാന്‍ അവര്‍ക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. നടന്‍ മോഹനലാല്‍ ലിനുവിന്‍റെ കുടുംബത്തിന് വീട് വച്ചുനല്‍കുമെന്ന് പറഞ്ഞിട്ടുണ്ട്. നടന്‍ ജയസൂര്യയും സഹായവുമായി അദ്ദേഹത്തിന്‍റെ വീട്ടിലെത്തിയിരുന്നു.


    കേരളത്തില്‍ പ്രളയം തനിയാവര്‍ത്തനമായി മരണനടനമാടുകയാണ് വര്‍ഷം തോറും. ഇത്തവണ വടക്കന്‍ കേരളത്തിലെ വയനാട്ടിലും മലപ്പുറത്തുമുണ്ടായ ഉരുള്‍പൊട്ടലാണ് നിരവധിപേരുടെ ജീവന്‍ അപഹരിച്ചത്. കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നൂറ് കടന്നിരിക്കുന്നു. മരണപ്പെട്ട എല്ലാവര്‍ക്കും ആദരാഞ്ജലികള്‍. നദികളുടെയും ഡാമുകളുടേയും ആഴം കൂട്ടി നീരൊഴുക്ക് ശരിയായ രീതിയിലാക്കുന്നതിനും പാറഖനനം നിയന്ത്രിച്ച് ഉരുള്പൊട്ടലും കുന്നിടിയലും ഇല്ലാതാക്കുകയും വേണം. സര്‍ക്കാര്‍ കര്‍ശനനടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കണം.

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *