•  


    സ്വര്‍ണം ഇപ്പോള്‍ സുരക്ഷിത നിക്ഷേപമാണോ?


    സ്വര്‍ണം ഇപ്പോള്‍ സുരക്ഷിത നിക്ഷേപമാണോ?
    സ്വര്‍ണനിരക്ക് പവന് 26000 പിന്നിട്ടിരിക്കുന്നു. ഇത്രയും ഭീമമായ തുകയ്ക്ക് സ്വര്‍ണം നിക്ഷേപമായി വാങ്ങുന്നത് സുരക്ഷിതമാണോ അല്ലയോ. ചില കണക്കുകള്‍ നമുക്ക് പരിശോധിക്കാം. ഒരാള്‍ ഈയിടെ ഭാര്യയുടെ കുറച്ച്സ്വര്‍ണ്ണം വിൽക്കാൻ അത് വാങ്ങിയ ജ്വല്ലറിയിൽ പോയി. കാര്യം പറഞ്ഞപ്പോള്‍
    ആദ്യം അവരു പറഞ്ഞു അവരുടെ സ്വർണ്ണമല്ല എന്ന്

    പിന്നീട് അദ്ദേഹം ബില്ലും സ്വർണ്ണത്തിലെ മാർക്കും കാണിച്ചുകൊടുത്തു. അപ്പോൾ പറയുകയാണ് സ്വർണ്ണം തിരിച്ചു വാങ്ങുന്നത് തൽക്കാലം നിർത്തിയിരിക്കുയാണെന്ന്

    പിന്നീടുള്ള സ്വര്‍ണം കൂലങ്കഷമായി പരിശോധിച്ചതിനു ശേഷം തിരിച്ചെടുക്കാമെന്ന് പറഞ്ഞു.
    എന്നാൽ ഒരു കണ്ടീഷൻ 'ചെക്ക് 'മാത്രമേ തരു പണം തരില്ലാ എന്ന്
    ചെക്ക് എപ്പോൾ മാറാമെന്ന് ചേതിച്ചപ്പോൾ ഒരു മാസം കഴിഞ്ഞേ പണം ലഭിക്കുകയുള്ളു എന്ന്.

    ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് .പലരും സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നത്. അവരില്‍ പലരും ധരിച്ചു വച്ചിരിക്കുന്നത്, എപ്പോള്‍ വേണമെങ്കിലും ആവശ്യം വരുമ്പോള്‍ അത് വിറ്റ് ഏതാണ്ടൊക്കെ ചെയ്യാമെന്നാണ്. മണ്ടത്തരം എന്നല്ലാതെ എന്തു പറയാൻ.


    സ്വര്‍ണ്ണക്കടകളില്‍ നിന്ന് പൊതുവേ സ്വര്‍ണ്ണം വാങ്ങിക്കാം എന്നല്ലാതെ അത് വില്‍ക്കുവാന്‍ സാധ്യമല്ല. വേണമെങ്കില്‍ കുറച്ചു കാശും കൂടി അങ്ങോട്ട്‌ കൊടുത്തു വേറെ മാറ്റിയെടുക്കാം. സ്വര്‍ണ്ണം വില്‍ക്കാന്‍ പറ്റിയ കടകള്‍ അന്വേഷിച്ചു നിങ്ങള്‍ നടക്കുകയാണോ. ആരും അങ്ങനെ ഒരു കട നടത്തുന്നില്ല എന്ന് സ്വര്‍ണ്ണം വാങ്ങുന്ന മണ്ടന്മാര്‍ അറിയുന്നില്ല. ബാങ്കുകളില്‍ ചെന്നാലും അവര്‍ പണയമായി മാത്രമേ സ്വര്‍ണം സ്വീകരിക്കുകയുള്ളൂ.അതും യഥാര്‍ഥ വിലയുടെ വെറും അറുപതു ശതമാനം മുതല്‍ എഴുപതു ശതമാനം വരുന്ന പൈസ മാത്രമേ അവര്‍ അതിനു വിലമതിക്കയുള്ളൂ. വേണമെന്നുള്ളവര്‍ക്ക് അതും മേടിച്ചു ഒന്നും മിണ്ടാതെ സ്ഥലം വിടാം. പിന്നീട് നോട്ടീസ് അയച്ചാലും തിരിച്ചെടുക്കാന്‍ ചെല്ലതിരുന്നാല്‍ മതി. പറഞ്ഞു വന്നത്, ഈ സുരക്ഷിത നിക്ഷേപം കൊണ്ട് അപ്പോള്‍ ആരാണ് കൊള്ളലാഭം ഉണ്ടാക്കുന്നത്.

    ചില കണക്കുകള്‍ നോക്കാം.
    ഒരു പവന്‍ സ്വര്‍ണ്ണം (22ct )- വില -Rs .26 ,7500
    പണിക്കൂലി : 4 % മുതല്‍ 32 % വരെ (കല്യാണം കഴിക്കാന്‍ വരുന്നവരെ പിഴിയാന്‍ ആണ് ഈ 32 % കണക്ക്. 4 % കൊടുത്താല്‍ പണ്ടത്തെ വല്യമ്മമാരുടെ കയ്യിലെ ഫാഷന്‍ അനുസരിച്ചുള്ള പ്ലയിന്‍ വളകളും മറ്റും കിട്ടുമായിരിക്കും. ഇന്നത്തെ കാലത്ത് അതാര് വാങ്ങാന്‍?അത് കൊണ്ട് ഈ നാലിന്‍റെ പ്രയോജനം ആര്‍ക്കും ലഭിക്കില്ല എന്ന് ചുരുക്കം)
    32 % ഒക്കെ പോട്ടെ. നമുക്കൊരു 20 % ആവറേജ് ആയി ഒരു പവന്‍ സ്വര്‍ണ്ണം വാങ്ങാന്‍ എത്ര രൂപ ആവുമെന്ന് നോക്കാം
    23 ,000 + 32 % = Rs .33 ,360 ഇനി നിങ്ങളുടെ ഭാര്യയോടുള്ള സ്നേഹം പ്രകടിപ്പിക്കുവാനുള്ള നിശ്ചയദാര്‍ട്യത്തോടെ പിറ്റേന്ന് തന്നെ ആ സ്വര്‍ണം കൊടുത്ത് പുതിയ ഒരു മോഡല്‍ സ്വര്‍ണം വാങ്ങാന്‍, അടുത്ത് കണ്ട ഒരു സ്വര്‍ണ്ണക്കടയില്‍ ഒരു കാമുകന്‍റെ ആവേശത്തോടെ ചാടിക്കയറി എന്നിരിക്കട്ടെ.
    പവന്‍റെ വില പഴയത് പോലെ Rs. 23 ,000 തന്നെ. പക്ഷെ നിങ്ങളുടെ കയ്യില്‍ ഇരിക്കുന്നത് വെറും 22 ct സ്വര്‍ണ്ണം ആയതു കൊണ്ട് 4 % ആദ്യം തന്നെ കുറയക്കും. അതായതു നിങ്ങളിന്നലെ Rs .33 ,360 കൊടുത്തു വാങ്ങിയ സ്വര്‍ണ്ണത്തിന്‍റെ ഇന്നത്തെ മതിപ്പ് വില വെറും Rs . 22 ,080 . ബാക്കി Rs .11,280 ഒറ്റ ദിവസം കൊണ്ട് ഗോവിന്ദ!.
    ഇനി അത് കൊടുത്തു നിങ്ങളിന്നു ഒരു പവന്‍റെ പുതിയ മോഡല്‍ സ്വര്‍ണ്ണം വാങ്ങാന്‍ വന്നിരിക്കുകയാണല്ലോ? അതിന്‍റെ വില നേരത്തെ പറഞ്ഞത് പോലെ 20 % പണിക്കൂലി കൂടി ചേര്‍ത്താല്‍ പിന്നെയും 23 ,000 + 32 % = Rs .30 ,360 . നിങ്ങള്‍ അങ്ങോട്ട്‌ കൊടുക്കാന്‍ പോകുന്ന നിങ്ങളുടെ കയ്യിലുള്ള സ്വര്‍ണ്ണത്തിന്‍റെ മതിപ്പ് വില Rs . 22 ,080 . ബാക്കി അടയ്ക്കേണ്ട തുക പിന്നെയും Rs. 11 ,280 !!!
    ഇനി കടയുടെ പുറത്തിറങ്ങി ചിന്തിക്കൂ.
    നിങ്ങളുടെ കയ്യില്‍ ഇപ്പോള്‍ എന്തുണ്ട്? ഉത്തരം: ഒരു പവന്‍ സ്വര്‍ണ്ണം.
    ഇന്നലെയും ഇന്നുമായി നിങ്ങള്‍ അതിനു വേണ്ടി ചിലവാക്കിയത് എത്ര? ഉത്തരം: ഇന്നലെ Rs .33 ,360 + ഇന്ന് Rs .11,280. മൊത്തത്തില്‍ Rs . 44,640 ഇപ്പോള്‍ നിങളുടെ കയ്യില്‍ ഇരിക്കുന്ന പുതിയ ഒരു പവന്‍ സ്വര്‍ണ്ണത്തിന്‍റെ മതിപ്പ് വില എത്ര? ഉത്തരം: പിന്നെയും Rs . 22 ,080 അപ്പോള്‍ Rs . 44,640 - Rs . 22 ,080 = Rs 22,560 രണ്ടു ദിവസം കൊണ്ട് സുരക്ഷിതമായി എവിടെ നിക്ഷേപിക്കപ്പെട്ടു? ഉത്തരം: സ്വര്‍ണക്കട മൊതലാളിയുടെ കീശയില്‍.


    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *