ഭൂമിയില്‍ മനുഷ്യന്‍ ഉണ്ടായതിന് ശേഷമാണ് ദൈവം ഉണ്ടായത് എന്നാണ് ശാസ്ത്രം പറയുന്നത്. ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്ന് മതവാദികള്‍ പറയുന്നു. എന്തായാലും ഭൂമിയില്‍ പുരാതനമായി സംജാതമായ പല സംസ്കാരങ്ങളും ദൈവങ്ങളില്‍ അധിഷ്ഠിതമായിരുന്നു. ആ വിശ്വസത്തെ ചുറ്റിപറ്റി മതങ്ങളും രൂപം കൊണ്ടു. മനുഷ്യനെ ഭയപ്പെടുത്തിയ പലതിനേയും അവന്‍ ദൈവങ്ങളായി ആരാധിക്കാന്‍ തുടങ്ങി. കാറ്റ്, ഇടിമിന്നല്‍, സര്‍പ്പം,അഗ്നി, ജലം തുടങ്ങിയവയെ പ്രതിനിധാനം ചെയ്ത് ദൈവതകള്‍ സൃഷ്ടിക്കപ്പെട്ടു. ഇപ്പോള്‍ സാത്താന്‍ എന്ന് പരക്കെ അറിയപ്പെടുന്ന ദൈവം കൊമ്പുള്ള യൂറോപ്യന്‍ കെനറ്റിക് ദൈവമായിരുന്ന സെര്‍ന്നുന്നോസ് ആയിരുന്നത്രേ. ക്രിസ്ത്യാനികള്‍ ഈ രാജ്യങ്ങളില്‍ അധിനിവേശം സ്ഥാപിച്ചപ്പോള്‍ ശത്രുദൈവത്തെ എതിരാളിയായ സാത്താന്‍ ആക്കിയതാണത്രേ. അങ്ങനെ രസകരമായ ദൈവചരിത്രമാണ് ഇവിടെ പറയുന്നത്.
ബാല്‍
ഇപ്പോള്‍ സിറിയ എന്ന രാജ്യത്ത് 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് പരക്കെ ആരാധിക്കപ്പെട്ട ദൈവം മരിച്ചു പോയിട്ട് വര്‍ഷങ്ങള്‍ കഴിഞു. മഴ - വിളവെടുപ്പിന്റെ ദൈവം ആയിരുന്നു ബാല്‍.
ഏല്‍
റാസ്മറായിലെ ( സിറിയ) യിലെ മറ്റൊരു പ്രബല ദൈവമായിരുന്നു ഇതും. ഇൗ ഏല്‍ ദൈവത്തിന്റെ പല സ്വഭാവവും ചേര്‍ന്നാണ് പിന്നീട് യഹോവ ഉണ്ടായത്. ബൈബിളിലെ സങ്കീത്തനങ്ങളിലുളള പല സ്തുതികളും ഏല്‍ ദൈവത്തിന്റെ സ്തുതികള്‍ ആയിരുന്നു. ഏലാഹിം എന്ന പേര് ഉത്ഭവിച്ചത് ഏല്‍ ദൈവത്തില്‍ നിന്നായിരുന്നു.
ആറ്റെന്‍
പ്രാചീന കാലത്തെ അഖ്നാത്തോന്‍ രാജാവ് ആറ്റെന്‍ ആണ് ഏക ദൈവം എന്ന് പ്രഖ്യാപിക്കുകയുണ്ടായി.
ഓസിറസ്
ക്രിസ്തുവിനോട് സാമ്യമുളള ഒരു ദൈവമായിരുന്നു ഓസിറസ്. സഹോദരന്‍ സേത്ത് ചതിച്ച് കൊന്ന് നൈല്‍ നദിയിലൊഴുക്കി. ഓസിറസിന്റെ ഭാര്യ ആയ ഐസിസ് ദൈവമായിരുന്നു .ഓസിറസിന്‍റെ മരണം, ഉയര്‍പ്പ് ഒക്കെ ആഘോഷിക്കപ്പെട്ടിരുന്നു.
സ്യൂസ്
2500 വര്‍ഷങ്ങള്‍ക്ക് മുന്പ് ഹോമറിന്റെ ( ഇലിയഡ് ഒഡീസി) കാലഘട്ടത്തിലെ അതിശക്തനായ ദൈവമായിരുന്നു സ്യൂസ്. ഒളിംബസ് പര്‍വ്വതത്തിന് മുകളില്‍ (ശിവപാര്‍വ്വതിയേ പോലെ) ഭാര്യ ഹീരയുമൊന്നിച്ചായിരുന്നു വസിച്ചിരുന്നത്. പോസിഡോണ്‍ - സമുദ്ര ദേവത, ഡെമററന്‍ - കൃഷി ദേവത, അപ്പോളോ - പ്രകാശ ദൈവം, ആല്‍ത്തെമിസ് - വന ദൈവം, അഫ്രൈഡൈററ് - കാമ ദൈവം, ഹെര്‍മസ് - വാണിജ്യ ദൈവം, അഥേന - യുദ്ധ ദേവത, ഹെസ്ററിയ - കുടുംബ ദേവത തുടങ്ങിയവ ഒക്കെ ഇന്ത്യന്‍ ദേവതമാരുടെ റോള്‍ മോഡല്‍സ് ആയിരുന്നു. റോമാക്കാര്‍ അവരുടെ പേര് മാററി സ്യൂസ് - ഡയൂസ് പീററര്‍ ( പിന്നീട് ജൂപ്പിററര്‍) ഹീരാ - ജൂണോ, അഥേന - മിനര്‍വ്വാ, മാര്‍സ്, മെര്‍ക്കുറി, ഡയാന, ബാക്കസ്, എന്നിവ ആക്കി മാററി ആരാധിച്ചിരുന്നു. റോമാ സാമ്രാജ്യത്തിലെങും ഇവരുടെ ക്ഷേത്രങ്ങള്‍ സ്ഥാപിക്കപ്പെട്ടിരുന്നു.
ബെലിനസ്
യൂറോപ്പിലെ പ്രബലനായ ദൈവം. മെയ് 10 ാം തിയതി ബെനലസിന്റെ അഗ്നി ഉത്സവം ആഘോഷപരമായി കൊണ്ടാടിയിരുന്നു.
സെര്‍നുന്നോസ്
കൊംബുളള യൂറോപ്യന്‍ കെനടിക് ദൈവമായിരുന്നു ഇത്. കൃസ്തുമതം രാജ്യങ്ങള്‍ പിടിച്ചെടുത്തപ്പോള്‍ ശത്രുക്കളുടെ ഇൗ ദൈവം സാത്താന്‍ ആയി മാറി
എപോണ
യൂറോപ്പിലെ കുതിരക്കാരുടെ കുല ദൈവം. യുറോപ്പിലെ കാഴ്ചബംഗ്ളാവിനെ അലംന്കരിക്കുന്നുണ്ട് ഇൗ പ്രബല ദൈവം.
ലുഗൂസ്
കലകളുടെ ദൈവം ആണ് ലുഗ്ദുസ്, ഫ്രാന്‍സിലെ ലിയോന്‍, ലെഡൗന്‍, ലാവോന്‍, ഹോളണ്ടിലെ ലൈഗ്നിററ്സ് എന്നീ പേരുകള്‍ ഇൗ ദൈവത്തോട് ബന്ധപെട്ടതാണ്. കൃസ്ത്യാനികള്‍ ഇൗ ദൈവങ്ങളുടെ ആരാധനാലയങ്ങളൊക്കെ പളളികളാക്കി മാററി.
നര്‍ദോസ് യെര്‍ഡോ
നദിദേവത, യുദ്ധ ദേവത എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്നു.
ഒഗ്മിയോസ്
അയര്‍ലന്റുകാരുടെ ദൈവം. മരിച്ചവരുടെ മാര്‍ഗ്ഗദര്‍ശി. നിരവധി കവികള്‍ ഇൗ ദൈവത്തെ കുറിച്ച് രചനകള്‍ നടത്തിയിരുന്നു.
സുസെല്ലസ്
അധേലോകത്തിന്റെ ദൈവം
ടര്‍ണിസ്
ഇടിമിന്നലിന്റെ ദൈവമായി ഇന്ദ്രനെപ്പോലെ ആരാധിച്ചിരുന്നു.ആയിരക്കണക്കിന് ആരാധനാലയങളാണ് ഇൗ ദൈവങ്ങള്‍ക്ക് ഉണ്ടായിരുന്നത്.
അല്‍-മനാത്ത്
മക്കയില്‍ നിന്നും മദീനയിലേക്ക് വരുന്നഴിക്ക് കുദായത്ത് എന്ന സ്ഥലത്തായിരുന്നു അല്‍ - മനാത്ത് എന്ന ദൈവം ഉണ്ടായിരുന്നത്. ഈ ദേവതയുടെ ചുവടുപിടിച്ചാണ് അള്ളാഹു ഉണ്ടാകുന്നത്. അവസ് -ഹിജറസ് തുടങിയ ഗോത്രങളാണ് ആരാധിച്ചിരുന്നത്. മക്കയിലെ ക അബയില്‍ പഴയകാലത്ത് അല്‍-മനാത്തിന്‍റെ പ്രതിഷ്ഠ ഉണ്ടായിരുന്നതായി കാണുന്നു. മറ്റ് പല ദേവതകളുടെ പ്രതിഷ്ഠകളും അവിടെ ഉണ്ടായിരുന്നു. ഒരു കല്ല് മാത്രം നിര്‍ത്തി ബാക്കിയെല്ലാം മുഹമ്മദ് നബി നശിപ്പിച്ചു.
അല്‍-ഉസ്സ
ശക്തിയുടെയും അധികാരത്തിന്റെയും ദൈവമായിരുന്നു അല്‍ - ഉസ്സ .മക്കയില്‍ നിന്നും തായ്ഫിലേക്കുളള വഴിയിലായിരുന്നു ഇൗ ദൈവങളുടെ ആരാധനാലയങ്ങള്‍. കുറൈഷി, ബുസാ ഘര്‍മ്, കിനാറ, ബലി, സ്കിഫ് തുടങിയ ഗോത്രമതങ്ങള്‍ ഇവരെ ആരാധിച്ചിരുന്നു. മുന്‍ധീര്‍ നാലാന്‍റെ കാലത്ത് 400 മനുഷ്യരെ വരം ഇൗ ദൈവങ്ങള്‍ക്ക് ബലി അര്‍പ്പിച്ചിരുന്നു. അല്‍ -ഉസ്സയുടെ സഹോദരന്‍ അസ്സീസും ദൈവമാണ്.
അല്‍-ലാത്ത്
തായിഫിനടുത്തുളള വജ്ജ എന്ന സ്ഥലത്തായിരുന്നു ഇൗ ക്ഷേത്രം. അളളാഹുവിന്‍റെ വരവിന് ശേക്ഷം അല്‍ ലാത്ത്, അല്‍ ഉസ്സ, അല്‍മനാത്ക് എന്നിവര്‍ അളളാഹുവിന്റെ പെണ്‍മക്കളാണന്ന് ഒരു ബഹുദൈവവിശ്വാസം നിലനിന്നിരുന്നു. മുഹമ്മദ് നബി ഇൗ വിശ്വാസത്തെ വിമര്‍ശിക്കുന്നുമുണ്ട് .
ഹൂബര്‍
ക-അബയിലെ ഗൂഗൈ എന്ന സ്ഥലത്ത് ഉണ്ടായിരുന്ന ദൈവം ആണിത്. സൂര്യപ്രതിഷ്ഠയോടൊപ്പം ഹൂബലിനെയും ആരാധിച്ചിരുന്നതായി പറയപ്പെടുന്നു .
വരുണന്‍
ഋഗ്വേദത്തിലെ അതിശക്തിമാനായ ദൈവമായിരുന്നു വരുണന്‍. ഋഗ്വേദം നാലാം മണ്ഡലതിത്തില്‍ 42 ാം സുക്തത്തില്‍ പറയുന്നു ' ഞാന്‍ രാജാവാണ്. ലോകം എന്റേതാണ്. ദേവന്മാര്‍ എന്റെ കീഴെയാണ്. എല്ലാവര്‍ക്കും ജീവന്‍ നല്‍കിയതും ഞാനാണ്. എല്ലാ സൃഷ്ടിയും എന്റേതാണ്. വരുണന് ഇപ്പോള്‍ പ്രമുഖദൈവസ്ഥാനമില്ല.
ഇന്ദ്രന്‍
എല്ലാ വേദങ്ങളിലെയും പ്രമുഖദൈവം ഇന്ദ്രനാണ്. ഇൗ ദൈവം കൂടി കാലഹരണപ്പെട്ടു
അഗ്നി, ഉഷസ്സ്,സൂര്യന്‍,ചന്ദ്രന്‍, അശ്വികള്‍, സോമന്‍, മരുത്തുക്കള്‍ ഇവയും മരിച്ച് പോയ പ്രബല ദൈവങളാണ്. ഇവരെയൊക്കെ ആരാധിക്കുന്നവര്‍ ഇല്ലന്ന് പറയാം
ശിവനെ പററി ഒരു സ്തുതിപോലും ഋഗ്വേദത്തിലില്ല. ലിംഗപൂജ ഋഗ്വേദം അറിയുന്നില്ല. വേദങ്ങളിലോ ഉപനിഷത്തുകളിലോ അവതാരങ്ങളേ ഇല്ല. ബിസി 4ന് മുമ്പ് കൃഷ്ണന്‍ ദൈവമേ അല്ല. ബ്രഹ്മാവിന് ക്ഷേത്രങ്ങള്‍ ഇല്ലന്ന് തന്നെ പറയാം. മാടന്‍ ചാത്തന്‍,കുറത്തി തുടങ്ങിയ ദൈവങ്ങള്‍,1936 ക്ഷേത്രപ്രവേശനവിളംബരത്തോടെ കാലം പൂകിയ മട്ടാണ് .
വളരെ കുറച്ച് ദൈവങ്ങളെ മാത്രമേ ഇവിടെ പരാമര്‍ശിച്ചിട്ടുള്ളൂ. തീവ്രമായി മതത്തെ വിശ്വസിക്കുന്നവരെ ഇത് വേദനിപ്പിച്ചേക്കാമെങ്കിലും ചരിത്രം പറയുന്ന സത്യങ്ങള്‍ തള്ളിക്കളയാന്‍ കഴിയില്ല. മതത്തിന്‍റെ പേരില്‍ നടത്തുന്ന അക്രമങ്ങള്‍ നിരര്‍ത്ഥകമാണ്. ഇതില്‍ ചില ദേവതകളുടെ നിലനില്‍പ് തന്നെ അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതാണെന്ന് തെളിവുകള്‍ സഹിതം സമര്‍ത്ഥിക്കാന്‍ കഴിയും. മെസപൊട്ടേമിയസ ബാബിലോണിയ, ഈജിപ്ത്, ഇന്ഡ്യ ഇവിടങ്ങളിലെ അഭൗമ സാന്നിധ്യങ്ങള്‍ തെളിവായി ചൂണ്ടിക്കാണിക്കാം. അതിനര്‍ത്ഥം അന്യഗ്രഹജീവികള്‍ മതങ്ങളുടെ രൂപത്തില്‍ ഇപ്പോഴും മനുഷ്യനെ ഭരിച്ചുകൊണ്ടിരിക്കുന്നു എന്നാണ്. ആ തെളിവുകള്‍ മറ്റൊരു ലേഖനത്തില്‍.
(പല അറിവിടങ്ങളേയും അവംലബിച്ചിട്ടുണ്ട്.)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ