ക്രിസ്ത്യാനികളുടേതായി പറയുന്ന കടമറ്റം സമ്പ്രദായ രീതികള്‍ കടമറ്റത്തച്ചന്‍ ഗോത്രവര്‍ഗ്ഗക്കാരുടെ അടുത്തുപോയി പഠിച്ചതാണെന്നും ക്രിസ്ത്യന്‍ രീതികളല്ല എന്നും പറയുന്നു. പക്ഷേ അതിന്‍റെ മന്ത്രം തുടങ്ങുന്നത് ഇങ്ങനെയാണ് - ഓം ചുത്തമാന കുരിശെ, ഉന്നടയാളത്തിനാല്‍ ശത്രുക്കളെന്മേല്‍ വരുവാതെ കാത്തുക്കോ, പിതമഹന്‍ രാവു വന്താലും ഇരുട്ടു വന്താലും മേലടിപ്പെടാതെ കാത്തുക്കോ കര്‍ത്താനെ മണ്ണില്‍ പിറന്ന ശീലുവൈ...ഇതില്‍ യേശുവും കുരിശുമൊക്കെയാണ് വരുന്നത്. കേരളത്തിലെ ദ്രാവിഡ ദുര്‍മന്ത്രവാദ രീതികളെ, അതിന്‍റെ ദുഷിച്ച വശങ്ങളെ മാറ്റി നിര്‍ത്തി പരിശോധിച്ചാല്‍ അവ നമ്മുടെ ഫോക് ലോര്‍ സംസ്കൃതിയുടെ പൈതൃക സമ്പത്താണെന്ന് മനസിലാകും. അതിന്‍റെ സാഹിത്യം, സംഗീതം, ചിത്രകല (കോലം - യന്ത്രമെഴുത്ത്) എല്ലാം ശാസ്ത്രീയമായി പഠനവിധേയമാക്കേണ്ടതാണ്. ഡോ. എം.വി. വിഷ്ണു നമ്പൂതിരി, ആചാര്യ എം. ആര്‍. രാജേഷ് തുടങ്ങിയ പണ്ഡിതര്‍ ഈ ശാഖയിലെ ഗവേഷണത്തില്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. സര്‍ക്കാരിന്‍റെ ഫോക് ലോര്‍ വിഭാഗത്തിന്‍റെ ശ്രദ്ധകൂടി ഇതില്‍ പതിയേണ്ടതാണ്. ഇതിലെ അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും മാറ്റി നിര്‍ത്തി കലയെ അരിച്ചെടുക്കണം. കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ