ഇപ്പോള്‍ എല്ലാവരുംആഹ്വാനം
ചെയ്യുന്നത്
പ്ലാസ്റ്റിക്കിനെതിരെ
ഗദഎടുക്കുവാന്‍ ആണല്ലോ . പ്ളാസ്റ്റിക് എന്താണെന്നോ,എന്തിനാണെന്നോ
പൂര്‍ണ്ണമായി മനസ്സിലാക്കാതെ അന്ധമായ ചില വിരുദ്ധ
ധാരണകളുടെ
അടിസ്ഥാനത്തില്‍ പത്ര-മാധ്യമങ്ങളുടെ
ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഇത്തരം
ആഹ്വാനങ്ങള്‍ എത്രമാത്രം യുക്തിസഹമാണ്
എന്ന്
ആഹ്വാനം
നടത്തിയവര്‍ തന്നെ ആലോചിക്കേണ്ടതായിരുന്നു.
.പ്ളാസ്റ്റിക്കിനെ
ഒരു
വര്‍ഗശത്രുവായി പ്രഖ്യാപിക്കുന്നതിന് മുന്നേ
അതിന്റെ
ചില
നല്ല
വശങ്ങള്‍ കാണാതെ പോയി എന്നതാണ്
വാസ്തവം.
വര്ജിക്കേണ്ടത
പ്ലാസ്റ്റിക്കിനെയാണോ
അതോ
അവയെ
ദുര്‍ വിനിയോഗം ചെയ്യേണ്ടവരെയോ,
എന്നൊന്നാലോചിക്കുന്നത്
നന്നായിരിയ്ക്കും.
.പ്ളാസ്റ്റിക്കിനെകാരണമറിയാതെ കണ്ണടച്ച് എതിര്‍ക്കുക
എന്നത്
ഇന്നത്തെ
ഒരു
ശൈലിയായി
മാറിയിട്ടുണ്ട്.
അബദ്ധ-ജഡിലമായ
ചില
മിഥ്യ-ധാരണകളില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്
ഇതെല്ലാം
എന്ന്
പറയാതെ
തരമില്ല.
അച്ചടിമാധ്യമങ്ങള്‍ നിരസിച്ച ഈലേഖനം
കട്ടന്‍ ചായ ഓണ്‍ലൈന്‍
മാഗസിനിലൂടെ
പ്രകാശിപ്പിക്കാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ഥ്യം പ്രകടിപ്പിക്കട്ടെ, പ്രസദ്ധീകരിച്ചവരോട് നന്ദിയും.
ഇന്ന്, പാല്‍ മുതല്‍ എന്തിനു, ചാരായം
വരെ
പാക്ക്
ചെയ്യാനും,
ഭാരം
കുറഞ്ഞ ഗൃഹോപകരണങ്ങളും, വാഹന ഭാഗങ്ങളും, ദൈനം ദിന ജീവിതത്തില്‍
അവശ്യമായിട്ടുള്ള,
പ്ളാസ്റ്റിക്കെന്ന
പോളിമറിനെ
അന്ധമായി എതിര്‍ക്കാതെ
യുക്തിയുക്തം
മനസിലാക്കി
മെരുക്കിയെടുക്കുകയാണ് ആവശ്യം. പ്ളാസ്റ്റിക് മാലിന്യങ്ങള്‍ മനുഷ്യ സൃഷ്ടിയാണ്,
പ്ളാസ്റ്റിക്കിന്‍റെ സൃഷ്ടിയല്ല. ഉചിതമായ മാര്‍ഗത്തിലൂടെ
അവയെ
നിമജ്ജനം
ചെയ്യുകയോ,
ദഹിപ്പിക്കുകയോ
ചെയ്തു
ഇവയുണ്ടാക്കുന്ന
മാലിന്യ
പ്രശ്നങ്ങള്‍ പരിഹരിച്ച് ഇവയെ മനുഷ്യന്റെ
ചങ്ങാതിയായിക്കാണാനാണ്
ഇനിയങ്ങോട്ട്
നമ്മള്‍ ശ്രമിക്കേണ്ടത്. തലവേദനക്ക്
പരിഹാരം
ശിരച്ഛേദനമല്ല
എന്ന
തിരിച്ചറിവാണാവശ്യം
........
പ്ളാസ്റ്റിക്കിന്റെ ലോകത്തിലേക്കു ഒരു തിരനോട്ടം
ഇന്നത്തെ ജീവിതം ഈ നിലക്ക്
ലഘുവും,
സൗകര്യപ്രദവുമാക്കുന്നതില്‍ പ്ളാസ്റ്റിക്കെന്ന പോളിമറുകള്‍ വഹിച്ച/വഹിക്കുന്ന
പങ്കിനെ ആര്‍ക്കെങ്കിലും
കുറച്ചു
കാണാന്‍ കഴിയുമോ?പ്ളാസ്റ്റിക്
ഇല്ലായിരുന്നെങ്കില്‍, ആഹാരസാധനങ്ങള്‍, പാല്‍, എണ്ണ എന്നിവ
എങ്ങിനെഇത്ര
സകര്യപ്രദമായി പാക്കുചെയ്യും?.വീട്ടുപകരണങ്ങള്‍, വാഹന ഘടകങ്ങള്‍, വസ്ത്രം, ചെരുപ്പ്,
ബാഗ്
എന്നിവ
എന്തുകൊണ്ടുണ്ടാക്കുമായിരുന്നു?ബലം കുറയാത്ത
എന്നാല്‍ ഭാരം കുറഞ്ഞ
പോളിമറുകളില്ലായിരുന്നെങ്കില്‍ വിമാന-ബഹിരാകാശ
വാഹന-
ഉപഗ്രഹ ഭാഗങ്ങള്‍
എന്തുകൊണ്ടുണ്ടാക്കുമായിരുന്നു?.
നമ്മുടെ
ജീവിത
താള
ചക്രം
തന്നെമാറ്റി
മറിച്ച
റബ്ബര്‍ എന്ന പോളിമറില്ലായിരുന്നെങ്കിലോ?ആലോചനാതീതം!
അല്ലെ?.വ്യവസായ,
ഇലക്ട്രോണിക്,
വാര്‍ത്ത-വിനിമയ,ജൈവ-വൈദ്യ മേഖലകളില്‍
വിപ്ലവം
സൃഷ്ടിച്ച ഈ പോളിമറകളെ ഇനി
എങ്ങനെ തള്ളാനാവും?ചുരുക്കത്തില്‍, സാങ്കേതിക വിപ്ലവത്തിന് വഴിയൊരുക്കിയും, ജീവിതസൗകര്യം
വര്‍ദ്ധിപ്പിച്ചും,ആരോഗ്യം പുഷ്ടിപ്പെടുത്തുന്നതിനും,
ആയുസ്സു
ദീര്‍ഘിപ്പിക്കുന്നതിനുംകാരണഭൂതനായി, വ്യോമ-ബഹിരാകാശയാത്ര,
അന്യഗ്രഹ
പ്രവേശം
എന്നിവ
സാധ്യമാക്കവഴി,
മനുഷ്യനെ
സ്വപ്നം
കാണാന്‍ പഠിപ്പിച്ച ബഹുലക
രസതന്ത്രം എന്ന പോളിമര്‍
രസതന്ത്ര
ശാഖ,
ജീവതത്തില്‍ നിന്നും
ഒട്ടും മാറ്റിനിര്‍ത്താന്‍ പറ്റാത്ത
വിധം നമ്മുടെ ജീവിത ശൈലിയുടെ, സംസ്കാരത്തിന്റെ ഭാഗമായിരിക്കുന്നു. ഈ ശാസ്ത്ര
മേഖലയാണ് ഇതര ശാസ്ത്ര മേഖലകളുടെ
വളര്‍ച്ചക്ക്
ഒരു
മദ്ധ്യവര്‍ത്തിയെന്ന നിലയില്‍
ധാരാളം
സംഭാവനകള്‍ നല്‍കിയിട്ടുള്ളത്. ശിലായുഗവും, ഇരുമ്പുയുഗവും
കഴിഞ്ഞു
നമ്മള്‍ ഇപ്പോള്‍ പോളിമറ്‍ യുഗത്തിലാണ് എന്ന്
പറയുന്നത്
അതിശയോക്തിയെയല്ല
!പ്ളാസ്റ്റിക്കിന്റെ
സ്ഥാനത്തുപയോഗിക്കേണ്ടി
വരുന്ന
കടലാസിനും
മറ്റും
വേണ്ടി
ലക്ഷോപ-ലക്ഷം
വൃക്ഷങ്ങള്‍ നശിപ്പിക്കേണ്ടി വരുമായിരുന്നില്ല?.
ജീവ
വായു
നല്‍കുന്ന ഈ വൃക്ഷങ്ങളെ നശിപ്പിക്കാതിരിക്കാന്‍ വഴി ഒരുക്കിയ
പ്ളാസ്റ്റിക്കുകള്‍ എങ്ങനെ നമ്മുടെ
മിത്രമല്ലാതാവും?.
എന്താണ് പോളിമറുകള്‍
(Polymers)
നമുക്ക് സുപരിചിതമായ വായു, വെള്ളo, പഞ്ചസാര, ഉപ്പു തുടങ്ങിയ രാസ വസ്തുക്കള്‍
ചെറിയ
തന്മാത്രകള്‍ കൊണ്ട് നിറഞ്ഞതാണ്.നിരവധി
തന്മാത്ര
ഘടകങ്ങള്‍ ചേര്‍ന്ന ശൃംഖലയാണ് പോളിമര്‍.
ഈ
തന്മാത്രകളെ
ഒരു
ചങ്ങലയില്‍ എന്നോണം
കെട്ടിയിട്ടാല്‍ അവയുടെ ഭൗതീക, രാസ സ്വഭാവങ്ങള്‍
വ്യത്യസ്തമായിരിക്കും.
അനേകം
തന്മാത്രകളെ
ഇത്തരത്തില്‍ കോര്‍ത്തിണക്കിയ ബൃഹത് അല്ലെങ്കില്‍
രാക്ഷസ
തന്മാത്ര എന്നര്‍ത്ഥം വരുന്ന ബഹുലകം (Macromolecule, polymer) രണ്ടു
പ്രധാനവര്‍ഗ്ഗങ്ങളായികാണുന്നു.പ്രകൃത്യാ നിര്‍മിക്കപ്പെടുന്നവയും മനുഷ്യനിര്‍മ്മിതവും. എല്ലാ സസ്യജീവജാലങ്ങളുടേയും ജനിതകരഹസ്യങ്ങള്‍ ക്രോഡീകരിച്ചിരിക്കുന്ന ഡി.എന്‍.എ., നിലനില്പ്പിനാവശ്യമായ
പ്രോട്ടീനുകള്‍, സെല്ലുലോസ്, സ്റ്റാര്‍ച്ച്, റബ്ബര്‍,
എന്നിവയും
പ്രകൃതി
രൂപപ്പെടുത്തി
എടുത്തവയാണ്.
ഈ പദാര്‍ത്ഥങ്ങളുടെയെല്ലാം
രാസഘടന
മനസ്സിലാക്കിയെടുത്ത
വൈജ്ഞാനികര്‍ അതേ വിധത്തിലോ
അതിലും
മെച്ചപ്പെട്ടതോ
ആയ
പോളിമറുകള്‍ രാസപ്രക്രിയയിലൂടെ നിര്‍മ്മിച്ചെടുക്കാന്‍ തുടങ്ങി. പോളിമര്‍
എന്ന
പദം
കൊണ്ട്പൊതുവായി
ഉദ്ദേശിക്കുന്നത്
ഇത്തരംകൃത്രിമ
(Synthetic) പോളിമറുകളെയാണ്.
പ്രശ്നങ്ങളുടെ തുടക്കം
ജൈവജീര്ണതയില്ലായ്മയാണ് പ്ലാസ്റ്റിക്കുകളുടെ മുഖമുദ്ര. എന്നാല്‍ ഇതുതന്നെയാണ് ഇവയുടെ
ശാപവും. നല്ല ബലവും
ഭാരക്കുറവും മൂലം
യഥേഷ്ടം ഉപയോഗിക്കപ്പെടുന്ന പ്ളാസ്റ്റിക്ക് ഷോപ്പിംഗ് ബാഗുകള്‍,
വെള്ളക്കുപ്പികള്‍ എന്നിവ
റോഡിലും തോടിലും
വലിച്ചെറിയപ്പെടുകയും
അവിടെ
കുന്നുകൂടുകയുംചെയ്യുന്നു.
പരിസരമലിനീകരണം നേരിട്ടുണ്ടാക്കുകയല്ല മറിച്ചു, അതിനു
സാഹചര്യമൊരുക്കുന്നതിനാണ് പ്ളാസ്റ്റിക്കുകള്‍ പഴി
കേള്‍ക്കേണ്ടി
വരുന്നത്.
റോഡും തോടും
നിറഞ്ഞു മറ്റു
മാലിന്യങ്ങളെ അടിഞ്ഞു
കൂടാന്‍ സഹായിക്കുന്നു എന്നതാണ്
പ്രധാന ആരോപണം. അല്ലാതെ പ്ളാസ്റ്റിക്കുകള്‍ ദ്രവീകരണത്തിനു വിധേയമാവുകയോ, രോഗാണുക്കളുടെ വളര്‍ച്ചക്ക്
സാഹചര്യമൊരുക്കുകയോ ചെയ്യാറില്ല . ഇതിനു പഴി പറയേണ്ടത് , പ്ളാസ്റ്റിക്കുകളയാണോ , അതവിടെ വലിച്ചെറിഞ്ഞ “സംസ്കാര
സമ്പന്നരെന്ന”വകാശപ്പെടുന്ന
മനുഷ്യരെയാണോ?
പ്രശ്നങ്ങള്‍ വിവിധം
ഈയിടെ, വെള്ളംനിറച്ച പ്ലാസ്റ്റിക്ക് കുപ്പികള്‍ പ്ലാസ്റ്റിക്ക് കണികകള്‍ കൊണ്ട്നിറഞ്ഞു ആകെ പ്രശ്നമാണെന്ന
രീതിയിലുള്ള
ചില
ഗവേഷണറിപോര്‍ട്ടുകള്‍
കണ്ടു.
“ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍”
എന്ന
കണക്കിന്
പ്രതിസ്ഥാനത്തു പോളിമറുകള്‍
തന്നെ.
അറിഞ്ഞിടത്തോളം ഈ പ്രശനം, കുപ്പികളിലെല്ലാം അതുണ്ടാക്കപ്പെട്ട അടിസ്ഥാന
പോളിമറിന്റെ
കണികകള്‍ ആവശ്യത്തിള്‍ കൂടുതല്‍ കണ്ടുഎന്നതാണ്. അതെങ്ങനെ പരിഹരിക്കാം എന്നൊന്നും ആരും പറഞ്ഞിട്ടുമില്ല. കുടിവെള്ളത്തില്‍ ഒരുതരത്തിലുമുള്ള മാലിന്യങ്ങളുംഅനുവദിക്കരുത്
എന്നതിന്
രണ്ട്
പക്ഷമില്ല.
പക്ഷെ,
ഈ
കുപ്പികളിലെ
വെള്ളത്തില്‍ മറ്റെന്തെല്ലാം മാലിന്യങ്ങള്‍ ഉണ്ടായിരുന്നു എന്നതിനെപറ്റിയുള്ള
മൗനം
സംശയജനകമാണ്.
പ്ലാസ്റ്റിക്ക് കണികകള്‍ ഉരുക്കി, ഊതിവീര്‍പ്പിച്ചാണ് സാധാരണ ഈ കുപ്പികള്‍
ഉണ്ടാക്കുന്നത്.
അങ്ങനെചെയ്യുമ്പോള്‍, കുറച്ചു പൊടി കടന്നു
കൂടാനുള്ള
സാധ്യതയുണ്ട്.
ഇതെങ്ങനെ
ഒഴിവാക്കാം?..
ശക്തിയായുള്ള
മര്‍ദ്ദിത വായുവോ, ഉന്നത മര്‍ദ്ദത്തിലുള്ള
വെള്ളം
ചീറ്റിച്ചോ
ഇത്
പരിഹരിക്കാവുന്നതേയുള്ളൂ.
ഉല്‍പ്പാദനസ്ഥലത്തു വച്ചുതന്നെ പരിശോധിച്ചു
ഈ
കുപ്പികളെ
മൈക്രോസ്കോപ്റ്റ്
പഠനത്തിന്
വിധേയമാക്കിയാല്‍ ഇത്ദൂരീകരിക്കാവുന്നതേയുള്ളു.
അതുമല്ലെങ്കില്‍ ആദ്യം നിറച്ച
വെള്ളം
പുറത്തു
കളഞ്ഞ
ശേഷം
വീണ്ടും
വെള്ളം
നിറച്ചാലും
മതി.
ഇനി ഈ പൊടികള്‍ അറിയാതെ
ആമാശയത്തില്‍ പ്രവേശിച്ചു എന്നു
തന്നെയിരിക്കട്ടെ.
പോളിഎഥിലിന്‍, പോളിപ്രൊപ്പിലീന്‍ തുടങ്ങിയവ ദഹിക്കാതെ
വിസര്‍ജ്യമായി ശരീരത്തിന് വെളിയില്‍പോകും.
വെള്ളത്തില്‍ കൂടി ആമാശയത്തില്‍ കടക്കുന്ന പോളി എഥിലീന്‍ ടെറിഫ്താലേറ്റ് (PET} കൊണ്ടുള്ള
കുപ്പികളിലെ
വലിയ
തന്മാത്രഭാരമുള്ള
പോളിമര്‍ തന്മാത്രകള്‍ മേല്‍പ്പറഞ്ഞ പോളിമറുകളുടെ പാത പിന്തുടരും.
വളരെ ചെറിയ തന്മാത്രഭാരമുള്ള കണികകള്‍
ഒരു
പക്ഷെ
കോശ
ഭിത്തി
ഭേദിച്ചു
ശരീരത്തില്‍ കടന്നു രാസപരിണാമത്തിനു
(മെറ്റാബോളിസത്തിനു)
വിധേയമായേക്കാം.
ഈ
ഉല്‍പ്പന്നങ്ങള്‍
വിഷമയമാണോ
എന്നതാണ്
പ്രശ്നം.
ഇത്തരം
പ്രശ്നങ്ങള്‍,കുപ്പി ഏതു വസ്തുകൊണ്ട്
ഉണ്ടാക്കപ്പെട്ടതാണെങ്കിലും
സംഭവ്യമാണ്.
സാധാരണ
ഗ്ളാസ്
ആണെങ്കില്‍, അതിന്റെ കണികകള്‍ വെള്ളത്തില്‍ താഴ്ന്നുകിടക്കും. എന്നാല്‍ അതിലെ ചെറിയ
ഒരംശം
സോഡിയം
ബോറോസിലിക്കേറ്റ്
എന്ന
രൂപത്തില്‍ വെള്ളത്തില്‍ ലയിച്ചു പ്രശ്നത്തിന്
കാരണമായേക്കാം.
കുപ്പി
കളിമണ്ണുകൊണ്ടുണ്ടാക്കിയതായാലും
സ്ഥിതി
അതുതന്നെ!.
കുപ്പിലോഹം
കൊണ്ടുള്ളതാണെങ്കിലോ?. ഓക്സീകരണം വഴി ദ്രവീകരണം സംഭവിച്ചു, കാലക്രമേണ പലരുടെയും ആമാശയത്തില്‍
പ്രവേശിച്ചു
ഗുരുതര
ആരോഗ്യ
പ്രശ്നമുണ്ടാക്കുകയില്ലേ.?
ജി.ഐ.എന്ന ഗാല്‍വനൈസ് ചെയ്യപ്പെട്ട ഇരുമ്പുപോലും തുരുമ്പിക്കുന്ന
അവസ്ഥക്ക്
പരിഹാരമായി
പകരം
വന്ന,
ദ്രവീകരണം
സംഭവിക്കാത്ത
പ്ളാസ്റ്റിക്കിനു
പകരം
വക്കാന്‍ ശാസ്ത്രസമൂഹത്തിന്റെ കയ്യിലെന്തുണ്ട്?
മറ്റൊരവസരത്തില്‍,
പാല്‍ക്കവര്‍ തിളയ്ക്കുന്ന വെള്ളത്തിലിട്ടു എളുപ്പത്തില്‍
പാല്‍ ചായയുണ്ടാക്കുന്നതിനെ അറപ്പുളവാക്കുന്ന
രീതിയില്‍ ഒരാള്‍
വിമര്‍ശിച്ച് എഴുതിയിരിക്കുന്നത് കണ്ടു. ഈ പ്രവര്‍ത്തിയിലൂടെ പ്ളാസ്റ്റിക് ആമാശയത്തില്‍ ചെന്നേക്കാം അല്ലെങ്കില്‍ അതിലെ വിഷാംശം
ശരീരത്തില്‍ പ്രവേശിച്ചു കിഡ്നിക്കും
കരളിനും
ദോഷമുണ്ടായേക്കാം എന്നൊക്കെയാണ് ആ കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഇതാണ് ജനങള്‍ക്ക് ഭയപ്പാടുക്കാന്‍ വഴി തെളിക്കുന്നത്. പാല്‍ കവര്‍, സാധാഹരണയായി ഉണ്ടാക്കപ്പെടുന്നത് ഉയര്ന്നസാന്ദ്രതയുള്ള പോളി എഥിലീനെന്ന
പൊളിത്തീന്‍ ഉപയോഗിച്ചാണ്. ഇതിന്റെ
പ്രത്യേകത
ഇതിനാല്‍ ഉണ്ടാക്കപ്പെടുന്ന കവറിനു, അന്തരീക്ഷത്തില്‍ നിന്ന് ഏതെങ്കിലും വാതകമോ, ബാക്ടീരിയയെയോ അകത്തേക്ക് കടക്കുന്നതിനെ തടയാനുള്ള ശേഷി ഉണ്ടെന്നുള്ളതാണ്.
പോളി
എഥിലീനെസംസ്കരിക്കുന്നതിനു
സാധാരണയായി
മറ്റു
പോളിമറുകള്‍ക്കെന്ന പോലെ
പ്ളാസ്റ്റിസൈസല്‍ ഒന്നും ആവശ്യമില്ല.
പാല്‍ കവറുണ്ടാക്കിയിരിക്കുന്നതു
വലിയ തന്മാത്ര ഭാരമുള്ള പോളിഎഥിലീന്‍
കൊണ്ടുമാത്രമാണ്.
ഇതില്‍ പാല്‍ സൂക്ഷിച്ചാല്‍ മറ്റു ലോഹ, സ്ഫടിക
പാത്രങ്ങളില്‍ സൂക്ഷിച്ചാല്‍ ഉണ്ടാവാനിടയുള്ള ഒന്നും
സംഭവിക്കുകയില്ല.
അതായത്
പാലില്‍ എണ്ണ, കൊഴുപ്പു
ഘടകമുണ്ടെങ്കിലും
അതുമൂലം
പ്ളാസ്റ്റിക്കില്‍ നിന്നും ഒന്നും
ഇളകിവരാനില്ല.
ഈ
കവര്‍ ചൂടുവെള്ളത്തിലോ, ആവിയിലോ
ഇട്ടാല്‍ അത്ഉരുകിയേക്കാം എന്നല്ലാതെ
അതില്‍ നിന്ന് യാതൊന്നും
തന്നെ വെള്ളത്തിലോ ആവിയിലോ ലയിക്കുകയില്ല. ഒരുപക്ഷെ പാല്‍ കവര്‍ ഉരുകി ഒരുകട്ടയായി
പാലില്‍ കിടന്നേക്കാം. രണ്ടു-മൂന്നു
ദിവസം
സമ്പര്‍ക്കത്തിലിരുന്നിട്ടും പാല്‍ കേടു വരാത്തതു
അതില്‍ നിന്ന് ഒന്നും
പാലില്‍ ലയിക്കാനില്ല എന്നത്
കൊണ്ട്
തന്നെയാണ്.
പോളി
എഥിലീന
പകരം
വേറെയേതെങ്കിലും
പ്ളാസ്റ്റിക്കാണെങ്കില്‍ പാല്‍ ഉടന്‍ ചീത്തയാവും.
പരിഹാരം
പ്ളാസ്റ്റിക് നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ
സ്ഥിതിക്ക്
അതുണ്ടാക്കുന്നുണെന്നു
പറയുന്ന
പ്രശ്നങ്ങള്‍ക്ക് എന്താണൊരു പോംവഴി?.എല്ലാ പ്രശ്നങ്ങള്‍ക്കുമെന്ന
പോലെ
പ്ളാസ്റ്റിക്കുണ്ടാക്കുന്നു
എന്ന്
പറയുന്ന
പ്രശ്നങ്ങള്‍ക്കുംപരിഹാരമുണ്ട്. ചില പ്രായോഗികമായ
വശങ്ങള്‍ പരിശോധിക്കാം. വിവിധ
ആവശ്യങ്ങള്‍ക്ക് നമ്മളുപയോഗിക്കുന്ന പലതരം പ്ളാസ്റ്റിക്കുകളുണ്ട്.
രാസപരമായ
വ്യത്യാസo
കണക്കാക്കിയാണ്
ഇവയെ
വേര്‍തിരിക്കുന്നത്.. ഉദാഹരണത്തിന് ഷോപ്പിംഗ്
ബാഗ്,
പാല്‍ കവര്‍ ഇവ പോളിത്തീന്‍ എന്ന പോളിഎഥിലീന്‍ കൊണ്ടാണ് നിര്മിക്കപ്പെട്ടിട്ടുള്ളത്.ചിലപ്പോള്‍ പോളിപ്രൊപ്പിലീനും ഉപയോഗിക്കാറുണ്ട്.
കുട്ടികള്‍ക്കു പാല്‍
കൊടുക്കുന്ന
കുപ്പി
പോളികാര്‍ബോണെറ്റ്
കൊണ്ടും.
വെള്ളക്കുപ്പിക്ക്
സാധാരണ
പോളിഎഥിലീന്‍ ടെറഫ്താലേറ്റെന്ന (PET) ആണ് ഉപയോഗിക്കാറ്.
പ്ലംബിങ്
ആവശ്യങ്ങള്‍ക്കു നല്ലപോലെ പ്ളാസ്റ്റിസൈസല്‍ ചേര്‍ത്ത പി. വി.സി
(P.V.C)എന്ന
പോളിവിനൈല്‍ ക്ളോറൈഡും ഉപയോഗിക്കപ്പെടുന്നു.
മിക്കവാറും
സാധാരണക്കാരുടെ
ആവശ്യങ്ങള്‍ ഇത്ര കൊണ്ടു കഴിയും. ഈ പ്ളാസ്റ്റിക്കുകള്‍ രൂപാന്തരപ്പെടുത്തുന്നതിനു പല ടെക്‌നിക്കുകളും ഉപയോഗിക്കാറുണ്ട്. രൂപാന്തര പ്രക്രിയയെ
സഹായിക്കാനായി
ചേര്‍ക്കുന്ന
പ്രധാന
ഘടകം,
പ്ളാസ്റ്റിസൈസറുകള്‍ എന്ന
താരതമ്യേന തന്മാത്രാഭാരം കുറഞ്ഞ ഓര്‍ഗാനിക് രാസവസ്തുക്കളാണ് . ഇവ വെള്ളത്തില്‍ ലയിക്കുകയില്ല. എന്നാല്‍ കുപ്പിയില്‍ നിറക്കപ്പെടുന്ന എണ്ണ,
നെയ്യ്,തുടങ്ങിയവയില്‍ അനായാസം ലയിക്കും.
അതുകൊണ്ട്
ആഹാരത്തിനുപയോഹഗിക്കുന്ന
എണ്ണ
ഒരു
കാരണവശാകും
പ്ളാസ്റ്റിക്ക്
കുപ്പിക്ളില്‍ സൂക്ഷിക്കാന്‍
പാടില്ല.
സാധാരണയായി പോളിത്തീന്‍
പോളിപ്രൊപ്പിലീന്‍ എന്നിവക്കു പ്ളാസ്റ്റിസിസറുകളുടെ
ആവശ്യമില്ല
അത്
കൊണ്ട്
ഇത്തരം
പാസ്റ്റിക്കുകളില്‍ സൂക്ഷിക്കുന്ന എണ്ണ,
പാല്‍ എന്നിവ സുരക്ഷിതമാണ്.ഒരു കാരണവശാലും
പി
.വി
. സി പ്ലംബിങ്
ആവശ്യങ്ങള്‍ക്കല്ലാതെ
മറ്റൊന്നിലെന്ന് ഉപയോഗിക്കാന്‍
പാടുള്ളതല്ല. PET കുടിവെള്ളം നിറക്കാന്‍
മാത്രം
ഉപയോഗിക്കുക.
പോളികാര്‍ബൊനെറ്റില്‍
അടുത്തകാലത്ത്
കണ്ടെത്തിയ
ബിസ്‌ഫീനോല്‍, എന്നഘടകം അതിനെ ശത്രു
പക്ഷത്തിരുത്തിയിട്ടുണ്ട്. ചുരുക്കത്തില്‍ സാര്‍വത്രിക സ്വീകാര്യത നേടിട്ടിട്ടുള്ളത് PE, PP എന്നിവമാത്രമാണ്.
വാസ്തവത്തില്‍
തോട്ടില്‍ വലിച്ചെറിയപ്പെടുന്ന ബാഗുകള്‍ക്കു യാതൊരു പരിഹാരവുമില്ല. അങ്ങനെ ചെയ്യാത്തിരിക്കാനുള്ള
സാമോഹ്യ-സാംസ്കാരിക
ബോധം
ജനങ്ങളില്‍ വളര്‍ത്തിയെടുക്കയെ നിര്‍വാഹമുള്ളൂ.അല്ലെങ്കില്‍
ഇത്തരം
ബാഗുകള്‍ക്ക് അമിത നികുതി ഏര്‍പ്പെടുത്തി,
നല്ല
വിലയിട്ടാല്‍ വലിച്ചെറിയുവാനുള്ള പ്രവണത
കുറയും.
പ്രാദേശിക
ഭരണകൂടത്തിന്റെ
സഹായത്തോടെ ഈ സഞ്ചികള്‍
നല്ല
വിലക്ക്
തിരിച്ചു
വാങ്ങും
എന്നുണ്ടെങ്കില്‍ വലിച്ചെറിയാന്‍ ജനങ്ങള്‍ മടിക്കും.അതെത്രമാത്രം
പ്രായോഗികമാവുമെന്ന
ചോദ്യം
അവശേഷിക്കുന്നുണ്ട്.
ഇത്തരം
പ്ളാസ്റ്റിക്കുകള്‍ക്കു ജൈവ ജീര്‍ണത ഉളവാക്കാനും
തദ്വാരാ
വയലിലും
റോഡിലും
തോടിലും
അവയെ
ചീയിച്ചു
കളയാംഎന്നൊരു
പക്ഷം.
പക്ഷെ
ഭൂതത്തെ
വീണും
ഭരണിയിലാക്കി
പേടിച്ചു
കാത്തിരിക്കണം.
കാരണം
പ്ളാസ്റ്റിക്
ജീര്ണതയുള്ളതാണെങ്കില്‍ അത് അഞ്ചാം
ദിവസം
ചീയാന്‍ തുടങ്ങും, അത് വിഘടിച്ചുണ്ടാവുന്ന
രാസവസ്തുക്കള്‍ ഹാനികരമല്ലെന്നാരുകണ്ടു!.
അതുകൊണ്ടു
ജൈവ
ജീര്ണതയും
ഒരു
പരിഹാരമല്ലാതാവുന്നു.
മുനിസിപ്പാലിറ്റി
തോറും
ഇവയുടെ
ശേഖരണം
പ്രോത്സാഹിപ്പിച്ചു
ഈ
പ്ളാസ്റ്റിക്
ബാഗുകയും,
കുപ്പിയും
മറ്റും
കൂട്ടത്തോടെ
ദഹിപ്പിക്കുന്നതാണ്
അത്യുത്തമം.
പ്ളാസ്റ്റിക്കിന്റെ
തരം
തിരിച്ചു
പി
വി
സി
ഒഴികെയുള്ളവ
അത്യുഷ്‌മാവില്‍ ധാരാളം ഓക്സിജന്റെസാന്നിധ്യത്തില്‍ ഹോമിച്ചാല്‍ അതിലെ എല്ലാ
മൂലകങ്ങളുംപൂര്‍ണമായും ഓക്‌സീകരിക്കപ്പെടും,
ഹൈഡ്രജനും,
കാര്‍ബണും വെള്ളവും കാര്‍ബണ്‍ ഡൈ ഓക്സൈഡുമായി അന്തരീക്ഷത്തിലേക്ക് പറക്കും, നല്ല പൊക്കമുള്ള ഒരു ചിമ്മിനി വഴി
അന്തരീക്ഷത്തിലേക്ക്
കടത്തും വിധം രൂപ
കല്‍പ്പന
ചെയ്യാം.
കത്തിക്കാനായി
അതി
മര്‍ദ്ദ വായുവാണു ഉത്തമം.
പി വി സി (PVC) നിലം നികത്താനുപയോഗിക്കാം. പുനര്‍
വിനിയോഗം
ചെയ്യലാണ്
മറ്റൊരു
പോംവഴി.
ഇനി
ഓക്സിജന്റെ
അഭാവത്തില്‍ ചൂടാക്കി അതിലെ
ഘടകങ്ങള്‍ ശേഖരിച്ചു, മോണോമറുകളാക്കി
പുനരുപയോഗവുമാകാം.അത്യുന്നത
ഊഷ്മാവില്‍, മേല്പറഞ്ഞഞ്ഞ രീതിയില്‍ കത്തിച്ചു കളഞ്ഞാല്‍, മിത ഊഷ്മാവില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ഡയോക്സില്‍,-കാര്‍ബണ്‍ മോണോക്സൈഡ്
എന്നിവയുടെ സൃഷ്ടി പൂര്‍ണമായി
തടയാം.
ഇനി ഇതൊന്നുമല്ലെങ്കിൽ ഈ മാലിന്യ
പ്ളാസ്റ്റിക്കുകളിൽ നിന്ന് ഇന്ധനം ഉല്‍പാദിപ്പിക്കാം.
പി
വി
സി
ഒഴികയുള്ളവ
നിരോക്സീകര
അന്തരീക്ഷത്തില്‍ ചൂടാക്കി വരുന്ന
വാതകങ്ങൾ ഘനീയഭവിപ്പിച്ചാൽ നമുക്ക് വീട്ടാവശ്യത്തിനുള്ള ഇന്ധനമാവാം. ഈ പ്രക്രിയയിൽ
ഓക്സിജൻ ഇല്ലാത്തതിനാൽ
ദീർഘ ചാണുകൾ വിഘടിച്ചു ചെറിയ ഹൈഡ്രോകാര്ബണ് ആയി ഇന്ധനരൂപത്തിൽ കിട്ടുo. ബാക്കി വരുന്ന ചണ്ടി ടാർ
ഉരുക്കി
റോഡുപണിയുമ്പോൾ അതിന്റെ മാനവും മാറും, പ്ളാസ്റ്റിക്കുണ്ടാക്കിയ മാനക്കേട്
ഇല്ലാതാവുകയും
ചെയ്യും.
ആ
നല്ല
നാളേക്ക്
വേണ്ടി
നമുക്ക്
കൂട്ടത്തിൽ ചേർക്കാം.
നിലവിൽ ഈ പരിഹാരമാര്ഗങ്ങളൊന്നും സാമ്പത്തികമായി
ലാഭകരമല്ലാത്തതുകൊണ്ടാണ്
ഇതേപ്പറ്റി
ആരും
ചിന്തിക്കാത്തത്.
പക്ഷെ,
സര്ക്കാര്
തലത്തിൽ ചെയ്‌താൽ കാത്തിരിയ്ക്കാം,ക്ഷമയോടെ,
ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യുമത്രേ!
ലേഖകനെ പറ്റി
നാല്പതു വര്ഷട്ടത്തിലേറെ പോളിമർ
ഗവേഷണ
രംഗത്തെ
പരിചയ
സoപ്ത്തുള്ള
ലേഖകൻ തുമ്പ ബഹിരാകാശ കേന്ദ്രത്തിന്റെ ഉപമേധാവിയായി വിരമിച്ച
ശേഷം
നിലവിൽ കൊച്ചി സർവകലാശാലയിലെ
പോളിമർ വിഭാഗത്തിൽ
എമെറിറ്റസ്
സയന്റിസ്റ്റായി
പ്രവർത്തിക്കുന്നു..ദീർഘകാലം ഇന്ത്യൻ
പോളിമർ സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നു ഇദ്ദേഹം
ഫ്രാൻസിലെ
ലൂയി
പാസ്ചർ സർവകലാശാലയിൽ
നിന്ന്
പോളിമർ രസതന്ത്രത്തിൽ
ഗവേഷണ
ബിരുദം
നേടിയിട്ടുണ്ട്..
പോളിമർ രംഗത്ത് ഇരുന്നൂറോളം ഗവേഷണ പ്രബന്ധങ്ങളും,7 പുസ്തകങ്ങളും, ഇരുപതു
പുസ്തകഭാഗങ്ങളും
എഴുതിയിട്ടുണ്ട്.
ഇരുപത്തിയേഴോളം
പേറ്റന്റുകളുടെ
ഉടമയാണ്.
ബഹിരാകാശ ഗവേഷണത്തിന് പോളിമർ
സംബന്ധമായ
ധാരാളം
ഉത്പന്നങ്ങളുടെ കണുപിടിത്തവുമായി ബന്ധപ്പെട്ടു ഒരു ഡസനയിലേറെയുള്ള ദേശീയ ബഹുമതികൾ
ലഭിച്ചിട്ടുണ്ട്
. മാതൃഭൂമി
–മലയാളമനോരമഉൾപ്പെടെയുള്ള പത്ര-മാസികകളിൽ
ധാരാളം
രസതന്ത്ര
ശാസ്ത്ര
ലേഖനങ്ങളുടെ കർത്താവാണ്.
Dr.സി. പി രഘുനാഥന്‍ നായര്‍
വിസിറ്റിംഗ് പ്രഫ /എമരിറ്റസ് സയന്റിസ്റ്റ്
പോളിമര്‍ ശാസ്ത്ര-റബ്ബര്‍ സാങ്കേതിക വിഭാഗം
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല
കൊച്ചി-682022
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ