•  


    കള്ളിന്‍റെ ലോകചരിത്രം

     കള്ളിന്‍റെ ലോകചരിത്രം

    വെള്ളം  ചേർക്കാതെടുത്തോരമൃതിന് സമമാം  നല്ലിളം കള്ള് രുചികരമാം മൽസ്യമാംസാദികളൊത്ത് സേവിപ്പതേക്കാൾ സ്വർലോകത്തില്ലയുപരിയൊരു സുഖം , പോക  വേദാന്തമേ  നീ ..

    പതിനേഴാം നൂറ്റാണ്ടുമുതൽ കേരളത്തിൽ കള്ളിന്റെ ചരിത്രം രേഖപ്പെടുത്തപ്പെട്ട് കിടക്കുന്നു  കേരളത്തിലെത്തിയ സഞ്ചാരികൾ  തെങ്ങിനെ സാകൂതം നോക്കിക്കണ്ടു  ഒപ്പം തെങ്ങിൽ നിന്ന് കള്ളുചെത്തുന്ന അത്ഭുത വിദ്യയും അവർ രേഖപ്പെടുത്തി . ഹിന്ദിയിലെ തോടി  എന്ന പദമാണ്  പിന്നീട് toddy എന്ന ആംഗല വാക്കിലേക്ക്  പകർന്നത് , പക്ഷെ  പാലിഭാഷയിൽ  കല്ലാ യെന്ന് വിളിക്കപ്പെട്ടിരുന്ന  കള്ള് പുരാതന കാലം മുതൽ  ഇവിടെ ഉണ്ടായിരുന്നു , ഫിലിപ്പൈൻ ആണ് കള്ളിന്റെ ഉത്ഭവ ദേശം എന്ന് വിചാരിക്കപ്പെടുന്നു.   ചെത്തിഎടുക്കുന്ന [ ടാപ്പിംഗ് വഴി]  പനകളിൽ നിന്ന് നേരിട്ട് ലഭിക്കുന്ന ഒരു ഐക്കണിക് ലഹരിപാനീയമാണ് കള്ള്! ഇത് പൂർണ്ണമായും ഓർഗാനിക് ആണ്, ഈ തൊഴിലും പാനീയവും നൂറ്റാണ്ടുകളായി നിലനിൽക്കുന്നു. 

    മലബാറിലെ [ കേരള ]കായലിലൂടെ സഞ്ചരിച്ച  സഞ്ചാരികളും ഗ്രാമങ്ങൾ സന്ദർശിക്കാൻ വന്നവരും ഈന്തപ്പന വീഞ്ഞ് വിളമ്പുന്ന ഈ ചെറിയ കുടിലുകൾ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട് പക്ഷെ നഗര വർണ്ണനകളിൽ സഞ്ചാരികൾ കള്ള് ഷാപ്പുകൾ പരാമശിക്കാത്തത്  ഒരു പക്ഷെ അന്നത്തെ തുറമുഖ പട്ടണങ്ങളിൽ കേന്ദ്രീകൃത സ്വഭാവമുള്ള മദ്യഷാപ്പുകൾ എന്നൊരു രീതി  ഇല്ലാത്തതു കൊണ്ടായിരിക്കാം  ഗ്രാമീണ കുടിലുകൾ ആയിരിക്കണം അന്നത്തെ  വൈൻ ഷാപ്പുകൾ  .

    പാൽമിറാ വൈനുകൾ എന്നറിയപ്പെടുന്ന കള്ള്  പനവർഗ്ഗങ്ങളിലെ ഫലം ഉണ്ടാകുന്ന പൂങ്കുല നാമ്പുകൾ [ കൂമ്പ് ] വെട്ടിയാണ് ഉണ്ടാക്കുന്നത്  പരമ്പരാഗത രീതിയിൽ ആണ് ഇന്നുമത്  തുടരുന്നത്  ,കേരളത്തിൽ നിലനിന്നിരുന്ന ജാതി ശ്രേണീ സമ്പ്രദായം അനുസരിച്ച് തൊഴിൽ വിഭജനംനടന്നിരുന്ന കാലത്ത്  ഈഴവ തണ്ടാൻ സമുദായക്കാർ കുലത്തൊഴിലായി പുലർത്തിയിരുന്ന നല്ല പരിശീലനം ആവശ്യമുള്ള  ഒരു തൊഴിലാണിത്  ഒരു ചെത്ത്കാരൻ ഏറ്റവും കുറഞ്ഞത്  രണ്ടുതവണയെങ്കിലും തെങ്ങിലോ പനയിലോ കയറേണ്ടുന്ന ആവശ്യമുണ്ട് . മാത്രമല്ല കള്ളിന്റെ സംസ്ക്കരണത്തെ   കുറിച്ചും ശേഖരണത്തെ കുറിച്ചും  സാങ്കേതിക ജ്ഞാനവും  അന്തരീക്ഷത്തിലെ  സ്വാഭാവിക യീസ്റ്റുമായി  നീര പ്രവർത്തിക്കാൻ ആവശ്യമായ അന്തരീക്ഷവും  വൃത്തിയും  അറിഞ്ഞിരിക്കേണ്ടതുണ്ട് .  ശ്രീലങ്കയുമായി ബന്ധിപ്പിച്ചു  കേരളത്തിന്റെ  ചെത്തുതൊഴിലിനെ ചരിത്രകാരന്മാർ  പറയാറുണ്ട്  എങ്കിലും  കൃത്യതയുള്ള ചരിത്രം രേഖപ്പെടുത്തപ്പെട്ടതായി കാണുന്നില്ല , ചെത്തുവാൻ ആവശ്യമായ  ഉപകരണങ്ങൾ  താരത്യമ്യേന  ആധുനികവുമാണ് . തേർ  കുടം  പുളിമുട്ടി  അല്ലെങ്കിൽ  മ്ലാവിന്റെ  എല്ലുകൾ  ആടിന്റെ  മുൻകാലിന്റെ എല്ല്  എന്നിവയും [കൂമ്പ് അടിച്ചു നീര ഒഴുക്കുവാൻ ] കുലകളിൽ ഉരച്ച് നീരയുടെ  ഒഴുക്ക് സുഗമമാക്കാനുള്ള ചില പച്ചിലകൾ കുടത്തിലേക്കു  കീടങ്ങൾ കടക്കാതെയിരിക്കാൻ ഉള്ള ചളി മെഴുകിയ ക്ളോത്തുകൾ  എന്നിവയെല്ലാം  ചെത്തുകാരൻ   തെങ്ങിലേക്കു കയറുമ്പോൾ കൂടെ കരുതുന്നു . വടക്കൻ  കേരളത്തിൽ  ഏറ്റുകാർ എന്നും  ഈ തൊഴിലെ  ഏറ്റ്പണി എന്നുമാണ് പറയുക  മലബാറിൽ തിയ്യ സമുദായമാണ്  മുഖ്യമായും  ഈ തൊഴിൽ ചെയ്യുന്നത് . ചരിത്ര പരമായി പരിശോധിച്ചാൽ തെങ്ങ്  മലബാർ കോസ്റ്റിൽ  സ്വാഭാവിക ചെടിയായി വളർന്നിരുന്ന ഒന്നാണ്  പതിഞ്ചാം നൂറ്റാണ്ടോടുകൂടിയാണ് ഒരു കാർഷിക വിളയെന്ന  രീതിയിൽ ഇത് വിദേശികളുടെ സഹായത്തോടെ വ്യാപകമാവുന്നത്  അപ്പോഴാവണം തെങ്ങുമായി  പരിചിതനായ  ശ്രീലങ്കൻ ജനതയുടെ കടന്നു വരവും  ചെത്തും കള്ളും വ്യാപകം ആകുന്നത് . നേരത്തെ പരാമർശിച്ച കല്ലാ എന്ന പാലി വാക്ക് മറ്റു പ്ലാന്റുകളിൽ നിന്നുള്ള  ലഹരികൾ ആയിരിക്കാം .


    ഏറ്റവും  വീര്യം ഉള്ള കള്ള് ഫിലിപ്പൈനിൽ നിന്നാണ്  ബനാലിന , ലമ്പനോഗി തുടങ്ങിയ ഫിലിപ്പൈൻ  പാൽമിറ വൈനുകൾ 40 / 43 %വരെ  ആൽക്കഹോൾ കണ്ടന്റ് ഉള്ളവയാണ് . ഇന്നും  സ്വാഭാവിക  കള്ള്  കിട്ടുന്ന  ഇടങ്ങൾ  കേരളവും  തമിഴ് ഗ്രാമങ്ങളും  തന്നെയാണ് .  കേരള ചെത്തും  തമിഴ് ചെത്തും വിത്യസ്തമാണ്  എന്ന് പറയപ്പെടുന്നു  പുളിക്കമ്പുകൾ ആണ് അവർ കുല തല്ലുന്നതിന്  ഉപയോഗിക്കുക  എന്നത് മാത്രമാണ്  എനിക്കറിയാവുന്ന ഒരു വിത്യാസം , നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ  ഇവിടെ പറയുക .

    ഫിലീപ്പീന്‍ കള്ള്

    ആധുനിക  വിദേശ സഞ്ചാരികൾ കള്ളിനെ 'കോക്കനട്ട് വോഡ്ക' എന്നാണ് വിളിക്കുന്നത്. എന്നാൽ, യഥാർത്ഥത്തിൽ കള്ള് തെങ്ങിൽ നിന്നോ പനയിൽ  നിന്ന് വേർതിരിച്ചെടുക്കുന്ന ഒരു തരം പനവീഞ്ഞാണ്. 

    ആഫ്രിക്ക , തെക്കേ അമേരിക്ക കരീബിയ ദക്ഷിണേഷ്യ   തെക്കുകിഴക്കേഷ്യ  മൈക്രനേഷ്യ   ശ്രീലങ്ക  ഫിലിപ്പൈൻ തുടങ്ങിയ ദേശങ്ങളും നമ്മുടെ ദൈവ നാടും കള്ളിന്റെ ചരിത്ര വഴികൾ താണ്ടുകയും ഇന്നും തുടരുകയും ചെയ്യുന്ന  ദേശങ്ങൾ തന്നെ ...



    "നായിക" അന്താരാഷ്ട നീലച്ചിത്രവ്യവസായത്തിന്‍റെ അധോലോകം തേടുന്ന നോവല്‍. വിനോദ് നാരായണന്‍ എഴുതിയ ക്രൈം ത്രില്ലര്‍ നോവല്‍. അന്താരാഷ്ട്ര പോണ് വിപണി കോടികള് മറിയുന്ന ഒന്നാണ്. മറ്റെല്ലാ നിയമവിരുദ്ധ ബിസിനസുകളോടും അത് കൂടിക്കലര്ന്നുകിടക്കുന്നു. മയക്കുമരുന്ന് വ്യാപാരം മുതല് കുഴല്പ്പണ ഇടപാട് വരെ പോണ് ബിസിനസിന്റെ ശ്രേണിയില് സമ്മേളിക്കുന്നു. നോവല് അത്തരമൊരു അധോലോകത്തിന്റെ കഥയാണ് പറയുന്നത്Available E Book and Printed Book




    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *